NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 8 January 2012

തനിമയില്‍, ഒരുമയില്‍ വിശ്വാസവഞ്ചന


ഇതില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ (പേര് വെളിപെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ) UKKCA East London Unit-ലെ ഒരംഗം പറഞ്ഞറിഞ്ഞതാണ്.

കഴിഞ്ഞ വര്ഷം വിദ്യാഭാസ ഫണ്ട് സമാഹരിക്കാനായി കൊച്ചു പിതാവ് സന്ദര്‍ശിച്ചപ്പോള്‍, മേല്പറഞ്ഞ യുനിറ്റിലെ പല അംഗങ്ങളും ഫണ്ടിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. എല്ലാ സംശയങ്ങളും  ദൂരികരിച്ചുകൊണ്ട് പിതാവ് നല്‍കിയ വിശദീകരണത്തില്‍, ഇതിനായി ലഭിക്കുന്ന തുക പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കുന്നതായിരിക്കും എന്നും, ഈ ഫണ്ട് നൂറു ശതമാനവും സുതാര്യമായിരിക്കും എന്നും ഉറപ്പു നല്‍കി.

East London Unit കാരുടെ വകയായി ആയിരത്തി അഞ്ഞൂറ് പൗണ്ട് (£1500) ചെക്കായി പിതാവിനെ ഏല്‍പ്പിച്ചു.  പിതാവ് പറഞ്ഞതനുസരിച്ച്, പ്രസ്തുത യുനിട്ടിന്റെ Treasurer-ന്റെ personal bank account-ല്‍ നിന്ന് Kottayam Diocese Centenary Education Fundഎന്ന പേരില്‍ എഴുതിയാണ് ചെക്ക് നല്‍കിയത്.  ആ അക്കൌണ്ടില്‍ നിന്നും ഇത്രയുംനാള്‍ തുക എടുക്കാതെ ഇരുന്നു.  ഇപ്പോള്‍, അവരോടു ആവശ്യപെട്ടിരിക്കുന്നു, 1500 pound-ന്റെ പുതിയ ചെക്ക് Kottayam Diocese എന്ന പേരില്‍ അയച്ചു കൊടുക്കണം എന്ന്.

സംഭാവന നല്കുന്നവര്‍ക്ക് അവര്‍ നല്‍കുന്ന തുകകൊണ്ട് എന്ത് ചെയ്യുന്നു എന്നറിയാനുള്ള അവകാശമില്ലേ?  വിദ്യാഭാസ ഫണ്ടിനെന്നു പറഞ്ഞു പിരിച്ച തുക Kottayam Diocese-ന്റെ പേരില്‍ പോയാല്‍ പിന്നെ എന്താണ് സുതാര്യത?  ഈസ്റ്റ്‌ ലണ്ടന്‍ Unit-ലെ അങ്ങങ്ങള്‍ക്ക് കൊച്ചു പിതാവ് നല്‍കിയ ഉറപ്പിന് പുല്ലുവില പോലും ഇല്ലെന്നോ?

ഇതിന്റെ സത്യാവസ്ഥ അറിയാവുന്നവര്‍ ഇതെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സമുദായങ്ങങ്ങളെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

UKKCA ഭാരവാഹികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ, അതോ പതിവ്പോലെ, “മൗനം പണ്ഡിതനെന്ന പോലെ മണ്ടനും ഭൂഷണം” എന്ന നിലപാടാണോ?

18 comments:

  1. പണം ഏതായാലും ബാങ്കില്‍ ഉണ്ടാലോ. ആദ്യം കൊടുത്ത ചെക്ക് പാസ് ആക്കണ്ട എന്ന് ബാങ്കില്‍ വിവരം പറയുക. യുണിറ്റ് കൂടി എന്തിനു വേണ്ടി പിരിച്ചോ അതിനു വേണ്ടി ചിലവാക്കുക. ഒരു സമവായത്തില്‍ എത്തി വേണ്ടത് ചെയ്യുക ഇപ്പോള്‍ മനസ്സിലായോ വിശ്വാസി നീ എങ്ങനെ പറ്റിക്കപ്പെടുന്നു എന്ന്. കഴ്ടപ്പെട്ടു പണം ഉണ്ടാക്കുന്ന വിശ്വാസി നിന്റെ കുടുംബത്തില്‍, അയല്‍വക്കതു പാവങ്ങളെ നീ കാണുനില്ലേ?. നീ നേരിട്ട് കൊടുക്കുക. അവര്‍ നന്ദി ഉള്ളവര്‍ ആയിരിക്കും തന്നെയുമല്ല അവര്‍ രക്ഷ പെട്ടു എന്ന് കാണുകയും ചൈയ്യാം. പിതാക്കന്മാര്‍ ഇതു ചെയ്യ്യുമ്പോള്‍ വചനം വിറ്റ് 10% വാങ്ങി പോകുന്നവര്‍ എന്താണ് ചെയ്യ്യുന്നത്? വിശ്വാസി നീ ഇനിയും മനസിലാക്കിയില്ലേ.? ചെക്ക് കൊടുത്തവന് ഇതാണ് ഗതി എങ്കില്‍ കാഷ് കൊടുത്തവന്റെ ഗതി എന്താണ്?
    അരക്കെട്ട് കെട്ടിയവന്റെ കൈയില്‍ മുത്തി പണം കൊടുത്തപ്പോള്‍ ഓര്‍ത്തില്ലേ കൈയില്‍ ഇരുപ്പ് ഇതാണ് എന്ന്.

    വിശ്വാസി ഇനിയെങ്കിലും പാവങ്ങളെ കണ്ടു പിടിച്ചു നേരില്‍ ചൈയ്യുക. മെത്രാനെയും അച്ചന്മാരെയും ബഹുമാനിക്കുക പക്ഷെ തോളില്‍ ഏറ്റി ചെണ്ടയും കൊട്ടി
    നടക്കാതെ നിന്റെ കാര്യം നോക്ക്. ഇവിടുത്തെ മെത്രാന്മാരെ കണ്ടു പഠിക്കുക. അവര്‍ക്ക് താലപൊലി വേണ്ട വെഞ്ചാമരം വേണ്ട അവരും മേത്രന്മാരല്ലേ. കൊണ്ട് നടക്കുന്ന നേതാക്കന്മാരെ നിങ്ങള്‍ ജനത്തെ പറ്റിക്കുന്നു. നിങ്ങളെ മെത്രന്മാര്‍ പറ്റിക്കുന്നു. ഇവരെ സ്വീകരിക്കുവാന്‍ പോകുന്ന നേരത്ത് ജോലിക്ക് പോയാല്‍ പണവും കിട്ടും ലോണ്‍ അടച്ചാല്‍ അത്രയം തീരും.

    ഈ രാജ്യത്തു വന്നു കഞ്ഞി കുടിക്കാന്‍ മാര്‍ഗം ആയി എന്ന് കണ്ടപ്പോള്‍ ഇവിടുത്തെ ജനത്തോടു എന്ത് സ്നേഹം. ഇല്ലങ്കിലോ അരമനയില്‍ കയറ്റുമോ.? വിശ്വാസി നീ കട്ടി പണിക്കു പോകുന്ന കാറിനു എന്ത് വില? നിന്റെ പണം വാങ്ങി പോകുന്നവരുടെ കാരിനെന്തു വില? നീ ഒരു ബെഡ് റൂം അല്ലങ്കില്‍ രണ്ടു ബെഡ് റൂമില്‍ കഴ്ടിച്ചു ജീവിക്കുമ്പോള്‍ പണവും വാങ്ങി പോകുന്നവരോ?

    വിശ്വാസി നീ നീ മാത്രമാണ് ഇതിനു കാരണം. ഇനിയെങ്കിലും നീ ഉണര്ന്നെങ്കില്‍. ഇല്ലങ്കില്‍ കള്ളന്‍ ഏതു സമയത്തും വരാം. ജുബിലീ വേണമെന്നില്ല.

    ReplyDelete
    Replies
    1. the truth stiill in our uk you people can see "muduthagikalle" again

      Delete
  2. വൈദികരെയും മെത്രാന്മാരെയും ഒക്കെ കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ ഇന്ന് പഴംകഥ.

    അമേരിക്കചിലെ Los Angeles-ലെ സഹായ മെത്രാന്‍, (Gabino Zavala) രണ്ടു കുട്ടികളുടെ അച്ഛനാണെന്ന വാര്ത്ത പുറത്തായതിനെ തുടര്ന്ന് രാജി വച്ചു. നമ്മുടെ തട്ടുങ്കല്‍ തിരുമേനിയും മെത്രാനായിരിന്നു. കാലം മാറുന്നു, കോലങ്ങലെല്ലാം മാറുന്നു!

    ഇടയ സന്ദര്ശനം എന്ന പേരിലാണ് പിതാവ് പിരിക്കാനെത്തിയത്. ഇടയ സന്ദര്ശനം! നാട്ടില്‍ പ്രായമായ എത്രയോ ക്നാനായക്കാര്‍ ഏകാന്തതയുടെ ദുഃഖം പേറി ജീവിക്കുന്നു. Centenary പ്രമാണിച്ചു 95-വയസ്സിനു മുകളില്‍ പ്രായം ഉള്ള ക്നാനയക്കരെയെങ്കിലും വീട്ടില്‍ പോയി കാണാമെന്ന് അരപ്പട്ട കെട്ടിയ ഒരാളെങ്കിലും വിചാരിച്ചോ? ഇടയ സന്ദര്ശനം എന്ന് പറഞ്ഞു വന്നപ്പോള്‍ ലണ്ടനിലെ മണ്ടന്മാര്‍ ഓര്ത്തു അവരോടുള്ള സ്നേഹം കൊണ്ടാണെന്ന്.

    വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ!

    ReplyDelete
  3. എന്താണ് East London Unit-ന്റെ കാര്യം മാത്രം എഴുതിയത്? മറ്റു പല യുണിറ്റ്‌കാരും ചെക്ക് നല്കിയിരുന്നു. അവിടെ എല്ലാം ഇത് തന്നെയാണ് സംഭവിച്ചത്. പലയിടത്തും നേതാക്കന്മാര്‍ സംഭവം ആരെയും അറിയിച്ചില്ല. East London Unit-ലെ നേതാക്കള്‍ അന്തസുള്ളവരായതിനാല്‍ വിവരം പുറത്തു പറഞ്ഞു.

    പിതാവിനെയും കൂട്ടികൊണ്ട് നടന്നവര്ക്ക് കാശു കൊടുത്തവരോട് ഒരു ഉത്തരവാദിത്വവും ഇല്ലേ?

    ജനത്തിനു ബോധം ഉണ്ടായാല്‍ മാത്രമേ ഇതിനെല്ലാം ഒരു സുതാര്യത ഉണ്ടാവുകയുള്ളൂ.

    ReplyDelete
  4. Panam kodutha Knanayakkara chuna undankil panam thirike chodikkuka ellankil kittiya panathinte kanakku publish chaiyyuvan parayuka. Athu nadakkilla panappettiyil ettathinte kanakku chodikkamo athum thirumeniyodu. Daivasapam Uramppanu. Panavum koduthu Sapam vaangano?

    ReplyDelete
  5. തനിമയില്‍ ഒരുമയില്‍ !!!!!! പോക്കറ്റില്‍ !!!!!

    ReplyDelete
  6. He preaches," dont let your left hand know what your right hand is doing,good deeds,And preaches,Pay me thousand dollars and you get picture with me, pay me 5000 and will be your guest for dinner, pay me.. Yea Pay him.. I had the feeling, it will have no transparency, He is no different from Bish Kunnaserry, " Paavam Paavam Kanakkar"
    Jose Florida

    ReplyDelete
  7. Why to go after and try to make donation to this mafia. If you want do something, do it yourself. You dont need these shameless,arrogant & autocractic mafia.

    ReplyDelete
  8. Stop the payment of the check and give back to its contributors.

    ReplyDelete
  9. മണ്ടന്മാര്‍ ലണ്ടനില്‍ മാത്രമല്ല ലോകം മുഴുവനും ഉണ്ട്. അതുകൊണ്ടല്ലേ വിശ്വാസിയെ പിതാക്കന്മാര്‍ ഇതുപോലെ പറ്റിക്കുന്നത്. പണ്ട് പത്രവും മീഡിയയും ഇത്രയും ഇല്ലായിരുന്നു. അതുകൊണ്ട് ആരും അറിഞ്ഞില്ല. ഇപ്പോള്‍ കാര്യം മാറി ഇനി എന്തല്ലാം അരമനരഹസ്യം അറിയാന്‍ ഇരിക്കുന്നു. രക്താഭിഷേകം നടത്തിയ മെത്രാന്റെ കൈ മുത്താനും വിശ്വാസി ഉണ്ടായിരുന്നു. പിന്നെ വിശ്വാസം അതല്ലേ എല്ലാം. അതിന്റെ പുറകില്‍ എന്തല്ലാം നാടകങ്ങള്‍. യുദാസ് വെള്ളിനാണയം വാങ്ങി ഒറ്റിയപ്പോള്‍ ഗുരു രക്ഷപെടും എന്നതും വിശ്വാസം അച്ഛനും മെത്രാനും പണം കൊടുക്കുമ്പോള്‍ പാവപ്പെട്ടവന് അത് എത്തിക്കും എന്നതും വിശ്വാസം. അവിടെയും നമുക്ക് പറയാന്‍ വചനം ഉണ്ട് അവര്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കുവിന്‍ അവര്‍ ചെയ്യ്യുന്നത് നിങ്ങള്‍ അനുകരിക്കരുത്. കാരണം എന്താ? കാരണം അവര്‍ക്ക് മുകളില്‍ പിടി ഉണ്ട് അതുകൊണ്ട് എയര്‍പോര്‍ട്ടില്‍ പിടിപ്പിക്കപെടില്ല അഥവാ പിടിച്ചാലും മുകളില്‍ ഉള്ളവര്‍ വിളിച്ചു പറഞ്ഞു ഇറങ്ങി പോരും. വിശ്വാസിയോ അകത്താകും

    ReplyDelete
  10. അല്ല, ഞാന്‍ അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുവാ, ഈ East London Unit-ന്റെ ഭാരവാഹികളുടെ വായിലെന്താ പഴം ആണോ? ഇത്രയും കോലാഹലം ഇവിടെ നടന്നിട്ട് അവര്ക്കൊന്നും പറയാനില്ലേ? ഇവര്‍ എവിടെ നിന്ന് വന്ന നേതാക്കളാണോ!

    ഒന്നുകില്‍ ഇവിടെ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറ, നേരാണേല്‍ സാറന്മാര്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നൊന്ന് പറഞ്ഞാട്ടെ. ഒന്നറിയണമല്ലോ.

    ചേട്ടന്മാര്‍ ഇതൊക്കെ കേട്ട് എന്തിനാ പേടിക്കുന്നെ, നിങ്ങള്‍ കട്ടു എന്നാരും പറഞ്ഞില്ലല്ലോ.

    ReplyDelete
  11. പിരിവിനെത്തുന്ന അച്ചനേം കപ്യാരേം മെത്രാനേം കൊണ്ട് നടക്കുന്ന ഒരു അച്ചനോണ്ടല്ലോ ഇവിടെ. അങ്ങേര്ക്കെന്താ ഇതിന്റെ ഒക്കെ വീതം കിട്ടുന്നുണ്ടോ? അങ്ങേരും ഒന്നും മിണ്ടുന്നില്ലല്ലോ.

    നാണമില്ലാതെ മനുഷ്യന്‍ വേല ചെയ്തുണ്ടാക്കുന്ന കാശു തട്ടാന്‍ നടക്കുന്നു. പാവങ്ങളുടെ പേരും പറഞ്ഞു കേസ് നടത്താനും പുട്ടടിക്കാനും!

    ReplyDelete
  12. Why don't you call bishop's house and ask for clarification instead of spreading this to the public. There are restrictions in receiving foreign contributions is India and also strict rule that the contribution even if received in the name of the archdiocese should be used for the intention of the donors.

    Chettanmare malarnnu kidannu thuppallee.

    ReplyDelete
  13. ദാനം ആപത്തിനെ തടയും ഇത് വേദവാക്യമാണ്. നാട്ടിലെ ഒരു നേര്‍ച്ചക്കുറ്റിയില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. അത് ഒരു മുസ്ലിം പള്ളിയുടെ നേര്‍ച്ചക്കുറ്റിയിലാണ്.

    ക്രിസ്ത്യന്‍ പള്ളികളുടെ നേര്‍ച്ചക്കുറ്റികളില്‍ ഇങ്ങനെയൊന്നും എഴുതാതെ തന്നെ ആവശ്യത്തിനു പണം അതിലൊക്കെ നിറയാറുണ്ട്. വിശ്വാസത്തിന്‍റെ പേരില്‍ പണം നല്‍കുന്ന പ്രവണത ശരിയോ തെറ്റോ എന്ന ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല.

    അതൊക്കെ ഓരോരുത്തരുടെ വിശ്വാസം അനുസരിച്ച് സ്വമേധയാ ചെയ്യുന്ന കാര്യങ്ങളാണ്. ഒരു രൂപ തുട്ട് അല്ലെങ്കില്‍ അഞ്ചോ പത്തോ രൂപ നേര്‍ച്ചയിട്ട് അന്നന്നത്തെ യാത്ര തുടങ്ങുന്ന ടാക്സി ഡ്രൈവര്‍മാര്‍ അനേകം നമ്മുടെ നാട്ടിലുണ്ട്.

    ഇവിടെയിപ്പോള്‍ അച്ഛനോ മെത്രാനോ ഫണ്ട് പിരിവിനു ആരെയും നിര്‍ബന്ധിച്ചതായി അറിവില്ല. അച്ഛനെയോ മേത്രാനെയോ കണ്ടു ഭയന്നോ, അവര്‍ എന്ത് വിചാരിക്കും എന്ന് ഭയന്നോ തങ്ങള്‍ക്കു താല്‍പര്യമില്ലാത്ത പിരിവു നല്‍കിയവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ആവലാതികള്‍ക്ക് ഉത്തരവാദികള്‍ അവര്‍ തന്നെ.

    നാട്ടിലെ ടാക്സി ഡ്രൈവര്‍ ഓട്ടം കഴിഞ്ഞ് വണ്ടി ഷെട്ടിലിട്ടു തിരിച്ചു പോയി ഇട്ട ഒരു രൂപ തുട്ട് ഭാണ്ടാരത്തില്‍ നിന്ന് തപ്പിയെടുക്കാന്‍ ശ്രമിക്കുന്നതുപോലുണ്ട് ഇത്തരം ആവലാതികള്‍ ...

    ReplyDelete
  14. People who give money for those so called educational fund were all cheated.Manushyarude kannil podiyidan onno rando perkku koduthittu, 98% p0kkattil idum. Adhikarathinte appakkashnangal avar avarkkuvendi pirivu nadathikoodukkunnavarkkayee valicheriyum. Pavangal athinaye naykkale pole kadipidi koodum. Those who are wise and say the truth will be targeted and nailed using constitutional laws. If the wright people come in the mainstream their agenda cannot be executed. Who will liberate this community and lead them? May be a Justin or a Joyppan. We are told that we are rajamakkal and still posses those 72 powers before independence.(which were given to upper caste by ancient kerala kings. History says Brahmins,Nayars, orthodox Christians all Posses them and they have left it after Indias independence).In Uk We have to attend a national convention every year and boast,these as our thanima.

    ReplyDelete
  15. sahaya methraanum pani padichu... pandu pulli descent aayirunu ennanu kettathu... but when becomes a bishop he should do as a bishop ..otherwise will loose that power of bishop..
    so he is innocent. don't blame him personally...it is the minimum qualification of his upgrading process... so don't make this issue in public. you need to see the office bearers of the east london unit...they are great. they knows the knanaya spirit.
    onnum illelum oru knanayakkaranalle ningade paisa pattichu jeevikkunnathu.. pottanne................ iniyum varum pirikkan ..anneram ithil kooduthal koduthu sahayichaal mathi....illel nammude samidhaayathinaa mosham........

    ReplyDelete
  16. vattanu enthum parayaam.........karanam vattaanu.....
    athupole knanaya leadersinu enthu cheyyam... karanam...bakki knanayakkarkkum vattaanu..adhava vattu kalippikkukayaanu

    ReplyDelete
  17. Koode nilkumbol thoma budhiman!!!Ethirkumbol thoma vattan(allengil mooddan). Thomayentha panthrandamanano?(Naranthu...).Avanloru genius ane.

    ReplyDelete