NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 6 March 2012

പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തനമാണ് ബുദ്ധിമുട്ട്


മൂലക്കാട്ട് പിതാവ് വന്നതിന്റെ വിശദവിവരങ്ങള്‍ ബ്രിട്ടീഷ്‌ ക്നായില്‍ നിന്നും പ്രതീക്ഷിച്ചു നിരാശനാവുകയായിരുന്നു.

UKKCA-യുടെ ഔദ്യോഗിക മാധ്യമമായ വെബ്‌സൈറ്റില്‍ ചെന്ന് നോക്കി.  തിരുമേനിയ്ക്ക് നല്‍കിയ സ്വീകരണത്തിന്റെ വാര്‍ത്തയുണ്ട്.  പക്ഷെ, “ക്‌നാനായ സമുദായംഗങ്ങള്‍ സഭയോടും സമുദായത്തോടും ഒത്തുചേര്‍ന്നു പോകുന്നതിനും നമ്മുടെ പിതാമഹന്‍മാര്‍ നല്‍കിയ സന്ദേശം ഹൃദയത്തില്‍ ഒരു അമൂല്യനിധിയായി സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു” എന്ന് തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാചകകസര്‍ത്തുക്കകള്‍ അല്ലാതെ, കഴമ്പുള്ളതൊന്നും അവിടെ കണ്ടില്ല.

പിതാവിന്റെ സാന്നിധ്യത്തില്‍ കൂടിയ നാഷണല്‍ കൌന്സില്‍ മീറ്റിംഗില്‍ എന്തൊക്കെ തീരുമാനങ്ങള്‍ ആണ് എടുത്തത്‌?  ഇതൊന്നും അറിയാനുള്ള അവകാശം സമുദായത്തിലെ സാധരണക്കാരനില്ലേ?  ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു.  സത്യമാണോ?  പണ്ട് ഇവിടെ ആരോ എഴുതി കണ്ടത് പോലെ, “Constitutionഎന്ന വാക്കിന്റെ spelling അറിയാവുന്ന എത്ര പേര്‍ ആ കമ്മിറ്റിയില്‍ ഉണ്ട്?  ആരോക്കെയാണവര്‍?  ഇതെല്ലാം രഹസ്യമാണോ സഖാക്കന്മാരേ? മറ്റൊരു പ്രഹസനമായിരിക്കുമോ ഇതും?

ഇതിലുമൊക്കെ പ്രധാനം, Manchester Unit-ല്‍ ഉണ്ടായ പിളര്പ്പിനെക്കുറിച്ചും, വിഗന്‍ യുനിടിന്റെ അംഗീകാരത്തെക്കുറിച്ചും അറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരായി കാത്തിരുന്നതാണ്.  പിതാവ് വന്നിട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായോ എന്നൊന്നും നമ്മുടെ പ്രിയപ്പെട്ട സൈറ്റില്‍ കാണുന്നില്ല.

യുണിറ്റ്‌ ന്യൂസ്‌ എന്നൊരു സെക്ഷന്‍ തുടങ്ങിയിരിക്കുന്നത് നല്ലത് തന്നെ.  അതെങ്കിലും ഭംഗി ആയി കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കാം.

പ്രധാന വാര്‍ത്തകള്‍ക്കായി ഞങ്ങള്‍ ഓണ്‍ലൈന്‍കാരുടെ ഭാവനയെത്തന്നെ ആശ്രയിച്ചു കൊള്ളാം. (മറ്റു മാര്‍ഗമൊന്നും ഇല്ലല്ലോ!).

മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തും എന്ന് വീരവാദം മുഴക്കുന്നതും, മാധ്യമം നടത്തുന്നതും രണ്ടാണെന്ന് നേതാക്കന്മാരെപോലെ ഈയുള്ളവനും മനസ്സിലാക്കുന്നു.

നേതാക്കന്മാര്‍ സിന്ദാബാദ്‌!

സര്‍ സി പിയും മൂലക്കാട്ട് പിതാവും, പിന്നെ കുറെ ഗുമസ്തരും


പഴമക്കാര്‍ പറഞ്ഞു കേട്ട ഒരു പഴയ കഥയാണിത്.

ഒരു സാധു അന്ന് ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരെ ചെന്ന് കണ്ടു തന്റെ ദുരിതകഥകളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു.  എല്ലാം കേട്ട്, അത്യാവശ്യം വേണ്ട മറുചോദ്യങ്ങള്‍ ചോദിച്ചു, ആഗതന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യമായ ദിവാന്‍ സെക്രെടരിയെ വിളിച്ചു സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് എന്തെങ്കിലും സഹായം ഇയാള്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.  പിറ്റേ ദിവസം സെക്രട്ടറി ദിവാന്റെ മുമ്പില്‍ ഫയല്‍ എത്തിച്ചു.  (സര്‍ക്കാര്‍ ഭാഷയില്‍, ഫയല്‍ പുട്ടപ്പ് ചെയ്തു).  ഫയലില്‍ ഇങ്ങനെ എഴുതിയിരുന്നു –

“There is no rule under which funds can be given to the applicant”

ഇത് കണ്ട് രോഷാകുലനായ ദിവാന്‍, ബെല്ലടിച്ചു സെക്രട്ടറി വിളിച്ചു അലറിയത്രേ – Then make a rule and help him!

ഇതാണ് ഒരു ഗുമസ്തനും ഒരു വലിയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

ഇത് തന്നെയാണ് നാലാം തിയതി ഞായറാഴ്ച Manchester-ല്‍ സംഭവിച്ചത്.  സാക്ഷികള്‍ പറയുന്നതു ശരിയാണെങ്കില്‍, മൂലക്കാട്ട് തിരുമേനി പലരുടെയും മുമ്പില്‍ വച്ച് ലേവിയെ ഫോണ്‍ ചെയ്ത്, വിഗന്‍ യുണിറ്റ് അനുവദിക്കാന്‍ ഭരണഘടനയില്‍ വകുപ്പില്ലെങ്കില്‍, ഭരണഘടന മാറ്റി വകുപ്പ് ഉണ്ടാക്കുക എന്ന് ആവശ്യപ്പെട്ടു.

പണ്ട്, തറയില്‍ തിരുമേനി പറഞ്ഞ ഒരു വാചകമുണ്ട് – “ഞാനാണ് ക്നാനായ മാര്‍പാപ്പ!”  തറയില്‍ തിരുമേനി മെത്രാനായിരുന്നു.  മൂലക്കാട്ട് തിരുമെനിയാകട്ടെ മെത്രാപോലിത്ത ആണ്.

എന്നിട്ടും നമ്മുടെ ഗുമസ്തന്മാര്‍ക്ക് ധൈര്യം വരുന്നില്ല. 

ഇന്നത്തെയും പണ്ടത്തെയും ഗുമാസ്തന്മാരെ പേടിപ്പിച്ചു നിര്‍ത്തുന്ന ദുഷ്ടശക്തികളാരോക്കെയാണെന്നു ഒരുമാതിരി എല്ലാവര്ക്കും അറിയാം.  (അവര്‍ എന്തിനാണ് ഇത്ര മസില്‍ പിടിക്കുന്നത്‌ എന്ന് മാത്രമേ മനസ്സിലാകാതുള്ളൂ) അവരില്‍ രണ്ടു മുഖ്യന്മാര്‍ക്ക് തിരുമേനിയുടെ സാന്നിധ്യത്തില്‍ പൊതുജനത്തെ നേരിടാനാവാതെ ഒളിച്ചിരിക്കേണ്ടി വന്നു. 

ഇത് ഒരു എളിയ തുടക്കമാണെന്നും, താമസിയാതെ ഒളിച്ചോടെണ്ടി വരുമെന്നും അറിയുക.

അറിയാത്ത പിള്ളയ്ക്ക് ......

വിഗന്‍ യുനിറ്റിനു മാര്‍ മൂലക്കാട്ടിന്റെ പച്ചക്കൊടി


കഴിഞ്ഞ കുറെ നാളുകളായി നിലവില്‍ നിന്ന വിഗന്‍ യുണിറ്റ് തര്‍ക്കം അവസാനിക്കുന്നു.

നാലാം തിയതി വിഗാന്‍ യുണിറ്റ് അഗങ്ങളും പിതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ യുണിറ്റ് മെംബേര്‍സ് തങ്ങളുടെ അംഗബലവും ന്യായങ്ങളും  പിതാവിനെ ബോധ്യപ്പെടുത്തി. സബ് കമ്മിറ്റി  റിപ്പോര്‍ട്ടുകള്‍ അന്തിമമല്ല എന്നും അതില്മേല്‍ ആക്ഷേപം ഉണ്ടങ്കില്‍ അന്വേഷിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് വിഗന്‍ യുണിറ്റ് നിലവില്‍ വരുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ UKKCA പ്രസിഡന്റ്‌ ലേവി പടപുരക്ക് പിതാവ്  നല്‍കുകയും ചെയ്തു. പിതാവ് ഇടപെട്ടു വിഗന്‍ പ്രശ്നം തീര്‍ക്കുവാന്‍ National കൌണ്‍സില്‍ നേരത്തെ സമ്മതം നല്‍കിയതിന്റെ വെളിച്ചത്തില്‍ പിതാവിന്റെ നിര്‍ദേശങ്ങള്‍  എല്ലാവരും സ്വീകരിക്കും എന്നും വിഗന്‍ യുണിറ്റ് തര്‍ക്കം തീരും എന്നും നമുക്ക് കരുതാം.

എന്നാല്‍ Manchester തര്‍ക്കം പരിഹരിക്കപ്പെടാതെ പോയി. പുതിയ അസോസിയേഷന്‍ മാര്‍ച്ച്‌ പതിനെട്ടിന് നിലവില്‍ വരുന്നു. നേതാക്കള്‍ പ്രശ്ന പരിഹാരത്തിന് ഇനിയും ശ്രമിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. പരസ്പരം മനസിലാക്കാനും പൊറുക്കുവാനും നേതാക്കള്‍ ശ്രമിക്കട്ടെ. സ്ഥാനത്യാഗം നടത്തേണ്ടി വന്നാലും ഒന്നാകുവാന്‍ വേണ്ട എല്ലാ കാര്യങ്ങളും നേതാക്കള്‍ നടത്തണം.

നേതാവാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. ശിഷ്യന്മാരുടെ പാദം കഴുകിയ യേശു ആയിരിക്കട്ടെ ക്നാനായ നേതാക്കളുടെ നേതാവ്. യേശുവിന്റെ മുഖത്തേക്ക് നോക്കാതെ യുദാസിന്റെ മുഖത്തേക്ക് നോക്കല്ലേ നേതാക്കളെ.

Letter from KCCNA President


Dear Presidents and Secretaries of Member associations,

I sincerely hope you had a chance to review the minutes of the meeting between KCCNA and Knanaya Region priests in the presence of our beloved Arch Bishop.  As a follow up to the meeting, KCCNA EC will be taking the following steps and we will keep you posted on a regular basis on the progress we are making.

1.  KCCNA president will respond to Bishop Mar Angadiyath. We will seek Bishop Angadiayth's written concurrence on the new criteria for membership in Knanaya Parishes and Missions as outlined by our priests and Archbishop.  Given there are letters and a public speech contrary to the current criteria were communicated from the Syro-Malabar Diocese of Chicago, KCCNA EC strongly believes, it is important to clarify in writing from Bishop Angadiayth that he also concurs with the new membership criteria since Bishop Angadiayth is the local Bishop.

2.  Once we get the clarification from Bishop Angadiyath, we will communicate the information to all members associations.  Once you receive the communication, you will need to call a general body meeting where you will discuss the new criteria for membership in the Knanaya Parishes and Missions (assuming Bishop Angadiyath Concurs) and cooperation status towards the Diocese.

In the mean time please encourage our community members to register for the convention.  The meeting on last Saturday underscored the role of associations and KCCNA in protecting the interest of the community in North America, it is our collective responsibility to make the convention and all activities of Knanaya Associations successful going forward.

I certainly acknowledge these are tough times for our community, however it is our resolve to face these types of challenging circumstances over the last 1700 years kept us a vibrant small community.  I am confidant we will come out strong at the end of all of these because we are ONE people, with ONE heritage and will go forward as ONE regardless of our disagreements.  

Sincerely
Shiens Akasala
President, KCCNA

Saturday, 3 March 2012

അല്‍മായ അസോസിയേഷന്‍ ഇടയന്മാര്‍ കൈ അടക്കി

ഇന്ന് നടന്ന UKKCANationalകൌണ്‍സില്‍ മീറ്റിംഗ് ബഹളത്തില്‍ ആയി. വിഗാന്‍ യുണിറ്റ് ചര്‍ച്ച ഇന്നും പ്രശ്നം ഉണ്ടാക്കി. കഴിഞ്ഞ കമ്മറ്റി യുടെ കഴിവ് കേട്, സബ് കമ്മറ്റി യുടെ ചേര്‍ച്ച കുറവ്, പുതിയ കമ്മറ്റി യുടെ തന്റേടം ഇല്ലയിമ ഒക്കെ പ്രകടമായി, ബാലിയാടായതോ വിഗാന്‍ യുണിറ്റ് . ഇത് നീതിയോ?, ക്രിസ്തീയ നേതാക്കള്‍ തല്ലുകൂടുന്നു. അച്ചന്‍ ഒരു പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു. പുരോഹിതനെ തള്ളി പറയാന്‍ ആവാതെ പിതാവ് വിഷമിക്കുന്ന കാഴ്ച നാം കണ്ടു. വിഗാന്‍ കാരെ പേടിക്കണ്ട. വന്നവര്‍ക്ക് കാര്യം പിടികിട്ടി. നിങ്ങള്‍ പറഞ്ഞതും ചെയ്തതും ശറിയായിരുന്നു. പക്ഷെ അച്ചന്‍റെ കല്ലുവച്ച നുണ ഞങ്ങള്‍ കേട്ടു. കാര്യം പിടി കിട്ടിയ പിതാവ് അച്ചന്‍റെ മുഖം രക്ഷിക്കാന്‍ ബൈ ലോ തിരുത്താന്‍ പറഞ്ഞു തടി തപ്പി.
പേരെടുത്തു ആക്ഷേപിച്ച വൈദികന്റെ വാ അടപ്പിച്ചു. പോരെ പൂരം.

പെട്രോള്‍ അടിച്ചു മീറ്റിംഗില്‍ പോയവര്‍ മണ്ടന്മാര്‍. . എന്തിനു വെറുതെ ഞങ്ങള്‍ സമയം കളയുന്നു. വിഗാന്‍ കാര്‍ ഒന്ന് ഓര്‍ക്കുക ഉള്ള കഞ്ഞി കുടിച്ചു അറിയാവുന്ന കുരിശും വരച്ചു കിടക്കുക. നഷ്ടപ്പെടുവാന്‍ നിങ്ങള്ക്ക് ഒന്നും ഇല്ല. ജോലിക്ക് പോയാല്‍ വീട്ടുകാര്‍ക്കും മക്കള്‍ക്കും ഗുണം ഉണ്ട്.

കുറ്റവും ശിക്ഷയും - പാപ്പച്ചന്‍

(അഥവാ പ്രാഞ്ചിയേട്ടന്മാര്‍ ദാനം ചെയ്യുന്നതെന്തുകൊണ്ട്?)

കുരുവിളച്ചേട്ടന്‍ ചോദിക്കാതെയാണ് കഥപറയാന്‍ തുടങ്ങിയത്. ചോദ്യമില്ലാതെ, ചിന്തിപ്പിക്കുന്ന ഒരുപാട് ഉത്തരങ്ങള്‍.
കുരുവിളച്ചേട്ടന്‍ പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു സാദാ മധ്യതിരുവിതാംകൂര്‍ നസ്രാണിച്ചേട്ടനല്ല. ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പുലിയാണ്. തെളിച്ചുപറഞ്ഞാല്‍ അധ്യാപകന്‍ - വെറും അധ്യാപകനല്ല, പ്രധാനാധ്യാപകന്‍ - ആയിരുന്നു. പ്രധാനാധ്യാപകരെക്കുറിച്ച് സാക്ഷാല്‍ ചര്‍ച്ചില്‍ പറഞ്ഞതു കേള്‍ക്കണോ?
“Headmasters have power at their disposal with which Prime Ministers have never yet been invested!’’

കഥയിലേക്ക്.

ചേട്ടനിപ്പോള്‍ എഴുപത്താറുവയസ്സ്. അദ്ദേഹത്തിന് ആറുവയസ്സ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവമാണ് (ഉദ്ദേശം, 1942-ല്‍).

അതിരാവിലെ അപ്പനുമമ്മയും കുഞ്ഞുകുരുവിളയെ ഉറക്കത്തില്‍ നിന്നും തട്ടിയെഴുന്നേല്‍പ്പിക്കുന്നു. അമ്മ ഒരു ചൂട്ടുകത്തിച്ചു കൊടുത്തു. അതുമായി പാതിയുറക്കത്തില്‍ കുരുവിള മുമ്പിലും ''ഊട്ടിനു മുമ്പേ ചൂട്ടിനു പിമ്പേ'' എന്ന ന്യായം അനുസരിച്ച് തലയില്‍ ഒരു വല്ലക്കുട്ട നിറയെ തേങ്ങയുമായി കുരുവിളയുടെ അപ്പന്‍ പിറകെയും നടന്നു. യാത്ര അവസാനിച്ചത് പള്ളിമേടയിലാണ്. വരാന്തയില്‍ തേങ്ങ കുടഞ്ഞിട്ട്, ആരോടുമൊന്നും പറയാതെ അവര്‍ തിരികെനടന്നു. യാത്രയ്ക്ക് ഏതാണ്ട് അഞ്ച് ചൂട്ട് ചെലവായി. നേരംവെളുക്കുന്നതിനുമുമ്പ് അപ്പനും മകനും വീട്ടിലെത്തി.

അത്യാവശ്യം ധനാഢ്യനായ തന്റെ അപ്പന്‍ പതിവില്ലാതെ കുട്ടയും ചുമന്ന് പള്ളിയില്‍ പോയതിനൊരു വിശദീകരണം കുരുവിളയ്ക്ക് വര്‍ഷങ്ങളോളം കിട്ടിയില്ല. ഏറെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ പിന്നീട് ആ രഹസ്യം കുരുവിളയോടു വെളിപ്പെടുത്തി.

കുരുവിളയുടെ വീട്ടില്‍ പണിയ്ക്കുവരുന്ന വാസു ഒരിക്കല്‍ മലയ്ക്കുപോകുന്നതിനുമുമ്പ് വീട്ടില്‍ വന്ന് അനുവാദം ചോദിച്ച് ഏറ്റവും ചെറുതുനോക്കി ഒരു തേങ്ങയെടുത്തു. തേങ്ങ നിറച്ച് നെയ്യ് കൊണ്ടുപോയി ശബരിമലയിലെ അയ്യപ്പനു കൊടുക്കാനാണ്. തേങ്ങയുടെ വലിപ്പം പ്രശ്‌നമല്ല. നെയ്ക്കാണെങ്കില്‍ തീപിടിച്ച വില. വാസുവിന്റെ പറമ്പിലെ തെങ്ങില്‍ ഇത്രയും ചെറിയ തേങ്ങയില്ല. ആ സംഭവം അങ്ങനെ കഴിഞ്ഞു.

മാസങ്ങള്‍ക്കുശേഷം ആണ്ടു കുമ്പസാരത്തിനായി പള്ളിയില്‍ കാത്തിരുന്നപ്പോള്‍ അപ്പന്‍ ഈ സംഭവം ഒരാവശ്യവും ഇല്ലാതെ ഓര്‍ത്തു. കര്‍ത്താവേ, നല്ലൊരു കത്തോലിക്കനായ എന്റെ തേങ്ങയാണല്ലോ അയ്യപ്പനു കിട്ടിയത്. ഇനി കര്‍ത്താവിന് അത് ഇഷ്ടപ്പെടാതെയെങ്ങാനും വരുമോ? ഇല്ല, ദൈവം എന്നൊക്കെപ്പറഞ്ഞാല്‍ മനുഷ്യരെപ്പോലെ അസൂയപ്പണ്ടാരമൊന്നുമല്ല. ഏതായാലും അച്ചനോടൊന്നു പറഞ്ഞേക്കാം.

''സാരമില്ലെടാ'' എന്ന് അച്ചന്‍ പറയുമെന്നാണ് ഓര്‍ത്തത്. പക്ഷേ കഥ കേട്ടപ്പോള്‍ അച്ചന്റെ മട്ടുമാറി. അച്ചന്‍ തലയ്ക്ക് കൈയുംകൊടുത്ത് ഒറ്റഇരുപ്പ്. കുറേനേരത്തേയ്ക്ക് മിണ്ടാട്ടമേയില്ല. കുറെക്കഴിഞ്ഞപ്പോള്‍ എല്ലാവരും കേള്‍ക്കെ പെട്ടെന്നു ചോദിച്ചു ''താന്‍ ചെയ്ത പാപത്തിന്റെ ഗൗരവം തനിക്കു മനസ്സിലാകുന്നുണ്ടോ?''

സത്യത്തില്‍ തൊലിയുരിഞ്ഞുപോയി.

അച്ചന്‍ ശബ്ദം താഴ്ത്തി തുടര്‍ന്നു. അച്ചന്‍ പറഞ്ഞതനുസരിച്ച് കണ്ട കാട്ടിലും മലയിലും ഒക്കെ കൊണ്ടുവച്ച് ഇവന്മാര്‍ പൂജിക്കുന്ന ഈ സാധനങ്ങള്‍ സാത്താന്റെ ഓരോ വകഭേദങ്ങളാണ്. കാര്‍ന്നോര് ചെയ്തത് ശരിക്കും സാത്താന്‍സേവയാണ്. തന്റെ കാരണവന്മാരുടെ സുകൃതംകൊണ്ടാണ് ഇതു പറഞ്ഞുകുമ്പസാരിക്കാനുള്ള ആയുസ്സ് ദൈവം തന്നത്. ഇതുപറഞ്ഞുകുമ്പസാരിക്കാനൊക്കാതെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ തന്റെ ആത്മാവിന്റെ ഗതി എന്താകുമായിരുന്നു!

''അച്ചാ, ഇനി എന്താണൊരു പോംവഴി? ശബരിമലയില്‍ കൊടുത്തുവിട്ട തേങ്ങ ഇനി തിരിച്ചെടുക്കാന്‍ വയ്യല്ലോ'' എന്ന് ഏതാണ്ട് കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തില്‍ ചോദിച്ചു.

''രാവിലെ മറ്റുള്ളവര്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് കൊന്ത എത്തിക്കണം. മുടങ്ങാതെ, 53 ദിവസങ്ങള്‍ ചൊല്ലണം. മുടക്കംവരുത്തിയിട്ട് എന്റെയരുകില്‍ വന്നേക്കരുത്. പിന്നെ, മുഴുത്തതുനോക്കി, പതിനഞ്ചു തേങ്ങ പള്ളിയ്ക്ക് കൊടുത്തേര്. ദൈവം പൊറുക്കും. ഞാന്‍ പ്രാര്‍ത്ഥിക്കാം. ഏതായാലും പറഞ്ഞു കുമ്പസാരിക്കാന്‍ സാധിച്ചല്ലോ. കന്യകാമാതാവിനോട് പ്രത്യേകം നന്ദി പറഞ്ഞേര്. എഴുന്നേറ്റു പൊയ്‌ക്കോ.''

കുരുവിളച്ചേട്ടന്‍ തന്റെ അപ്പന്റെ ഈ കഥ പറഞ്ഞത് മറ്റൊരുകാര്യം സ്ഥാപിക്കാനായിരുന്നു.

''എടാ, നമ്മുടെ ഓരോ കുഞ്ഞച്ചന്മാര് പളളിക്കും കുരിശുപളളിക്കും ഒക്കെ സ്ഥലം എഴുതി കൊടുക്കുന്നതും വന്‍തുക ദാനം ചെയ്യുന്നതും ഒക്കെ കണ്ടിട്ടില്ലേ? പലപ്പോഴും ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അറുത്തകൈക്ക് ഉപ്പുതേക്കാത്ത അര്‍ക്കീസ്മാരാണവര്‍. പിന്നെ എന്തുകൊണ്ടാണവര്‍ പള്ളിക്കാര്യത്തില്‍ മാത്രം ഇങ്ങനെ ''കര്‍ണ്ണന്റെ ചേച്ചി''യാകുന്നത്?

അവന്മാര്‍ നേരമ്പോക്കിന് ഓരോ നാറ്റപ്പണികള്‍ കാണിക്കും. കുമ്പസാരിക്കുമ്പോള്‍ അച്ചനതു മൊതലാക്കും. അത്രതന്നെ!

നമ്മുടെ പ്രാഞ്ചിയേട്ടന്മാരുടെ ഭാര്യമാര്‍ ഒന്നു ശ്രദ്ധിക്കുക. ചേട്ടന്മാരുടെ ദാനധര്‍മ്മത്തിന്റെ പിന്നില്‍ ഇതുപോലെ വല്ല കുമ്പസാര രഹസ്യവും ഉണ്ടോ എന്ന് ഒതുക്കത്തില്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.

അച്ചനോടു ചോദിച്ചിട്ടു കാര്യമില്ല. ജീവന്‍ പോയാലും വൈദികര്‍ കുമ്പസാരരഹസ്യം പുറത്തുവിടുകയില്ല.

(സ്നേഹ സന്ദേശം മാര്‍ച്ച്‌  2012 ലക്കം)

Friday, 2 March 2012

സ്നേഹ സന്ദേശം മാര്‍ച്ച്‌ ലക്കം


ക്നാനായകാര്‍ക്കായി പ്രസധീകരിക്കുന്ന സ്നേഹ സന്ദേശത്തിന്റെ മലയാളം എഡിഷന്‍ പ്രസധീകരിച്ചു.

വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്ത്‌  കോപ്പി  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Thursday, 1 March 2012

ലിവര്പൂളില്‍ ടോം തടിയമ്പാടിന്റെ സത്യാഗ്രഹം


മുല്ലപെരിയാര്‍ പ്രശ്നത്തില്‍, പ്രതിഷേധ സൂചകമായി, ക്നാനായ സമുദായാംഗമായ ടോം തടിയമ്പാടിന്റെ നേത്രുത്വത്തില്‍ ലിവര്പൂളിലെ നിരവധി മലയാളികള്‍ കഴിഞ്ഞ മാസം (ഫെബ്രുവരി) ഇരുപത്തി അഞ്ചാം തിയതി (ശനിയാഴ്ച) ലിവര്‍പൂള്‍ സെന്റ്‌. ലുക്ക് പള്ളിയുടെ മുമ്പില്‍ സത്യാഗ്രഹം ഇരുന്നു.

വളരെയധികം മാധ്യമശ്രദ്ധ നേടിയ ഈ സത്യാഗ്രഹത്തിന്റെ വീഡിയോ ആണ് ചുവടെ.


Christian & Knannaite 4

Knannaites all over the world are more concerned on the recent developments in America, where the members and the clergy including non knannaite clergy seriously debate on the future of our identity and endogamous status than me advocating charity in our community. As you all may be aware, this is not the first time in our history these issues are being discussed and we continued to stand united against these unscrupulous people and always won, which is why where we are now. This is likely to continue forever till the time Syro-Malabar feel not threatened by our unity and strength (Which is not likely to happen). Again if it happened in America, there is every possibility to repeat the same in UK, if not today but surely tomorrow.  

I believe it’s we, the laymen’s responsibility to safe guard our culture, heritage and traditions, therefore rather than waiting it to happen, let’s get ready to either face it today or prepare our self to effectively resist it, and the only way is by strengthening UKKCA, it’s legal as well as social and organisational status in UK.  Even though we, the members have the primary individual  responsibility, since we have a well structured and well represented association and we all respect its elected leadership, it’s down to them  to initiate appropriate measures to safeguard UKKCA interests as well as UK Knannaites interest. 
Being an organisation, especially community organisation will have many conflicting matters, which need enough time to resolve. At the same time, a continuous and steady growth is needed and to acheive that, we need to emphasise the importance Christian ways of living and to continue to promote the word charity, the Christian theological concept of unlimited love and kindness, specifically within our community.
Only for that reason, it’s always good to look and learn from the work of other communities or charities, how they resolve issues and get along with their routine charitable activities to achieve some positive results of living in an organised and productive community.
UKKCA has over 1800 families, effectively making them more than 7000 members (including children), may be more. In comparison with UK citizens, we are migrants and work only to earn our livelihood but being a Christian believer we have the responsibility to continue our charity work wherever we are and everyone is free to adopt any form of charity work previously described. That’s also one of the reasons, why our own association, UKKCA, which is destined to safeguard our interests is registered as national charity. 
One can also see the following reasons to justify their heavenly work within the first category : 
1st Reason. To hold conformity with the rest of His world, being delighted to show forth the glory of his wisdom in the variety and difference of the creatures, and the glory of His power in ordering all these differences for the preservation and good of the whole, and the glory of His greatness, counting himself more honoured in dispensing his gifts to man by man, than if he did it by his own immediate hands.
2nd Reason. That He might have the more occasion to manifest the work of his Spirit, first upon the wicked in moderating and restraining them, so that the rich and mighty should not eat up the poor, nor the poor and despised rise up against and shake off their yoke. Thereafter to  regenerate, in exercising His graces in them, as in the great ones, their love, mercy, gentleness, temperance etc., and in the poor and inferior sort, their faith, patience, obedience etc.
3rd Reason. That every man might have need of others, and from hence they might be all knit more nearly together in the bonds of brotherly affection. From hence it appears plainly that no man is made more honourable than another or more wealthy etc., out of any particular and singular respect to himself, but for the glory of his Creator and the common good of the creature - man.
Being a Christian and Knannaite, few more justifications from the Holy Bible :
Therefore God still reserves the property of these gifts to Himself as Ezek. 16:17, He there calls wealth, His gold and His silver, and Prov. 3:9, He claims their service as His due, "Honour the Lord with thy riches," - All men being thus (by divine providence) ranked into two sorts, rich and poor; under the first are comprehended all such as are able to live comfortably by their own means duly improved; and all others are poor according to the former distribution.
There are two rules whereby we are to walk one towards another, which is Justice and Mercy. These are always distinguished in their act and in their object, yet may they both concur in the same subject in each respect, as sometimes there may be an occasion of showing mercy to a rich man in some sudden danger or distress situation, and also doing of mere justice to a poor man in regard of some particular contract and rights.
To be continued..

സമുദായത്തിലെ പ്രകാശത്തിന്റെ ഉറവിടം

വിളക്കേന്തിയ വനിത(Florence Nightingale)യെക്കുറിച്ചും, നേര്സിംഗ് എന്ന തൊഴില്മേഖലയെക്കുറിച്ചും ലിവര്പൂള്‍നിവാസിയായ ടോം തടിയമ്പാട് സ്നേഹ സന്ദേശത്തില്‍ എഴുതുന്ന "സമുദായത്തിലെ പ്രകാശത്തിന്റെ ഉറവിടം" എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.