NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Friday 13 April 2012

ബ്രിട്ടനിലെ MKCA പ്രമേയം പാസ്സാക്കി


കോട്ടയം രൂപതയുടെ അസ്ഥിത്വത്തെ ആകെ ഉലച്ചുകൊണ്ടിരിക്കുന്ന എന്‍ഡോഗാമി പ്രശ്നത്തില്‍ കോട്ടയം രൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക കോണ്‍ഗ്രസ്‌ സ്വീകരിച്ചിരിക്കുന്ന നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതായി Manchester Knanaya Catholic Association (MKCA) ഭാരവാഹികളായ ദിലീപ് മാത്യുവും, ബിജു കുളത്തുംതലയും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.


അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കൊബിന്റെയും പൈതൃകം പേറുന്ന ക്നാനായ സമൂഹത്തിന്റെ സിരകളില്‍ പടരുന്ന തനിമയുടെയും ഒരുമയുടെയും സംസ്കാരത്താല്‍ പ്രചോദനം ഉള്‍ക്കൊണ്ടു ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും  കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ കഴിഞ്ഞ പതിനേഴു നൂറ്റാണ്ട് കാലമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ആചാരാനുഷ്ടാനങ്ങളില്‍ വെള്ളം ചേര്‍ക്കുവാന്‍ ആരെയും അനുവദിക്കുവാന്‍ കഴിയുകയില്ല.

1911-ല്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പ്പാപ്പ തെക്കുംഭാഗര്‍ക്കായി നല്‍കിയ കോട്ടയം വികാരിയാത്ത്  എക്കാലവും അവര്‍ക്ക് മാത്രമായ സഭാസംവിധാനമായി തുടരേണ്ടത് ഓരോ ക്നാനായ സമുദായ അംഗത്തിന്റെയും അവകാശമാണെന്ന് നാമോരോരുത്തരും മനസ്സിലാക്കേണ്ട്തിന്റെ ആവശ്യകത എത്രയോ വലുതാണെന്ന് ഈ ഘട്ടത്തില്‍ നാം വിലയിരിത്തുന്നത് നന്നായിരിക്കും. ജന്മം കൊണ്ടല്ലാതെ ഒരു വ്യക്തിക്കും ക്നാനയക്കാരന്‍ ആകുവാന്‍ സാധിക്കുകയില്ല കാരണം എസ്രാ, നെഹെമിയ തുടങ്ങിയ പ്രവാചകന്മാരിലൂടെ ദൈവം തെരഞ്ഞെടുത്ത സങ്കരമില്ലാത്ത ഇസ്രയേല്‍ ഗോത്രത്തിന്റെ അവശേഷിക്കുന്ന കണ്ണിയായ ഈ സമൂഹത്തെ  അതിന്‍റേതായ പവിത്രതയില്‍ നിലനിര്‍ത്തേണ്ടത് ഇന്ന് ഈ സമൂഹത്തെ നയിക്കുന്നവരുടെ കടമയും കര്‍ത്തവ്യവും ആണെന്ന് ബോധം അരമനയിലിരുന്നു ആക്ജ്ഞാപിക്കുന്നവര്‍ക്ക് ഉണ്ടാവണം.

ശ്രീ ജോയി മുപ്രപ്പള്ളി, ശ്രീ ബാബു പൂഴിക്കുന്നേല്‍,ശ്രീ ഷൈജു ഓട്ടപ്പള്ളി തുടങ്ങിയ പ്രഗല്‍ഭര്‍ നയിക്കുന്ന ക്നാനായ കത്തോലിക് കോണ്‍ഗ്രസ്‌ എന്ന പ്രസ്ഥാനം ആരുടെ മുന്നിലും തലകുനിക്കാതെ, നമ്മുടെ പാരമ്പര്യ ആചാര അനുഷ്ടാനങ്ങള്‍ ആരുടെ മുന്നിലും അടിയറവു വയ്ക്കാതെ, ക്നാനായ തനിമയും വ്യക്തിത്യവും കാത്തുസൂക്ഷിക്കുന്നതിന് നടത്തുന്ന ഈ അര്‍പ്പണസമരത്തിന്‌ MKCA എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

No comments:

Post a Comment