റീമ കല്ലിങ്കലും സ്റ്റീഫന്‍ ദേവസിയും തങ്ങളുടെ സാന്നിധ്യം കൊണ്ട് ഇക്കഴിഞ്ഞ യു.കെ.കെ.സി.എ. സമ്മേളനത്തെ അവിസ്മരണീയമാക്കുമെന്ന പ്രചരണം സംഘടനയുടെ വെബ്സൈറ്റിലും യു.കെ.യിലെ മറ്റ് ഓണലൈന്‍ പത്രങ്ങളിലും സജീവമായിരുന്നു. എന്നാല്‍ സംഭവിച്ചതോ? ദേവസിക്കു പകരം ബിജു നാരായണന്‍റെ പ്രകടനം നല്‍കി തടിയൂരിയവര്‍ റീമയ്ക്കു പകരക്കാരിയെ കണ്ടെത്തിയില്ല!
ഇനി റീമ കല്ലിങ്കല്‍ വന്നിരുന്നെങ്കില്‍ സമ്മേളനത്തിനു ഇതില്‍ കൂടുതല്‍ എന്തു സംഭാവിക്കാനാണ്? ഇത്തരം ഒരു സെലിബ്രിറ്റി സമ്മേളനത്തിനു വേണമെന്നു തീരുമാനിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണ്? നാട്ടിലും മറ്റ് രാജ്യങ്ങളിലും മലയാളികള്‍ കാട്ടി കൂട്ടുന്ന സ്റ്റേജ്ഷോകളും താരനിശകളും പോലെയാണോ യു.കെ.കെ.സി.എ. എന്ന സാമുദായിക സംഘടനയും പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്?
യു.കെ.യില്‍ അങ്ങോളമിങ്ങോളം നിരവധി യൂണിറ്റുകളിലായി എത്രയോ കുഞ്ഞുങ്ങള്‍ കലാപരമായി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിവുള്ളവരായുണ്ട്? അതില്‍ മികച്ചവരെ കണ്ടെത്തുകയും പരിപാടികള്‍ നടത്താന്‍ അവസരമൊരുക്കുകയുമല്ലേ സംഘടനയുടെ പ്രഥമ ദൌത്യം? സമ്മേളനത്തിന് മുന്നോടിയായി യുണിറ്റുകള്‍ തമ്മില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ച് വ്യക്തമായ വിധി നിര്‍ണ്ണയത്തിലൂടെ പ്രതിഭകളെ കണ്ടെത്താനാവില്ലേ?
യു.കെ.യിലുള്ള ക്നാനായക്കാരില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരുടെ വേദിയായി യു.കെ.കെ.സി.എ. വാര്‍ഷിക സമ്മേളനം മാറുകയല്ലേ വേണ്ടത്? ഇതിന് സമയ പരിമിതി ഒരു പ്രശ്നമാകുന്നുവെങ്കില്‍ റാലിയുടെ സമയം വെട്ടിക്കുറക്കുകയോ റാലി ഒഴിവാക്കുകയോ അല്ലേ വേണ്ടത്?
സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനോരിടമാണ്. ആരോഗ്യകരമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടനല്‍കാതെ അത് ഭംഗിയായി നടത്തുന്നതിനു വേദിയോരുക്കുക എന്നത് സംഘടനയുടെ ദൗത്യവും.
അല്ലാതെ അനാവശ്യ സ്പോണ്സര്‍ഷിപ്പുകളും അവതരണഗാന സൃഷ്ടികള്‍ തുടങ്ങിയ അനാവശ്യ ധൂര്‍ത്തുകളും ഒഴിവാക്കുകയാണ് വേണ്ടത്. സംഘടനയുടെ നടത്തിപ്പും ആഭ്യന്തര കാര്യങ്ങളും സംബന്ധിച്ച് ക്നാനായക്കാരല്ലാത്തവരുടെ കൈകടത്തലുകള്‍ ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നാര്‍ക്കാണറിയാത്തത്? ആനയ്ക്കുണ്ടോ ആറാട്ട് നന്നാകണമെന്ന വല്ല ആഗ്രഹവും!
വാല്‍ക്കഷണം: സെലിബ്രിട്ടിയെ വേണമെന്ന നിര്‍ബന്ധം ഒഴിവാക്കാനാവില്ലെങ്കില്‍ അടുത്ത സമ്മേളനത്തിനു സര്‍വഥാ യോഗ്യന്‍ സന്തോഷ് പണ്ഡിറ്റ് ആണ്. ഇപ്പോള്‍ സൂപ്പര്‍ താരമല്ലേ? ആളെന്തായാലും വരാതിരിക്കുമെന്ന പേടിയും വേണ്ട!
ബ്രിട്ടനിലെ ക്നാനായ സമുദായ അംഗങ്ങളുടെ ശബ്ദം. Vox Populi Vox Dei (ജനത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദം)
NOTICE
ബ്രിട്ടീഷ് കനാ എന്ന ബ്ലോഗ് ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് വിലാസം: www.worldkna.blogspot.com
ഇമെയില്‍: worldwidekna@gmail.com.
Administrator,
Britishkna/Knanaya Viseshangal Blogs
Subscribe to:
Post Comments (Atom)
Dear Mr Sabu,
ReplyDeleteI agree with you 100 percentage. I think all the knanaya members should think about this and raise this matter to their own units. And ask their representatieves to bring this issue on the centrel committee.
thanks Biju, Good idea.
ReplyDelete