ബ്രിട്ടീഷ് ക്നാ
ബ്രിട്ടനിലെ ക്നാനായ സമുദായ അംഗങ്ങളുടെ ശബ്ദം. Vox Populi Vox Dei (ജനത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദം)
NOTICE
ബ്രിട്ടീഷ് കനാ എന്ന ബ്ലോഗ് ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് വിലാസം: www.worldkna.blogspot.com
ഇമെയില്‍: worldwidekna@gmail.com.
Administrator,
Britishkna/Knanaya Viseshangal Blogs
Sunday 6 May 2012
Wednesday 25 April 2012
ക്നാനായ ഭൂപടത്തില്‍ UKKCA എവിടെ?
മുപ്രാപ്പള്ളീലെ ജോയിസാറെ,
എന്നാലും ഈ കൊലച്ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല.
മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്, താങ്കള്‍ എന്ത്
ഭാവിച്ചോണ്ടാണ് ഇങ്ങനെയൊക്കെ തുടങ്ങുന്നത്? എന്താ
മനസ്സിലാകുന്നില്ലേ? പറഞ്ഞുതരാം.
സാറിന്റെ ഒരു നോട്ടീസ് ക്നാനായ വിശേഷങ്ങളില്‍ ഇന്ന് കണ്ടു.
അതില്‍ അമേരിക്കയുടെ കാര്യം പറഞ്ഞിട്ടുണ്ട്, അവിടത്തെ ഓരോ
വെള്ളരിക്കാപട്ടണങ്ങളുടെയും പേരുകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് ഡല്‍ഹി
എന്ന കുറുക്കന്കാടിന്റെ പേരുപോലും പറഞ്ഞിട്ടുണ്ട്. ഈ പട്ടണങ്ങള്‍ എല്ലാം കൂട്ടിവച്ചാലും ലണ്ടനോളം
വരുമോ? എന്നിട്ടും ലണ്ടന്റെ കാര്യമോ, ഞങ്ങളുടെ കാര്യമോ
അതില്‍ ഒന്ന് മിണ്ടിയിട്ടു പോലുമില്ല.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്നാനായക്കാരുള്ള
വിദേശരാജ്യമാണ് യു.കെ. എന്ന സത്യം സാറിനറിയില്ലേ?
(ക്നാനായ വിശേഷങ്ങളില്‍ വന്ന ഈ പോസ്റ്റ് മുഴുവനും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Friday 20 April 2012
UKKCA കണ്‍വെന്‍ഷനു വേണ്ടി ആകാംഷയോടെ.....
ചേരമാന്‍ പെരുമാള്‍ സ്വന്തനാമം കൂട്ടിച്ചേര്ത്തു കോചേരകോന്‍
ക്നായിതോമ എന്നാ പേര് കൊടുക്കുകയും ഉന്നത സമുദായംഗങ്ങള്‍ക്ക്
മാത്രം നല്‍കുന്ന എഴുപത്തിരണ്ട് പദവികള്‍ ചെപ്പേടില്‍ രേഖപെടുത്തി സൂര്യനും
ചന്ദ്രനും ഉള്ള കാലത്തോളം അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്ത സമുദായം ആണ് ക്നാനായസമുദയം.
കുടിയേറ്റം ഒരു ഹരമായി മാറിയ ക്നാനായ പാരമ്പര്യം വച്ച് പുലര്ത്തുന്ന സമുദായസ്നേഹികളാണ്
നാം ഓരോരുത്തരും. ആ കുടിയേറ്റം ആണ് ഇന്ന് ഇംഗ്ലണ്ടില്‍ പടര്ന്ന് പന്തലിച്ചു നില്ക്കുന്നത്. നാം ഓരോരുത്തരുടയും കഴിവും പരിശ്രമവും കൊണ്ട് മാത്രം ആണ് ഇവിടെ എത്തിയത്.
ഒരു സംഘടന എന്തുകൊണ്ടും നല്ലത് തന്നെ. അതിനു തുടക്കം
കുറിച്ചവരെയും ഇന്നുവരെ നേതൃതം കൊടുത്തവരെയും അഭിനന്ദിക്കുന്നു.
പക്ഷെ ഇന്ന് നേതൃത്വം കൊടുക്കേണ്ടവര്‍ അവരുടെ കടമകള്‍ വേണ്ടവിധം നിര്വ്ഹിക്കുന്നുണ്ടോ.
ഈ കാലയളവില്‍ നമ്മുടെ നേതൃത്വത്തിന് പിടിപ്പുകേടു സംഭവിച്ചോ എന്ന് ഒരു സംശയം പലര്ക്കുമില്ലേ?
ഒരു സംഘടനയെ നയിക്കുന്നവര്‍ അതിലെ എല്ലാ അംഗങ്ങളെയും ഒന്നിച്ചു
നിര്ത്തി എല്ലാര്ക്കും പ്രാതിനിധ്യം കൊടുക്കാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് UKKCA-യില്‍ വിള്ളല്‍
വീഴുന്നു? എന്തുകൊണ്ട് നേതൃത്വത്തിന് അവ പരിഹരിക്കാന്‍ സാധിക്കുന്നില്ല? ഇക്കണക്കിനു
ഈ സംഘടന സുഗമമായി എങ്ങനെ മുന്നോട്ടു പോകും?
ഈ വരുന്ന കണ്‍വെന്‍ഷന്‍ വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നതിനു സംശയം
വേണ്ട... കേരളത്തിന് വെളിയില്‍ താമസിക്കുന്ന ക്നാനായക്കാരന്റെന്മേല്‍ കോട്ടയം
അതിരൂപതാധ്യക്ഷന് അധികാരം ഇല്ലയെങ്കില്‍ എന്തുകൊണ്ട് UKKCA അല്മായര്ക്ക് പൂര്ണ
അധികാരം കൊടുക്കുന്നില്ല? .എന്തുകൊണ്ട് വിഗന്‍, Manchester യുണിറ്റുകളുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് തന്നെ
കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല?
അതുപോലെ പിതാവ് വരുമ്പോള്‍
തീരുമാനിക്കും എന്ന് പറഞ്ഞ വിഗന്‍ യുണിറ്റ് പ്രശ്നം ഇത്രയും നാളായിട്ട് എന്തായി? Manchester യുണിറ്റ് ഏത്, എന്ത്, എത്ര എന്ന് ആര്ക്കും
അറിയില്ല.
എല്ലാ ക്നാനായക്കാരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കണ്‍വെന്‍ഷന്‍
വരാന്‍ പോകുന്നു. നമ്മുടെ സ്വവംശവിവാഹനിഷ്ഠയില്‍ വെള്ളം ചേര്ക്കാന്‍ ആരെയും അനുവദിക്കില്ല
എന്ന ചിന്തയുമായാണ് ഓരോ ക്നാനായക്കാരനും വരുന്നത്. റാലിയും ചെണ്ടയും താലപ്പൊലിയും
തലോടലും അവിടെ നില്ക്കട്ടെ. ആരാണ് ക്നാനായക്കാരന്‍ എന്ന് തീരുമാനിക്കുക UKKCA എന്ത് തീരുമാനം
എടുത്തു എന്നത് അപ്നാദേശിലൂടെ സമുദായാംഗങ്ങളെ മൊത്തം അറിയിക്കുക.
പയ്യാവൂര്‍ പള്ളിപണിയാന്‍ ഇവിട എല്ലാവരുടെയും വീട് കയറിയിറങ്ങി
പിരിവ് നടത്തി. ഇവിട ഉള്ളവരെ
ഒന്നിപ്പിക്കാതെ ഇനി എങ്ങനെ പിരിവു നടത്തും. അമേരിക്കയില്‍ സംഭവിച്ചതുപോലെ ഒരു
പള്ളിയും ഹാളും ഒന്നും ഇവിടെ മേടിക്കാനുള്ള മണ്ടത്തരം ഇതുവരെ ആരും ഇവിടെ കാണിചിട്ടില്ല.
അങ്ങനെ UKKCA-യിലെ മുഴുവന്‍ ക്നാനായക്കാരെയും
ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനമായി വളരണം. ആര്ക്കും ആരോടും പകവീട്ടനുള്ള
ഒരു പ്രസ്ഥാനമല്ല ഇത്. ഒന്നോ രണ്ടോ യുണിറ്റ് കൂടുതല്‍ വന്നാല്‍ എന്താണ് പ്രശ്നം?
യുണിറ്റ് കൂടുതല്‍ വരട്ടെ.
എന്നാലും നമ്മള്‍ ക്നാനായക്കാരന്‍ തന്നെ ആണ്. അത്
പകര്ന്നു കിട്ടിയ ആ പാരമ്പര്യം
നിലനിര്ത്താന്‍ ഓരോ ക്നാനായക്കാരനും കടമയുണ്ട് വര്ക്കി പിതാവ് വളരെ വ്യക്തമായീ
പറഞ്ഞു കേരളത്തിന് വെളിയില്‍ ക്നാനായ സമുദായത്തിന് പള്ളി വാങ്ങാന്‍ പറ്റില്ല
എന്ന്. എങ്കില്‍ പിന്നെ എന്തിനാണ് ഇത്രയേറെ പള്ളികള്‍ അമേരികയില്‍ വാങ്ങിയത്.
ആരാണ് നമ്മുടെ സഹോദരങ്ങളെ ചതിച്ചത്? അതിന് ആര്
കൂട്ടുനിന്നാലും അനുവദിക്കാന്‍ പാടില്ല. ക്നാനായ തനിമ കൈമോശം വരാതെ എല്ലാവരെയും ഒരൊറ്റച്ചരടില്‍
നിര്‍ത്താന്‍ UKKCA-യ്ക്ക് സാധിക്കട്ടെ.
നമ്മള്‍ കൊടുക്കുന്ന പണം ഏത് രീതിയില്‍ എന്തിനു വിനിയോഗിച്ചു എന്ന് നമ്മള്ക്ക്
അറിയാന്‍ ആഗ്രഹം ഉണ്ട്. നമ്മുടെ പണം ആരും ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്.
ഇനിയുള്ള കാലം ഓരോ ക്നാനായക്കാരനും വിവേകത്തോട പെരുമാറുക. ദാനം
ചെയുന്നവന്‍ കണ്ണും അടച്ചു ദാനം ചെയ്യാതെ കണ്ണ് തുറന്നു ദാനം ചെയ്യുക.
Thursday 19 April 2012
അപ്നാ ദേശിന്റെ അപ്നാ വാര്ത്ത
“ക്‌നാനായ സമൂഹം സ്വയാധികാര സഭയാകുവാനുള്ള ശ്രമങ്ങള്‍
തുടരണം: നേതൃയോഗം” എന്ന തലകെട്ടില്‍ ഏപ്രില്‍ 8-ലെ അപ്നാദേശില്‍
ഒരു വാര്‍ത്തകണ്ടു. എഴുപതു ശതമാനത്തോളം ആളുകളേയും നോമിനേറ്റ് ചെയ്തിരിക്കുന്ന
നേതൃയോഗത്തിന്റെ തീരുമാനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ ഭാവിയെ സംബന്ധിച്ച
ആശങ്കകള്‍ അസ്ഥാനത്താണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞുവെന്നും തുടര്‍ന്നു നടന്ന
വിശദമായ ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മാര്‍
മൂലക്കാട്ട് മറുപടി നല്കിയെന്നും അപ്നാദേശില്‍ വിസ്തരിച്ചിട്ടുണ്ട്. അന്നവിടെ
രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വടക്കേ അമേരിക്കയിലെ പിതാവിന്റെ ഫേര്‍മുലയില്‍ സംശയം
പ്രകടിപ്പിച്ചു സംസാരിച്ചത്. “സംശയമുള്ളവര്‍ വീട്ടില്‍
പോയി ശാന്തമായി ചിന്തിക്കട്ടെ” എന്ന സ്ഥിരമനോഭാവമുള്ള
മാര്‍ മൂലക്കാട്ട് അവരോട് എന്തു മറുപടി പറഞ്ഞു എന്നു ഊഹിക്കാവുന്നതാണ്.
എതിരഭിപ്രായമുള്ളവര്‍ പറയേണ്ട വേദികളില്‍ പറയട്ടേ എന്ന്
അദ്ദേഹം അറിയാതെ ചിലപ്പോള്‍ പറയാറുണ്ട്. വേദി ഏതാണെന്നോ വേദിയിലുള്ളവര്‍ ആരാണെന്നോ
പറയാറില്ലെന്നു മാത്രം.
ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ ചേര്‍ന്ന ക്‌നാനായ
മഹാസംഗമത്തില്‍ സമുദായനേതാക്കള്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചോ അഭിവന്ദ്യ
പിതാവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ (മുഴുവിപ്പിക്കാത്ത) പ്രസംഗത്തെക്കുറിച്ചോ അതിനു
യോഗക്കാര്‍ കൊടുത്ത മറുപടിയെക്കുറിച്ചോ ഒരക്ഷരവും അപ്നാദേശ് ഉരിയാടിയിട്ടില്ല.
സ്വന്തം അപ്പനെതിരെ അപ്നാദേശ് എന്തു പറയാനാ? അതുകൊണ്ട്
നമുക്ക് ക്ഷമിക്കാം.
സമുദായശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങി
കൊണ്ടുനടക്കുന്ന സ്വന്തം ഫോര്‍മുല നടപ്പിലാക്കുവാനുള്ള തന്ത്രപാടില്‍ സ്വന്തം
വില്ലേജ് ഓഫീസര്‍മാരായ വികാരിമാരുടെ വികാരം മാര്‍ മൂലക്കാട്
ശ്രദ്ധിക്കുന്നതേയില്ല. രണ്ടു വര്‍ഷം മുന്‍പ്
ഒരു പാണ്ടിപെണ്ണിനെ വിവാഹം ചെയ്ത ഒരു വൈദീകന്‍ ഇടവകയില്‍ കുര്‍ബാന
ചൊല്ലുന്നതായി അറിഞ്ഞതും പിടിക്കപ്പെട്ടതും കഴിഞ്ഞ ആഴ്ച്ചയാണ്. പിതാവിനെ
പ്രീണിപ്പിക്കുന്നവര്‍ക്ക് എന്തും ആകാം
എന്ന അവസ്ഥ കോട്ടയം അതിരൂപതയില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഭാര്യാപിതാവിന്റെ
പരാതി പുറത്തായതുകൊണ്ട് മാത്രം വീട്ടില്‍ മാത്രം ബലിയര്‍പ്പിച്ചാല്‍മതി എന്നു
കല്പിച്ചു വീജിയും സംഘവും ചെന്ന് ളോഹ ഊരിവാങ്ങിയെന്നാണ് ഇടവകക്കാര്‍ അടക്കം
പറയുന്നത്. “എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും.”
കാവ്യര്‍ക്കടുത്ത (ഹിന്ദുക്കള്‍) ഈ വാചകം കത്തോലിക്കര്‍ക്കുവേണ്ടി ആരെങ്കിലും
ഒന്ന് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരുന്നു.
എന്തായാലും മാര്‍ മൂലക്കാട്ട് ഒരു മാസത്തെ
വിദേശപര്യടനത്തിനു പുറപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ രണ്ടു കല്യാണം കൂടണം
കെനിയയിലുള്ള ബന്ധുക്കളെ (സഹോദരിയെ?) കാണണം; നല്ലകാര്യം.
മനസ്സ് മറ്റ് കാര്യങ്ങളില്‍ വ്യാപരിക്കുമ്പോള്‍ ഒരു സമാധാനം ലഭിക്കുമല്ലോ. എല്ലാ
പ്രശ്‌നങ്ങളില്‍ നിന്നും ഒന്നൊഴിഞ്ഞ് സന്തോഷവാനാകട്ടെ!
കെനിയയിലെ മാസായിമാര്‍ |
ഏതായാലും കെനിയ വരെ ചെല്ലുന്ന നിലയ്ക്ക് തിരികെ പോരും മുന്‍പ്
കെനിയയിലെ മാസായിമാരായിട്ടുള്ള സുഹൃത്തുക്കളെ കൂടി കാണുന്നത് നന്നായിരിക്കും.
(മാസായി കമ്മ്യൂണിറ്റിയെക്കുറിച്ച് വിക്കിപീഡിയ ലേഖനം വായിക്കുവാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക) എഴുതപ്പെടാത്ത ഒരു ഫോര്‍മുലയില്‍ വംശീയത കാത്തുസൂക്ഷിച്ച്
പരസ്പരം സഹകരിച്ചു ജീവിക്കുന്ന അവര്‍ എത്ര സന്തോഷവും സമാധാനവും ഉള്ളവരാണെന്ന് ഡിസ്‌ക്കവറി
ചാനലിലൂടെ നമ്മള്‍ കാണുന്നതാണല്ലോ.
ജാത്യാഭിമാനി
അവനെ ക്രൂശിക്കരുത് !
ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഇത്ര സിംപിളായ ഒരു നിര്‍വചനം ആളുകളെ സ്നേഹം എന്ന അധമവികാരത്തിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയന്നാവണം മതനേതാക്കന്മാര്‍ ദൈവത്തെ ദേവാലയങ്ങളില്‍ പൂട്ടിയിട്ട് പുതിയ നിര്‍വചനങ്ങളുണ്ടാക്കി. ദൈവം ഭീകരനാണെന്ന് വിശ്വാസികളെ ധരിപ്പിച്ചു. വൈദികരെയും മതനേതാക്കളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെ ക്രൂരമായി ശിക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ഗുണ്ടയുടെ ഇമേജ് ദൈവത്തിനു കല്‍പിച്ചു നല്‍കി.
ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്.............
Wednesday 18 April 2012
പിരിവിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ബ്രിട്ടീഷ് ക്നായില്‍ February
17-ല്‍ വന്ന, “കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയപള്ളിമേട” എന്ന പോസ്റ്റിനു നിരവധി കമെന്റുകള്‍ ലഭിച്ചു. ഇത്തരം ഒരു വിഷയത്തില്‍
ക്നാനായ സമുദായംഗങ്ങള്‍ കാണിക്കുന്ന അസാധാരണമായ താല്പര്യം, ജനങ്ങളുടെ ചിന്താഗതിയിലും
മനോഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം കറവപശുക്കളാണ്. പശുക്കള്‍ക്ക് കുറഞ്ഞത് കച്ചിയും, പിണ്ണാക്കും, കഞ്ഞിവെള്ളവും നല്‍കാറുണ്ട്.
അതുപോലും കൊടുക്കേണ്ടാത്ത യന്ത്രപശുവാണ്, നമ്മള്‍ പ്രവാസികള്‍.
നാട്ടില്‍ ചൂടും, പുത്തന്‍ പേരുകളുള്ള മുന്തിയ പനിയും പരക്കുമ്പോള്‍,
തിരുമേനിമാരും, രാഷ്ട്രീയക്കാരും ഇങ്ങോട്ട് എഴുന്നുള്ളും. കഴിഞ്ഞ സമ്മറില്‍
സീറോ-മലബാറിന്റെ തന്നെ പത്തു മെത്രാന്മാര്‍ യു.കെ. കുഞ്ഞാടുകളെ സന്ദര്‍ശിക്കാനെത്തി.
നാട്ടില്‍ നിന്ന് പോരുന്നതിനു മുമ്പ് ഇവരാരും നമ്മളില്‍ ഒരുത്തനെയെങ്കിലും തിരിഞ്ഞു
നോക്കിയിട്ടില്ല.
വര്‍ഷങ്ങളായി അമേരിക്കയില്‍ ബന്ധുക്കളുള്ള ക്നാനയക്കാര്‍
അമേരിക്കയിലേയ്ക്ക് കുടിയേറുന്നു. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം
നല്‍കാനൊരു സംവിധാനത്തെക്കുറിച്ച് നമ്മുടെ അരമനവാസികള്‍ ചിന്തിച്ചിട്ടുണ്ടോ?
പോട്ടെ, വെളിയില്‍ പോകുന്ന ക്നാനയക്കാരന്‍ അരമനയില്‍ ചെന്നാല്‍ പിതാവിനെ കണ്ടു
യാത്ര പറയാന്‍ ഒരവസരം ഒരുക്കുമോ ഇവര്‍? മറ്റൊന്നും വേണ്ട, അവന്റെ മുന്നില്‍ വച്ച് പത്തോ ഇരുപത്തഞ്ചോ രൂപാ മാത്രം വിലയുള്ള ഒരു കൊന്ത വെഞ്ചരിച്ചു അവനു നല്‍കുമോ?
ഇത്രപോലും ചെയ്യാന്‍ മനസ്സില്ലാത്ത തിരുമേനിമാരും വൈദികരും
മാസം മാസം, ഇങ്ങു എഴുന്നുള്ളും. ഓരോ തവണയും പുതിയ പുതിയ കാരണങ്ങള്‍ കാണും.
പയ്യാവൂര് പള്ളി, കണ്ണൂര് കക്കൂസ്, അരമനയില്‍ സ്തൂപം, പാവപ്പെട്ടവനെ ഒലത്താന്‍,
തുടങ്ങി പലതും.
പുതിയ കാനോന്‍ നിയമം അനുസരിച്ച് പള്ളിവക സ്വത്തെല്ലാം അങ്ങ്
വത്തിക്കാനിലിരിക്കുന്ന പരിശുദ്ധ പിതാവിന്റെ സ്വന്തമാണ്. നമ്മുടെ കാരണവന്മാര്‍
പിടിയരിയും, നെല്ലും മുട്ടയും, തടിയും, വിറകും, ശ്രമദാനവും നല്‍കി
ഉണ്ടാക്കിയതൊന്നും ഇന്ന് നമ്മുടേതല്ല. എവിടെ നിന്നെങ്കിലും വരുന്ന ഒരു കത്തനാരാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. ഇടവകക്കാര്‍ വെറും
പുറംകൊള്ളി.
സ്വന്തം സ്ഥാവര-ജംഗമ വസ്തുക്കളില്‍ അറ്റകുറ്റപ്പണികള്‍
നടത്തണമെങ്കില്‍, ഉടമസ്ഥനാണ് അതിന്റെ ചെലവ് വഹിക്കേണ്ടത്.
ഈ തിരിച്ചറിവാണ് ജനം മുകളില്‍ പറഞ്ഞ പോസ്റ്റിലെ കമന്റിലൂടെ
പ്രകടിപ്പിക്കുന്നത്.
പിരിവിനായി കണ്ണന്‍ചിരട്ട ഒരുക്കുന്നവര്‍, Please Note the Point.
Monday 16 April 2012
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം; ലക്‌സംബര്‍ഗ് സുരക്ഷിത നഗരം
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരവും ലക്‌സംബര്‍ഗ് ഏറ്റവും സുരക്ഷിത നഗരവും എന്ന് മേര്‍സസ് സര്‍വ്വേ റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയെ ലോകോത്തര നഗരമായി തെരഞ്ഞെടുത്തപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് രണ്ടും ഓക്ലാന്‍ഡ്, മൂണിച്ച് എന്നിവ യഥാക്രമം മൂന്നും നാലും മികച്ച നഗരങ്ങളായി.
ഏറ്റവും മോശമായത് ഇറാക്കിലെ ബാഗ്ദാദാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്ക ഏറ്റവും പിന്നിലും ആയി.
ഈ വര്‍ഷം ആദ്യമായാണ് സുരക്ഷിത നഗരങ്ങളെ മേര്‍സസ് സര്‍വ്വേയില്‍ ഉള്‍പെടുത്തിയത്. ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളില്‍ (നഗരവും) ഒന്നായ ലക്‌സംബര്‍ഗ് ആണ് ഏറ്റവും സുരക്ഷിത നഗരം. രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയാറ് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ചെറു രാജ്യമാണ് ലക്‌സംബര്‍ഗ്. ഫ്രാന്‍സും ജര്‍മനിയും ബെല്‍ജിയവുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. അഞ്ചു ലക്ഷം മാത്രം ജനങ്ങളുള്ള ഈ രാജ്യത്ത് 43 ശതമാനവും വിദേശികളാണ്. മറ്റു സുരക്ഷിത നഗരങ്ങള്‍ ബേണ്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്) , ഹെല്‍സിങ്കി, സൂറിച്ച് എന്നിവയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും പാകിസ്ഥാനിലെ കറാച്ചി ഏറ്റവും സുരക്ഷിതമല്ലാത്ത നഗരവും ആയി.
(കടപ്പാട്: ദീപിക)
Sunday 15 April 2012
കോട്ടയം അതിരൂപതാ വൈദികരും അസന്മാര്ഗികതയും
മേമുറി വികാരി വിവാഹിതനായിരുന്നു എന്ന വിവരം പുറത്തായതോടെ, അദ്ദേഹത്തെ ആല്മീയശുശ്രൂഷയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ക്നാനായ വിശേഷങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത്തരുണത്തില്‍ നമ്മുടെ വൈദികരില്‍ പലരിലും കണ്ടുവരുന്ന അസാന്മാര്‍ഗിക പ്രവണതകളെ ഒന്ന് വിലയിരുത്താം.
കത്തോലിക്കാസഭയുടെ വല്ലാത്ത മാര്‍ക്കടമുഷ്ടിയുടെ ഫലമായാണ് നമ്മുടെ വൈദികര്‍ക്ക് അവിവാഹിതരായി കഴിയേണ്ടി വരുന്നത്. ഉദയംപേരൂര്‍ സൂനഹദോസ് (1599) വരെ നമ്മുടെ പുരോഹിതര്‍ വിവാഹം ചെയ്തിരുന്നു. ക്നാനായ യാക്കോബായ സഭയിലെ വൈദികര്‍ ഇന്നും കുടുംബജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ആല്മീയശുശ്രൂഷ ചെയ്യാന്‍ യാതൊരു ബുധിമുട്ടും ഉണ്ടാകുന്നില്ല........
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സമസ്ത ക്‌നാനായ മഹാജനസഭ
ലോകമാസകലമുള്ള ക്‌നാനായമക്കള്‍ ഒന്നിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ക്‌നായിതൊമ്മന്‍ നേതൃത്വം കൊടുത്ത് A.D. 345-ല്‍ സുവിശേഷപ്രഘോഷണാര്‍ത്ഥം മലങ്കരയില്‍ വന്നിറങ്ങിയ തെക്കുംഭാഗ സമുദായം 17 നൂറ്റാണ്ടു തികയുന്ന ഈ വേളയില്‍ പുതിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കുവാന്‍ സമുദായക്കാരെല്ലാവരും വിശ്വാസത്തിനതീതമായി ഉണരേണ്ടിയിരിക്കുന്നു. കുലമൂപ്പന്മാര്‍ തോമായേയും സംഘത്തേയും നിറകണ്ണുകളോടെ തഴുകി യാത്രയാക്കിയ സന്ദര്‍ഭം ഇന്നും നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നില്ലേ! “ഹിന്ദുവില്‍പോയാലും മക്കളേ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും.....” കാതുകളില്‍ മുഴങ്ങുന്ന ഈ മഹത് വചനം പ്രാവര്‍ത്തികമാക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു. കീനായി തുറമുഖത്തുനിന്ന് പുറപ്പെട്ട്, വംശീയ തനിമ നിലനിര്‍ത്തണമെന്നു വാദിച്ച എസ്രാപ്രവാചകന്റെ കുടീരത്തില്‍ പ്രാര്‍ത്ഥിച്ചു പ്രതിജ്ഞചെയ്ത് യാത്രതിരിച്ചവരാണ് നമ്മള്‍.
നമ്മുടെ നാട്ടില്‍ ബ്രാമണുടെ യോഗഷേമസഭ എന്നൊരു വംശീയക്കൂട്ടമുണ്ട്. ബ്രാമണുടെ സര്‍വ്വതോല്മുഖമായ പുരോഗതിക്കും ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണത്തിനും ഈ യോഗഷേമസഭയാണ് നേതൃത്വം കൊടുക്കുന്നത്......
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Saturday 14 April 2012
നിമിഷം - ഷോര്‍ട്ട് ഫിലിം
യു.കെ. നിവാസിയായ തോംസണ്‍ തങ്കച്ചന്‍ സംവിധാനം ചെയ്തു നിര്മ്മിച്ച ഈ ഹൃസ്വസിനിമയിലെ നായികയും ഏക കഥാപാത്രവും ആയ സുപ്രഭ രാജപുരം പയസ് ടെന്‍ത് കോളേജില്‍ നിന്നും പഠിച്ചാണ് ബിരുദം നേടിയത്.
Subscribe to:
Posts (Atom)