NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday 3 April 2012

ക്നാനായ സമുദായത്തിലെ തനിമയും പാരമ്പര്യവും നിലനിര്ത്തണം


വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് ക്നാനായ സമൂഹം ഇന്നുവരെ പാലിച്ചുപോന്ന സ്വവംശവിവാഹം തുടര്‍ന്ന് പോകണമെന്നും ക്നാനായസമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഏക പോംവഴി സ്വയംഭരണ അവകാശമുള്ള സഭയായി മാറുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. ക്നാനായ സഭാമക്കള്‍ക്ക്‌ വിവിധ രാജ്യങ്ങളില്‍ പല നിയമങ്ങള്‍ എന്നത് അഗീകരിക്കുവാന്‍ കഴിയില്ലെന്നും സ്വയധികാരസഭയ്ക്കു വേണ്ടിയുള്ള ശ്രമത്തില്‍ തങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ആകഷ്ന്‍ കൌണ്സിലിനെ അറിയിക്കുകയും ചെയ്തു.

ക്നാനായ സമുദായത്തിലെ അഗ്വത്വം നിലവിലുള്ള പാരമ്പര്യം തുടരണമെന്നും സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിക്കുന്നവരെ ക്നാനായ ഇടവകകളില്‍ നിലനിര്‍ത്തരുത് എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

10 comments:

  1. knanaya makkale unaruka...thanimayum paramabariyavum nila nirthuvan, namukum wigan karodu oppam namukku oror tharkkum action councilnu pinthuna nalakam.

    ReplyDelete
  2. അഭിവാദ്യങ്ങള്‍ വിഗാന്‍ യുണിറ്റ്.

    ReplyDelete
  3. knanaya rajavum prjakalkkum dharikkunna thuniyillatha kuppayamanu endogomy.viddikkoshamandamar.Lokam kookkilichalum koottathilulla vivaramullavar paranjukoduthalum Enthubhalam?Bhooripakshathinte mandatharangal thudarnnukondupokunnathu democracy-ude oru shapamanu.Endogomy may be right in Indian circumstances before independece, after that it is utter foolishness.That too in christianity.

    ReplyDelete
    Replies
    1. Knanaya Catholic congress is a minority group in knanaya communiy. Some politicians,descedents of some departed old yellow journalist are its leaders.Majority of knanayates are not members of it. They proved that they are a bunch of third rate gundas.(sakhavinte bhashyil paranjal nikrushtajeevikal)Endogomy vendatha oru sabhayayi maruvan agrahikkunnavar eee samoohathil dharalamundu. Avar eee vargeeya pinthirippan shakthikalude pidiyilninnu vimuktharayi purathuvaranam.God is with us.Adiyude idiyude thokkinumunbil thalarukayillee prasthanam.Inquilab Zindabad.

      Delete
    2. Wigan unit knanaya catholica congress-nte koode koodiyathu ningalude karyam. Ororutharkkum avaravarude shari thommayude shariyude pathayilalla ningal.Ente comment wrong place-layi poyallo. Catholica congress-nethireya njan ee comment vittathu.Somebody done a mistake.Enthayalum vannupoyille paranjekkam.Koottathil ullavarellam vittupoyalum sharikku vendi njan poradum.Sathyathinum neethikkum vendiyulla yudhathil bandhuvao,shathruvo, mithramo onnumilla.onneyullooo Shari..Shari....Shari.

      Delete
    3. Catholic congress-l samudaya college-l padippikkuuna adhyapakar dharalamundallo.Unnunna chorinulla nandiprakadanamavum.Some kind of obligation. Chilarudeyokke class-kalil kochuthommanum irunnittundu. Adhyapakarennanilayil adarikkunnu.Samudaya congress-nodu chernnu eee kariniyamathinu vendi vadichathinodu yojikkaan kashiyunnilla.Gurukkanmare porukkuka. Chilarenkilum kochuthommanodu vyakthiparamayi yojikkunnundavum.

      Delete
  4. Kodugallor Thomas4 April 2012 at 00:34

    What is the difference between a Knanaya Priest and a Knanaya man who married to a non knanaya lady? I think there is no difference, in theoretical knanaya priest also out from Knanaya community. Therefore for the existence of Knanaya community all Knanaya priest should allowed to marry. If we do like that after 1000 or plus years this community will exists as KNANAYA COMMUNITY. otherwise after 100 - 200 yrs Knannaya community will be Zero ------ Syro.

    ReplyDelete
  5. "നാന്‍സി മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയയ്യുന്നതെല്ലാം യാത്രികമായിരിക്കും നന്സിക്ക് വേണമെങ്കില്‍ പോകാം " ഇതുപോലെ സ്വവംശ വിവാഹവും തനിമയും ഒക്കെ തെറ്റാണന്നു തിരുമേനിക്ക് തോന്നി തുടങ്ങിയാല്‍ തിരുമേനിക്ക് വേണമെങ്കില്‍ തിരികെ പോകാം ഒപ്പം കൂട്ടത്തില്‍ ഉള്ളവരെയും കൂട്ടി റോമയിലെക്കോ അല്ലങ്കില്‍ പാല അരമനക്കോ പോകാം. അവിടെ കപ്യരായി കൂടാം. ഒന്ന് ഓര്‍ക്കുക ക്നാനായ ക്കാരന്‍ ആയതുകൊണ്ടാ അരച് ബിഷപ്പ് ആയത് അല്ലാതെ അങ്ങയുടെ കഴിവ് കൊണ്ടല്ല. വിശ്വാസി ഇല്ലാത്ത ബിഷപ്പ് പല്ലുകൊഴിഞ്ഞ സിംഹം പോലെ ആണ്. അമേരിക്കയില്‍ ചെന്ന് ഡോളര്‍ കണ്ടു വിട്ടി വേഷം കെട്ടല്ലെ. വെള്ളി നാണയത്തിനു വേണ്ടി കര്‍ത്താവിനെ ഒറ്റിയപോലെ ഒരു കസേരക്ക് വേണ്ടി ക്നാനായ സമൂഹത്തെ ഒറ്റുകൊടുത്തു.

    ReplyDelete
  6. UKKCA-യുടെ സാറന്മാര് പേടിച്ചു പോയോ?

    ക്നാനായ്‌ സമുദായം അതിന്റെ നിലനില്പ്പിന് വേണ്ടി യുദ്ധം ചെയ്യുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൂനന്‍ കുരിശു എന്നൊക്കെ ഇതിനെ വിളിക്കുന്നു.

    നൂറു വര്ഷറങ്ങള്‍ മുമ്പ് പലരുടെ കഷ്ടപാടിന്റെയും നിരന്തരപരിശ്രമത്തിന്റെയും ഫലമായി ലഭിച്ചത്, അവിവേകിയായ ഒരാള്‍, അര്ഹിക്കാത്ത പദവിയിലെത്തിയ അതിരൂപതാധ്യക്ഷന്‍, ക്നാനായ സമുദായം തന്റെ കുടുംബസ്വത്താണെന്ന മട്ടില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും അതിനെതിരെ പ്രധിക്ഷേധം ഉയരുന്നു. സ്വവംശവിവാഹനിഷ്ഠ പാലിക്കണമോ വേണ്ടയോ എന്നതല്ല പ്രശനം. അത്തരം ഒരു ആചാരത്തില്‍ മാറ്റം വരുത്തണമെങ്കില്‍, അത് ആരാണ് തീരുമാനിക്കേണ്ടത് എന്നാണു ചോദ്യം.

    ക്നാനായ കത്തോലിക്കാ കോണ്ഗ്രസ്സും മറ്റു എല്ലാ ക്നാനായ സംഘടനകളും, പ്രവാസികളുടെ ആഗോള സംഘടന ആയ DKCC-യും പിതാവിന്റെ ക്രൂരക്രിത്യങ്ങള്ക്കെതിരെ പ്രമേയം പസ്സാക്കികഴിഞ്ഞു. ഇപ്പോള്‍ ഇതാ വര്ഷളങ്ങളായി ഗര്ഭേത്തില്‍ തന്നെ ഇരിക്കാന്‍ വിധിക്കപെട്ട വിഗാന്‍ യുണിറ്റ്‌ പോലും ശബ്ദിക്കുന്നു.

    സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ നായകന്മാര്ക്ക് മാത്രം എന്ത് പറ്റി? കൌമാരപ്രായത്തിലെത്തിയിട്ടും വായില്‍ മുലക്കുപ്പിയാണോ? സ്ഥാനമൊഴിഞ്ഞ നേതാക്കളും, ആസ്ഥാനബുദ്ധിജീവികളും മൗനത്തില്‍ തന്നെ!

    പേടികള്‍ പലവിധം – പള്ളിപ്പേടി, അച്ചന്പേടി, തിരുമെനിപ്പേടി. പാവം നേതാക്കന്മാരുടെ ഒരു കഷ്ടപ്പാടേ!

    കര്ത്താവേ, അടുത്ത ജന്മം പട്ടിയായി ജനിപ്പിച്ചാലും വേണ്ടില്ല; ദയവുചെയ്ത് ഇത്തരം സംഘടനയുടെ തലപ്പത്ത് കൊണ്ടുവരരുതേ!

    ReplyDelete
  7. ക്നാനായക്കാരുടെ ഇപ്പോഴത്തെ പ്രശ്നത്തില്‍ സാദാരണ ക്നനയകരുടെ ഇടയില്‍ സങ്ങടവും അമര്‍ഷവും ഉണ്ട്..ക്നാനായ കോണ്‍ഗ്രസ്‌ ഒഴികെ മറ്റു പ്രമുഖ ക്നാനായ സംഘടന ഒന്നും പിതാവിന്റെ നിലപാടിനെതിരെ വരുന്നില്ല .ukkca പോലുള്ള സങ്ങടനകള്‍ ഒരു പ്രസ്താവന പോലും ഇറക്കിയില്ല .ഡല്‍ഹി യൂനിറ്റ് പോലും അഭിപ്രയപ്രകടിപിച്ചപ്പോള്‍ ഇവരെന്തെഇ ഒന്നും മിണ്ടാത്തത് .നേതാന്മാരെ കണ്വന്ഷന്‍ നടത്തുന്നതും പിതകന്മാരുടെ കൂടെനിന്ന് ഫോട്ടോ എടുകുന്നതും മാത്രമല്ല സംഘടന പ്രവര്‍ത്തനം .ജനങളുടെ പ്രിസ്നാഗളില്‍ ഇടപെടുകയും അതിനു പരിഹാരം കാണുകയും വേണം

    ReplyDelete