NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 15 November 2011

സ്ഥാനാര്ത്ഥികളോട് അസുഖകരമായ ചില ചോദ്യങ്ങള്‍


പാശ്ചാത്യരാജ്യങ്ങളിലെ ജീവിതത്തില്‍ ജോലിഭാരം, ഇളംപ്രായക്കാരായ കുട്ടികള്‍, കുടുംബപ്രാരാബ്ദങ്ങള്‍ എന്നിവ മൂലം നട്ടം തിരിഞ്ഞ് അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും സമയം തികയാതെ വിഷമിക്കുന്നവരാണ് പ്രവാസി മലയാളികളില്‍ ബഹുഭൂരിപക്ഷവും.  എന്നിരുന്നാലും, സംഘടനാസ്ഥാനങ്ങളുടെ  പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ ഇത്തരം പരിമിതികളെല്ലാം മറന്ന് സംഘടനകളിലെ ചെറിയ സ്ഥാനമാനങ്ങള്‍പോലും എന്തോ വലിയ പദവിയാണെന്ന മട്ടില്‍ അതിനായി മത്സരിക്കുന്നത് മറ്റു മലയാളി സംഘടനകളിലെന്നപോലെ ക്‌നാനായസംഘടനകളിലും സ്ഥിരം കാഴ്ചയാണ്.

ഇതിന്റെ പരിണിതഫലം നേതൃസ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിഷ്ക്രിയത്വമാണ്.  കഴിഞ്ഞ പത്തുവര്‍ഷങ്ങളായി യു.കെ.കെ.സി.എ നിഷ്‌ക്രിയരുടെ  കേളീരംഗമായിരുന്നു എന്നു പറഞ്ഞാല്‍ അതൊരതിശയോക്തിയായിരിക്കാം. പക്ഷേ, ആ അതിശയോക്തിയുടെ പിന്നില്‍ അല്പം വാസ്തവമില്ലാതില്ല.  ഈ നിഷ്‌ക്രിയത്വത്തിനൊരന്ത്യം കുറിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.  ഇനിയങ്ങോട്ടെങ്കിലും ഭാരം ചുമക്കാന്‍ ചുമലുകള്‍ക്ക് കെല്പ്പുള്ള സമുദായാംഗങ്ങളെ വേണം സംഘടനയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുവാന്‍. എങ്കില്‍ മാത്രമേ ആഘോഷക്കമ്മറ്റികള്‍എന്ന നിലവിട്ട് സാമൂഹിക സേവനപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

താമസംവിനാ നടക്കുവാനിരിക്കുന്ന യു.കെ.കെ.സി.എ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിലേയ്ക്ക് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.

(1)           സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടത്ര സമയം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമോ?

(2)           അടുത്ത രണ്ടു വര്‍ഷക്കാലം വിവിധമാധ്യമങ്ങളില്‍ നിന്നും നാഷണല്‍ കൗണ്‍സിലില്‍ നിന്നും, സമുദായാംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന വിമര്‍ശനത്തെ നേരിടാന്‍ നിങ്ങള്‍ക്കാവുമോ?

(3)           ഇത്രയും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുവാന്‍, എന്താണ് നിങ്ങള്‍ക്കുള്ള യോഗ്യത?

(4)           വാര്‍ഷിക കണ്‍വന്‍ഷന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ ദിവസം യു.കെ.യിലെ ക്‌നാനായമക്കളില്‍ നല്ലൊരു ശതമാനം അവിടെ എത്തിക്കൊള്ളും. അതിനായി ഭാരവാഹികള്‍  കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ മിക്കവയും അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി നടത്തുന്നതാണ്. സമുദായാംഗങ്ങള്‍ കണ്‍വന്‍ഷനു വരുന്നതിന്റെ യഥാര്‍ത്ഥ കാരണം ബന്ധുമിത്രാദികളെയെല്ലാം കാണാമെന്നതാണ്.

ഈ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതിനപ്പുറം സമുദായാംഗങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

(5)           യു.കെ.കെ.സി.എ. യുടെ ഭരണഘടനയില്‍ ഒരിടത്തും സംഘടനയുടെ ലക്ഷ്യം പണപ്പിരിവിനായെത്തുന്ന പുരോഹിതവര്‍ഗ്ഗത്തിന് വേണ്ട ഒത്താശകള്‍ ചെയ്യുക എന്നതാണെന്ന് പറഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലുണ്ടായ പിരിവുകളുടെ വന്‍വിജയത്തിന്റെ വെളിച്ചത്തില്‍ അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.  അങ്ങനെ വീണ്ടും സംഭവിക്കുമ്പോള്‍ ഇത് ഞങ്ങളുടെ ചുമതലയല്ലഎന്നു പറയാനുള്ള തന്റേടം നിങ്ങള്‍ക്കുണ്ടാകുമോ?

(6)           എന്തൊക്കെയാണ് നിങ്ങള്‍ കാഴ്ചവയ്ക്കാനുദ്ദേശിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍?

(7)           വോട്ടവകാശമുള്ള കുറെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെങ്കില്‍ ഏതു പോലീസുകാരനുംനമ്മുടെ സംഘടനയില്‍ എന്തു സ്ഥാനത്തും കയറിപ്പറ്റാം.  പക്ഷേ നിങ്ങളുടെ ജനപിന്തുണയെ നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു?  (ഇക്കാര്യത്തിലെങ്കിലും നിങ്ങളെ സഹായിക്കാനായി ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അറിവായാലുടനെ അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതാണ്).

യു.കെ.കെ.സി.എ ഒരു മാതൃകാ ക്‌നാനായസംഘടനയായി കാണുക എന്നതുമാത്രമാണ് ബ്രിട്ടീഷ് ക്‌നായുടെ ലക്ഷ്യം.

സ്‌നേഹപൂര്‍വ്വം,

അഡ്മിനിസ്‌ട്രേറ്റര്‍, ബ്രിട്ടീഷ്‌കാനാ.

4 comments:

  1. ചോദ്യം നാല് ഇഷ്ടപ്പെട്ടു. ഒരു വെല്ലുവിളി കൂടി പുതിയ സാരഥി കള്‍ക്ക്‌ ഏറ്റെടുക്കാം. അതായത്‌ വരുന്ന കണ്‍വന്‍ഷന്‍ മദ്യ വിമുക്തമാക്കുക എന്നതാണത്‌.

    ReplyDelete
  2. Mr. Sabu,
    Conventionu varunnvarkku aarum avide madhyam kodukkunnilla, pinne swanthamayi medichu kudikkunnathu avaravaride ishttam alle?. MKCA cheydadu pole avare 6 months suspend cheyyumo?.

    ReplyDelete
  3. സുഹൃത്തുക്കളും ബന്ധുക്കളുമായി അനല്പം മദ്യ സേവയും തുടര്‍ന്നുള്ള തുറന്ന വാഗ്വാദങ്ങളും ഒക്കെ തന്നെയാണ് കണ്‍വന്ഷനിലേക്ക് ഇത്രയധികം ക്നാനായക്കാരെ ആകര്‍ഷിക്കുന്നതെന്ന നഗ്നസത്യം ബോധിപ്പിക്കാനാണ് അങ്ങനെയൊരു വെല്ലുവിളി കൊണ്ട് ഉദ്ദേശിച്ചത്. അല്ലാതെ, ആരെങ്കിലും കൊട്ടി ഘോഷിക്കുന്നത് പോലെ ഇതിനു പിന്നില്‍ യാതൊരു വിധ സംഘടനാപാടവവും ആവശ്യമില്ല.

    ReplyDelete
  4. i totally agree with you Mr.Sabu jos

    ReplyDelete