NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Friday 25 November 2011

നാണം കെട്ടവന് ...... ആലും തണല്‍!

The recent developments in Machester Knanaya Unit are a shame for all community members. The Secretary disqualified the elected President. Did the President leave Knana faith? Or did he become seriously ill? Or what is the real reason for his disqualification?

Action against even an ordinary member is normally taken only after serving a show cause notice. Did the unit serve such a notice to the President? Even the high school children know such basic procedures. But the unit advisers gave the advice and Secretary duly served the notice. Of course the advisor had one hidden agenda - his wife who is the Vice President of the unit can act as President for the time being. കൊതുകിനും ഇല്ലേ ക്രിമികടി?

Manchester ക്നാനായ രാജകൊട്ടാരത്തിലെ ഉപദേശികളെ കണ്ടു പഠിക്കുക 

The President in turn dissolved the Executive committee after the General body meeting. His opponents say there were only few family members attended the meeting. Anyway from the latest information he managed to get 185 signatures from the unit and submitted the same to UKKCA President and the Spiritual Advisor even though there is no spirituality in it.

Now the question is who will take the initiative to resolve these problems?. UKKCA മഹാരാജ്യത്തിലെ തമ്പ്രാക്കന്മാരോ? തിരുവയര്‍ ഒഴിഞ്ഞു കിടക്കുന്ന റാണിയെ നോക്കാന്‍ Rajavu is on Paternity Leave. മന്ത്രിയാകട്ടെ അയല്‍ രാജ്യത്ത് വിശ്രമിക്കുന്നു.
രാജകൊട്ടാരത്തിലെ ഉപദേശിമാര്‍ പണ്ടേ രാജി വച്ച് പോയിരിക്കുന്നു. So there are two vacancies. Job Centre could be notified about it.

പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്ഭിണിയും.  അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്.  രാജ്യം മുടിഞ്ഞത് തന്നെ.

രാജ്യത്തെ നിയമം ആണെങ്കിലോ ബഹു കേമം.

ഏതു മരമണ്ടനും രാജാവാകാം - only one condition he should have a suit and tie; nothing in the head. തൊലികട്ടി വേണം എന്ന് മാത്രം.

If someone has the backing of the Spiritual advisor it is well and good. Spiritual leader wishes to have puppets at the top so that he can totally control the UKKCA.

We have only one request to UKKCA National Executive Members and the National Council Members. Will you intervene in MKCA matters and study in detail what are the basic problems and find an amicable solution. If not will you please resign your position and dissolve UKKCA. It is a shame for all community members. Are you not ashamed to stick on to your position while you all are doing nothing? Or do you think that Nanam Kettavanu vendathadathu Alum Thanal. From the recent developments this is what we feel.

ആല് തണല്‍ മാത്രമല്ല, അതില്‍ ഊഞ്ഞാല് കെട്ടി ആടും നിങ്ങള്‍!

New Executive in Cambridge

The following persons have been elected as the new office bearers of Cambridge Knanaya Catholic Association.  The elections were conducted under the chairmanship of the Unit President, Saji Muprappalli.  All were elected unanimously for a term of two years.

Thomas Joseph Kuzhiparamil, President

Lincy Abraham Theeyattettu, Vice President


Mincy Bino Pazhukayil, Joint Secretary

Manoj Jose Palakunnel, Arts & Sports Secretary



Thresiamma Cyriac Thottiyil, Arts & Sports Secretary





Raju Thomas Kunnappallil, Treasurer

Shaji Mathew Chennangattu, National Council Member






Tuesday 22 November 2011

Manchester-ല്‍ എന്തോ ചീഞ്ഞു നാറുന്നു!


So many stories are coming out from Manchester.  It seems the MKCA has decided that it is their responsibility to provide entertainment to Knanites in the whole U.K.  Is it the duty of the largest unit of UKKCA?

The UKKCA Central Committee, the National Council Members and the Spiritual Adviser are relaxing and helping, by their inaction, for the entertainment show to go on successfully.

Can anyone report what is happening for the sake of all those who are interested?

Friday 18 November 2011

UKKCA fiddled while MKCA burned

Nero fiddled while Rome burned" refers to ".heedless and irresponsible behavior in the midst of a crisis. Legend has it that in A.D. 64 the emperor Nero, last of the Caesars, set fire to Rome to see 'how Troy would look when it was in flames' and to serve as a suitable background for a recitation of his poetry while accompanying himself on the lyre.

For the last few months we have been witnessing and hearing the " THE PERFORMANCE ROUND" of MKCA. Allegations are in the air that even the judges favoured one side. Just like "KumbaKarnan" UKKCA president and his team did not raise even their little finger.

Now the MKCA secretary disqualified the President from his office and now it is the President's turn. Is it a democratic principle for the Secretary to disqualify the president who is elected by the General body?. Is it constitutional ?

It is a disgrace to all Knanites in the UK and around the world as all these actions appear in the news papers. Where is the UKKCA president hiding ? If he cannot handle the situation will the UKKCA vice president or executive members disqualify him just like in MKCA and take over the office. Nobody is following the bylaw then why can't the UKKCA follow MKCA's path OR are you all waiting for the Spiritual advisor eventhough there is no spirituality in it.

MKCA's crisis could have been avoided if UKKCA had intervened in time.

"Time is the coin of your life. It is the only coin you have, and only you can determine how it will be spent. Be careful lest you let other people spend it for you".

This is exactly what happend. UKKCA did not intervene in time and MKCA secretary spent the coin for UKKCA. It is a disgrace.

Tuesday 15 November 2011

സ്ഥാനാര്ത്ഥികളോട് അസുഖകരമായ ചില ചോദ്യങ്ങള്‍


പാശ്ചാത്യരാജ്യങ്ങളിലെ ജീവിതത്തില്‍ ജോലിഭാരം, ഇളംപ്രായക്കാരായ കുട്ടികള്‍, കുടുംബപ്രാരാബ്ദങ്ങള്‍ എന്നിവ മൂലം നട്ടം തിരിഞ്ഞ് അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും സമയം തികയാതെ വിഷമിക്കുന്നവരാണ് പ്രവാസി മലയാളികളില്‍ ബഹുഭൂരിപക്ഷവും.  എന്നിരുന്നാലും, സംഘടനാസ്ഥാനങ്ങളുടെ  പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ ഇത്തരം പരിമിതികളെല്ലാം മറന്ന് സംഘടനകളിലെ ചെറിയ സ്ഥാനമാനങ്ങള്‍പോലും എന്തോ വലിയ പദവിയാണെന്ന മട്ടില്‍ അതിനായി മത്സരിക്കുന്നത് മറ്റു മലയാളി സംഘടനകളിലെന്നപോലെ ക്‌നാനായസംഘടനകളിലും സ്ഥിരം കാഴ്ചയാണ്.

ഇതിന്റെ പരിണിതഫലം നേതൃസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിഷ്ക്രിയത്വമാണ്.  കഴിഞ്ഞ പത്തുവര്‍ഷങ്ങളായി യു.കെ.കെ.സി.എ നിഷ്‌ക്രിയരുടെ  കേളീരംഗമായിരുന്നു എന്നു പറഞ്ഞാല്‍ അതൊരതിശയോക്തിയായിരിക്കാം. പക്ഷേ, ആ അതിശയോക്തിയുടെ പിന്നില്‍ അല്പം വാസ്തവമില്ലാതില്ല.  ഈ നിഷ്‌ക്രിയത്വത്തിനൊരന്ത്യം കുറിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.  ഇനിയങ്ങോട്ടെങ്കിലും ഭാരം ചുമക്കാന്‍ ചുമലുകള്‍ക്ക് കെല്പ്പുള്ള സമുദായാംഗങ്ങളെ വേണം സംഘടനയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുവാന്‍. എങ്കില്‍ മാത്രമേ ആഘോഷക്കമ്മറ്റികള്‍എന്ന നിലവിട്ട് സാമൂഹിക സേവനപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

താമസംവിനാ നടക്കുവാനിരിക്കുന്ന യു.കെ.കെ.സി.എ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിലേയ്ക്ക് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.

(1)           സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടത്ര സമയം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമോ?

(2)           അടുത്ത രണ്ടു വര്‍ഷക്കാലം വിവിധമാധ്യമങ്ങളില്‍ നിന്നും നാഷണല്‍ കൗണ്‍സിലില്‍ നിന്നും, സമുദായാംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന വിമര്‍ശനത്തെ നേരിടാന്‍ നിങ്ങള്‍ക്കാവുമോ?

(3)           ഇത്രയും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുവാന്‍, എന്താണ് നിങ്ങള്‍ക്കുള്ള യോഗ്യത?

(4)           വാര്‍ഷിക കണ്‍വന്‍ഷന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ ദിവസം യു.കെ.യിലെ ക്‌നാനായമക്കളില്‍ നല്ലൊരു ശതമാനം അവിടെ എത്തിക്കൊള്ളും. അതിനായി ഭാരവാഹികള്‍  കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ മിക്കവയും അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി നടത്തുന്നതാണ്. സമുദായാംഗങ്ങള്‍ കണ്‍വന്‍ഷനു വരുന്നതിന്റെ യഥാര്‍ത്ഥ കാരണം ബന്ധുമിത്രാദികളെയെല്ലാം കാണാമെന്നതാണ്.

ഈ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതിനപ്പുറം സമുദായാംഗങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

(5)           യു.കെ.കെ.സി.എ. യുടെ ഭരണഘടനയില്‍ ഒരിടത്തും സംഘടനയുടെ ലക്ഷ്യം പണപ്പിരിവിനായെത്തുന്ന പുരോഹിതവര്‍ഗ്ഗത്തിന് വേണ്ട ഒത്താശകള്‍ ചെയ്യുക എന്നതാണെന്ന് പറഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലുണ്ടായ പിരിവുകളുടെ വന്‍വിജയത്തിന്റെ വെളിച്ചത്തില്‍ അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.  അങ്ങനെ വീണ്ടും സംഭവിക്കുമ്പോള്‍ ഇത് ഞങ്ങളുടെ ചുമതലയല്ലഎന്നു പറയാനുള്ള തന്റേടം നിങ്ങള്‍ക്കുണ്ടാകുമോ?

(6)           എന്തൊക്കെയാണ് നിങ്ങള്‍ കാഴ്ചവയ്ക്കാനുദ്ദേശിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍?

(7)           വോട്ടവകാശമുള്ള കുറെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെങ്കില്‍ ഏതു പോലീസുകാരനുംനമ്മുടെ സംഘടനയില്‍ എന്തു സ്ഥാനത്തും കയറിപ്പറ്റാം.  പക്ഷേ നിങ്ങളുടെ ജനപിന്തുണയെ നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു?  (ഇക്കാര്യത്തിലെങ്കിലും നിങ്ങളെ സഹായിക്കാനായി ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അറിവായാലുടനെ അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതാണ്).

യു.കെ.കെ.സി.എ ഒരു മാതൃകാ ക്‌നാനായസംഘടനയായി കാണുക എന്നതുമാത്രമാണ് ബ്രിട്ടീഷ് ക്‌നായുടെ ലക്ഷ്യം.

സ്‌നേഹപൂര്‍വ്വം,

അഡ്മിനിസ്‌ട്രേറ്റര്‍, ബ്രിട്ടീഷ്‌കാനാ.

Thursday 10 November 2011

ടൈറ്റില്‍ സോങ്ങും നൃത്താവിഷ്കാരവും

കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.കെ.കെ.സി.എ. കണ്‍വന്‍ഷന് വേണ്ടി മാത്രമായി പ്രശസ്തരായ ഗാനരചയിതാക്കളെയും സംഗീതജ്ഞരെയും ഉപയോഗിച്ച് ടൈറ്റില്‍ സോങ്ങ് നിര്‍മ്മിക്കുകയും പ്രശസ്തരായ നൃത്താധ്യാപകരുടെ മേല്‍നോട്ടത്തില്‍ നൃത്താവിഷ്കാരം നിര്‍വഹിക്കുകയും ചെയ്തു.

ഓരോ വര്‍ഷവും ഓരോ ടൈറ്റില്‍ സോങ്ങിന്‍റെ ആവശ്യമുണ്ടോ? പണം ഏറെ ചെലവ് ചെയ്തു സൃഷ്ടിക്കുന്ന ഇത്തരം ഗാനങ്ങള്‍ പിന്നീട് ആരെങ്കിലും എവിടെയെങ്കിലും ഉപയോഗിക്കാറോ ആസ്വദിക്കാറോ ഉണ്ടോ? തീര്‍ച്ചയായും ഓരോ വര്‍ഷവും കണ്‍വന്‍ഷന് സ്വാഗത നൃത്തശില്പം വേണമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.

ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത്‌ അത് ഓരോ വര്‍ഷവും വ്യത്യസ്ത രീതിയില്‍ കമ്പോസ്‌ ചെയ്ത് അവതരിപ്പിക്കുന്നതാവില്ലേ ഉചിതം?

പത്താം ജന്മദിനാശംസകള്‍!


പ്രിയ സഹോദരീ, സഹോദരങ്ങളെ,

യു.കെ. നിവാസികളായ ക്‌നാനായ സമുദായാംഗങ്ങളുടെ ഐക്യവും ഒരുമയും വളര്‍ത്തുന്നതിനൊപ്പം അവരുടെ സാമൂഹ്യക്ഷേമവും സാംസ്‌കാരിക-ബൗദ്ധിക ഉന്നമനവും സാമ്പത്തികസുസ്ഥിരതയും ഉറപ്പുവരുത്തുക എന്ന സദ്ദുദേശത്തോടെയാണ് ഇന്നേയ്ക്ക് കൃത്യം പത്തുവര്‍ഷം മുമ്പ് (2001 നവംബര്‍ പത്താംതിയതി) ലണ്ടനിലെ പാഴ്‌സണ്‍ഗ്രീന്‍ പള്ളിയങ്കണത്തില്‍ വച്ച് ഏതാനും സമുദായസ്‌നേഹികള്‍ യു.കെ.കെ.സി.എ. എന്ന ചെടി നട്ടത്.

യു.കെ.യിലെ ക്‌നാനായമക്കളുടെ ചെലവില്‍ ഇവിടെ വന്ന്, കണ്‍വന്‍ഷന്‍ വേദിയില്‍ കയറിനിന്ന് പറഞ്ഞത് യു.കെ.കെ.സി.എ. എന്ന വൃക്ഷത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്; വേരുകള്‍ പാതാളം വരെ ചെന്നിറങ്ങി; ശിഖിരങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു. യു.കെ.കെ.സി.എ. ഇന്ന് വഴിപോക്കര്‍ക്ക് തണലേകുന്ന വൃക്ഷമാണ്. അതിന്റെ ശീതളഛായയില്‍ ക്‌നാനായക്കാരും, ക്‌നാനായക്കാരല്ലാത്തവരുംആശ്വാസം നേടുന്നു. മംഗളം, മനോഹരം.

എന്നിട്ടും ചെടി നട്ടവര്‍ക്ക് നിരാശ. കാരണം വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിട്ടും നമ്മുടെ ചെടി കായ്കനികള്‍ ഇനിയും പുറപ്പെടുവിച്ചിട്ടില്ല!

ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടിക്കളയണമെന്ന വിശുദ്ധഗ്രന്ഥത്തിലെ നിര്‍ദ്ദേശം നമുക്ക് തല്ക്കാലം അവഗണിക്കാം.
യു.കെ.കെ.സി.എ. എന്ന വൃക്ഷത്തില്‍ നിന്നും സമുദായാംഗങ്ങള്‍ക്ക് പ്രയോജനകരമായ പലതും ലഭ്യമാകണമെന്നതാണ് ബ്രിട്ടീഷ് ക്‌നായുടെ ആഗ്രഹം. അതിനുതകുന്ന നിര്‍ദ്ദേശങ്ങളും പോംവഴികളുമാണ് ഇതിലൂടെ തേടുന്നത്. അധികാരമോഹികളുടെ സങ്കേതമായി യു.കെ.കെ.സി.എ. അധഃപതിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാനുള്ള വേദി മാത്രമാണ് ബ്രിട്ടീഷ് ക്‌നാ.

യു.കെ.കെ.സി.എ.യുടെ പത്താം ജന്മദിനത്തില്‍ യു.കെ.യിലെ ക്‌നാനായ മക്കള്‍ക്കെല്ലാം നന്മകള്‍ നേരുകയും നമ്മുടെ സംഘടന നമുക്കെല്ലാം അഭിമാനിക്കാനുതകുന്ന ഒന്നാക്കാന്‍ എല്ലാവരും ഒരുമയോടെ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്‌നേഹത്തോടെ,
അഡ്മിനിസ്‌ട്രേറ്റര്‍, ബ്രിട്ടീഷ് ക്‌നാ

Tuesday 8 November 2011

യു.കെ.കെ.സി.എ. സമ്മേളനവും സെലിബ്രിറ്റികളുടെ അസാന്നിധ്യവും

റീമ കല്ലിങ്കലും സ്റ്റീഫന്‍ ദേവസിയും തങ്ങളുടെ സാന്നിധ്യം കൊണ്ട് ഇക്കഴിഞ്ഞ യു.കെ.കെ.സി.എ. സമ്മേളനത്തെ അവിസ്മരണീയമാക്കുമെന്ന പ്രചരണം സംഘടനയുടെ വെബ്സൈറ്റിലും യു.കെ.യിലെ മറ്റ് ഓണലൈന്‍ പത്രങ്ങളിലും സജീവമായിരുന്നു. എന്നാല്‍ സംഭവിച്ചതോ? ദേവസിക്കു പകരം ബിജു നാരായണന്‍റെ പ്രകടനം നല്‍കി തടിയൂരിയവര്‍ റീമയ്ക്കു പകരക്കാരിയെ കണ്ടെത്തിയില്ല!

ഇനി റീമ കല്ലിങ്കല്‍ വന്നിരുന്നെങ്കില്‍ സമ്മേളനത്തിനു ഇതില്‍ കൂടുതല്‍ എന്തു സംഭാവിക്കാനാണ്? ഇത്തരം ഒരു സെലിബ്രിറ്റി സമ്മേളനത്തിനു വേണമെന്നു തീരുമാനിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണ്? നാട്ടിലും മറ്റ് രാജ്യങ്ങളിലും മലയാളികള്‍ കാട്ടി കൂട്ടുന്ന സ്റ്റേജ്ഷോകളും താരനിശകളും പോലെയാണോ യു.കെ.കെ.സി.എ. എന്ന സാമുദായിക സംഘടനയും പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്?

യു.കെ.യില്‍ അങ്ങോളമിങ്ങോളം നിരവധി യൂണിറ്റുകളിലായി എത്രയോ കുഞ്ഞുങ്ങള്‍ കലാപരമായി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിവുള്ളവരായുണ്ട്? അതില്‍ മികച്ചവരെ കണ്ടെത്തുകയും പരിപാടികള്‍ നടത്താന്‍ അവസരമൊരുക്കുകയുമല്ലേ സംഘടനയുടെ പ്രഥമ ദൌത്യം? സമ്മേളനത്തിന് മുന്നോടിയായി യുണിറ്റുകള്‍ തമ്മില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ച് വ്യക്തമായ വിധി നിര്‍ണ്ണയത്തിലൂടെ പ്രതിഭകളെ കണ്ടെത്താനാവില്ലേ?

യു.കെ.യിലുള്ള ക്നാനായക്കാരില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരുടെ വേദിയായി യു.കെ.കെ.സി.എ. വാര്‍ഷിക സമ്മേളനം മാറുകയല്ലേ വേണ്ടത്‌? ഇതിന് സമയ പരിമിതി ഒരു പ്രശ്നമാകുന്നുവെങ്കില്‍ റാലിയുടെ സമയം വെട്ടിക്കുറക്കുകയോ റാലി ഒഴിവാക്കുകയോ അല്ലേ വേണ്ടത്‌?

സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനോരിടമാണ്. ആരോഗ്യകരമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടനല്‍കാതെ അത് ഭംഗിയായി നടത്തുന്നതിനു വേദിയോരുക്കുക എന്നത് സംഘടനയുടെ ദൗത്യവും.

അല്ലാതെ അനാവശ്യ സ്പോണ്സര്‍ഷിപ്പുകളും അവതരണഗാന സൃഷ്ടികള്‍ തുടങ്ങിയ അനാവശ്യ ധൂര്‍ത്തുകളും ഒഴിവാക്കുകയാണ് വേണ്ടത്‌. സംഘടനയുടെ നടത്തിപ്പും ആഭ്യന്തര കാര്യങ്ങളും സംബന്ധിച്ച് ക്നാനായക്കാരല്ലാത്തവരുടെ കൈകടത്തലുകള്‍ ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നാര്‍ക്കാണറിയാത്തത്? ആനയ്ക്കുണ്ടോ ആറാട്ട് നന്നാകണമെന്ന വല്ല ആഗ്രഹവും!

വാല്‍ക്കഷണം: സെലിബ്രിട്ടിയെ വേണമെന്ന നിര്‍ബന്ധം ഒഴിവാക്കാനാവില്ലെങ്കില്‍ അടുത്ത സമ്മേളനത്തിനു സര്‍വഥാ യോഗ്യന്‍ സന്തോഷ്‌ പണ്ഡിറ്റ് ആണ്. ഇപ്പോള്‍ സൂപ്പര്‍ താരമല്ലേ? ആളെന്തായാലും വരാതിരിക്കുമെന്ന പേടിയും വേണ്ട!