NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday 29 February 2012

തിരുമേനി വരുന്നു; തിരുമേനിയുടെ കത്തെവിടെ? - വിഗാന്‍ ലീക്സ് പാര്ട്ട് ‌6

നമ്മുടെ സംഘടനയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞു.  തെരഞ്ഞെടുപ്പ് ദിവസം, ആല്മീയ ഉപദേശകന്‍ തിരുമേനിയുടെതെന്നു പറഞ്ഞു ഒരു കത്ത് വായിച്ചു.  വായിച്ചതിനു ശേഷം കത്ത് മടക്കി പോക്കറ്റിലിട്ടു.

വിഗന്‍ യുനിറ്റിനെ സംബന്ധിക്കുന്ന മൂലക്കാട്ട് തിരുമേനിയുടെതായിരുന്നു ആ കത്ത് എന്നാണു വിശ്വസിക്കേണ്ടത്. എന്നാല്‍ ആ കത്തിനെക്കുറിച്ച് അന്വേഷിക്കുംതോറും അതിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ ഏറുകയല്ലാതെ കുറയുന്നില്ല.

ഇത്തരുണത്തില്‍ പ്രത്യകം ഓര്‍ക്കേണ്ട ഒരുകാര്യം ആ കത്ത് വിഗന്‍ യുനിട്ടിനെകുറിച്ചായിരുന്നെങ്കിലും, ആ മീറ്റിംഗില്‍, വിഗന്‍ യുനിട്ടില്‍ നിന്ന് ഒരു കുഞ്ഞു പോലും ഇല്ലായിരുന്നു എന്ന രസകരമായ സത്യമാണ്.  തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തിരുമേനിയുടെ കത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് വിഗന്‍ യുനിട്ടിലെ ഓരോ അംഗങ്ങളും യുണിറ്റ്‌ പ്രസിഡന്റിനെയും സെക്രെടറിയെയും വിളിച്ചു ചോദിക്കാന്‍ തുടങ്ങി.  അവര്‍ രണ്ടു പേരും UKKCA പ്രസിഡന്റിനെയും സെക്രെടറിയെയും മാറി മാറി വിളിച്ചു.

നാളിതുവരെയും യാതൊരു ഫലവും ഉണ്ടായിട്ടില്ല.

ഒരു രസികന്‍ ഇതിലോരാളോട് ചോദിച്ചു, “എന്നാല്‍, മൂലക്കാട്ട് പിതാവിനെ സംഘടനയുടെ പ്രസിഡന്റ്‌ ആയും, സജിയച്ചനെ സെക്രെടറി ആയും നിയമിച്ചു നിങ്ങള്ക്ക് രണ്ടു പേര്‍ക്കും, വല്ല ചായ ഉണ്ടാക്കുകയോ, മേശ തുടക്കുകയോ ഒക്കെ ചെയ്‌താല്‍ പോരെ?

വലിയ സ്ഥാനങ്ങളില്‍ ചെറിയ മനുഷ്യര്‍ കയറി ഇരുന്നാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും!

ഒരു വിഗന്‍ പ്രശ്നം യു.കെ.കെ.സി.എയുടെ നെടുംതൂണിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ടി വര്‍ഷങ്ങള്‍ ആയി.  പഴയ ടീം, ഇത് വരെ ഉണ്ടായ ഭാരവാഹികളില്‍, ഞങ്ങളാണ് ഏറ്റവും കഴിവുകെട്ടവര്‍ എന്ന് തെളിയിക്കാന്‍ ആവുന്നത്ര ശ്രമിച്ചു.  ജനങ്ങള്‍ക്ക്‌ അത് ഏതാണ്ട് ബോധ്യമായപ്പോള്‍ ആണ് പുതിയ ടീമിന്റെ രംഗപ്രവേശം.  “അവര്‍ ഒന്നുമല്ല, ആ സ്ഥാനം ഞങ്ങളുടെതാണ്, കെടുകാര്യസ്തതയ്ക്ക് സമ്മാനം ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് തന്നെ വേണം” എന്ന് വിളിച്ചു കൂവുന്നത് പോലെയുണ്ട് പുതിയ സാറന്മാരുടെ പ്രകടനം.

വളരെ നിസ്സാരമായ പ്രശനം.  ഇക്കാര്യം ആരാണ് തിരുമേനിയോട് റിപ്പോര്‍ട്ട്‌ ചെയ്തതെന്ന് അന്വേഷിക്കുക.  പഴയവരെ കിട്ടുന്നില്ലെങ്കില്‍,  സംഘടനയുടെ ഡ്രൈവിംഗ് സീറ്റില്‍ യാതൊരു നാണവും ഇല്ലാതെ, മറ്റാരെയും അടുപ്പിക്കാതെ ഇപ്പോഴും കുത്തിയിരിക്കുന്ന ഉപദേശകനോട് ചോദിക്കുക, “എവിടെ ആ കത്ത്?”  അദ്ദേഹം ഒന്നും പറയുന്നില്ല എന്നാണു പ്രസിഡന്റ്‌/സെക്രട്ടറിമാരുടെ ഭാഷ്യം.  പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല എന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞത് പോലെ, UKKCA President പറഞ്ഞാല്‍ അത്ര മോശം പദവി ഒന്നുമല്ല.  ഏതാണ്ട് 1500 പ്രവാസി ക്നാനായകുടുംബങ്ങളുടെ തെരഞ്ഞെടുക്കപെട്ട ഒരു നേതാവിന് ഒരു മെത്രാനെ ഫോണില്‍ വിളിച്ചു ഇക്കാര്യം ചോദിക്കാനുള്ള ചങ്കുറപ്പ് ഇല്ലേ? മെത്രാന്‍ എന്ന് കേട്ടാല്‍ പാന്റ്സേല്‍ മൂത്രം ഒഴിക്കുന്നവര്‍ എന്തിനാണ് ഈ പണിയ്ക്ക് ഇറങ്ങിതിരിക്കുന്നത്?

അതോ, നമ്മുടെ അച്ചന്‍ അവിടെ പറഞ്ഞത് ശുദ്ധനുണ ആയിരുന്നോ?  ബ്രിട്ടീഷ്‌ കനാ നടത്തിയ പോളില്‍, സജിയച്ചന്‍ വായിച്ച കത്ത് തിരുമേനി എഴുതിയതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് പതിനെട്ടു പേര് ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അതിന്റെ ഏതാണ്ട് മൂന്നിരട്ടി പേര്‍ ഇല്ല എന്നാണു വോട്ട് ചെയ്തത്.  അത്രയുമാണ് ക്നാനായ മക്കളെ നയിക്കാള്‍ ഏല്‍പ്പിച്ചിരിക്കുന്ന വൈദികന്റെ വിശ്വാസ്യത!

നാണം കെട്ടാല്‍ പിന്നെ എന്തും ചെയ്യാമല്ലോ!

നമ്മുടെ വാവ പണ്ടേ തിരുമേനിയോട് പറഞ്ഞതാണ്, തിരുമേനി, “ഈ പണ്ടാരത്തിനെ പിടിച്ചോണ്ട് പോയി വല്ല കുറുക്കന്‍ കാട്ടിലും കളഞ്ഞിട്ടു, ഞങ്ങള്‍ക്ക് കൊള്ളാവുന്ന ഒരു കത്തനാരെ തരണം.”

ആ വാവയെക്കാള്‍ മോശക്കാരെയാണല്ലോ, ക്നാനായമക്കളെ, നിങ്ങള്‍ ഇത്തവണ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്!

ഏതായാലും, അമേരിക്കയില്‍ നിന്നും തെറി കേട്ട്, നാട്ടില്‍ ചെല്ലുമ്പോള്‍ നേരിടേണ്ട ആക്രമണത്തെ ഭയന്ന്, ഒരു ദിവസമെന്കിലും സമാധാനത്തോടെ കഴിയാന്‍ വരുന്ന ക്നാനായ ബ്രൂട്ടസിനെ കഴിയാവുന്നതും ശല്യപെടുത്താതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക.  സജിയച്ചനെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപെട്ടാല്‍, കോട്ടയം രൂപതയുടെ പണ്ട് മുതലേ ഉള്ള നയമാണ്, ഏതെന്കിലും പട്ടക്കാരനെകുറിച്ചു പരാതി കിട്ടിയാല്‍, അയാളെ അവിടെത്തന്നെ നിര്‍ത്തുക എന്നത്. അതുകൊണ്ടാണ് വിവരമുള്ള ഇടവകക്കാര്‍ ആരും അച്ചന്മാരെകുറിച്ച് പരാതി നല്‍കാറില്ല. 

അതൊക്കെ മനസ്സിലോര്‍ത്തു, തിരുമേനി വരുമ്പോള്‍ ചുറ്റും നിന്ന് നട വിളിക്കുന്ന കൂട്ടത്തില്‍ പാടാന്‍ ഒരു പാട്ടിതാ:

സജിയച്ചന്‍,
എന്തോരച്ചന്‍, എത്ര നല്ല അച്ചന്‍
എന്തൊരു നുണയന്‍
കല്ല്‌ വച്ച നുണയന്‍
കള്ള കത്ത് വായിച്ച കള്ളകത്തനാര്‍
തിരുമേനി, ഞങ്ങടെ പൊന്നു തിരുമേനി,
തരുമോ ഈ അച്ചനെ ഞങ്ങള്‍ക്ക് തീറായി
എപ്പോഴും, ഇപ്പോഴും, എന്നന്നേയ്ക്കുമായി!

കത്ത് സത്യമായിരുന്നു എന്ന് തെളിഞ്ഞാല്‍, ഈ പാട്ട് പാടിയവരെല്ലാം മുട്ടില്‍ നിന്ന് മാപ്പ് പറഞ്ഞു ഏത്തമിടെണ്ടാതാകുന്നു.

നഴ്‌സുമാരുടെ പ്രക്ഷോഭം: തലയില്‍ മുണ്ടിട്ടു നടന്ന രാഷ്‌ട്രീയ നേതാക്കന്മാര്‍


കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അവരോടൊപ്പം നില്‍ക്കുന്ന മുന്നണി ഘടകകക്ഷികളുടേയും ബി.ജെ.പി.യുടേയും നേതാക്കള്‍ക്ക്‌ ഇപ്പോള്‍ ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. തങ്ങള്‍ കണ്ണടച്ചുകളയുകയും അല്ലെങ്കില് അനുഗ്രഹം നല്‍കുകയും ചെയ്‌താല്‍ ഈ സംസ്‌ഥാനത്ത്‌ ഏതു തൊഴിലാളികളേയും ജീവനക്കാരേയും ഏതു തൊഴിലുടമയ്‌ക്കും എത്രവേണമെങ്കിലും ചൂഷണം ചെയ്യാന്‍ കഴിയുമെന്നും അതിനെതിരേ ശബ്‌ദമുയര്‍ത്താന്‍ ആരും ഈ സംസ്‌ഥാനത്തുണ്ടാവുകയില്ലെന്നുമുള്ള കാര്യം.

കേരളത്തിലെ സ്വകാര്യാശുപത്രികളിലെ, പ്രത്യേകിച്ച്‌ പഞ്ചനക്ഷത്ര ആശുപത്രികളിലെ, നഴ്‌സുമാര്‍ ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെയൊന്നും യാതൊരു പിന്തുണയുമില്ലാതെ വിജയകരമായി നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്കു സമരങ്ങള്‍ വിളിച്ചോതുന്നതു അതാണ്‌. കേരളത്തില്‍ ഏറ്റവും ഹീനമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന നഴ്‌സുമാര്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ എന്ന ഒരു അജ്‌ഞാത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ ഏറ്റവും രഹസ്യമായി സംഘടിച്ചാണ്‌ ആശുപത്രി ഉടമകള്‍ക്കു സാവകാശം നല്‍കിയതിനുശേഷം പണിമുടക്ക്‌ സമരം ആരംഭിച്ചത്‌.

മനുഷ്യസ്‌നേഹത്തേയും നീതിയേയുംകുറിച്ച്‌ രാപ്പകല്‍ വാതോരാതെ പ്രസംഗിക്കുന്ന ക്രൈസ്‌തവ ബിഷപ്പുമാരുടേയും മാതാ അമൃതാനന്ദമയിയുടേയും മറ്റും നേതൃത്വത്തിലുള്ള ആശുപത്രികളിലും മറ്റു ചില പഞ്ചനക്ഷത്ര ആശുപത്രികളിലുമാണു പെട്ടെന്നു പണിമുടക്കാരംഭിച്ചത്‌. ഒരു ഡോക്‌ടറാകുന്നതിനുള്ള മെഡിക്കല്‍ ഡിഗ്രി വിദ്യാഭ്യാസത്തിനു തുല്യമായ ബി.എസ്സി (നഴ്‌സിംഗ്‌) ഡിഗ്രി കോഴ്‌സ് പാസായതിനുശേഷം ഈ ആശുപത്രികളില്‍ ജോലി ചെയ്‌തിരുന്ന ഒരു നഴ്‌സിനു പ്രതിമാസം നല്‍കിവന്ന ശമ്പളം രണ്ടായിരത്തി അഞ്ഞൂറു രൂപയും മറ്റുമായിരുന്നെന്നു കേള്‍ക്കുമ്പോള്‍ ലോകം ഞെട്ടിപ്പോകും.

മൂന്നോ നാലോ മണിക്കൂര്‍ വീട്ടുജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഇന്നു കേരളത്തില്‍ നാലായിരവും അയ്യായിരവും വേതനം കിട്ടും. നഴ്‌സിംഗ്‌ പഠനവും നടത്താതെ നാലാംക്ലാസും ഡ്രില്ലും മാത്രം പഠിച്ചിട്ടുള്ള സ്‌ത്രീകള്‍ വൃദ്ധന്മാരേയും രോഗികളേയും മറ്റും പരിചരിക്കാന്‍ വീടുകളില്‍ ഹോംനഴ്‌സുമാരായി ജോലി ചെയ്യുമ്പോള്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനും പുറമെ ആറായിരവും ഏഴായിരവും രൂപയാണ്‌ കുറഞ്ഞത്‌ മാസം ശമ്പളം. അവിടെയാണു ബാങ്കുകളില്‍നിന്നും ആറു ലക്ഷവും ഏഴു ലക്ഷവും രൂപ വായ്‌പയെടുത്ത്‌ മൂന്നും നാലും വര്‍ഷം പഠിച്ച്‌ ഡിഗ്രിയെടുത്ത നഴ്‌സിനു രണ്ടായിരത്തി അഞ്ഞൂറു രൂപ ആശുപത്രി ഉടമകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌.

വിദ്യാഭ്യാസവായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കാന്‍ ആറായിരവും ഏഴായിരവും രൂപ വീതം ഓരോ മാസവും വേണ്ടിവരുന്ന നഴ്‌സാണു മനസാശപിച്ചുകൊണ്ട്‌ രണ്ടായിരത്തി അഞ്ഞൂറു രൂപ വാങ്ങി ജോലി ചെയ്‌തുകൊണ്ടിരുന്നത്‌. എന്തിനുവേണ്ടി അവര്‍ അങ്ങനെ തയാറായി എന്നു ചോദിച്ചാല്‍ മൂന്നോ നാലോ വര്‍ഷം ജോലി ചെയ്‌ത് പരിചയം ലഭിച്ചാല്‍ ആ പരിചയ സര്‍ട്ടിഫിക്കറ്റുമായി ഏതെങ്കിലും വിദേശ രാജ്യത്തുപോയി ജോലി ചെയ്‌തു ചെയ്യുന്ന വേലയ്‌ക്കു ന്യായമായ ശമ്പളം വാങ്ങി ജീവിതം കെട്ടിപ്പടുക്കാമെന്നുള്ള ഏക പ്രതീക്ഷകൊണ്ടു മാത്രമാണതിനവര്‍ തയാറായതെന്നാണ്‌ അവരുടെ മറുപടി.

എന്തുകൊണ്ടു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഈ കിരാത ചൂഷണത്തിനെതിരേ മൗനമവലംബിച്ചു, അല്ലെങ്കില്‍ അതിനു ചൂട്ടുപിടിച്ചുകൊടുത്തു എന്നു ചോദിച്ചാല്‍ ഒരേയൊരു മറുപടിയേയുള്ളു. ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ ആശുപത്രികള്‍ ചികിത്സയുടെ കാര്യത്തില്‍ വലിയ സൗജന്യങ്ങള്‍ നല്‍കി അതിന്റെ മാനേജ്‌മെന്റ്‌ അവരെ പ്രീണിപ്പിച്ചുകൊണ്ടിരുന്നു എന്നതാണ്‌ ആ രഹസ്യം.

വെയിറ്റിംഗ്‌ഷെഡില്‍ ബസു കാത്തുനില്‍ക്കുന്ന യാത്രക്കാരേയും കവലകളില്‍ വായില്‍നോക്കി നില്‍ക്കുന്നവരേയും വരെ സംഘടിപ്പിച്ച്‌ യൂണിയനുകളുണ്ടാക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളാണു നഴ്‌സുമാരുടെ കാര്യത്തില്‍ മുഖംതിരിച്ചുകളഞ്ഞതെന്ന്‌ നാം ഓര്‍ക്കണം. ഏകാധിപത്യം കൊടികുത്തി വാഴുന്ന അറബ്‌ രാജ്യങ്ങളില്‍ സ്വാതന്ത്ര്യബോധത്തിന്റെ ഒരു വസന്തം വിരിയിക്കാന്‍ കമ്പ്യൂട്ടറിലെ ഫേസ്‌ ബുക്കിലും ട്വിറ്ററിലും കൂടി ജനങ്ങള്‍ സംഘടിച്ചതുപോലെയാണു കേരളത്തിലെ സ്വകാര്യാശുപത്രി നഴ്‌സുമാര്‍ സംഘടിച്ച്‌ സമരത്തിനിറങ്ങിയതെന്നതാണ്‌ കൗതുകകരമായ കാര്യം. രാഷ്‌ട്രീയപാര്‍ട്ടികള്‍ ആശുപത്രിയുടമകളുടെ ശിങ്കിടികളായി മാറിയാല്‍ പിന്നെ ഇതല്ലേ ഒരു മാര്‍ഗമുള്ളൂ? സ്വകാര്യാശുപത്രികളില്‍ നടക്കുന്ന നഗ്ന ചൂഷണത്തെപ്പറ്റി ചില മുഖ്യധാരാ പത്രങ്ങള്‍ ചില ലേഖനപരമ്പരകള്‍ നേരത്തെ എഴുതിയതാണ്‌. പക്ഷേ ഉറക്കം നടിച്ചുകിടക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ കണ്ണുകളൊന്നു തുറപ്പിക്കാന്‍ അവയ്‌ക്കു കഴിഞ്ഞില്ല.

ഒടുവില്‍ വ്യാപകമായ പണിമുടക്കുണ്ടായപ്പോള്‍ സ്വകാര്യാശുപത്രി ഉടമകള്‍ ഞടുങ്ങി. പണിമുടക്കു വിജയത്തിലേയ്‌ക്ക് കുതിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതു സമരത്തിനും നേതൃത്വം നല്‍കുന്ന വി.എസ്‌. അച്യുതാനന്ദനെപ്പോലെയുള്ള നേതാക്കള്‍ തലയില്‍ മുണ്ടിട്ട്‌ പതുങ്ങിപ്പതുങ്ങി സമരപ്പന്തലിനു മുന്‍പില്‍ചെന്നു നഴ്‌സുമാര്‍ക്ക്‌ അഭിവാദ്യം അര്‍പ്പിച്ചു. ഞങ്ങള്‍ക്ക്‌ ആരുടേയും പിന്തുണ വേണ്ടെന്നും ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സംഘടിത ശക്‌തി മാത്രം മതിയെന്നും അവര്‍ നേതൃത്വം നല്‍കിയ യു.എന്‍.എ. പറഞ്ഞിട്ടും രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ സമരത്തിന്റെ പിന്നാലെ ചെല്ലാതിരിക്കാന്‍ കഴിയാതെവന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൂഷണത്തിനെതിരേ സമരം തുടങ്ങിയപ്പോള്‍ ക്രിസ്‌തീയ സഭാ വിശ്വാസത്തിനെതിരാണു പണിമുടക്കെന്നു സഭാപിതാക്കള്‍ വ്യാഖ്യാനം നല്‍കി. വേല ചെയ്യുന്നവര്‍ക്കു അര്‍ഹമായ കൂലി കൊടുക്കരുതെന്നു യേശുക്രിസ്‌തു ഈ സഭാപിതാക്കന്മാരെ പഠിപ്പിച്ചിട്ടുണ്ടോ?.

അതുകൊണ്ട്‌ നഴ്‌സുമാരുടെ പണിമുടക്കിനെ എതിര്‍ത്തുകൊണ്ട്‌ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അങ്കമാലി തെരുവുകളില്‍ പ്രകടനം നടത്തി സഭയെ രക്ഷിക്കാന്‍ സഭാപിതാക്കന്മാര്‍ അതിരൂപതയിലുള്ള എല്ലാ വിശ്വാസികളേയും ആഹ്വാനം ചെയ്‌തു. വേല ചെയ്യുന്നതിനു കൂലി ചോദിച്ച നഴ്‌സുമാരുടെ സമരത്തിനെതിരേ അങ്കമാലിയില്‍ നടത്തിയ പ്രകടനത്തിനു പക്ഷേ വിശ്വാസികള്‍ ചെന്നില്ല. ളോഹ ധരിച്ച കുറേ വൈദികരും അവരോടൊപ്പം അവരുടെ ചോറ്റുപട്ടാളക്കാരായി പ്രവര്‍ത്തിക്കുന്ന, നടത്തുന്ന ഏതാനും ചില യുവജനസംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. റോഡിന്റെ ഇരുഭാഗത്തും കാണികളായി കൂടിനിന്ന നൂറുകണക്കിനു വിശ്വാസികള്‍ കൂക്കിവിളിച്ചപ്പോള്‍ പ്രകടനക്കാര്‍ ലജ്‌ജാവിവശരായി സ്‌ഥലംവിടുകയും ചെയ്‌തു.

വേല ചെയ്യുന്നവര്‍ക്കു കൂലി കൊടുക്കുകയില്ലെന്ന വാശിപിടിക്കുന്ന ഒരു മെത്രാന്റേയും വൈദികന്റേയും കൂടെ നില്‍ക്കാന്‍ ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ഥ ക്രിസ്‌ത്യാനിയേയും ഇനിയും കിട്ടുകയില്ലെന്നതാണു യാഥാര്‍ഥ്യം. കാലംമാറിയതൊന്നും സഭാധ്യക്ഷന്മാര്‍ ഇനിയും മനസിലാക്കിയിട്ടില്ല.

തൊഴിലാളി യൂണിയനുകളെ സംഘടിപ്പിക്കുന്നതില്‍ ആവേശം കാണിക്കുന്ന കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സി.യും സ്വകാര്യാശുപത്രികളുടെ താല്‍പ്പര്യത്തിനൊത്തു തുള്ളിയപ്പോള്‍ അറിയാതിരുന്ന ഒരു കാര്യം പിന്നീടാണ്‌ അവര്‍ മനസിലാക്കിയത്‌.

കേരളത്തിലെ നഴ്‌സ് സമരത്തിനു നേതൃത്വം നല്‍കുന്ന യുണൈറ്റഡ്‌ നഴ്‌സ് അസോസിയേഷന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസം നേടിയ ഒരുസംഘം ടെക്‌നോക്രാറ്റുകളുമാണെന്ന കാര്യം. രാഹുല്‍ ആസൂത്രണം ചെയ്‌ത സമരം ആദ്യം വിജയകരമായി നടത്തിയതു ഡല്‍ഹിയിലെ ആശുപത്രികളിലാണ്‌. അതിന്റെ നേതൃത്വത്തിനായി മഹിളാ കോണ്‍ഗ്രസ്‌ നേതാവ്‌ ഉഷാ കൃഷ്‌ണകുമാറിനെയാണ്‌ ചുമതലപ്പെടുത്തിയിരുന്നത്‌.

ഈ യാഥാര്‍ഥ്യം മനസിലാക്കുകയും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍നിന്ന്‌ വ്യക്‌തമായ നിര്‍ദേശം ലഭിക്കുകയും ചെയ്‌തപ്പോള്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന സംസ്‌ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്ക്‌ അനുകൂലമായി രംഗത്തുവന്നു. അല്ലെങ്കില്‍ രംഗത്തുവരാതെ നിവര്‍ത്തിയില്ലെന്ന നിലവന്നു. അതോടെ തൊഴില്‍വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍ സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക്‌ അനുകൂലമായി ശക്‌തമായ നിലപാടാണു കൈക്കൊണ്ടത്‌. അതോടെ സി.പി.എമ്മും സമരത്തിന്‌ അനുകൂലമായി നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായി. അതിനുവേണ്ടി യുവജനസംഘടനയായ ഡി.വൈ.എഫ്‌.ഐ.ക്കാരെയാണ് ആദ്യം പാര്‍ട്ടി അഴിച്ചുവിട്ടത്‌. നഴ്‌സ് സമരക്കാര്യത്തില്‍ മന്ത്രി ഷിബുവിന്റെ നടപടികള്‍ക്ക്‌ വീര്യം പോര എന്ന മട്ടില്‍ മന്ത്രിയുടെ കോലം കത്തിക്കുക തുടങ്ങിയ സ്‌ഥിരം സമരരീതിയാണു ഡി.വൈ.എഫ്‌.ഐ.ക്കാര്‍ അവലംബിച്ചത്‌. അതിനോട്‌ മന്ത്രി ഷിബു പ്രതികരിച്ചത്‌, തന്റെ കോലം കത്തിക്കുന്നതിനു പകരം മിനിമം വേജസ്‌ നല്‍കാത്ത ആശുപത്രികളിലേക്കാണു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ചെയ്യേണ്ടതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌.

എറണാകുളത്തു സി.പി.എം. കമ്മിറ്റിയുടെ ഉടമസ്‌ഥതയില്‍ നടക്കുന്ന എ.പി. വര്‍ക്കി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു നഴ്‌സിനുപോലും മിനിമം വേതനം നല്‍കുന്നില്ലെന്നും അതുപോലെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ഇ.എം.എസ്‌. മെമ്മോറിയല്‍ സഹകരണ ആശുപത്രിയിലും ഒരാള്‍ക്കുപോലും മിനിമം വേതനം നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി ഷിബു പറഞ്ഞപ്പോള്‍ ഡി.വൈ.എഫ്‌.ഐ. വിപ്ലവകാരികള്‍ ഇളിഭ്യരായിപ്പോയി. സി.പി.എമ്മില്‍നിന്ന്‌ വിടപറഞ്ഞ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.യായി മാറിയ എ.പി. അബ്‌ദുള്ളക്കുട്ടി ഈ യുവജനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നതും ന്യൂജനറേഷന്‍ കൂലിപ്പണിക്കാരാണെന്നാണ്‌. എന്നുവച്ചാല്‍ പാര്‍ട്ടി നേതാക്കള്‍ ഉത്തരവുകൊടുത്താല്‍ അത്‌ അക്ഷരംപ്രതി അനുസരിക്കുന്ന കൂലിപ്പട.

ഈ ന്യൂജനറേഷന്‍ കൂലിപ്പണിക്കാരില്‍നിന്ന്‌ വ്യത്യസ്‌തമായ ഒരു യുവജന പ്രസ്‌ഥാനം ആസന്നഭാവിയില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളിലും വളര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. മേലാളന്മാരുടെ പാദസേവയാണു യുവജനപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്ന ഇപ്പോഴത്തെ തലമുറ കാലത്തിനു അപമാനമാണെന്നു പുതിയ യുവജനങ്ങളുടെ സംഘങ്ങള്‍ നേതൃത്വരംഗത്തു വരുമ്പോള്‍ അവര്‍ക്കു ബോധ്യമാവുകതന്നെ ചെയ്യും.

നഴ്‌സുമാരുടെ സമരം ഇവിടംകൊണ്ടു അവസാനിക്കാന്‍ പോകുന്നില്ല. ഇനി രാഹുല്‍ഗാന്ധിയുടേയും സംഘത്തിന്റെയും നീക്കങ്ങളുടെ ഭാഗമായി സമരം നടക്കാന്‍ പോകുന്നതു സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന കൊള്ളലാഭത്തിനും ചൂഷണങ്ങള്‍ക്കും അഴിമതിക്കും എതിരേയാണ്‌.

അതിനുവേണ്ടി ചൂഷിതരായ അധ്യാപകരുടെ വെബ്‌സൈറ്റുകളും ഫോണ്‍ നമ്പരുകളുമെല്ലാം നീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ കൊള്ളലാഭക്കാരായ മാനേജ്‌മെന്റിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കും ഇനി പ്രഹരമേല്‍ക്കാന്‍ പോകുന്നത്‌ അവരില്‍നിന്നായിരിക്കും. അവരുടെ സമര വിജയങ്ങളില്‍നിന്നുമായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്‌.

കെ. എം. റോയ്‌

നഴ്‌സുമാരുടെ സമരം ഉയര്ത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍


നഴ്‌സുമാര്‍ക്ക് കിട്ടുന്ന ശമ്പളം കുറവാണ്, അവര്‍ക്ക് കൂടുതല്‍ കാലം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പണിയെടുക്കേണ്ടി വരുന്നു, മറ്റു തരത്തിലുള്ള തൊഴില്‍ ചൂഷണം നേരിടുന്നു... തുടങ്ങിയവയൊക്കെ നമ്മളെ ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണ്. അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നത് കൊണ്ടായിരിക്കണം ഇത്രയും കാലം സമരം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാകാതിരുന്നത്. എന്നിരിക്കിലും ഇക്കാര്യത്തില്‍ സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു മിനിമം വേതന നിയമം കൊണ്ടോ എത്ര മാത്രം ഗുണമുണ്ടാകും എന്ന കാര്യം നാം വിവേകപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.

മാതൃഭൂമിയില്‍ പ്രസധീകരിച്ചു വന്ന വി.ശാന്തകുമാര്‍ എഴുതിയ ഈ ലേഖനതിന്റെ ബാക്കി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 28 February 2012

MACHESTERല്‍ തീ വീണ്ടും പുകയുന്നു - വിഗാന്‍ ലീക്സ് പാര്ട്ട് ‌ 5

Manchester പ്രശ്നവും വിഗന്‍ പ്രശ്നവും പുതിയ നേതാക്കള്‍ക്ക് തലവേദന ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്ന നിലയില്‍ ഉപദേശി ലോക്കല്‍ കമ്മറ്റി വഴി നടത്തുന്ന പര്യടനം പരാജയപ്പെടുന്നു. എങ്ങനെയും ആളെ കൂട്ടാന്‍ വാവ തോറ്റത് നന്നായി എന്ന് പറഞ്ഞു നോക്കുന്നു. വാവയെ എങ്ങും കൊണ്ടുപോകുന്നില്ല. പക്ഷെ ഒരു മീറ്റിങ്ങിനും ആള്‍ക്കാര്‍ കൂടുന്നില്ല. വരുന്നവര്‍ പണ്ടേ കൂടയുള്ളവര്‍.. മാത്രം.

പിതാവിനെ ഇറക്കി പോയവരെ കൊണ്ടുവരാം എന്ന സ്വപ്നവും പൊലിയും. അമേരിക്കന്‍ വാര്‍ത്തകള്‍ വന്നതോടെ പിതാവിന്റെ കാര്യം പോക്കായി. കൂടുതല്‍ പേരെ കൊണ്ട് വന്നാല്‍ പിതാവിന് കൂടുതല്‍ കറുത്ത മുഖം കാണേണ്ടി വന്നേക്കാം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെറ്റിപിരിഞ്ഞവര്‍ അവരുടെ പരിപാടികള് ആയി മാര്ച് പതിനെട്ടില്‍ ഉത്ഘാടനം നടത്തുന്നു. കലാപരിപാടികള്‍ ഒക്കെ ആയി കൊഴുപ്പിക്കാന്‍ അവര്‍ കോപ്പ് കൂട്ടുന്നു. UKKCA തുടങ്ങിയത് MACHESTERല്‍ ആണ്. അമേരിക്കന്‍ ചുവടു പിടിച്ചു UKKCA ക്ക് ബദലായി Cultural അസോസിയേഷന്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല കാരണം ഉപദേശിമാര്‍ അല്മായരെ കൊന്നു തിന്നുന്നു. പുതിയ തുടക്കവും MACHESTERല്‍ നിന്നും ആയേക്കാം. ഒന്ന് തുടക്കം ഇട്ടാല്‍ പലയിടത്തും അത് ഏറ്റു പിടിച്ചു എന്നും വരാം. പിതാവ് വരുന്നു എന്ന് പറയുന്നതല്ലാതെ ആര്‍ക്കും ഒരു വിവരവും ഇല്ല.

അതിനിടയില്‍ എല്ലാവര്ക്കും പിതാവിനെ കാണണം എന്ന് പറയുന്നു. അതുകൊണ്ട് ഉപദേശി പിതാവിന്റെ യാത്ര മാറ്റിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തേക്കാം. ആരാണ് പിതാവിനെ കൊണ്ടുവരുന്നത്? UKKCAയോ അതോ ഉപദേശിയോ? UKKCA എങ്കില്‍ അവര്‍ പിതാവിന്റെ പരിപാടികള്‍ പൊതുജനത്തോടും National കൌണ്‍സില്‍ മെംബേര്‍സ്നെയും അറിയിക്കണ്ടെ? അവര്‍ക്കും അറിയില്ല.

എങ്കില്‍ പിന്നെ ഉപദേശി സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുവരുന്നു. അപ്പോള്‍ അത് ഒഫീഷ്യല്‍ പരിപാടി അല്ല. പേര്‍സണല്‍ ആയ പരിപാടിക്ക് വരുന്ന ആളെ ഉപദേശി നേതാക്കന്മാരെ കാണിക്കുമോ? അങ്ങനെ വരുന്ന ഒരാള്‍ എങ്ങനെ പ്രശ്നങ്ങള്‍ കേള്‍ക്കും. പ്രഖ്യാപനം നടത്തും. പിതാവ് ഇടപെടാം എന്ന് ഇതുവരെ നേതാക്കളെ അറിയിച്ചിട്ടില്ല. ഉപദേശി ഏതോ കടലാസ് കാട്ടി കളിപ്പിച്ചു. ഒരു അസോസിയേഷന്‍ ആണങ്കില്‍ സെക്രട്ടറിക്ക് അതിന്റെ കോപ്പി കിട്ടെണ്ടതല്ലേ? എല്ലാവരും കൈ മലര്‍ത്തുന്നു. എല്ലാ National കൌണ്‍സില്‍ മെമ്പര്‍മാരെയും ഉപദേശി പറ്റിച്ചു. നാണമില്ലേ നേതാക്കന്മാരെ?

വാവ ജയിക്കും എന്ന് കരുതിയാണ് പിതാവിനെ വിളിച്ചതും സ്വീകരണം ഒരുക്കിയതും. പിതാവിന്റെ കത്ത് ഉണ്ടെന്ന് പറഞ്ഞതും. പക്ഷെ എല്ലാം തകിടം മറിഞ്ഞു. വോട്ട് എണ്ണിയപ്പോള്‍ കൈ വിറച്ചത് വാവയുടെ തോല്‍വി കണ്ടിട്ടാണെന്നു അസുയക്കാര്‍ പറയും പക്ഷെ രക്തത്തില്‍ പഞ്ചാര കുറഞ്ഞതുകൊണ്ടാണെന്ന് ഉപദേശിയ്ക്ക് മാത്രമല്ലേ അറിയൂ.

വിളിച്ചുപോയി ഇനി പിതാവിനോട് വരണ്ട എന്ന് പറയാനും വയ്യ. എങ്കില്‍ പിന്നെ ലെവിയെ ഒന്ന് പതപ്പിക്കാം എന്നും കരുതി. ഇനി ആളു വേണം. അകലെ നിന്നും വരുന്നവര്‍ക്ക് പ്രത്യേക പരിഗണ നല്‍കിയേക്കും.

ചാടി കളിക്കെടാ കൊച്ചുരാമാ


ശനിയാഴ്ച ലോസ് അഞ്ചെലസില്‍ എടുത്ത, ഔദ്യോഗികമായി ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത, തീരുമാനം റോമില്‍ നിന്നും ലഭിച്ച  റെസ്ക്രിപ്റ്റ്‌ മൂലമാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍, ഇത്രയും മനസ്സിലാക്കുക റോമില്‍ നിന്നുള്ള ഇണ്ടാസ് ഇരുപത്താറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1986-ല്‍ കുന്നശ്ശേരി പിതാവിന്റെ കാലത്ത് വന്നതാണ്.

കൊച്ചു പിതാവിന്റെ സ്വന്തം പെങ്ങള്‍ സമുദായം വിട്ടുപോയി.  വലിയ പിതാവിന്റെ വകയിലെ പെങ്ങള്‍ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിപഴയ പിതാവിന്റെ സഹോദരപുത്രന്‍ വടക്കത്തിയെ കെട്ടി യുറോപ്പില്‍ സുഖമായി ജീവിക്കുന്നു. കാലം ചെയ്ത തിരുമേനിമാരുടെ രാജകുടുംബങ്ങളില്‍ പോയി ഒന്ന് അന്വേഷിച്ചു നോക്കുക, എത്ര പേര്‍ സമുദായത്തില്‍ നിന്നും തന്നെ വിവാഹം കഴിക്കുന്നുണ്ടെന്ന്.

ഇന്ന് സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും കേള്‍ക്കുന്നത് പുറത്തു നിന്ന് കെട്ടിയ ക്നാനയക്കാരന് മാത്രം ക്നാനായ പള്ളികളില്‍ അംഗത്വം കൊടുക്കുന്നു എന്നാണു.  താമസിയാതെ, അങ്ങാടിയത്തിന്റെയും റോമിന്റെയും പിടി മുറുകുമ്പോള്‍, കുടുംബത്തിന് മുഴുവന്‍ അംഗത്വം കൊടുക്കേണ്ടി വരും.  ഇത് കൊണ്ട് നേട്ടം ഉണ്ടാകുന്നത് ആര്‍ക്കാണ്?

പുറത്തു നിന്ന് കെട്ടിയവര്‍ക്ക് എങ്ങിനെയെങ്കിലും തിരുച്ചു വരണമെന്നെയുള്ളൂ ഇപ്പോള്‍.  ഒരിക്കല്‍ അംഗത്വം കിട്ടിക്കഴിയുമ്പോള്‍, രണ്ടാംകിട പൌരനാണ്  എന്നറിയുമ്പോള്‍ വഴക്കാരംഭിക്കും.  നമ്മുടെ ഓരോ പള്ളിയും പോര്‍ക്കളമാകും.

ചാടി കളിക്കെടാഎന്ന് പറയുമ്പോള്‍ ചാടുകയും തലകുത്തി മറിയുകയും ചെയ്യുന്ന കൊച്ചുരാമാന്മാര്‍ അന്ന് കൊല്ലാനും കൊല വിളിക്കാനും തയ്യാറാകും.

എല്ലാം എന്തിനു വേണ്ടിപിതാക്കന്മാരുടെ അപ്പപ്പോള്‍ തോന്നുന്ന വിവരക്കെടുമൂലം.  ഇത്രയും പ്രധാനപെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍, സമുദായങ്ങങ്ങളുടെ അഭിപ്രായമോ, ഇഷ്ടമോ നോക്കിയിട്ടുണ്ടോക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്നൊരു നോക്കുകുത്തി സംഘടന ഉണ്ടല്ലോ, മാതൃസംഘടനയാണ്, പിതൃസംഘടനയാണ് എന്നോക്കെ ഇടയ്ക്കിടെ ഉറക്കമുണരുമ്പോള്‍ വിളിച്ചു പറയുന്ന കൂട്ടര്‍.  അവര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞോ?

നമ്മുടെ സ്വന്തം അമേരിക്കയില്‍, “No Endogamy, No Knaanayaഎന്ന സുകൃതജപം ഓരോ മണിക്കൂറും ഇടവിട്ട്‌ ഉരുവിടുന്ന endogamy ഭ്രാന്തന്മാര്‍, ഇതൊക്കെ നടക്കുന്നു എന്നറിഞ്ഞിട്ടും ഒന്ന് ഞരങ്ങാന്‍ പോലും തയ്യാറായിട്ടില്ല.  അയ്യോ, endogamy ഒക്കെ വേണ്ടതാ, പക്ഷെ, തിരുമേനിയോട് മറുത് പറയുക എന്നൊക്കെ പറഞ്ഞാല്‍....

അവര്‍ക്ക് ഇനി കരണീയമായുള്ളത്, ബൈബിള്‍ കഥയില്‍ പറയുന്നത് പോലെ, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു, കടലില്‍ ചാടി ചാകുക.

നല്ല മരണം നേരുന്നു......

ക്നാനയക്കാരന്‍

(അമേരികന്‍ ക്നായിലൂടെ വന്നത്)

നിങ്ങള്ക്ക് വെളിച്ചെണ്ണയെ പേടിയാണോ?

എങ്കില്‍ ഇതൊന്നു കണ്ടു നോക്കുക.

Coconut Oil Touted as Alzheimer's Remedy

സന്യസ്തരും അല്‍മേനികളും ക്നാനായ സമുദായത്തില്‍

ക്നാനായ സമുദായത്തിലെ രണ്ടു ഘടകങ്ങള്‍ ആണ് സന്യസ്തരും അല്‍മായരും. വംശശുദ്ധി കാത്തു പരിപാലിക്കുക എന്ന ചരിത്ര ദൗത്യം അല്‍മായര്‍ നൂറ്റാണ്ടുകളായി പിന്തുടരുമ്പോള്‍ ദൈവവിളി എന്ന നിയോഗവുമായി സ്വന്തം രൂപതയിലും മറ്റ് രൂപതയിലും സേവനം ചെയ്യുക എന്നതാണ് സന്യസ്തധര്‍മ്മം. ആഗോള കത്തോലിക്കാ സഭയുടെ ഭാഗമെന്ന നിലയിലാണ് ക്നാനായ സന്യസ്തര്‍ക്ക് മറ്റ് രൂപതകളില്‍ സേവനം ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുള്ളത്‌.

ഇങ്ങനെ മറ്റ് രൂപതയില്‍ സേവനം ചെയ്യുന്ന അനേകം സന്യസ്തരും ഒന്നിലധികം മെത്രാന്മാരും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. ഈ സന്യസ്തരോ മെത്രാന്മാരോ ക്നാനായ എന്ടോഗമിയുടെ തീവ്ര വക്താക്കള്‍ ആകേണ്ട ആവശ്യമില്ല. കാരണം വളരെ സിമ്പിള്‍ ; അവര്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നില്ല.

എന്നാല്‍ അല്മേനി അങ്ങനെയല്ല. അവന് സമുദായത്തിന് വെളിയില്‍ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാല്‍ വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല, തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയില്‍ അവനു ഇടവകാംഗം ആയി പ്രവേശനം നല്‍കാന്‍ ആ പള്ളികള്‍ തയ്യാറുമാണ്. അവനും കുടുംബവും കത്തോലിക്കാ വിശ്വാസികളായി ശിഷ്ട കാലം ജീവിച്ചു കൊള്ളും. നേരെ മറിച് ക്നാനായ സമുദായത്തില്‍ നിന്ന് തന്നെ പെണ്ണ് കെട്ടുന്നവരും കുടുംബവും സമുദായാംഗങ്ങളായി തുടരുകയും ചെയ്യും.

അമേരിക്കയില്‍ അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് അവിടുത്തെ ക്നാനായ മിഷനില്‍ അംഗങ്ങളായി തുടരാമെന്നാണത്രേ റോമില്‍ നിന്നുള്ള കല്പന. ആകട്ടെ, അതിലെന്താണിത്ര പുകില്‍. .

ഇത് ക്നാനായ സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ്? അമേരിക്കയില്‍ നിന്ന് വിവാഹാലോചന വന്നിരുന്ന പഴയ കാലങ്ങളില്‍ ഒന്നും നോക്കാതെ എടുത്തു ചാടി വിവാഹം കഴിച്ചു വെട്ടില്‍ വീണവര്‍ തീരെ കുറവല്ല. അതോന്നും ഇത്തരം എന്ടോഗമസ് പ്രശ്നങ്ങളായിരുന്നില്ല, മറിച് രണ്ടാം കെട്ടും അതുപോലുള്ള മറ്റ് ചതികളും ആയിരുന്നു.

പിന്നെ അമേരിക്ക എന്ന് കേട്ടാല്‍ രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്നായി. ഇപ്പോഴിതാ മൂന്നാമത്‌ ഒന്നുകൂടി ആലോചിക്കാന്‍ ഒരു കാരണം കൂടി. പക്ഷേ ക്നാനായക്കാര്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തരല്ലെന്നു ആരെങ്കിലും കരുതുന്നുണ്ടോ?

നമുക്ക് ഈ അനോണിമസ് കളി വേണോ?


നമ്മളുടെ ഈ ബ്ലോഗില്‍ അജ്ഞാതനായി കമെന്റ്റ്‌ പോസ്റ്റ്‌ ചെയ്യാന്‍ വയ്യ എന്ന സ്ഥിതിവിശേഷം ആക്കിയാല്‍, എല്ലാവരും പരസ്പരം അറിയുന്ന നമ്മില്‍ പലരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മടിക്കും എന്നത് കൊണ്ടാണ് അനോണിമസ് കമെന്റ്റ്‌ പോസ്റ്റ്‌ ചെയ്യാനുള്ള സൗകര്യം തുടരുന്നത്.

പക്ഷെ പലപ്പോഴും, ഇത് വല്ലാത്ത Confusion ഉണ്ടാക്കുന്നുണ്ട്.  ആരാണ്, എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാത്ത അവസ്ഥ.

ഇതിനൊരു പരിഹാരമായി, സ്വന്തം പേര് വച്ച് കമന്റ്‌ ഇടാന്‍ ശ്രമിക്കുക.  അത് ബുദ്ധിമുട്ടാണെങ്കില്‍, കുറഞ്ഞപക്ഷം ആര്‍ക്കും മനസ്സിലാകാത്ത ഒരു തൂലികാനാമം സ്വീകരിക്കുക. (ഉദാ: Kunjappy).
കമെന്റ്റ്‌ ചെയ്യുന്നതിന് മുമ്പ് Comment Box-നു താഴെയുള്ള Comment as എന്നതിനെതിരെയുള്ള Drop Down Arrow ക്ലിക്ക് ചെയ്തു Name/URL എന്നത് select ചെയ്യുക.  അവിടെ ഇംഗ്ലീഷിലോ മലയാളത്തിലോ Kunjappy എന്ന് ടൈപ്പ് ചെയ്യുക.  അതിനു ശേഷം Continue Button ക്ലിക്ക് ചെയ്തു സാധാരണപോലെ കമന്റ്‌ പോസ്റ്റ്‌ ചെയ്യുക. 

ഇതിന്റെ ഫലമായി, കമന്റുകള്‍ക്ക്‌ ഒരു continuity ഉണ്ടാകും.  ആരാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്ന അവസ്ഥ നല്ലതല്ലേ. 

സ്വന്തം പേര് വയ്ക്കതെയുള്ള കമെന്റുകള്‍ കഴിയാവുന്നതും ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം.

Administrator

പുകമറ – പതിവ് പോലെ.


എന്തൊക്കെയോ നടന്നു.  ജനം എന്തൊക്കെയോ പറയുന്നു.  അവരവരരുടെ ഭാവന അനുസരിച്ച് വ്യാഖ്യാനിക്കുന്നു.  സത്യം പറഞ്ഞുതരാന്‍ ആരുമില്ല.  അല്മേനി എന്തിനു സത്യം അറിയണം എന്ന മനോഭാവം.  തിരുമേനിയ്ക്കും, വൈദികനും, നേതാക്കന്മാര്‍ക്കും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല.

ക്നാനയം മരിച്ചോഅതോ ക്നാനയം പൂര്‍വാധികം ശക്തിയോടെ ഉയര്ത്തെഴുന്നെല്‍ക്കുകയാണോആരോട് ചോദിക്കും.

വെളിയന്നൂര്‍കാരന്‍ ക്നാനയക്കാരന്‍ ചാക്കോ, അക്നായായ കൂത്താട്ടുകുളംകാരി മേരിയെ വിവാഹം കഴിച്ചു.  രണ്ടു കുട്ടികള്‍ - തോമയും, അമ്മിണിയും.  (ഇങ്ങനെ പറഞ്ഞാലേ എനിക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാവൂ; അല്പം മന്ദബുദ്ധി ആണെന്ന് കൂട്ടിക്കോ). ചിലര്‍ പറയുന്നു, ഇപ്പോള്‍ ചാക്കോ അവര്‍ താമസിക്കുന്ന ചിക്കാഗോ ക്നാനായ പള്ളിയിലെ അംഗം ആണെന്ന് (ചാക്കോയ്ക്ക് വേണമെങ്കില്‍ മാത്രം; ഞാന്‍ ചാക്കോ ആയിരുന്നെങ്കില്‍, എന്റെ പട്ടി പോയേനെ!).  പക്ഷെ മേരിയും കുഞ്ഞുങ്ങളും അംഗങ്ങളല്ല, പക്ഷെ അവര്‍ക്ക് പുതുമഹാമാനസ്കാരായ മുത്തുവും കൂട്ടരും കൂദാശകള് ചെയ്തു കൊടുക്കും.  (കാര്യത്തോടടുക്കുമ്പോള്‍ എങ്ങിനെ ആവുമെന്ന് കണ്ടറിയാം!).

ഇങ്ങനെയാണോ സംഗതികളുടെ കിടപ്പ്?

അങ്ങനെയെങ്കില്‍, അങ്ങാടിയത്ത് തിരുമേനിയും ബുദ്ധിയുടെ കാര്യത്തില്‍ എന്നെ പോലെയാണോ?  2008-ല്‍ കുടുംബത്തെ വിഭജിക്കാന്‍ അനുവദിക്കുകയില്ല എന്നൊക്കെ വലിയ വര്‍ത്തമാനം പറയുന്നത് മൈക്കിലൂടെ വിളിച്ചു കൂവുന്നത് യു-ട്യുബിലൂടെ ഇന്നും കേട്ടതാണ്.

പാവം മേരി, തോമാകുട്ടി, അമ്മിണിപെണ്ണ്‍ - ഇവരുടെ കാര്യം ആരോട് ചോദിക്കും?

അല്ല, ഇപ്പം അറിഞ്ഞിട്ടെന്നാ കാര്യം അല്ലെഏതായാലും മുത്തു*  മെത്രാനകണമേ എന്ന് നമ്മളോടോപ്പം ചാക്കോയും കുടുംബവും ഉള്ളുരുകി പ്രാര്‍ഥിക്കട്ടെ.

മെത്രാനും കുത്രാനും ഒന്നുമാല്ലെങ്കിലെന്താ, മുത്ത്‌ തന്നെ താരം.

മുത്തു നീണാള്‍ വാഴട്ടെ!

* മുത്തു = ഫാ. എബ്രഹാം മുത്തോലത്ത്

(അമേരികന്‍ ക്നായിലൂടെ വന്നത്)



Monday 27 February 2012

ഇറ്റാലിയന്‍ കപ്പലും മാഞ്ചെസ്ടറും - വിഗന്‍ ലീക്സ്‌ Part 4


കേരള കടല്‍ത്തീരത്ത്‌ മീന്‍ പിടിക്കുവാന്‍ പോയവരെ ഇറ്റാലിയന്‍ കപ്പലുകാര്‍ വെടിവെച്ച് കൊന്നു. ഇറ്റാലിയന്‍ നേതാക്കള്‍ കപ്പല്‍ കടത്തി കൊണ്ടുപോകാന്‍ നോക്കി എങ്കിലും സര്‍ക്കാരും മാധ്യമങ്ങളും ഇടപെട്ടു. പാവപ്പെട്ടവന് നീതി കിട്ടും എന്ന് കരുതാം.

തിരുവനന്തപുരം മെത്രാന്‍ (സൂസാപാക്യം തിരുമേനി) പറഞ്ഞു, റോമില്‍ നിന്നും വിശ്വാസകാര്യം കേട്ടാല്‍ മതി. നിയമങ്ങള്‍ ഇന്ത്യാരാജ്യത്തെ ആണെന്നു വ്യക്തമായി പറഞ്ഞു. പാവപ്പെട്ടവന് വേണ്ടി വാദിക്കാന്‍ ആ വലിയ മനസിന്‌ കഴിഞ്ഞു. കപ്പലിന്റെ വലിപ്പം നോക്കി ബോട്ട്കാരെ തള്ളിപറഞ്ഞില്ല. പോലീസ്, കോടതി ഒക്കെ ഇടപ്പെട്ട് വെടിവച്ച തോക്കും മറ്റും തേടിപിടിച്ചു. നിയമപാലകര്‍ മിടുക്കര്‍. മറച്ചുവച്ച അറയും കണ്ടുപിടിച്ചു. ബോട്ട്കാര്‍ കള്ളന്മാര്‍ ആണ് എന്ന് പറഞ്ഞു നോക്കി, അതിര് കവിഞ്ഞു പോയി എന്ന് പറഞ്ഞു നോക്കി. പക്ഷെ ഒന്നും നിയമത്തിന്റെ മുന്‍പില്‍ വിലപ്പോയില്ല.

ഇതുപോലെ ആണ് Manchester യുണിറ്റ്. വലിയ കപ്പല്‍ പക്ഷെ ചെറുബോട്ടുകളെ എന്നും പുച്ഛം. തങ്ങളുടെ കട്ടമരവും ആയി ചാളയും നത്തോലി ഒക്കെ പിടിക്കുവാന്‍ ഇറങ്ങിയ വിഗന്‍കാരെ വെടിവെച്ചു. കാരണം അതിര് കുറഞ്ഞു പോയി, നീന്താന്‍ അറിയാവുന്ന ആളില്ല, അറിയാവുന്നവരോ ചുരുക്കം. അവസാനം കമ്മറ്റിക്കാര്‍ ദൂരം നോക്കി. വെള്ളത്തില്‍ ആയതു കൊണ്ട് തിരയുടെ മുകളില്‍ പിടിച്ചവര്‍ ഒരു വശം. മുങ്ങി പിടിച്ചവര്‍ മറുവശം.  ചുണ്ണാമ്പ് തേച്ചു അളന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ചുണ്ണാമ്പ് വെള്ളം കൊണ്ടുപോയി. ‍ മുങ്ങിചാകും എന്ന് കരുതി ഇരിക്കുമ്പോള്‍ ഉറുമ്പ് പോലെ ഉള്ളവര്‍ കിട്ടയ കട്ടമരത്തില്‍ പിടിച്ചു കിടന്നു. അപ്പോഴാണ് വലിയ വെടി - പിതാവ് തീരുമാനിക്കും. ആ വെടി വിഗന്‍കാരെ മാത്രമല്ല ലക്‌ഷ്യം വച്ചത് തുറയില്‍ നോക്കി നിന്നവര്‍ക്കും കിട്ടി അവര്‍ ഞെട്ടി.  ജട്ടിയും കീറി.

നമ്മുടെ നേതാക്കന്മാര്‍ പ്രാണനും കൊണ്ട് ഓടി. ഇനി ആരാണ് ആ വെടിയെക്കുറിച്ച് അന്വേഷിക്കുക? വെടിവച്ച തോക്കും തിരയും ഇപ്പോള്‍ എവിടെ? അത് ഏതു അറയില്‍ ആണ് വച്ചിരിക്കുന്നത്?. ആരു കണ്ടു പിടിക്കും? പുതിയ കമ്മറ്റി നിലവില്‍ വരുമോ? അതിന്റെ തലപ്പത്തും വെടിവച്ച ആള്‍ വരുമോ? വെടിവയ്പ്പ് ആയതു കാരണം Shefield ലെ പട്ടാളക്കരനെയും കൂട്ടാം.

നമ്മുടെ ഇടയനോട് ഒരു ചോദ്യം തിരുവനന്തപുരം മെത്രാന്‍ പറഞ്ഞതുപോലെ കോട്ടയത്ത്‌ നിന്നും വിശ്വാസം കാര്യം കേട്ടാല്‍ പോരെ  അസോസിയേഷന്‍ നിയമം ഈ തുറയിലെ പോരെ? അതല്ലേ ശരി? അതോ വലിയ കപ്പലും അതിലെ ഡാന്‍സ്, സ്വീകരണം ഒക്കെ കിട്ടുമ്പോള്‍ കട്ട വള്ളങ്ങളെ തഴയുമോ?  അവസാന ശ്വാസം വലിച്ചു കിടക്കുന്നവനെ മുക്കികൊല്ലുമോ? എന്നിട്ട് കപ്പലില്‍ കയറി സ്വീകരണം ഏറ്റുവാങ്ങുമോ?

എഎസ്‌ഐ അഗസ്റ്റിന്റെ മരണം: സിബിഐയുടെ മാനസിക പീഡനംമൂലമെന്നു പൊലീസ്


അഭയ കേസിലെ സാക്ഷിയായ മുന്‍ എഎസ്‌ഐ അഗസ്റ്റിന്റെ ആത്മഹത്യയ്ക്കിടയാക്കിയതു സിബിഐയുടെ മാനസിക പീഡനമെന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപി എ.ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയായ കോട്ടയം സബ് കോടതിയില്‍ സമര്‍പ്പിച്ചു.

അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗസ്റ്റിനെ 2008 നവംബര്‍ 28 നാണ് ഇത്തിത്താനത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ചു ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നു നിര്‍ദേശമുണ്ടായത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു 2010 ഫെബ്രുവരിയില്‍ അന്വേഷണം ആരംഭിച്ച കേസില്‍ കഴിഞ്ഞ 25 നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ എറണാകുളം റേഞ്ച് ഐജി ആയിരുന്നു എ.ഹേമചന്ദ്രന്‍. അഭയ കേസുമായി ബന്ധപ്പെട്ടു സിബിഐ ഒട്ടേറെ തവണ ചോദ്യം ചെയ്തതും വീട്ടുകാരെ അടക്കം കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതുമാണ് അഗസ്റ്റിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് എഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണു സൂചന. കഴിഞ്ഞയാഴ്ച ഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോട്ടയം എസ്പി വഴിയാണു സബ് കോടതിയില്‍ എത്തിച്ചത്. 88 സാക്ഷിമൊഴികളും 188 തെളിവുകളും ഉള്ള റിപ്പോര്‍ട്ട് 29 പേജാണ്. അഗസ്റ്റിന്റെ ഡയറിയില്‍ നിന്നു ലഭിച്ച വിവരങ്ങളും സാക്ഷിമൊഴികളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കടപ്പാട്: മലയാള മനോരമ 

പഠിച്ചതേ പാടൂ (അഥവാ ക്നാനായ സിനിമ)


ഫേസ്ബുക്കിലെ UKKCA Group-ല്‍ ഒരാള്‍ പോസ്റ്റ്‌ ചെയ്തിരുന്ന കൊച്ചു പിതാവിന്റെ ഒരു കത്ത് കണ്ടു.  കോട്ടയം അതിരൂപതയുടെ ശതാബ്ദി  ആഘോഷത്തോടനുബന്ധിച്ച് നിര്‍മ്മിച്ച ഒരു സിനിമയെക്കുറിച്ചാണ് പ്രസ്തുത കത്ത്. 

ക്നാനായ സമുദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു ഫീച്ചര്‍ ഫിലിം (അതോ ഡോകുമെന്ററി ആണോ?) ആണ് ഇത് എന്ന് വേണം കത്തിലെ ഉള്ളടക്കത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഫാ. തോമസ്‌ കരിമ്പുകാലായുടെ  നേതൃത്വത്തില്‍ നിരവധി കലാകാരന്മാരുടെയും കലാകാരികളുടെയും അദ്വാനതിന്റെ ഫലമാണത്രേ ഈ ഫിലിം.  കലാപരമായ പരിപൂര്‍ണത (artistic perfection) കൊച്ചു പിതാവിന്റെ കത്തില്‍ അവകാശപ്പെടുന്നുണ്ട്.  മാഞ്ഞൂര്‍, മകുടാലയം ഇടവകയിലെ ഒരു കുടുംബം ചാത്തം ഉണ്ടതിനു ശേഷം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായി പറഞ്ഞുകേട്ടിട്ടുള്ള നമുക്ക്, കലാപരമായ പരിപൂര്‍ണത എന്നൊക്കെ പറയുന്നത് ഒരു ചിരിയോടെ തള്ളിക്കളയാം.  അത് കണ്ടുകഴിഞ്ഞു നമ്മള്‍ ഓരോരുത്തരും തീരുമാനിക്കുന്നതല്ലേ ബുദ്ധി?  എല്ലാവര്ക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ.

ഏതായാലും ഈ ഫിലിം ഒന്ന് കാണണം എന്നത് സമുദായത്തെ സ്നേഹിക്കുന്ന ഓരോ ക്നാനയക്കാരന്റെയും  ആഗ്രഹമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും കാണുകയില്ല.  

സിനിമയുടെ CD ക്നാനയമക്കളില്‍ എത്തിക്കാനുള്ള എല്ലാ സംവിധാനവും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ മിഷന്‍ വഴിയും, മറ്റു രാജ്യങ്ങളിലെ സംഘടനകള്‍ വഴിയും ഇത് ലഭ്യമാക്കുന്നതാണ്.  കുര്‍ബാനമദ്ധ്യേ ഇതു പരസ്യപ്പെടുത്തണമെന്നും, ഓരോ കുടുംബവും ഒരു CD-എങ്കിലും വീതം വാങ്ങണമെന്നും പിതാവ്, നമ്മള്‍ മക്കളോട്, ആഹ്വാനം ചെയ്തിരിക്കുന്നു.  അതേ, വാങ്ങുവാന്‍.  ഒരു CD-ക്ക് വില വെറും മൂന്നു പൗണ്ട്.  അമേരിക്കയില്‍ ആണെങ്കില്‍ വെറും അഞ്ചു ഡോളര്‍.

മനസ്സിലായില്ലേ? എന്താ, സംഗതി ചക്കാത്തില്‍ കിട്ടുമെന്ന് കരുതിയോ?  ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ക്നാനായ അച്ചായന്റെ സ്വഭാവം പള്ളിക്കാരുടെയടുത്തു വേണ്ട.  ആസിഡ്‌ അല്ല, ആസിഡ്‌ കുപ്പിതന്നെ വെറുതെ കിട്ടിയാല്‍  തട്ടുന്നവരാന് അച്ചന്മാര്‍. കിട്ടിയില്ലെങ്കില്‍, ശപിച്ചുകളയും! അവരുടെയടുത്താണ് കളി!

ഈ അരമനയിലിരിക്കുന്ന ആശാന്മാര്‍, യു-ട്യൂബ് എന്നൊന്നും കേട്ടിട്ടില്ലേ?  കോടികള്‍ മുടക്കി ഉണ്ടാക്കുന്ന മലയാളം/ഹിന്ദി സിനിമകള്‍ റിലീസ് ആകുന്നതിനു മുമ്പ് തന്നെ യു-ട്യുബില്‍ കണ്ടു ശീലമുള്ളവരുടെ അടുത്ത് സി.ഡി. വില്‍ക്കാന്‍ വരുന്നത്, എസ്കിമോയുടെ അടുത്ത് ഫ്രിഡ്ജ്‌ വില്‍ക്കാന്‍ ചെല്ലുന്നത് പോലെ അപഹാസ്യമല്ലേ?

ശതാബ്ദി ആഘോഷത്തിന്റെ പേരില്‍, ഇത്രയും പിരിവുകള്‍ നടത്തുകയും, ഇത്രയേറെ പണം പൊടിക്കുകയും ചെയ്ത നിലയ്ക്ക്, ഈ സിനിമ പിടിച്ചു യു-ട്യുബില്‍ ഇട്ടു, "കാണ്, ക്നാനായമക്കളെ, കാണ്" എന്ന് പറഞ്ഞു ലിങ്ക് അയച്ചു തന്നിരുന്നെങ്കില്‍.!!.

പക്ഷെ നടക്കുകയില്ല. 

വ്യാപാര പ്രമുഖനായിരുന്നല്ലോ ക്നായി തൊമ്മന്‍.  അങ്ങേരുടെ കൂടെ വന്നവരുടെ പിന്‍ഗാമികളാണല്ലോ നമ്മെ പോലെ തന്നെ നമ്മുടെ അരമനവാസികളും.  കമന്ന് വീണാല്‍ കാല്‍പണം!  പേടിക്കേണ്ട, അല്മേനിപ്പണ്ടാരങ്ങളുടെ പിതാക്കളും അതേ കപ്പലില്‍, തൊമ്മനോടൊപ്പം തന്നെ ഉണ്ടായിരുന്നു.  നിങ്ങള്‍ ആ സി.ഡി ഒന്ന് പുറത്താക്കിയാല്‍ മതി, ഞങ്ങളുടെ എട്ടും പാത്തും വയസ്സുള്ള മിടുക്കന്മാരും, മിടുക്കിമാരും കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ സംഗതി യു-ട്യുബില്‍ ആക്കിതരും.  അതിനു മുമ്പ് എങ്ങിനെയെങ്കിലും വിവരദോഷികള്‍ക്ക് വിറ്റു കിട്ടുന്ന കാശ് തട്ടിയെടുക്കാന്‍ നോക്കുക.

സൌജന്യം എന്നൊരു വാക്ക് എന്നാണു കത്തോലിക്കാ നിഘണ്ടുവില്‍ ഉണ്ടാവുക! പഠിച്ചതേ പാടൂ.

Sunday 26 February 2012

വിഗന്‍ ലീക്സ്‌ Part 3 - അറബിയും ഒട്ടകവും പി മാധവന്‍ നായരും


അറബിക്ക് പണം ഉണ്ട് പക്ഷെ വിവരം കമ്മി, മാധവന്‍ നായര്‍ക്കു പണം ഇല്ല. ഒട്ടകത്തിനു തല വെക്കാന്‍ ഇടം കൊടുത്താല്‍ കൂര പൊളിച്ചേ പോകു. ഇതുപോലെ ആണ് നമ്മുടെ ക്നാനായ കൂട്ടായ്മ. പലര്‍ക്കും പണം ഉണ്ട്, കോട്ട് ഉണ്ട്. ഉഗ്രന്‍ വണ്ടിയുണ്ട് പക്ഷെ വിവരം കമ്മി.  വിവരം ഉള്ള ക്നനയക്കാരന്‍ രാവും പകലും പണി എടുക്കും. പക്ഷെ അസോസിയേഷന്‍ അല്മായന്റെ ആണ് എന്നാണ് പറച്ചില്‍.. അച്ചന് തല വെക്കാന്‍ ഇടം കൊടുത്തു. ഇപ്പോള്‍ അത് പൊളിച്ചടുക്കാന്‍ നോക്കുന്നു.

വിഗന്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഉപദേശിക്കു ചെകുത്താന്‍ കുരിശു കാണുന്നത് പോലെ ആണ്. എന്തോ ആന്തരിക മുറിവ്. അട്ടപ്പടിയിലോ മറ്റോ ആന്തരിക സൌഖ്യധ്യാനത്തിനു പോകുന്നത് നന്നായിരിക്കും. ഏതായാലും നോയംബാണ്. ഇറച്ചി ഉപേക്ഷിച്ചു ചോര്‍ തിന്നാല്‍ മാത്രം പോര വേറുക്കന്നവരെ കാണണം അനുരഞ്ജനപ്പെടണം. കല്ലുപോലെ ഉള്ള ഹൃദയം മാംസളമാക്കണം. അതല്ലേ ഉപവാസം? പുതിയ നേതാക്കള്‍ വിഗന്‍ കാര്യം ചോദിച്ചാല്‍ റിപ്പോര്‍ട്ട്‌ തന്നിട്ടുണ്ട് എന്ന മറുപടി. പുതിയ നേതാക്കളും പഴയ നേതാക്കാരെ പോലെ കാല് പിടിച്ചു നില്‍ക്കുന്നു. കുരയ്ക്കുന്ന പട്ടി കടിക്കില്ല. ഇനി വീട്ടിലെ പട്ടി തിരിഞ്ഞു കടിച്ചാല്‍ തല്ലി കൊല്ലണം. അതാണ്‌ പ്രമാണം. Flixton കാരെ കണ്ടു പഠിക്കു. പടി അടച്ചു പിണ്ഡം വക്കുന്നതുപോലെ വഴിക്ക് വന്നില്ലെങ്കില്‍ പടി അടക്കുക.

മെത്രാന്റെ കത്തിന്റെ കാര്യം വന്നപ്പോള്‍ മൌനം. പക്ഷെ പിതാവിന്റെ സ്വീകരണത്തിന് ആള് വേണം. പണ്ട് കരുണാകരനും മകനും പണം കൊടുത്തു ആളെ കൂട്ടിയ പോലെ Liverpool Shefield, Preston മുതലായ സ്ഥലങ്ങളിലേക്ക് ബസ്‌ അറേഞ്ച് ചൈയ്യുക. ഫ്രീ ആയി ഭക്ഷണം, പിന്നെ പിതാവിന്റെ കുര്‍ബാന ഫ്രീ.

വിശ്വാസി വരാതിരിക്കുകയില്ല. ക്നാനയക്കാരന്‍ ആകണമെന്ന് നിര്‍ബന്ധമില്ല - പിതാവ് ആളെ തിരിച്ചറിയുകയില്ലല്ലോ.  പ്രസിഡന്റ്‌ ചെന്നിട്ട് പോലും ജനം തിരിച്ചറിഞ്ഞില്ല പിന്നെ അല്ലെ വല്ലകാലത്തും വരുന്ന പിതാവ്.

ഒരു രക്ഷയും ഇല്ലങ്കില്‍ വടുക്കുംഭാഗരുടെ സഹായം തേടുക. ഫ്രീ ഫുഡ്‌ എന്ന ഓഫര്‍ ഇട്ടാല്‍ വരാതിരിക്കില്ല. രാജിവച്ച് പോയവര്‍ പ്രശ്നം ഉണ്ടാക്കാതെ നോക്കിയാല്‍ മതി.

ഇവിടെ നടന്നതൊക്കെ എന്ത് തോന്ന്യാസ്മായിരുന്നെന്കിലും, അതൊന്നും തിരുമേനിയെ അറിയിക്കരുത്.  ക്നാനയമാക്കളുടെ പതിനൊന്നാം പ്രമാണം കേട്ടിട്ടില്ലേ, “മലര്‍ന്നു കിടന്നു തുപ്പരുത്!”  

തുപ്പാതെ കഫകെട്ടുപിടിച്ചു നെഞ്ചു പൊട്ടി ചത്താലും വേണ്ടില്ല, മലര്‍ന്നു കിടന്നു തുപ്പരുതേ.

ക്നാനായ സമുദായചരിത്രത്തിലെ ഒരു വഴിത്തിരിവ്


സത്യം തുറന്നു പറയാതെ, അമേരിക്കയിലെ ക്നാനയമാക്കളെ വര്‍ഷങ്ങളായി കബളിപ്പിച്ചുകൊണ്ടിരുന്നതിനു ഒരു അന്ത്യമുണ്ടായിരിക്കുന്നു.

അമേരിക്കയില്‍, ക്നാനായ സമുദായത്തിനു കിട്ടിയിരിക്കുന്ന എന്ന് പറഞ്ഞു പോന്നിരുന്ന ഇടവകകളും മിഷിനുകളും എല്ലാം ക്നാനായ തനിമ അവകാശപെടുന്നവര്‍ക്ക് മാത്രമല്ലന്നും അത് പുറത്ത് നിന്ന്  കെട്ടിയവര്‍ക്കും  അവരുടെ ഏതു തരത്തിലുള്ള ജീവിതപങ്കാളികള്‍ക്കും അവരുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണെന്നും ഇന്നലെ അമേരിക്കയില്‍ ക്നാനായ അതിരൂപത അധ്യക്ഷന്‍, മാര്‍ മൂലക്കടിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വളരെ വ്യക്തമായി സ്ഥിരീകരിച്ചു. അനുവദിച്ചു കിട്ടിയ ക്നാനായ മിഷിന്‍ അഥവാ ക്നാനായ Region എന്ന സഭാ സംവിധാനം നമ്മുടെ സ്വന്തം എന്ന് പറഞ്ഞു നമ്മളെ പറ്റിക്കുകയും അതുപോലെ അനുവദിച്ചു കിട്ടിയ ഈ സഭാസംവിധാനത്തില്‍ അര്‍ഹരായ മറ്റുള്ളവരെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു മാറ്റിനിര്‍ത്തുകയും ചെയ്ത ഹീനമായ അവസ്ഥയ്ക്ക് തിരശീല വീണിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പ്രതീക്ഷിക്കുക.

നടവിളികളാല്‍ മുഖരിതമായ ന്യൂപോര്ട്ട് കൂട്ടായ്മ

ബ്രിഹ്മാവൂര്‍ - കാര്‍ഡിഫ്‌ - ന്യൂപോര്‍ട്ട്‌ ക്നനായ കാത്തലിക്‌ അസോസിയെഷന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ബോഡി മീറ്റിങ്ങും പുതുതായി തിരഞ്ഞെടുത്ത UKKCA ഭാരവാഹികള്‍ക്ക് സ്വീകരണവും സമീപ യുനിറ്റുകളിലെ പ്രസിഡന്റുമാരെ ആദരിക്കലും UKKCYL സ്നേഹക്കൂട്ടയ്മയും വെയ്ല്‍സിലെ ഒരു കൊച്ചു നഗരമായ ന്യൂപോര്‍ട്ടിനെ ആവേശലഹരിയിലാഴ്ത്തി.

രാവിലെ 10 മണിക്ക് കാര്‍ഡിഫ്‌, സ്വാന്‍സി, ഹെരിഫോര്‍ഡ്, ബ്രിസ്റ്റല്‍, എന്നിവിടങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 50 തില്‍ പരം UKKCYL അംഗങ്ങള്‍ക്ക് കനാനായ സമുദായത്തിന്റെ പ്രസക്തിയും പ്രാധാന്യിവും’  എന്ന വിഷയത്തില്‍ UKKCA പ്രസിഡന്റ്റ്‌ ലെവി പടപുരക്കല്‍  ക്ലാസ്‌ എടുത്തു. AD 345 ലെ ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ യാത്ര പുറപെടുന്നവേളയില്‍ എസ്ര പ്രവാചകന്റെ മൃതുകുടീരത്തില്‍ പൂര്‍വപിതാക്കന്മാര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് 10 ദൈവപ്രമാണങ്ങളും 7 കൂദാശകളും സ്വവംശ വിവാഹനിഷ്ഠയും പാലിച്ചുകൊള്ളമാന്നയിരുന്നുവെന്നു, കൊടുങ്ങലൂരില്‍ കുടിയേറിയ കാലഘട്ടം മുതല്‍ കത്തോലിക്കാവിശ്വാസത്തോടും ഇതര ക്രൈസ്തവ വിഭാഗങ്ങളോടും സ്നേഹവും സൌഹ്രദവും പുലര്‍ത്തുവാന്‍ ക്നാനായ സമുദായം പ്രത്യേകം താല്പരിയം പ്രകടിപ്പിച്ചിരുന്നു എന്നും, പിതാമഹന്മാര്‍ നമുക്കുതന്ന ഈ സന്ദശങ്ങള്‍ വരും തലമുറയിലേക്ക് കൈമാറുവാനും യുവജനങ്ങളെ അദേഹം ആഹ്വാനം ചെയുതു. റ്റിജോ കുഴിമറ്റം സ്വാഗതം ആശംസിക്കുകയും ആഷിഷ് തങ്കച്ചന്‍ കൃതഞ്ജത അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നുനടന്ന ഗ്രൂപ്പ്‌ ആക്റ്റിവിറ്റിസുകള്‍ക്ക്  ജോസഫിന്‍, ടോം, സ്റ്റെരിന്‍, ആഷ്ലീ , ലിജു, വിതുല്‍എന്നിവര്‍ നേതൃത്വം നെല്കി.

11 മണിക്ക് ആരംഭിച്ച 13 വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് കൊമ്പെടിഷനില്‍ യുണിറ്റ് അംഗങ്ങളായ 40തില്‍ പരം കുട്ടികള്‍ പങ്കെടുത്തു.

വിഭവസമൃദ്ധമായ ഉച്ചഭഷണത്തിന് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ യുണിറ്റ് സെക്രട്ടറി ശ്രീ ജസ്റ്റിന്‍ ജോസ്‌ കാട്ടാത്ത് സ്വാഗതം ആശംസിച്ചു. യുണിറ്റ് പ്രസിഡന്റ്‌ ശ്രീ ബിജു തോമസ്‌ പന്നിവേലില്‍ അത്യഷത വഹിച്ച യോഗത്തില്‍ സ്വാന്‍സി, ഹെരിഫോര്‍ഡ്, ബ്രിസ്റ്റല്‍ യുനിട്ട്കളിലെ ഭാരവാഹികളെ ആദരിക്കുകയും നിയുക്ത UKKCA ഭാരവാഹികളെ പൊന്നാട അണിയിക്കുയും ചെയ്തു.  കനനായ സമുദായ അംഗവും UK ലെ സീനിയര്‍ ഗായകനുമായ ശ്രീ കോട്ടയം ജോയിയെയും പൊന്നാട അണിയിച്ചു ആദരിച്ചു.

പൊതു സമ്മേളനത്തിനു ശേഷം UKKCA പ്രസിടെന്റ്റ്‌ ശ്രീ ലെവി പടപുരക്കലിന്റെ നേതൃത്വതില്‍ ഏവരും ചേര്‍ന്നു നടത്തിയ നടവിളി ന്യൂപോര്‍ട്ടിലെ ഗേയര്‍ ജൂനിയര്‍ സ്കൂള്‍ ഓടിടോരിയത്തെ കോട്ടയം പട്ടണമാക്കിമാറ്റി എന്നുപറയാം.

തുടര്‍ന്ന് നടന്ന കലാവിരുന്നു യുണിറ്റ്‌ അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവൈഭവത്താല്‍ കാണികളില്‍ വിസ്മയം വിതറി. റ്റിജോ കുഴിമറ്റം, നിതിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചായ സല്കരത്തിന് ശേഷം നടന്ന വാശിയേറിയ പുരാതനപാട്ടു മല്‍സരത്തില്‍ കാര്‍ഡിഫ്‌ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ ജോയിന്റ് സെക്രട്ടറിയായി ശ്രീ പ്രിന്‍സ് എന്ണോലിക്കരയെ തിരങ്ങടുക്കുകയും മെയ്‌ മാസത്തില്‍ ടൂര്‍ പ്രോഗ്രാം സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയും ജൂണ്‍ 30 തിനു മാല്‍വേണില്‍ നടക്കുന്ന 11-ആമതു UKKCA ആനുവല്‍ കണ്‍വെന്‍ഷനില്‍ സജീവമായി പങ്കെടുക്കുവാന്‍ തീരുമാനിച്ചുകൊണ്ട് 7 മണിയോടെ 250-തില്‍ പരം വരുന്ന ക്നാനായ മക്കള്‍ വീടുകളിലേക്ക് യാത്രയായി. നിറഞ്ഞമനസോടെ തികഞ്ഞ സംതൃപ്തിയോടെ മെയ്‌ മാസത്തില് വീണ്ടും ഒത്തുചേരും എന്ന പ്രതീഷയുമായി.

പരിപാടിയുടെ  വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിക്കുന്നു

Saturday 25 February 2012

യു.കെ.കെ.സി.വൈ.എല്‍ . പഠന കളരി


മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക്‌ ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍?

മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക്‌ സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക്‌ ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?

ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത്‌ അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത്‌ വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക്‌ നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?

ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ്‌ ഉണ്ടായത്‌. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ്‌ ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക്‌ അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.