NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 24 March 2012

ക്നാനായ കത്തോലിക്കാ കോണ്ഗ്രസ്‌ പ്രസിഡന്റ്‌ പുറപ്പെടുവിക്കുന്ന അഭ്യര്ത്ഥന


സ്നേഹം നിറഞ്ഞ ക്നാനായ സഹോദരങ്ങളെ,

നമ്മുടെ സമുദായം പ്രതിസന്ധിഘട്ടങ്ങളിലൂടെ നീങ്ങുകയാണ്. നമ്മുടെ തനിമയും ഒരുമയും തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഏ.ഡി.345-ല്‍ ക്നായി തോമയോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ നമ്മള്‍ പല പ്രതിസന്ധികളെയും അതിജീവിച്ചു നമ്മുടെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്‍ന്ന് ക്രൈസ്തവവിശ്വാസത്തില്‍ ജീവിച്ചു പോന്നു.  “സ്വവംശവിവാഹം” എന്ന വിവാഹ ആചാരമാണ്  ക്നാനയക്കാരന്റെ “മാഗ്നാക്കാര്‍ട്ട.”  1911-ല്‍ മാക്കില്‍ പിതാവിന്റെ കദനകഥയില്‍ വിശുദ്ധ പത്താം പീയുസ്‌ തെക്കുംഭാഗസമുദായത്തിന് വേണ്ടി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്നത്.  പിന്നീട് രൂപതയും അതിരൂപതയും അനുവദിച്ചു തന്നത്, നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിച്ചുകൊണ്ടാണ്. നമ്മുടെ തനിമയും പാരമ്പര്യങ്ങളും ക്രൈസ്തവവിശ്വാസതിനോ കത്തോലിക്കാസഭയ്ക്കോ എതിരല്ല എന്ന റോമാ സിംഹാസനത്തിന്റെ അംഗീകാരമാണ് “ഇന്‍ യുണിവേര്സല്‍ ക്രിസ്ത്യാനി” എന്ന് ആരംഭിച്ചു കൊണ്ടുള്ള വിശുദ്ധ പത്താം പീയുസിന്റെ ഉത്തരവ്.

അടിയിന്തിര പ്രശ്നം

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച് “സമുദായം മാറി വിവാഹം ചെയ്യുന്നവരുടെ അംഗത്വത്തെ സംബന്ധിച്ച്,” അഭിവന്ദ്യ മൂലക്കാട്ട് പിതാവ് എടുത്ത തീരുമാനവും അത് ചിക്കാഗോ പള്ളിയില്‍ പ്രഖ്യാപിച്ചതും ആണ് പുതിയ സംഭവവികാസങ്ങള്‍.  അമേരിക്കയിലെ ക്നാനയക്കാരന്‍ മാറികെട്ടിയാലും അവന്റെ അംഗത്വം ക്നാനായ പള്ളികളില്‍ നിലനില്‍ക്കുമെന്നും അത്തരക്കാരുടെ ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍ക്ക് അംഗത്വത്തിന് അവകാശമില്ല എന്നുമുള്ള പ്രഖ്യാപനം ലോകമെമ്പാടുമുള്ള ക്നാനായ സമുദായസ്നേഹികളെ വേദനിപ്പിച്ചു.  ക്നാനായ സമുദായത്തിന്റെ നിര്‍വചനം സംബന്ധിച്ച് പരമ്പരാഗതമായി നമ്മള്‍ പഠിച്ചതും വിശ്വസിച്ചതും തലമുറകളായി പാലിച്ചു പോന്നതും ക്നാനായക്കാരന്‍ ജന്മം കൊണ്ടും കര്‍മം കൊണ്ടും സമുദായ അംഗമാകും എന്നതാണ്.  എന്നാല്‍ ഈ നിര്‍വചനം ജന്മം മാത്രം മതിയെന്ന മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം ഞങ്ങള്‍ അംഗീകരിക്കുന്നില്ല.  ക്നാനായ കത്തോലിക്കാ വര്‍ക്കിംഗ് കമ്മറ്റി അടിയന്തിരമായി ചേര്‍ന്ന് ടി വിഷയം ചര്‍ച്ച ചെയ്യുകയും പിതാവില്‍ നിന്ന് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം തുടര്തീരുമാനങ്ങള്‍ മതിയെന്നും തീരുമാനിച്ചു.  ക്നാനായ വര്‍ക്കിംഗ് കമ്മറ്റിയിലും മുന്‍ വര്‍ക്കിംഗ് കമ്മറ്റിയിലും പെട്ട പത്തു പേരെ പിതാവുമായിട്ടുള്ള ചര്‍ച്ചയ്ക്ക് നിയോഗിച്ചു.  20/03/2012-ല്‍ പിതാവുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ ക്നാനായ സമുദായത്തില്‍ ജനിച്ചാല്‍ മതിയെന്നും സമുദായം മാറി വിവാഹം ചെയ്താലും പള്ളി അംഗത്വത്തില്‍ തുടരാമെന്നും എന്നാല്‍ ഇത് അമേരിക്കയില്‍ മാത്രമേയുള്ളൂവെന്നും കോട്ടയം അതിരൂപതിയില്‍ ഇല്ലായെന്നും പറയുകയുണ്ടായി.  ക്നാനായ സമുദായം ലോകമെമ്പാടും ഒന്നാണെന്നും സമുദായത്തിനാണ് ക്നാനായ പള്ളികള്‍ അനുവദിച്ചു തന്നതെന്നും അമേരിക്കയില്‍ ഒരു നിയമവും കേരളത്തില്‍ മറ്റൊരു നിയമവും ശരിയല്ല എന്നും ഞങ്ങള്‍ പറയുകയുണ്ടായി.  1600 വര്ഷം നാം പാലിച്ച സ്വവംശവിവാഹനിഷ്ഠയിലും തീരുമാനവും പള്ളി അംഗത്വത്തില്‍ വെള്ളം ചേര്‍ത്താല്‍ സമുദായത്തില്‍ നിന്നും പുറത്തേയ്ക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുമെന്നും ഞങ്ങള്‍ ബോധിപ്പിച്ചു.  ക്നാനായ സമുദായത്തിന്റെ ഔദ്യോഗികസമിതിയായ പാസ്റ്ററല്‍ കൌസിലിലും സമുദായ സംഘടന തലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് വരെ പിതാവിന്റെ ലോസാഞ്ചെല്സു തീരുമാനം നടപ്പാക്കരുത് എന്ന് ആവശ്യപ്പെടുകയുണ്ടായി.  പിതാവ് ആയത് അംഗീകരിക്കുകയുണ്ടായില്ല.  ആയതിനാല്‍ ടി വിഷയം അടിയന്തിരപ്രതിനിധിസഭ വിളിച്ചു അവരുടെ തീരുമാനത്തിന് വിടാന്‍ അന്ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.

ആകയാല്‍ 2012 ഏപ്രില്‍ ഒന്നാം തിയതി ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30നു കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പൊതുയോഗസഭ ചേരുന്നതാണ്.  K.C.C., K.C.Y.L., K.C.W.A. പ്രതിനിധികള്‍ നിര്‍ബന്ധമായും ഈ ചരിത്ര സമ്മളനത്തില്‍ പങ്കെടുക്കേണ്ടതാണ്.  താല്പര്യമുള്ള ക്നാനായ സമുദായ അംഗങ്ങള്‍ക്കും ബഹുമാനപ്പെട്ട വൈദികര്‍ക്കും പങ്കെടുക്കാവുന്നതാണ്.  നമ്മുടെ അസ്തിത്വത്തെ ബാധിക്കുന്ന ഈ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കി, ടി സമ്മേളനത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടി അവസരത്തില്‍ ക്നാനായ സമുദായത്തില്‍ “സ്വയാധികാര സഭ” എന്ന വിഷയത്തില്‍ പ്രബന്ധാവതരണവും അന്തരിച്ചു മുന്‍ കെ.സി.സി. പ്രസിഡന്റ്‌, ഇ.ജെ. ലുക്കൊസ് സാറിന്റെ അനുസ്മരണവും ഉണ്ടായിരിക്കും.

എന്ന്,

പ്രൊഫ. ജോയ്‌ മുപ്രാപ്പള്ളില്‍,
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌

കോട്ടയം, 23/03/2012

30 comments:

  1. Another Koonan Kurissu Yudham!!! What will happen if Mar Moolakkattu stick to his formula? Do we have a plan?

    ReplyDelete
  2. Jai Jai Joy Muprapallil

    ReplyDelete
  3. I wish I was in India, I would have attended this meeting.

    ReplyDelete
  4. Muprappallly saaaaarey, keep up the good work.
    The whole world salutes you and are with you.

    You might want to ask mutholam to provide you with some names of the killa pattikal to write more about the ongoing problem faced in u.s. Of course do not forget the pranchiyettens.

    ReplyDelete
  5. Can some one make sure the month is August or April 1st 2012. All the best, and we KNANAYA BLOOD, will be with you.

    ReplyDelete
    Replies
    1. Administrator, British Kna Group Blog24 March 2012 at 14:13

      It was a typing error; it is April 1st. Correction has been made in the post. Thanks for pointing out the mistake.

      Delete
  6. സര്‍വരാജ്യ ക്നാനായ മക്കളെ സംഘടിക്കുവിന്‍ ,കോട്ടയം രൂപതയെ രക്ഷിക്കൂ .

    ReplyDelete
  7. Blood is thicker than water. We will not tolerate or accept a watered down mission, even if we are to shed blood for this cause.

    ReplyDelete
  8. നമ്മുടെ പിതാവ് എന്നും പറഞ്ഞു helicopteril വന്നിറങ്ങുന്നു, ഹോണ്ട, ഇന്നോവ യിലൊക്കെ കറങ്ങുന്നു, ഫൈവ്സ്റ്റാര്‍ ജീവിതം ,എല്ലാം നമ്മുടെ പണം. അവസാനം നമുക്കിട്ടു പണിയും തന്നു അല്ലെ. കൊള്ളാലോ വീഡിയോണ്‍

    ReplyDelete
  9. This is no a not acceptable respected bishop.............

    ReplyDelete
  10. Knanya means by Birth and who practice Endogamy . Absolutely no compromise

    Slowly it will come to Kerala too.

    ReplyDelete
  11. Mutholam and moolakat has to leave. No compromise.

    ReplyDelete
  12. Moolakadu needs to go to sanyasanam and Mutholam needs vanasanam.

    ReplyDelete
    Replies
    1. No no... we should fight to make marriage legal for priests. If Moolakadu Bishop or that american VG Motholam were married and had children then they would have faught for Endogamy to keep their childrens future secure and also so that they can keep the "Knanaya VG" and "Knanaya Bishop".

      Delete
  13. They have both sinned against Knanaya community.

    ReplyDelete
    Replies
    1. dont think like that..

      Delete
    2. Anonymous March 29, 2012,11AM
      Let all the mission Churches Priests return to kerala and let us
      stay in the Western rite in our USA

      Delete
    3. Let every Knanaya Mission and Priests go back to Kerala and let
      us stay with in our Western Rite

      Delete
  14. Do not bring any moola, Mutholam, chazhi, though chazhi is very respectful unlike his brothers in u.s.

    ReplyDelete
  15. Cherpunkaley chathuppu nilam paper-l parasyam cheyyhu koduthathu chummathey allaaaaaa.....

    ReplyDelete
  16. Pithakkanmaarkku Hosana paadi piriyaruthu ketto

    ReplyDelete
  17. Cijo Kuriakose Chalayil25 March 2012 at 06:11

    Please tell bishop to get out of this community, if he doesn't want to live for us. According to my knowledge, many people in bishop's family is married to non knanaya. Now I am Just remembering the words of M.G.Soman in film Lelam. Why didn't those idiots (people who married others) think before their marriage. That time they told love doesn't has eyes,years and so on. Mrupally sir we are behind you. Fight for justice.

    ReplyDelete
    Replies
    1. justice?? hi hi hi .. what justice man.. type of "ooruvilakku" by aadivasikal ..

      Delete
  18. Cijo Kuriakose Chalayil25 March 2012 at 11:09

    ninakkonnum nanamilleda swantham opinion peru vechu ezhuthan..............

    ReplyDelete
  19. Dear Bishop, eshtamillengil angu Kottayam Dioces vittu poyko,no problem pashe ngangale oruvaha viddikal aakalle

    ReplyDelete
  20. ബഹുമാനപ്പെട്ട KCYL അതിരൂപതാ ഭാരവാഹികളുടെ ശ്രദ്ധയ്ക്ക്‌ .... ഈ പോസ്റ്റ്‌കളൊന്നും നിങ്ങള്‍ കണ്ടില്ലേ , അതോ കണ്ടില്ല എന്ന് നടിക്കുകയാണോ ???? ദയവായി നിങ്ങള്‍ ഈ കാര്യത്തില്‍ നിങ്ങളുടെയല്ല സംഘടനയുടെ നയം വ്യക്തമാക്കുക ....
    മെമ്പര്‍ എന്നാ നിലക്ക് ഞങ്ങള്ക്ക് ഇത് അറിയാനുള്ള അവകാശമുണ്ട് ..

    ReplyDelete
  21. ഡിയര്‍ പ്രൊഫസര്‍,
    പതിനേഴു നൂറ്റാണ്ടായി പിന്തുടര്‍ന്ന് പോന്ന പാരമ്പര്യം ഒരു സുപ്രഭാതത്തില്‍ വേണ്ട എന്ന് വെക്കാന്‍ ഒരു സമുദായത്തോട് വിളിച്ചു പറയുന്ന ധര്ഷ്ട്ട്യത്തെ ഒരു രീതിയിലും അനുകൂലിക്കാന്‍ ഒരു സമുദയംഗം എന്ന നിലയില്‍ എനിക്കാവില്ല.ഇതിനെ എതിര്‍ക്കുന്ന ക്നാനായ കോണ്‍ഗ്രസ് എത്ര കാലം ഇതിനെതിരെ നില്‍ക്കും ? സമുദായത്തിലെ ഇതൊരു സംഘടനയും ഇത്രയും കാലം, സഭാ നേതൃത്വത്തിന്റെ ആശിര്‍ വാദത്തില്‍ മാത്രം നിലനിന്നിട്ട് ഉള്ളതാനിന്നു നമുക്കെല്ലാം അറിയാവുന്ന കാര്യവും ആണ്. അഞ്ചു ലക്ഷത്തില്‍ താഴെ വരുന്ന അംഗ ബലം ഉള്ള ഒരു സമുദായത്തിന്റെ ഇടയന്‍ സ്വന്തമായി ഒരു തീരുമാനം എടുത്ത് അതില്‍ ഉറച്ചു നില്‍ക്കുന്നത് ക്രിസ്തീയ സഭകളില്‍ പിന്തുടരുന്ന സ്വേച്ഛാധിപത്യ ഭരണ രീതികളുടെ ഒരു ചെറിയ ഉദാഹരണം മാത്രം. സീറോ മലബാര്‍ സഭ എന്നാ വിശ്വാസികളെ പല രീതിയില്‍ പിരിവ്‌ നടത്തിയും, പിരിച്ചു നടത്തിയും നില നിന്ന് പോരുന്ന ഈ ഏകാധിപത്ധ്യ സംവിധാനത്തില്‍ നിന്നും അടുത്ത ഒന്നോ രണ്ടോ തലമുറ തീരുന്നതിനു മുന്‍പേ അംഗങ്ങള്‍ വിട്ടു പോകാന്‍ തുടങ്ങും. ഇപ്പോഴത്തെ യുറോപ്പഇന്റെ അവസ്ഥ ഇവിടെയും വരും .. അല്ലാതെ ബിഷപ്പ് സ്വന്തം തീരുമാനം മാറ്റി പറയും എന്നു ഞാന്‍ വിശസിക്കുന്നില്ല.

    ReplyDelete
  22. Some parents already started supporting kids to go ahead with marriage with other community because of Mulakkadan's announcement. Before this announcement these parents were not happy with their kids decesion of their affair with non knanayetes. These parents really think that some day they can come back to kna. I can not even think these knanaya church filled with pandies, chokons, Nigros and Spanish. Our community will be named as AVIAL KNA.

    ReplyDelete
    Replies
    1. Then one day some of theses kids will marry Jacobites, Benthakost, Marthoma etc and then they will fight that since these are also Christain Bible based churches, they should be included into Kottayam diocese also.

      Delete