NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday 10 November 2011

ടൈറ്റില്‍ സോങ്ങും നൃത്താവിഷ്കാരവും

കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.കെ.കെ.സി.എ. കണ്‍വന്‍ഷന് വേണ്ടി മാത്രമായി പ്രശസ്തരായ ഗാനരചയിതാക്കളെയും സംഗീതജ്ഞരെയും ഉപയോഗിച്ച് ടൈറ്റില്‍ സോങ്ങ് നിര്‍മ്മിക്കുകയും പ്രശസ്തരായ നൃത്താധ്യാപകരുടെ മേല്‍നോട്ടത്തില്‍ നൃത്താവിഷ്കാരം നിര്‍വഹിക്കുകയും ചെയ്തു.

ഓരോ വര്‍ഷവും ഓരോ ടൈറ്റില്‍ സോങ്ങിന്‍റെ ആവശ്യമുണ്ടോ? പണം ഏറെ ചെലവ് ചെയ്തു സൃഷ്ടിക്കുന്ന ഇത്തരം ഗാനങ്ങള്‍ പിന്നീട് ആരെങ്കിലും എവിടെയെങ്കിലും ഉപയോഗിക്കാറോ ആസ്വദിക്കാറോ ഉണ്ടോ? തീര്‍ച്ചയായും ഓരോ വര്‍ഷവും കണ്‍വന്‍ഷന് സ്വാഗത നൃത്തശില്പം വേണമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.

ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത്‌ അത് ഓരോ വര്‍ഷവും വ്യത്യസ്ത രീതിയില്‍ കമ്പോസ്‌ ചെയ്ത് അവതരിപ്പിക്കുന്നതാവില്ലേ ഉചിതം?

11 comments:

  1. That is a good thought, Sabu.

    OK - people may have several objections for what you have suggested. Let there be a discussion and let them go by majority’s wish.

    But, what I cannot understand is something else. I think, it was in 2009. The title song was written by a member of UKKCA – Shaji Charamel. I was told everyone, including Justice Cyriac Joseph appreciated his work. He was not given another chance. Why?

    Back home we have a celebrity song writer, Anil Kalapurackal who wrote “Porumo Namellam…”

    Then, why the responsibility of writing the title song is given to non-knas like Anil Panachoorans?

    Strange are the ways of Gods. UKKCA Leaders are no less than the Lord.

    Praise the Lord!

    ReplyDelete
    Replies
    1. porumo namellam was a parady of swamiye ayyappa. hi..hi..hi

      Delete
  2. മോഹന്‍ലാല്‍ അടുത്ത കാലത്ത്‌ അഭിനയിച്ച ഒരു മലയാള ചിത്രത്തില്‍ ("ആകാശഗോപുരം" ആണെന്ന് തോന്നുന്നു അതിന്‍റെ പേര്) സംഗീതം നിര്‍വഹിച്ചത് "ടൈറ്റാനിക്" എന്ന ഇംഗ്ലിഷ് സിനിമയുടെ സംഗീത സംവിധായകനാണ്.

    സിനിമ ഓരോന്നും വ്യത്യസ്തമാണ്. വ്യത്യസ്ത പരീക്ഷണങ്ങള്‍ ആവശ്യവുമാണ്. യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ അങ്ങനെയല്ലല്ലോ? അടുത്ത പത്ത് വര്‍ഷം പ്രഗല്‍ഭരായ എഴുത്തുകാരും സംഗീത സംവിധായകരും പത്ത്‌ ഗാനങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് അവര്‍ക്ക്‌ പ്രയോജനം ഉണ്ടാകുമെന്നല്ലാതെ സമുദായത്തിനോ സഭയ്ക്കോ അതുകൊണ്ട് എന്ത് നേട്ടം?

    "പോരുമോ നാമെല്ലാം" നല്ല പാട്ടാണ്. അതിന്‍റെ ട്യൂണ്‍ "സ്വാമിയെ അയ്യപ്പോ.." എന്ന അയ്യപ്പ ഗാനത്തിന്‍റെതാണ്. അതിന്‍റെ കോപ്പി റൈറ്റ്‌ വില കൊടുത്തു വാങ്ങി നല്ലൊരു പ്രൊഫഷണല്‍ സംഗീത സംവിധായകനെ കൊണ്ട് സംഗീതം ചെയ്യിച്ചാല്‍ വ്യത്യസ്തത ഫീല്‍ ചെയ്യും..

    ReplyDelete
  3. Siby Thomas Kandathil11 November 2011 at 18:01

    പോരാ....ഏപ്പോഴും പുതുമ നമ്മള്‍ ആഗ്രഹഹിക്കുന്നു...കഴിവുള്ള കുട്ടികള്‍ക്ക് ഒരു നല്ല വേദി ആണ് ...

    ReplyDelete
  4. പുതുമ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല. എത്ര വര്‍ഷമായി നാം ചെണ്ട കൊട്ടുന്നു? ആള്‍ക്കാരെ രസിപ്പിക്കുന്ന വിധം നല്ലൊരു തായമ്പക അവതരിപ്പിക്കാന്‍ ഏതെന്കിലും ചെണ്ട ഗ്രൂപ്പ്‌ ശ്രമിച്ചിട്ടുണ്ടോ? അത്ഭുതകരമാം വിധം താളക്രമം കൈകാര്യം ചെയ്യത്തക്ക രീതിയില്‍ സൃഷ്ടിക്കപ്പെട്ട ഒരു താള വദ്യമാണത്.

    ReplyDelete
  5. സാബു, സിബിക്ക് സന്തോഷ്‌ പണ്ടിട്ടിന്റെ സ്വാധീനം നന്നായി ഉണ്ട്, പുതുമ ....പുതുമ ..., എന്തെ സിബി പ്രഗല്‍ഭര്‍ നമ്മുടെ കാശുകൊണ്ടുപോയിട്ടും സമരക്തം പോലൊരു ഹിറ്റ് ഉണ്ടാവാത്തത് . ക്നാനായ സഹൃദയര്‍ക്കും പുതുമ സൃഷ്ടിക്കാന്‍ കഴിയും

    ReplyDelete
  6. മുറ്റത്തെ മുല്ലയ്ക്ക് എവിടെ മണം കൂട്ടരേ?

    ReplyDelete
  7. ലാലു അലക്സിനെ പരിപാടിക്ക്‌ വിളിച്ചാല്‍ കൊടുക്കുന്ന കാശിനു വന്നു കൊള്ളണം, ഡിമാന്റൊന്നും പറയരുത്; കാരണം ക്നാനായക്കാരനല്ലേ? മറ്റ് താരങ്ങള്‍ക്ക് അതൊന്നും ബാധകമല്ല. പറഞ്ഞ കാശ് കൊടുത്ത്‌ വേറെ താരത്തെ കൊണ്ടുവരും. ലാലുവിന് ഒരടിയുമാകും... അതാണ്‌ ക്നാനായക്കാരന്‍!

    ReplyDelete
  8. Sabu, our "leaders" right from the beginning had some problem with talented or capable members of the community. That is why they always go for non-Knas for the conventions. What a paradox.

    You are very right. When a senior artist like Lalu Alex mentions his terms, he will be branded as arrogant. But when Lakshmi Rai or Reema Kallumkal do the same thing, these guys will accept it without a murmur.

    Our Vanampadi, K. S. Chitra thought Wilson Piravom was a good singer and took him with her during her US tour last year. But, our Kna buffoons never heard of him! Wilson's wife was here in UK and they could have got him here easily. But for them Biju Narayan is more Kna than Wilson Piravom.

    We all should pray to our Lord (and to Poothathil Thommi Achan and Makil Pithavu) so that we get sensible guys (at least one or two) in our UKKCA team.

    ReplyDelete
  9. അവന് കണ്‍വന്‍ഷനില്‍ പാടണോ? അവന്‍ ഒരപേക്ഷ എഴുതി തരട്ടെ, നാഷണല്‍ കൌണ്‍സില്‍ അതില്‍ തീരുമാനം എടുക്കട്ടെ; എന്നൊക്കെയാവും ഇക്കൂട്ടര്‍ക്ക്‌ പറയുവാനുണ്ടാകുക.

    ഇതേ നിഷേധാത്മക നിലപാടുകള്‍ തന്നെയാണ് ഇവിടെയുള്ള ഓരോ യൂണിറ്റിലെയും വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളോടും കാണിക്കുന്നത്. അല്ലെങ്കില്‍ എന്ത് കൊണ്ട് ഇവിടുത്തെ കുട്ടികളുടെ കലാപരമായ കഴിവുകളില്‍ മാറ്റുരച്ച് പ്രതിഭകളെ കണ്ടെത്തുന്ന വേദിയായി യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ മാറുന്നില്ല ?

    ReplyDelete
  10. പിറവം വില്സോണോ - അങ്ങേര്ക്കെന്താ കൊമ്പുണ്ടോ? That is the kind of attitude. They simply cannot understand the worth of anyone who do not wear ളോഹ.

    Yes, you are very right, Sabu. They will ask him to give an application and also ask him to find someone to sponsor him. Their money is reserved for Lakshmi Rais! ഒന്നും ഇല്ലേലും ഓളെ കാണാന്‍ എന്തൊരു രസം!

    ReplyDelete