
ഒരാളെ മദ്യം കൂടുതല്‍ ആകര്‍ഷിക്കുന്നതിനു ശാരീരികഘടകങ്ങള്‍ ഉണ്ടാവണമെന്നില്ല. മാനസികമോ സാമൂഹികമോ ആയ കാരണങ്ങളാണ് മദ്യത്തോടുള്ള ആകര്‍ഷണത്തിന്റെ അടിസ്ഥാനം. പ്രധാന കാരണങ്ങള്‍:
1.മദ്യത്തിന്റെ ലഭ്യതയും പ്രചാരണവും
മദ്യം ഒരു നിയന്ത്രണമോ വിലക്കുകളോ ഇല്ലാതെ ലഭിക്കുന്നു. മദ്യം സുലഭമായി ലഭിക്കുന്നിടങ്ങളില്‍ മദ്യപാനവും മദ്യത്തിനു കീഴ്‌പ്പെടലും കൂടുന്നു എന്നു പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനു മാധ്യമങ്ങളിലൂടെ നല്കുന്ന പ്രചാരണവും കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു. ദൃശ്യമാധ്യമങ്ങളിലൂടെയെത്തുന്ന സിനിമകളിലും സീരിയലുകളിലും നായകന്മാരും മറ്റു കഥാപാത്രങ്ങളും മദ്യപിക്കുന്നത് സാധാരണക്കാരെ എളുപ്പം സ്വാധീനിക്കുന്നുണ്ട്. ആന്റി ഹീറോ സങ്കല്പം പുതിയ തലമുറ ആവേശത്തോടെ സ്വീകരിക്കുകയും അവരുടെ ശീലങ്ങള്‍ അനുകരിക്കുകയും ചെയ്യുന്നു. മദ്യങ്ങളുടെ പരസ്യങ്ങള്‍ സാധാരണക്കാരനു മുന്നില്‍ എളുപ്പം നിയന്ത്രണങ്ങളഴിച്ചുവെക്കാന്‍ കാരണമാകുന്നു. പ്രശസ്ത താരങ്ങള്‍ മദ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത് പൊതുസമൂഹത്തെ എളുപ്പം സ്വാധീനിക്കുന്നുണ്ട്.
എന്‍ .പി. ഹാഫിസ് മുഹമ്മദ് എഴുതിയ ഈ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment