NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday 31 March 2012

നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധി


ക്നാനായത്തിന്‍റ് നിലനില്‍പ്പിനേ തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധിയെയാണ് നാം അഭിമ്ഖീകരിക്കുന്നത്. ഇപ്പോള്‍ നിസ്സാരമെന്നും അപ്രധാനമെന്നും ഏതാനും ചിലര്‍ക്ക് തോന്നുന്ന വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെന്നിരിക്കും. അതുകൊണ്ടു ജനങ്ങളുമായി വിശദമായി ചര്‍ച്ചകള്‍ ചെയ്തു, ആലോചിച്ചു വേണം തീരുമാനം എടുക്കുവാന്‍.

അമേരിക്കന്‍ പട്ടാളത്തില്‍ GAY ആള്‍ക്കാരെപ്പറ്റി, ചോദിക്കണ്ട/പറയണ്ട (Don't ask, don't tell) എന്ന പോളിസി തുടങ്ങി. അധികം താമസിക്കാതെ തന്നെ ആ പോളിസി മുഴുവനുമായി മാറ്റി എല്ലാവരും ഒരുപോലെ എന്ന നയമായി തീര്ന്നു. അതുപോലെ ആദ്യം മാറികെട്ടിയവരെ ചേര്‍ത്ത് തുടങ്ങിയാല് അധികം വൈകാതെ എന്‍ഡോഗമിയുടെ പേരും പറഞ്ഞുള്ള ക്നാനായ രൂപതയുടെ നിലനില്‍പ്പ് തന്നെ ആവതാളത്തിലാകും. മാറി കെട്ടിയവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും നിയമമായി കഴിയുമ്പോള്‍ കാര്യങ്ങള്‍ മാറിവരും. (ആവശ്യപ്പെടുന്നില്ല എന്നത് ശരിയാണോ?) സഭാധികാരികള്‍ അവര്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു മുന്‍പ് ചിന്തിക്കുക.

നാളെ നമ്മളില്‍ പലരുടെയും മക്കള്‍ മാറികെട്ടിയെന്നിരിക്കാം. മാറികെട്ടിയാലും അവര്‍ നമ്മുടെ മക്കളായി തന്നെ തുടരും. അത് പാപമല്ല. ജീവിത വിജയത്തിനും മോക്ഷപ്രാപ്തിക്കും ക്നാനായത്തം വേണമെന്നില്ല. ആ സ്ഥിതിക്ക് മക്കളായാലും മാറിക്കെട്ടിയാല്‍ പിന്നെ ക്നാനായത്തില്‍ തുടരണമെന്ന ചിത്താന്തം വിട്ടുകളയണം. അതിനുവേണ്ടി ക്നാനായത്തില്‍ വെള്ളം ചേര്ക്കേണ്ട ആവശ്യം ഉണ്ടോ ?

വിദേശങ്ങളില്‍ ക്നാനായ മിഷനും പള്ളികളും തുടങ്ങിയതല്ലേ പ്രശ്നത്തിന് കാരണം? ഇതൊന്നും സ്ഥാപിച്ചിലായിരുന്നെങ്കില്‍ ലോകത്തിലെവിടെയുമുള്ള ക്നാനായക്കാരുടെ സ്നേഹവും ആദരവും വിധേയത്വവും കോട്ടയം രൂപതയോട് മാത്രമായി തുടര്‍ന്നേനെ. നിസ്സഹരണം വഴി കോട്ടയം രൂപതയുടെ അധികാരപരിധിക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യാമായിരുന്നു. മാറി കെട്ടിയവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധവും ഉണ്ടാകില്ലായിരുന്നു. അവര്‍ അവരുടെ വഴി നോക്കികൊളളൂമായിരുന്നു.

രൂപതയ്ക്കും മെത്രാന്‍സ്ഥാനത്തിനും വേണ്ടിയല്ലേ തനിമയില്‍ വെള്ളം ചേര്‍ക്കേണ്ടി വരുന്നത്? രണ്ടിലൊന്ന് നാം തിരഞ്ഞെടുത്തെ പറ്റൂ. ക്നാനായ പാരമ്പര്യമാണോ വേണ്ടത് അതോ വെള്ളം ചേര്‍ത്ത സഭയെയും, വിഭജിച്ച സമുദായത്തെയുമാണോ വേണ്ടത്? സീറോമലബാര്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന ശാന്തിയും സമാധാനവും ഇനിയും നമുക്ക് ലഭ്യമാക്കാന്‍ സാധിക്കും.

പക്ഷേ വാങ്ങിപ്പോയ പള്ളികള്‍ എന്തു ചെയ്യും? പള്ളികള്‍ കോര്‍പ്പറേഷനുകളുടെ പേര്‍ക്കാണ് വാങ്ങിയതെങ്കില്‍ ഒരു പക്ഷേ നോണ്‍പ്രോഫിറ്റ് അസോസിയേഷനുകളുടെ പേരിലേക്ക് മാറ്റുവാന്‍ സാധിച്ചെന്നിരിക്കും. ക്നാനായക്കാര്‍ പണം മുടക്കി മേടിച്ചത് ക്നാനായക്കാര്‍ക്ക് തന്നെ ഉപയോഗിക്കാമല്ലോ. അത് പറ്റില്ലെങ്കില്‍പുറത്തു വില്‍ക്കുക. അല്ലെങ്കില്‍ അങ്ങാടിയത്തിന് വില്‍ക്കുക. നഷ്ടം  വന്നെന്നിരിക്കും.

ക്നാനായത്തിന്റെ നിലനില്‍പ്പിനും ഐക്യത്തിനും വേണ്ടി വരുന്ന നഷ്ടത്തിന് വിലയിടുവാന്‍ സാധിക്കുമോ? ജഡികാസക്തികളില്‍ നിന്നും സഭാധികാരികള്‍ മോചിതരായി ആല്മീയമായി ഉണര്‍വ് പ്രാപിച്ചാലെ നമ്മുടെ കമ്മുണിറ്റിയെ നേര്‍വഴിക്ക് നയിച്ച് നമുക്ക് സന്തോഷവും ശാന്തിയും പകരുവാനാകൂ. അത് മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കുക.

John Mathew.

മൂലക്കാട്ട് മെത്രാന്‍ പുകമറ സൃഷ്ട്ടിച്ച് മുഖം മിനുക്കുന്നു.


ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായ അംഗങ്ങളുടെ അജപാലനാധികാരം കോട്ടയം അതിരൂപതാദ്ധ്യഷന് ലഭിക്കത്തക്കവിധം ഒരു സ്വയാധികാര സഭയായി ക്‌നാനായ കത്തോലിക്കാ അതിരൂപതയെ  വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ മാര്‍ച്ച് 29-നു വ്യാഴാഴ്ച്ച ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലും പ്രിസ്ബിറ്ററല്‍ കൗണ്‍സിലും സംയുക്തമായി ഒരു പ്രമേയം പാസ്സാക്കിയിരിക്കുന്നു എന്ന് അതിരൂപതാ മുഖപത്രമായ അപ്നാദേശിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അത് വായിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

പ്രസ്തുതപ്രമേയം മൂലക്കാട്ട് മെത്രാന്റെ ഒരു അടവുതന്ത്രമായി മാത്രമേ കാണാനാകു എന്ന് അദ്ദേഹത്തിന്റെ വംശീയവിരുദ്ധനിലപാടിനെ അനുകൂലിക്കാത്ത സമുദായ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് രണ്ടിന് ഷിക്കാഗോയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു;

അമേരിക്കയിലെ ക്‌നാനായ ഇടവകയില്‍ മിശ്രവിവാഹിതരെ ചേര്‍ക്കുന്നതുപോലെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കേരളത്തിലും ഇത് നടപ്പിലാക്കും.”

എതിര്‍പ്പു മനസ്സിലാക്കിയപ്പോള്‍ കേരളത്തില്‍അത് നടപ്പിലാക്കില്ലെന്ന് മാറ്റിപറഞ്ഞിരിക്കുന്നു!

കോട്ടയം മെത്രാന് അധികാരം ഇല്ലാത്ത വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ കാര്യം അവിടുത്തെ സീറോമലബാര്‍ മെത്രാന്‍ നോക്കിക്കൊള്ളുമെന്നും 1911-നു മുന്‍പുണ്ടായിരുന്നതുപോലെ ക്‌നാനായക്കാര്‍ എന്‍ഡോഗമി പാലിച്ച് അങ്ങാടിയത്ത് പിതാവിന്റെ അനുസരണത്തിന്‍ കീഴില്‍ കഴിഞ്ഞുകൊള്ളാമെന്നും മാര്‍ മൂലക്കാട്ട് അവിടേക്ക് വരേണ്ടതില്ലെന്നും അവിടെനിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

1911-ല്‍ ലഭിച്ച വികാരിയത്ത്, രൂപതയും അതിരൂപതയും ആയതിനു തുടര്‍ച്ചയായിട്ടുള്ള സ്വയാധികാര സഭയാണ് സമുദായം ആഗ്രഹിക്കുന്നതെന്നും, മിശ്രവിവാഹിതനേയും പിന്നാലെ അവന്റ കുടുംബത്തേയും സമുദായത്തിന്റെ പള്ളിയില്‍ കയറ്റി, ക്‌നാനായക്കാര്‍ താമസിക്കുന്ന എഴുപതു രാജ്യങ്ങളിലും ക്‌നാനായ ബോര്‍ഡുവച്ച പള്ളി സ്ഥാപിച്ചു കഴിഞ്ഞ് അങ്ങനെ ഒരു സ്വയാധികാര സയഭയയുടെ അദ്ധ്യക്ഷനായി കഴിയാമെന്ന മാര്‍ മൂലക്കാട്ടിലിന്റെ മോഹം നടക്കില്ലെന്നും സമുദായനേതാക്കള്‍ പറയുന്നു.

കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുന്നതിനുള്ള പരിശ്രമങ്ങള്‍ അതിരൂപതാ ശതാബ്ദിയോടുകൂടി ആരംഭിക്കണമെന്ന ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആവശ്യം അഭി: മൂലക്കാട്ടു പിതാവ് അന്ന് തള്ളിക്കളഞ്ഞ വിവരവും അതിന്റെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഒറിജിനല്‍ ക്‌നാനായക്കാരും മറ്റിടങ്ങളില്‍ രണ്ടാംതരം ക്‌നാനായക്കാരും ഉള്‍പ്പെട്ട ഒരു സ്വയാധികാര സഭയ്ക്കുവേണ്ടി പ്രമേയം പാസ്സാക്കിയതിലെ വിഢിത്തവും പണ്ഡിതര്‍ ചൂണ്ടിക്കാട്ടി. മറ്റ് പ്രാദേശിക സഭകളില്‍ നിന്നും വ്യതിരിക്തതയുള്ള ഒരു സമൂഹത്തിന് മറ്റു പല ലക്ഷണങ്ങളും കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്വയാധികാര സഭയ്ക്കുവേണ്ടി ശ്രമിക്കാനാകു എന്നും അത് ഒരു പ്രമേയം വഴി സാധിക്കില്ലന്നും കാര്യവിവരമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ മൂലക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രമേയം പാസ്സാക്കിയത് സാദാരണക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്നു വിശ്വസിക്കുന്നവരാണേറെയും. സ്വയാധികാര സഭയ്ക്കുള്ള സാധ്യതകളും മറ്റും രേഖകളാക്കി വത്താക്കാനില്‍ സമര്‍പ്പിക്കുകയും തുടര്‍ന്നും അതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതിനു പകരം ഒരു പ്രമേയം വഴി എല്ലാം സാധിക്കാമെന്ന് പറയുന്നതുതന്നെ മറ്റൊരു വഞ്ചനയാണെന്നാണ് സമുദായത്തെ സ്‌നേഹിക്കുന്നവരുടെ വാദം.

വേദിയറിഞ്ഞു പല തരത്തില്‍ പ്രസംഗിക്കുന്ന മാര്‍ മൂലക്കാട്ടിലിന്റെ പ്രഖ്യാപനങ്ങള്‍ക്കും നിരന്തരമുള്ള തിരുത്തലുകള്‍ക്കും വത്തിക്കാന്റെ രേഖാമൂലമുള്ള കല്പന ഉള്ളതായി അറിവില്ല, അത്തരം ഒരു രേഖയുമില്ലാതെ സ്വന്തം ഫോര്‍മുല അടിച്ചേല്‍പ്പിക്കുന്ന മെത്രാപ്പോലീത്തയുടെ വാക്കുകളെ വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുന്നവരാണേറെയും.

പ്രിസ്ബിറ്ററല്‍ കൗണ്‍സിലിലും പാസ്റ്ററല്‍ കൗണ്‍സിലിലും ഉള്ളവരില്‍ 70 ശതമാനവും നോമിനേറ്റഡ് അംഗങ്ങളാണെന്നും തെരഞ്ഞടുക്കപ്പെട്ട ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസാണ് സമുദാത്തെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരുക്കുന്നതെന്നുമുള്ള നേതാക്കളുടെ വാദത്തിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍.

Friday 30 March 2012

ബിലാത്തി മലയാളി - വാരാന്ത്യ വായന: Week 13 of 2012


ഈ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് മന്ത്രിക്കസേരയ്ക്ക് വേണ്ടി രാഷ്ട്രീയക്കാര്‍ കടിപിടി കൂടുന്നതിന്റെ വാര്‍ത്തകള്‍ മാത്രമായിരുന്നു.  വാര്‍ത്ത എന്നാല്‍ രാഷ്ട്രീയവാര്‍ത്തകള്‍ മാത്രം എന്ന നിലയിലേയ്ക്ക് പോകുന്നു.  ഈ ബഹളത്തിനിടയില്‍ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തുന്ന ലോഡ് ഷെഡിംഗ് പോലും വാര്ത്തയാകുന്നില്ല. പ്രഗല്ഭരുടെ മരണവും ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരതി, നിങ്ങളുടെ വാരാന്ത്യം പതിവ്പോലെ നല്ല വായനാനുഭവം ആക്കുവാനുള്ള വിഭവങ്ങളുമായി, ബിലാത്തി വാരന്ത്യത്തിന്റെ പുതിയ ലക്കം പ്രസധീകരിചിരിക്കുന്നു.  പുതിയ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.

Thursday 29 March 2012

ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്


വംശീയ വിവാഹം: ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്

കോട്ടയം: വംശീയ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് ക്നാനായ സഭയില് സഭാതലവനും അല്മായരും പരസ്യമായ ഏറ്റുമുട്ടലില്.

ക്നാനായക്കാരായ സ്ത്രീയോ പുരുഷനോ അന്യസഭക്കാരെ വിവാഹം ചെയ്താലും സ്വന്തം സഭയില് തുടരാമെന്ന് കോട്ടയം അതിരൂപതാ അധ്യക്ഷന് മാര് മാത്യു മൂലക്കാട്ട് ഷികാഗോയിലെ ക്നാനായ പള്ളിയില് നടത്തിയ പ്രസംഗമാണ് വിവാദമായത്.  മാര് മാത്യു മൂലക്കാട്ട് ഷികാഗോ പ്രഖ്യാപനത്തില് ഉറച്ചുനില്ക്കുകയാണ്. അതോടെ, ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തില് അല്മായര് പ്രത്യക്ഷപ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം കെ.സി.സി പ്രതിനിധികള് മൂലക്കാട്ടുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില് ക്നാനായ സഭയുടെ മുഖപ്പത്രമായ അപ്നാ ദേശില് മാര് മാത്യു മൂലക്കാട്ട് നിലപാട് ന്യായീകരിച്ച് എഴുതിയ ലേഖനമാണ് അല്മായരെ ചൊടിപ്പിച്ചിരിക്കുന്നത്. അവര് ഓശാന ഞായര് ദിനമായ ഏപ്രില് ഒന്നിന് കോട്ടയത്ത് വിപുലമായ പൊതുയോഗസഭ ചേരാന് തീരുമാനിച്ചിരിക്കുകയാണ്.

സഭക്ക് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര് സഭയില്നിന്ന് പുറത്താകുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് പേര് ഇത്തരത്തില്  പുറത്തായിട്ടുണ്ട്. ക്നായിതൊമ്മനിലൂടെ സ്ഥാപിതമായ ക്നാനായ സഭയില് സന്താന പരമ്പരകളില് കലര്പ്പില്ലാതെ ഈ പാരമ്പര്യം നിലനിര്ത്താന് ഉദ്ദേശിച്ചുള്ളതാണ് വംശീയവിവാഹനിയമം.

അമേരിക്കയിലെ ക്നാനായക്കാരന് വേറെ വിവാഹം കഴിച്ചാല് അവന്റെ  അംഗത്വം ക്നാനായ പള്ളിയില് നിലനില്ക്കുമെന്നും മറ്റ് സ്ഥലങ്ങളില് ഇത് ബാധകമല്ലെന്നുമാണ് മൂലക്കാട്ടിന്െറ വിശദീകരണം.

പ്രഖ്യാപനം വിവാദമായതിനെ തുടര്ന്ന് ഈ മാസം 20ന് ക്നാനായ വര്ക്കിങ് കമ്മിറ്റി അംഗങ്ങളുമായി മൂലക്കാട്ട് നടത്തിയ ചര്ച്ചയില് അദ്ദേഹം നിലപാട് ആവര്ത്തിച്ചിരുന്നു. വംശീയപാരമ്പര്യം നിലനിര്ത്താന് ക്നാനായ സമുദായത്തില് ജനിച്ചാല് മതിയെന്നും സമുദായം മാറി വിവാഹം ചെയ്താല് അയാള്ക്ക് പള്ളി അംഗമായി തുടരാമെന്നും ഈ നിയമം അമേരിക്കയില് മാത്രമേ ബാധകമാകൂ എന്നും മറ്റിടങ്ങളില് ബാധകമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1950 മുതലാണ് ക്നാനായക്കാര് മറ്റു സഭകളില് നിന്ന് വിവാഹം കഴിച്ചുതുടങ്ങിയതെന്നും അതൊരു പുതിയ പ്രവണതയായതിനാലാണ് ഇപ്പോള് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്നാല്, ക്നാനായക്കാര് ജന്മം കൊണ്ടുമാത്രമല്ല കര്മം കൊണ്ടും അതായിരിക്കണമെന്നാണ് സഭാതത്ത്വമെന്ന് എതിര്വിഭാഗക്കാര് ചൂണ്ടിക്കാട്ടുന്നു. തലമുറകളായി പഠിച്ചും പാലിച്ചും വരുന്ന ആചാരങ്ങള് അട്ടിമറിക്കുന്നത് സ്വാര്ഥതാല്പ്പര്യത്തിനാണെന്നും അവര് പറയുന്നു. അമേരിക്കയിലെ സീറോ മലബാര് സഭാമെത്രാന് മാര് ജേക്കബ് അങ്ങാടിയത്തിന്െറ താല്പ്പര്യമാണ് മിശ്രവിവാഹിതരായ ക്നാനായക്കാരും കുടുംബവും ക്നാനായപള്ളിയില് അംഗമായി തുടരണമെന്നതെന്നും അത് പെട്ടെന്ന് നടക്കില്ല എന്നതുകൊണ്ടാണ് അപ്പനെ ആദ്യം കയറ്റി അമ്മയെയും മക്കളെയും പിന്നാലെ കയറ്റാം എന്ന തന്ത്രം ഉടലെടുത്തതിന് പിന്നിലെന്നും അവര് ചൂണ്ടിക്കാട്ടുന്നു.

70 രാജ്യങ്ങളില് പെട്ടെന്ന് ഒന്നിച്ചുചേരാന് കഴിയുന്ന സമുദായം ക്നാനായര് മാത്രമാണന്നും അത് അവരുടെ വംശീയ പാരമ്പര്യം ഒന്നു കൊണ്ടു മാത്രമുള്ളതാണെന്നും ഈ തനിമയില് വെള്ളം ചേര്ക്കുന്നത് അമേരിക്കയിലെ ഒൗദ്യോഗിക സമുദായ സംഘടനയായ കെ.സി.സി.എന്.എ പോലും എതിരാണന്നും ക്നാനായ കത്തോലിക്കാ ഭാരവാഹികള് പറയുന്നു. 1600 വര്ഷമായി പാലിച്ചുവരുന്ന സ്വവംശവിവാഹ നിഷ്ഠയില് വെള്ളം ചേര്ത്താല് സമുദായത്തില് നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വര്ധിക്കുമെന്നാണ് ഇവരുടെ നിലപാട്. സമുദായത്തിന്റെ ഒൗദ്യോഗിക സമിതിയായ അതിരൂപതാ പാസ്റ്റര് കൗണ്സിലിലും സംഘടനാതലങ്ങളിലും ചര്ച്ചചെയ്യും വരെ ഷികാഗോ പ്രഖ്യാപനം നടപ്പാക്കരുതെന്നും ഇവര് ആവശ്യപ്പെടുന്നു.

എന്നാല്, മൂലക്കാട്ട് അത് അംഗീകരിക്കാന് തയാറാകാത്ത സാഹചര്യത്തിലാണ് പൊതുസഭ വിളിച്ചുചേര്ക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം ചൈതന്യ പാസ്റ്ററല് സെന്ററില് ചേരുന്ന പൊതുസഭയിലേക്ക് സഭയിലെ വൈദികരെ അടക്കം കെ.സി.സി ഭാരവാഹികള് ക്ഷണിച്ചിട്ടുണ്ട്.

എം.ഷറഫുല്ലാഖാന് തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

(മാധ്യമം ദിനപത്രത്തിന്റെ കോട്ടയം എഡിഷനില്‍ മാര്ച് ഇരുപത്തൊമ്പതാം തിയതി പ്രസധീകരിച്ചു വന്നത്).


വി.ജി: മുത്തോലത്തിനെ തിരികെ വിളിക്കണം


മുത്തോലത്തച്ചന്‍ ഇടവക വികാരിയായി അമേരിക്കയിലെത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞു. ഇടവകയില്‍ ഒരു വികാരിയെ മൂന്നു വര്‍ഷം അല്ലെങ്കില്‍ അഞ്ച്, അതില്‍ കൂടുതല്‍ വര്‍ഷം സേവനത്തിന് ഇരുത്താറില്ല. എന്നാല്‍ മുത്തോലത്തിന്റെ കാര്യം അങ്ങനെയല്ല. ഒരു മെത്രാനാകാനുള്ള പേറ്റുനോവ് അങ്ങേരുടെ ആമാശയത്തില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി ഇന്നുപെറും നാളെപെറും എന്നാശിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. സ്വകാര്യസുഖം നേടുന്നതിനു വേണ്ടി എന്തു തറവേല ചേയ്യുന്നതിനും മടിയില്ലാത്ത ഒരു വി.ജി: ആണ് മുത്തോലത്ത്.

കോട്ടയം അതിരൂപത ചാന്‍സിലര്‍ ആയിരുന്ന ഫാ: തോമസ് കോട്ടൂര്‍ ആയിരുന്നു മുത്തോലത്തിനേക്കാള്‍ സീനിയര്‍. ഒരു കേസുമായി ബന്ധപ്പെട്ട് ആരോപണവിധയന്‍ മാത്രമായിരുന്ന കോട്ടൂരിന്റെമേല്‍ പ്രതിയാണെന്ന ലേബല്‍ ഒട്ടിച്ചൊതുക്കിയത് മുത്തോലവും ശിങ്കിടികളും ചേര്‍ന്നാണ് നോര്‍ത്തമേരിക്കയിലുള്ള കൂളിംഗ് ഗ്ലാസ് വെച്ച ഒരു ക്‌നാനായ വൈദീകന്റെ കത്ത് ലഭിച്ചുകഴിഞ്ഞാണ് CBI ഫാ: കോട്ടുരിനെ പ്രതിയാക്കി അറസ്റ്റ്‌ചെയ്യുന്നത്. എല്ലാം മുത്തോലത്തിന്റെ വിജിസ്ഥാനവും മെത്രാസനവും ഉറപ്പിക്കുന്നതിനു വേണ്ടി. ഇപ്പോഴിതാ അദ്ദേഹം മാര്‍ മൂലക്കാട്ടിലിന്റേയും മാര്‍ അങ്ങാടിയത്തിന്റേയും വിനീത ദാസനായി അവരുടെ അപദാനങ്ങള്‍ പാണനെ പോലെ നാടുനീളെ കൊട്ടി പാടിനടക്കുന്നു.

17 നൂറ്റണ്ട് പാരമ്പര്യമുള്ള തെക്കുംഭാഗ സമുദായത്തെ തനിക്കു വളരാനുള്ള കമ്പോസ്റ്റ്കുഴിയാക്കുവാനുള്ള ശ്രമത്തിലാണ് മുത്തോലം അതിന്റെ മേലാളായി മാര്‍ മൂലക്കാട്ടും കൂടെയുണ്ട് സമുദായം ഇത് അംഗീകരിച്ചുതരില്ല. മുത്തോലത്തിനെ അമേരിക്കയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഇവിടുത്തെ കുഞ്ഞാടുകള്‍ മുന്നോട്ടു വരികതന്നെ വേണം. സമുദായ ശത്രുക്കളുടെ പണം കൊണ്ടു കളിക്കുന്ന ഈ കളി അവസാനിപ്പിച്ചേ മതിയാകു. കുഞ്ഞാടുകളെ! എഴുന്നേല്‍ക്കുക മൂരിനിവര്‍ക്കുക.

ഫാ: മുത്തോലം ഇവിടെ നടത്തിയ ഒരു ചര്‍ച്ച കാണുകയുണ്ടായി രണ്ടു മഹിളകളും ഹിജടകളെപ്പോലെ തോന്നിക്കുന്ന പുരുഷവേഷധാരികളായ മറ്റുചിലരും  ആദ്യത്തെ ചോദ്യവും ഉത്തരവും മുത്തുവിന്, അതു തന്നെ ഏറ്റുപാടുന്ന മറ്റ് ഏതാനും ജീവികള്‍, മുത്തുവിന്റെ ആശ്രമമുറ്റത്തെ ഈ കുന്തക്കാരന്‍മാരുമായുള്ള ചര്‍ച്ച ഭേഷായി ഇതിലും എത്രയോ ഭേദമാണ് കേരളത്തിലെ സന്തോഷ് പണ്ഡിറ്റുമായുള്ള ചര്‍ച്ച. നേരം പോക്കിനുള്ളവകയുണ്ട് വയറുകുലുങ്ങി ചിരിക്കാം വ്യായാമവും ലഭിക്കും.

ജാത്യാഭിമാനി

ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഓശാന ഞായര്‍


ഓശാന  ഞായറാച്ച എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കുമെന്ന് കരുതാനാവുമോ

അരമനയില്‍ ചര്‍ച്ചയ്ക്ക് വരുന്നവരെ ഒതുക്കുവാനുള്ള   അടവുകള്‍ എല്ലാം റെഡിയാക്കി നോക്കിയിരിക്കുകയാവും പിതാവും കൂട്ടരും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രെസിഡന്‍റ്മാര്‍ അരമനയുടെ അധികാരത്തിന്‍ കീഴിലുള്ള സ്ഥാപനങ്ങളിലെ ജോലിയില്‍നിന്നും വിരമിച്ച ശേഷമാണ് വായ് പൊളിക്കുവാന്‍ ധൈര്യം കാണിച്ചു തുടങ്ങുന്നത്. അവരെ കുറ്റം പറയുവാന്‍ സാധിക്കില്ല. കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിച്ചിട്ടു രക്തസാക്ഷിയാവാന്‍മാത്രം ധൈര്യം ഉള്ളവര്‍ ക്നാനായത്തിലുണ്ടോ?  നേതാക്കള്‍ എല്ലാവരും തന്നെ അരമനയുടെ അധികാരത്തിന്‍ കീഴില്‍ ജോലി നോക്കുന്നവരോ പിതാക്കളുടെയോ വൈദികരുടയോ ബന്ധുക്കളോ പണക്കാരോ  അടുത്ത കൂട്ടുകാരോ ഒക്കെ ആയിരിക്കും. അതുകൊണ്ടു തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു.  അനിഷടക്കേടു ഉണ്ടായാല്‍ ഭാര്യ ഭര്ത്താവ് മക്കള്‍ എന്നിവരെ  ബുദ്ധിമുട്ടിക്കുന്ന ട്രാന്‍സ്ഫര്‍, ജോലി നഷ്ടം, പ്രമോഷന്‍ പ്രശ്നം എന്നിങ്ങനെ ആയുധങ്ങള്‍ നിരവധി.

 ര്‍ക്കും എന്തു തീരുമാനം വേണമെങ്കിലും ഓശാന ഞായറാഴ്ച  എടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകൂടി വീതിച്ചെടുത്ത് കൊണ്ടുവരുന്ന തീരുമാനങ്ങള്‍ പോലുള്ളവ ക്നാനായക്കരുടെ അടുത്തു ചിലവാകില്ല എന്നത് അരമനക്കാരും പ്രാഞ്ചിയേട്ടന്‍മാരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും അതുകൊണ്ടു ക്നാനായ നന്മയ്ക്ക് ഉപകരിക്കുന്ന നല്ല തീരുമാനങ്ങള്‍ മാത്രം സെലക്ട് ചെയ്യുക. അല്ലാതെ ഒളിച്ചുകളിയും കൊണ്ട് ഇനിയും വന്നാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകും.

സ്വന്തം കാശുകൊണ്ട് പഠിച്ചു ലക്ചറര്‍ ആയശേഷം ദൈവവിളി കിട്ടി വൈദികനായ റെജിമോനച്ചന് അരമനയുടെ തോന്ന്യാസങ്ങള്‍ക്കും വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനും കൂട്ടുനില്‍ക്കാനായില്ല. റെജിമോനച്ചനെ ഒതുക്കിയത് പോലെ ക്നാനായക്കാരെ മുഴുവന്‍ ഒതുക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. വിദേശങ്ങളിലുള്ളവരെ ഒതുക്കുവാന്‍ എടുക്കുന്ന കല്യാണക്കുറി  നിങ്ങള്ക്ക് തന്നെ പാരയായി ഭവിക്കുന്ന കാലം വിദൂരമലല്ല. ദൈവത്തിന്റെ ക്ഷമയ്ക്കും  അതിരുണ്ടെന്നു  മനസ്സിലാക്കുക.
 
കത്തോലിക്കാ കോണ്‍ഗ്രസ്‌ നേതാക്കള്‍ ക്നാനായ സമുദായത്തിനുവേണ്ടി കാണിച്ച തന്‍റേടവും സ്നേഹവും നമുക്ക് അഭിമാനം പകരുന്നു. ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം നഷ്ടപ്പെടുത്തരുതെ!  മറ്റുള്ളവരും ഇവരില്‍നിന്ന് പ്രചോദനം ഉല്‍കൊണ്ടുകൊണ്ട് സമുദായ നന്മയ്ക്കുവേണ്ടി മുന്‍പോട്ടിറങ്ങി പ്രവര്‍ത്തിക്കുക.

ആശംസകളോടെ,

മത്തായി ചേട്ടന്‍

കൊച്ചുതൊമ്മന്‍ ക്നാനയമാക്കല്ക്കെഴുതുന്ന രണ്ടാമത്തെ ലേഖനം.....

പ്രിയ ക്നാനായ സുഹുത്തുക്കളെ,

ഈ കൊച്ചുതൊമ്മന്‍ ഇത്തിരി ദുഖിതനാണ്. വെറും പാവമായ തൊമ്മനെപ്പറ്റി ആളൊരു പുലിയാണെന്നോ സംഭവമാണെന്നോ ഒക്കെയുള്ള അപവാദപ്രചരണം മാത്രമല്ല വേദനിപ്പിച്ചത്; മറിച്ച് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കോട്ടയം ചൈതനൃയില്‍ വച്ച് നടക്കാന്‍ പോകുന്ന മൂലക്കാട്ട് പിതാവും തൊമ്മന്റെ സുഹുത്തായ മുപ്രാപ്പള്ളില്‍ ജോയിസാറുമായുള്ള ചരിത്ര പ്രസിദ്ധമാകാന്‍ പോകുന്ന ഗുസ്തിമല്സരമാണ്.

സാധാരണ ഗുസ്തിക്കാര്ക്ക് ഒരു മുറയെ അറിയാവൂ. ഒന്നുകില്‍ വടക്കന്‍ അല്ലെങ്കില്‍ തെക്കന്‍ കളരി; അല്ലെങ്കില്‍ റോമന്‍ ഗുസ്തി മുറ. ഇതുമൂന്നും പയറ്റി തെളിഞ്ഞു എണ്ണയിട്ട ഗുസ്തിക്കാരനായി നില്ക്കുന്ന മൂലക്കാട് പിതാവിന്ടെ മുന്പിലേക്ക് ജോയിസാറിനെക്കൊണ്ട് ഗുസ്തിക്കു കൈ കൊടുപ്പിച്ചിരിക്കയല്ലേ? പഞ്ചാബി ഹൌസ് എന്ന സിനിമയില്‍ ദിലീപിനെയും അശോകനെയും ഗുസ്തിക്കാരുടെ മുന്പി ലേക്ക് തള്ളിയിട്ടു കൊടുക്കുന്ന രംഗമാണ് ഈ തൊമ്മിക്കോര്മ്മ വന്നത്. കരയുമോ, കാലുപിടിക്കുമോ അതോ എല്ലാവരുംകൂടി പുറകില്നിന്നും പിടിച്ചിരിക്കുന്നതുകൊണ്ടു ഒരു ചുവടെങ്കിലും ഇറക്കിയിട്ട് ഓടിപ്പോരുമോ; ഇതൊക്കെയാണ് കൊച്ചുതൊമ്മന്‍ ഉറക്കത്തില്‍ കാണുന്ന ഭീകര സ്വപ്നങ്ങള്‍.

പിതാവിന്റെ പയറ്റില്‍ സംശയമുള്ളവരോടൊരുവാക്ക്. പിതാവിനെ കുടുക്കാന്‍ വലയുമായി കാത്തിരിക്കുമ്പോള്‍ നിന്നനില്‍പ്പിലല്ലേ കടുത്ത പനിയുമായി കാരിത്താസില്‍ കിടപ്പിലായത്. അവസാനം ലോകമെമ്പാടുമുള്ള ക്നാനായ മക്കളെക്കൊണ്ടും, കുടുക്കാന്‍ കാത്തിരുന്ന വില്ലന്മാരെക്കൊണ്ടും വരെ മുട്ടുകുത്തി നിറുത്തി പിതാവിനുവേണ്ടി പ്രാര്ത്ഥിപ്പിച്ചില്ലേ. ഒഴിഞ്ഞുമാറല്‍ അടവ് കടത്തനാടന്‍, കോലത്തിരി, തച്ചോളി ഇത്യാദി കളരികളില്‍ ഉണ്ടെങ്കിലും എല്ലാവരെയും കൊണ്ട് മുട്ടുകുത്തി നിറുത്തി പ്രാര്ത്ഥിപ്പിച്ചത് സാക്ഷാല്‍ റോമന്‍ ഗുസ്തിയുടെ ഭാഗമല്ലേ? ജോയ് സാര്‍ റിട്ടയര്‍ ചെയ്തുപോയതുകൊണ്ടു പ്രിന്സിപ്പലിനെക്കൊണ്ടു ഒരു ഇണ്ടാസുപോലും കൊടുപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാവും പിതാവിന്റെ വലിയ വിഷമം. എന്നാലും ജോയിസാറിന്റെ ബന്ധുക്കള്‍ സ്ക്കൂളിലോ കോളേജിലോ വര്ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഒന്നു മെത്രനോടു പറയണേ. അവര്‍ കോട്ടയംകാരാണെങ്കില്‍ മലബാറിലേക്കും മലബാര്കാരാണെങ്കില്‍ കോട്ടയത്തേക്കും ഒന്നിട്ട് തട്ടിക്കളിക്കാനാണ്. മെത്രനോടാണോ കളി! ഭാരതശാസ്ത്രത്തില്‍ പറയുംപോലെ അടവുകള്‍ പലതല്ലേ? സാമം, ദാമം, ഭേദം, ദണ്ഡം ഇതിലേതെകിലും ഒക്കെയിട്ടു കുപ്രസിദ്ധമായ മൂലക്കാട് ഫോര്മുലയെ തകര്ക്കാന്‍ നോക്കുന്നവരെ ഒതുക്കാനുള്ള ആയുധങ്ങളുടെ മൂര്ച്ചകകൂട്ടുകയാവും ഇപ്പോള്‍

അരമനയില്‍. പണ്ടൊക്കെ കുറെ വൈദികരും (വ്യക്തിപരമായ ദേഷൃംകോണ്ടാവാം) ശബ്ദമുയര്ത്തുമായിരുന്നു. അവരും ഇപ്പോള്‍ നിശബ്ദരാണ്. സ്വന്തമായി ഒരു പള്ളിപോലുമില്ലാതെ ഒരു വീടിന്റെ കോണില്‍ കഴിയേണ്ടിവന്ന (പുലിപോലെ നടന്ന) റെജിമോന്‍ അച്ചനെപ്പോലുള്ളവരുടെ ഗതികേട് കണ്ടിട്ടാവും അവരും പേടിച്ചു ഗുസ്തിയില്നിന്നും മാറി നില്ക്കുന്നത്.

ഏതായാലും ഏപ്രില് ഫൂള്‍ ദിനത്തിലെ ഗുസ്തിക്കായി എല്ലാ നല്ല ക്നാനായക്കാരോടുമൊപ്പം ഈ തൊമ്മനും കണ്ണില്‍ എണ്ണയുമൊഴിച്ചു കാത്തിരിക്കുന്നു. ആയിരക്കണക്കിന് ക്നാനായക്കാരോടൊപ്പം ഈ കൊച്ചുതൊമ്മിക്കും ചോദിക്കാനുള്ള ചോദ്യമിതാണ്: തങ്കള്ക്കും താങ്കളുടെ അമേരിക്കന്‍ VG ക്കും എണ്ടോഗമിയോട് ഇത്ര പുച്ഛമാണെങ്കില്‍ രാജിവച്ചു ഇറങ്ങി പോകരുതോ? അതല്ല തൊമ്മിയുള്‍പ്പടെയുള്ള കഴുതകളെയും ചിക്കാഗോയിലെ ചില പ്രഞ്ചിയേട്ടന്മാരായ കോവര്ക്ഴുതകളെയും ചൂണ്ടിക്കാണിച്ച് സീറോമലബാര്‍ ഹയറാര്‍ക്കിയോട് അച്ചാരം വാങ്ങിപ്പോയോ?

വാക്കുപറഞ്ഞുപോയെങ്കില്‍ മാറുന്നത് ശരിയല്ല. ആ കോവര്കഴുതകളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊ. ഞങ്ങളെ ദയവായി വെറുതെ വിടുക.

വീണ്ടും ഒത്തിരി സ്നേഹത്തോടെ

സ്വന്തം കൊച്ചുതൊമ്മന്‍

Wednesday 28 March 2012

കേംബ്രിഡ്ജില്‍ ഈസ്റര്‍ ആഘോഷം


Cambridge ക്നാനായ കാതോലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷവും യു.കെ.കെ.സി.എ.യുടെ നവസാരധികള്‍ക്ക് സ്വീകരണവും വെബ്സൈറ്റ് ഉല്‍ഘാടനവും ഏപ്രില്‍ 15-ന്.

Cambridge ക്നാനായ കാതോലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍  ആഘോഷം ഏപ്രില്‍ പതിനഞ്ചിനു ഈസ്റ്റ്‌ ബാണ്‍വെല്‍ ഹാളില്‍ ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ പത്തു മണി വരെ അതിവിപുലമായ്‌ ആഘോഷിക്കുന്നതാണ്.

അന്നെ ദിവസം ലേവി പടപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള UKKCA-യുടെ നവസാരധികള്‍ക്ക് സ്വീകരണവും, അസോസിയേഷന്ന്റെ  ഔദ്യോഗിക വെബ്സൈറ്റ് ഉല്‍ഘാടനവും നിര്‍വഹിക്കുന്നതാണ്.  വിവിധയിനം കലാപരിപാടികള്‍ക്ക് പുറമേ സ്റ്റീഫന്‍ ക്രോയിടോന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്ത തയ്യാറാക്കിയത്: ജിജി സ്റ്റീഫന്‍)

അഭയ മരിച്ചിട്ട് ഇന്ന് (2012 March 27) 20 വര്ഷം


സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 20 വയസ്. കേസ് ഇപ്പോഴും തിരുവനന്തപുരം സിബിഐ (സ്‌പെഷല്‍) കോടതിയില്‍ വിചാരണയിലാണ്. 1992 മാര്‍ച്ച് 27 നു രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29-നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജ് ചെയ്തു. 2009 ജൂലൈ 17-നു കുറ്റപത്രം സമര്‍പ്പിച്ചു.

കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയുടെ കൂടെ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ളി, ആ സമയം കോണ്‍വെന്റിലെ അടുക്കളപ്പണിക്കാരികളായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയരാക്കാന്‍ അനുവാദം തേടി സിബിഐ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ പൊലീസ് സൂപ്രണ്ട് (കോട്ടയം) കെ.ടി. മൈക്കിളിന്റെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കുള്ള സിബിഐയുടെ അപേക്ഷയിലും ഹൈക്കോടതി സ്‌റ്റേ നിലനില്‍ക്കുന്നു.

(കടപ്പാട്: മലയാള മനോരമ)




Tuesday 27 March 2012

അഭി: മൂലക്കാട്ടു തിരുമേനി അപ്നാദേശിലെഴുതിയ ലേഖനത്തിനുളള മറുപടി


പുളിമാവ് സപ്ലിമെന്റ് നമ്പര്‍ 10

അമേരിക്കയിലെ ക്‌നാനായരുടെ വംശീയ പ്രശ്‌നപരിഹാരം സമുദായത്തിനു സ്വീകാര്യമല്ല.

ക്‌നാനായ കത്തോലിക്കരുടെ അമേരിക്കയിലെ വംശീയ ഇടവകകളെക്കുറിച്ച് ഉളവായിട്ടുള്ള പ്രശ്‌നവും അതിനു മാര്‍ മൂലക്കാട്ട് കൊണ്ടുവന്ന പരിഹാരങ്ങളും സമുദായത്തിനു സ്വീകാര്യമല്ല. അഭി: മൂലക്കാട്ട് പിതാവ് മാര്‍ച്ച് 25-ലെ അപ്നാദേശ് പത്രത്തില്‍ പ്രസ്തുത പ്രശ്‌നപരിഹാരം ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പര വിരുദ്ധവും ആര്‍ക്കും മനസ്സിലാകാത്തതും പിന്തുടര്‍ച്ച ഇല്ലാത്തതുമായ  വിവരണങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. അമേരിക്കയില്‍ വംശീയത ഉയര്‍ത്തിപിടിച്ചാല്‍ സഭാപരമായ വളര്‍ച്ച തടസ്സമാകും എന്ന് പിതാവ് പറയുന്നു. സഭാപരമായ വളര്‍ച്ചയുടെ യഥാര്‍ത്ഥ ഉറവിടം വംശീയമായ നിലന്‌ല്പാണെന്നു മനസ്സിലാക്കാതെയാണ് പിതാവ് സംസാരിക്കുന്നത്. ക്‌നാനായ സമുദായക്കാരായതുകൊണ്ടാണ് ഏതാണ്ട് എഴുപതു രാജ്യങ്ങളില്‍ നമുക്കു പെട്ടെന്ന് ഒന്നിച്ചു കൂടുവാനും സീറോമലബാര്‍ അംഗങ്ങളായി ജീവിക്കുവാനും കഴിയുന്നത്.

അമേരിക്കയിലെ ക്‌നാനായരുടെ ഔദ്യോഗിക സംഘടനയായ KCCNA യുടെ എതിര്‍പ്പിനു നടുവിലാണ് മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി തീരുമാനിച്ചുറപ്പിച്ച ഫോര്‍മുല മാര്‍ വര്‍ക്കിവിതയത്തിലിന്റെയും മാര്‍ അങ്ങാടിയത്തിന്റെയും മുന്നില്‍ 2004-ല്‍ അവതരിപ്പിച്ചതും അവര്‍ മൗന അനുവാദം കൊടുത്തതും എന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, കേരളത്തിലെ വംശീയ ഇടവക എന്ന സംവിധാനം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യരുത് എന്ന് 1986-ല്‍ റോമില്‍ നിന്നും വന്ന നിര്‍ദ്ദേശത്തിനെതിരെ റോമില്‍ ആരും പരാതിപ്പെട്ടതായി പറയുന്നില്ല. 1991-ല്‍ മാര്‍ അങ്ങാടിയാത്ത് മെത്രാനായ ശേഷം അദ്ദേഹത്തിനു മുന്നില്‍ ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ മാറിമാറി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം.

എന്‍ഡോഗമിപാലിക്കാത്ത ഒരു ക്‌നാനായക്കാരന്‍പോലും മിഷനുകളില്‍ അംഗമായി തുടരണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ സമീപനം ഏറെ സഹായകരമാണെന്നും മുത്തോലത്തച്ചന്‍ ഉദാഹരണസഹിതം കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയെന്ന് ലേഖനത്തിലുണ്ട്, ഇതിനു വിരുദ്ധമായി ലേഖനത്തില്‍ ഒരിടത്തിങ്ങനെ പറയുന്നു, സമൂഹത്തില്‍ എന്‍ഡോഗമി പാലിക്കാത്ത ക്‌നാനായക്കാര്‍ ഉണ്ടാവുകയും അവരില്‍ ചിലര്‍ തങ്ങള്‍ക്ക് ക്‌നാനായ ഇടവകയില്‍ അംഗത്വത്തിന് അവകാശമുണ്ടെന്ന് സ്ഥാപിച്ചതാണ് പ്രശ്‌നത്തിനു തുടക്കമെന്നു പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 1986-ല്‍ റോമില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടാകാന്‍ കാരണം സമുദായം വിട്ടുപോയവര്‍ റോമില്‍ സമ്മര്‍ദ്ദം നടത്തിയതുകൊണ്ടാണ്. അവരെ സഹായിക്കാന്‍ മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി ഉണ്ടാക്കിയ പഴുതുകള്‍ ഉള്‍പ്പെടുത്തിയ ഫോര്‍മുലയാണ് മാര്‍ വര്‍ക്കി വിതയത്തിലിനെക്കൊണ്ട് മാര്‍ അങ്ങാടിയത്തിനോട് പറയിപ്പിച്ചത്. ഈ സമയത്ത് മാര്‍ അങ്ങാടിയത്ത് ഒന്നും പ്രതികരിച്ചതായി പറയുന്നില്ല. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം മിശ്രവിവാഹിതനായ ക്‌നാനായക്കാരനും കുടുംബവും ക്‌നാനായപള്ളിയില്‍ അംഗമായി തുടരണം എന്നാണ്. ഇതു പെട്ടെന്നു നടക്കില്ലെന്നും അപ്പനെ ആദ്യം കയറ്റി അമ്മയേയും മക്കളെയും പിന്നാലെ കയറ്റിതരാം എന്ന് മാര്‍ അങ്ങാടിയത്തിന് മോണ്‍: മുത്തോലവും മൂലക്കാട്ട് മെത്രാനും വാക്കുകൊടുത്തിട്ടുണ്ടെന്നും പിതാവിന്റെ ലേഖനത്തില്‍ നിന്നും വ്യക്തമാകും.

മാര്‍ മൂലക്കാട്ട് തന്റെ ഫോര്‍മുലക്ക് അടിസ്ഥാനമായിക്കാണിച്ചുതരുന്നത് പൗരസ്ത്യ സഭകള്‍ക്കായിട്ടുള്ള കാനോന (CCEO) 33-ാം ഖണികയാണ്. രണ്ടു വ്യത്യസ്ത വ്യക്തി സഭകളിലുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സഭയില്‍ചേരാമെന്നും ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയ്ക്ക് പഴയ സഭയിലേക്ക് തിരികെ പോകാമെന്നുമാണ് അവിടെ പറയുന്നത്. നമ്മളിവിടെ പുരുഷന്റെ വിവാഹക്കാര്യം ചര്‍ച്ചചെയ്യുമ്പോള്‍ സ്ത്രീയുടെ വിവാഹക്കാര്യമാണ് പിതാവ് പറയുന്നത്. നമ്മുടെ പ്രശ്‌നവുമായി ഇതിന് യാതൊരു ബന്ധവുമില്ല. വളരെ ദുര്‍ബലവും അനവസരത്തിലുള്ളതുമായ ഈ നിയമവശം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നതല്ല. ഇവിടെ സ്വയാധികാരസഭയില്‍ പെട്ട തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ള വിവാഹപ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്.

ഒരു കത്തോലിക്ക വ്യക്തിയും മറ്റ് മതവിശ്വാസിയും തമ്മില്‍ അവരുടെ വിശ്വാസത്തില്‍ നിന്നുകൊണ്ട് വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല. മിശ്രവിവാഹിതര്‍ക്കുളള ഈ നിയമമാണ് ക്‌നാനായ വ്യക്തിയുടെ മിശ്രവിവാഹത്തിന് അടിസ്ഥാനമായി മാര്‍മൂലക്കാട്ട് കൊണ്ടുവരുന്നത്. സീറോ മലബാര്‍ സഭയില്‍പ്പെട്ട രണ്ട് വിഭാഗം കത്തോലിക്കര്‍ തമ്മിലുളള വിവാഹത്തിന് ഈ നിയമം ബാധകമല്ല; അത് നിലനില്‍ക്കുന്നതുമല്ല.

പിതാവിന്റെ ലേഖനത്തില്‍ വിചിത്രമായ ഒരു വിലയിരുത്തല്‍ ഉണ്ട്. ഇന്‍ഡ്യയില്‍ ക്‌നാനായ സമുദായം അവംലബിച്ചിരിക്കുന്ന എന്‍ഡോഗമി അമേരിക്കയില്‍ നടപ്പിലാക്കരുത് എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിനര്‍ത്ഥം ഇന്‍ഡ്യയുടെ പശ്ചാത്തലത്തില്‍ ഈ രീതിതുടരുന്നതിനെ പരിശുദ്ധ സിംഹാസനം ചോദ്യം ചെയ്യുന്നില്ല എന്നാണല്ലോ! പിതാവിന്റെ ഈ വ്യാഖ്യാനം തെറ്റാണ്. ഇന്‍ഡ്യന്‍ രീതി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണ്ട എന്നു പറഞ്ഞാല്‍ ഇന്‍ഡ്യന്‍ രീതി ഞങ്ങള്‍ക്കുസ്വീകാര്യമല്ലെങ്കിലും ഇപ്പോഴൊന്നും പറയുന്നില്ല അമേരിക്കയിലേക്ക് കൊണ്ടു വരണ്ട എന്ന വ്യാഖ്യാനമാണ് കൊടുക്കേണ്ടത്. ഞാന്‍ എന്റെ അമ്മയെ തല്ലിയാല്‍ എന്റെ അമ്മയെ തല്ലി എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് അല്ലാതെ അയല്‍വാസിയുടെ അമ്മയെ തല്ലിയില്ല എന്നല്ല അതിനര്‍ത്ഥം. അമേരിക്കയിലെ ക്‌നാനായ സമുദായത്തില്‍ ആദ്യം വെള്ളം ചേര്‍ക്കുക അതുകഴിഞ്ഞ് അമേരിക്കയിലെ പോലെ ഇവിടെയും നടപ്പിലാക്കുക മുന്‍പറഞ്ഞ ദുര്‍വ്യാഖ്യാനത്തില്‍ നിന്നും പിതാവിന്റെ ഗൂഢലക്ഷ്യം വ്യക്തമാകും.

കോട്ടയത്തുവെച്ച് മാര്‍ച്ച് 20 ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച്ചയില്‍ പിതാവു പറഞ്ഞത് സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്കു പുറത്ത് അതായത് കേരളത്തിനു പുറത്ത് അമേരിക്കയിലെ പുതിയരീതി നടപ്പിലാക്കും എന്നാണ്. ഷിക്കാഗോയിലെ പ്രസംഗത്തില്‍ പറഞ്ഞത് മിശ്രവിവാഹിതരായ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നാട്ടിലും ഈ രീതി നടപ്പിലാകും എന്നാണ്.

ആകെകൂടി നോക്കിയാല്‍ മിശ്രവിവാഹിതനുവേണ്ടി വാദിക്കുന്ന ഒരു മെത്രാനായിട്ടേ മാര്‍ മൂലക്കാടിനെ കാണാനാകു. റോം നിര്‍ദ്ദേശിച്ചതിലും, മിശ്രവിവാഹിതന്‍ ആഗ്രഹിച്ചതിലും അപ്പുറം മാര്‍ മൂലക്കാട്ടും മുത്തോലവും കൂടി സാധിച്ചു കൊടുത്തിരിക്കുകയാണ്. സഭാപരമായ വളര്‍ച്ചയ്ക്കാണ് ഇതൊക്കെ ചെയ്യുന്നതെന്നു പറയുന്നു; ആ വളര്‍ച്ച അവരുടെ സ്വന്തം വളര്‍ച്ചമാത്രമാണെന്നു സമുദായം തിരിച്ചറിയുന്നു.

അമേരിക്കയില്‍ നിന്നിറങ്ങുന്ന  ക്‌നാനായ വോയ്‌സ് എന്ന മാധ്യമം 4-ാം തീയതി ഞായറാഴ്ച്ച ഇറക്കിയ പത്രത്തിലും  വിചിത്രമായ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഒരെണ്ണം ഇങ്ങനെ, ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്നവര്‍ മാമ്മോദീസായിലൂടെയാണ് ക്‌നാനായക്കാരാകുന്നത്.  ക്‌നാനായ വോയ്‌സ് മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു ക്‌നാനായക്കാരന്‍ അല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്ന വ്യക്തിക്ക് സ്വന്തം ഇടവകയില്‍ തുടരാം എങ്കിലും അവരുടെ പങ്കാളി ക്‌നാനായ ഇടവകക്കാര്‍ അല്ലായിരിക്കും. ഇതിനു വിപരീതമായി അങ്ങാടിയത്ത് പിതാവ് ആര്‍ക്കെക്കിലും കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് കോട്ടയം അതിരൂപത അംഗീകരിക്കുകയില്ലെന്ന്; നോക്കു!

മാര്‍ അങ്ങാടിയത്തും വര്‍ക്കി പിതാവും മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി 2004 ല്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് 2012 മാര്‍ച്ച് 2-ാം തീയതി അമേരിക്കയില്‍ പ്രഖ്യാപിച്ച തീരുമാനം എന്നു പറഞ്ഞ് അപനാദേശില്‍ ഉറപ്പിച്ചിരിക്കെ, മാര്‍ അങ്ങാടിയത്ത് അതിനെതിരായി ആര്‍ക്കോ കത്ത് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നു. 25-ാം തീയതിയിലെ അപ്നാദേശില്‍പറയുന്നു അങ്ങാടിയത്ത് പിതാവും വര്‍ക്കിപിതാവുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയില്‍ KCCNA നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ സഹകരണമായി എന്ന്. അവര്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നതാകട്ടെ, അവര്‍  ഇതുവരെ മൂലക്കാട്ടു ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നുമാണ്. ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ല.

പതിനേഴു നൂറ്റാണ്ടായി ഒരു സമുദായം പിന്തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ മാറ്റി മറിക്കുവാന്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് തീരുമാനിക്കുക; വിചിത്രമായിരിക്കുന്നു, ഇത്തരം ആളുകള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. സമൂഹം അവരെ ഒക്കെ പുറംതള്ളുകയും ചെയ്തിട്ടുണ്ട്. ക്‌നാനായക്കാര്‍ ആര് എന്നതിന്റെ നിര്‍വ്വചനം തിരുത്തി മിശ്രവിവാഹതിരെ ഉളളില്‍ പ്രവേശിപ്പിക്കാന്‍ ക്‌നാനായ കത്തോലിക്ക നേതൃത്വത്തിന് മാത്രം സാധ്യമല്ല. ഇതര സഭകളിലും ക്‌നാനായ എന്‍ഡോഗമി പാലിക്കുന്നവര്‍ ഉണ്ടെന്ന വിവരം മൂലക്കാട്ട് പിതാവ് അറിഞ്ഞിരിക്കണം.

സമുദായ താല്പര്യം മാത്രം കണ്ടുകൊണ്ട് പ്രവര്‍ത്തിച്ച മാര്‍ കുന്നശ്ശേരി പിതാവിനെതിരെ ലഘുലേഖ അടിച്ചിറക്കിയ സി.പി.സി.കെ. എന്ന വൈദീക സംഘടനക്കാര്‍ എവിടെ? അനുസരണക്കേട് കാട്ടിയ ഒരു വൈദീകനെതിരെ നടപടി എടുത്തതിനാണ് അനീതി, അനീതി എന്നു പറഞ്ഞ് അവര്‍ പിതാവിനെ ആക്രമിച്ചത്. ഇപ്പോഴിതാ സമുദായത്തെ കുരുതികൊടുക്കാന്‍ സമുദായ മെത്രാന്‍ മുന്നില്‍ നില്‍ക്കുന്നു. ഈ വിഷയത്തില്‍ ''പ്രബുദ്ധരായ'' സി.പി.സി.കെ. അച്ചന്മാര്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. ഇങ്ങനെ സ്വന്തം താല്പ്പര്യം നേടിയെടുത്ത് ചിലര്‍ പിതാവിന്റെ നിലപാടിനെ പഠനമനനങ്ങള്‍ കൂടാതെ അനുകൂലിക്കുന്നുണ്ട്. ഇവര്‍ അറിയാതെ തന്നെ സമുദായവഞ്ചകരായി മാറുകയാണ്.

സമുദായത്തിന്റെ ഒരുമയും സഹകരണവും അനുഭവിച്ച് സുഖകരമായി ഇടവക ഭരിക്കുന്ന വൈദീകരാണ് കോട്ടയം അതിരൂപതയിലുള്ളത്. അവരുടെ പ്രവര്‍ത്തനത്തിനും ഇടവകയുടെ നടത്തിപ്പിനും ഹാനീകരമാകുന്ന ഒരു നിയമം മെത്രാന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിട്ടും എന്തേ വൈദീകഗണം ഒന്നും മിണ്ടാത്തത്? എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന ധാരണയില്‍ നമസ്‌കരിച്ചു നില്‍ക്കുകയും പുതിയൊരു ദൈവശാസ്ത്രമായി നിങ്ങളുടെമേല്‍ വളര്‍ന്നു നില്‍ക്കുകയും ചെയ്യുന്നുവോ!?

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ്കമ്മിറ്റി
Dominic Savio,Vachachirayil,
Knanaya Fellowship President,
Email: pulimavu@gmail.com Mob-944 614 0026

Sunday 25 March 2012

നഴ്‌സുമാരുടെ കരാര്‍ തൊഴിലിനെതിരെ ബോധവത്കരണം


മുംബൈ:നഴ്‌സുമാരെ കരാര്‍ തൊഴിലാളികളായി റിക്രൂട്ട് ചെയ്ത് ആസ്പത്രിയില്‍ നിയമിക്കുന്നതിനെതിരെ കേരളത്തിലും മുംബൈയിലും ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ ശ്രമം. ശനിയാഴ്ച നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വാഷി കേരളഹൗസില്‍ നടന്ന പരിപാടിയിലാണ് തീരുമാനം കൈക്കൊണ്ടത്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ചുവെക്കുന്ന ആസ്പത്രി മാനേജ്‌മെന്റിനെതിരെ മുംബൈ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചതായി ഓള്‍ ഇന്ത്യാ നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറി ജോസ് തോമസ് പറഞ്ഞു.

ആസ്പത്രികള്‍ സ്വന്തം ജീവനക്കാരാക്കാതെ നഴ്‌സുമാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സമ്പ്രദായം മുംബൈയില്‍ പല പ്രമുഖ ഹോസ്പിറ്റലിലും നിലവിലുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മാതൃഭൂമി പുറത്തു വിട്ടിരുന്നു. ഇത് നഴ്‌സിങ് മേഖലയെ മൊത്തത്തില്‍ തന്നെ ബാധിക്കുമെന്നും ഇത്തരം റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ ചെന്നുപെടരുതെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുക എന്നത് മാത്രമാണ് ഇതിനെതിരെ ചെയ്യാന്‍ കഴിയുന്നതെന്ന് ജോസ് തോമസ് പറഞ്ഞു. നോര്‍ക്ക പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാല്‍ ഏജന്‍സികളെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കും. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കരാര്‍വ്യവസ്ഥയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ കഴിയില്ല. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയുകയുള്ളൂ.

നഴ്‌സുമാര്‍ പലതരം പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ആരും പരാതിയുമായി മുന്നോട്ട് വരുന്നില്ല. ഇതുകൊണ്ടാണ് നിയമനടപടികളുമായി കോടതിയെ സമീപിക്കാന്‍ കഴിയാത്തതെന്ന് യോഗത്തില്‍ സംസാരിച്ച അഭിഭാഷകര്‍ ജോസ് എബ്രഹാമും ജോര്‍ജ് തോമസും പറഞ്ഞു. അപകടത്തില്‍പ്പെട്ട കോകിലാബെന്‍ അംബാനി ഹോസ്പിറ്റിലെ നഴ്‌സിന് സഹായധനമായി 25,000 രൂപ നോര്‍ക്ക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നോയല്‍ തോമസ് മുംബൈ ഇന്‍ചാര്‍ജ് സി. രാമചന്ദ്രനെ ഏല്‍പ്പിച്ചു.

(കടപ്പാട്: മാതൃഭൂമി)