NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 15 December 2011

പുതിയ ക്നാനായ കണ്‍വെന്ഷന്‍


ഹലോ, ഇത് റോയ്പ്പാന്‍ ആണോ?

യെസ്, റോയി ജോസഫ്‌ സ്പീകിംഗ്‌. എന്ത് വേണം? ആരാണ്?

ഞാന്‍ കുശു.

ആര്, പശുവോ?

അല്ല - കുശു, പുതിയ നാട്ടുരാജാവ്.

എന്ത് വേണം?  അടിയന്‍ ഇപ്പോള്‍ പ്രജ അല്ലല്ലോ.

അങ്ങിനെ പറയരുത്.  താങ്കള്‍ക്ക്‌ പട്ടും വളയും തന്നതൊക്കെ മറന്നോ?

അത് പണ്ടേ ഞാന്‍ എന്റെ പട്ടിയ്ക്കു കൊടുത്തല്ലോ!  അശുവിനു ഇപ്പോള്‍ എന്താ വേണ്ടത്?

അശു അല്ല, കുശു.  റോയ്പ്പാന്റെ പോസ്റ്റ്‌ കോഡ് ഒന്ന് പറഞ്ഞേ

എന്തിനാണ് എന്റെ അനുജാ?

ഞങ്ങള്‍ കരോള്‍കാര്‍ അങ്ങോട്ട്‌ വരുന്നു.

മറ്റാരേം കിട്ടിയില്ലേ?  ഞാന്‍ പ്രജ അല്ലെന്നു പറഞ്ഞില്ലേ?

റോയ്പ്പന്റെ ഭാര്യയും മക്കളും പ്രജകള്‍ ആണല്ലോ.  പിന്നെ, പ്രജകള്‍ അല്ലാത്തവരില്‍ നിന്നും പൈസ വാങ്ങാന്‍ പാടില്ല എന്ന് ഒരു നിയമവും ഇല്ല.

എന്തിനാണ് സുഹൃത്തേ ഇത്ര ആക്രാന്തം കാട്ടി പൈസ ഉണ്ടാക്കുന്നത്?

ഓരോ അവന്മാര്‍ കാണിച്ച പോക്രിതരതിന്റെ ശിക്ഷ.  അല്ലാതെ എന്ത് പറയാന്‍!

അല്ല, നിന്നോട് രാജാവാകാന്‍ ഞാന്‍ പറഞ്ഞോ?

അതിപ്പം......

ഏതു ഇപ്പം? കൊച്ചനെ, നീ പോയി വേറെ പണി നോക്ക്.  പണ്ടൊക്കെ ഞാന്‍ കൊറേ കൊടുത്തതാ.  എല്ലാം മതിയാക്കി.  ഇനി ആരേം ഒലത്തുന്നില്ല.

അവര് സസ്പെന്‍ഡ് ചെയ്തു എന്നല്ലേ ഉള്ളു?  റോയ്പ്പാന്റെ കനാ രക്തം ഊറ്റി കളഞ്ഞില്ലല്ലോ....

അതിനു അവറ്റകള്‍ വീണ്ടും ജനിക്കണം!

അതാ പറഞ്ഞത്, ആ പോസ്റ്റ്‌ കോഡ് ഒന്ന് പറഞ്ഞാട്ടെ.

ശിശു, ഞാന്‍ വേറെ തെറ്റുകളും ഒരു പാട് ചെയ്തിട്ടുണ്ട് ......

ശിശു അല്ല, കിശു.  എന്ത് തെറ്റാണോ ആവോ?

ഞാന്‍ കഴിഞ്ഞ ആഴ്ച അപ്നായില്‍ നിന്ന് ഒരു വരിക്കചക്ക വാങ്ങി.  ഞാനും പിള്ളേരും ചൊള തിന്നിട്ട് മടലും ചകിനീം ഒക്കെ കളഞ്ഞു.  അത് കഴിഞ്ഞാ ഞാന്‍ അറിഞ്ഞത്, സ്വര്‍ഗത്തില്‍ പോണമെങ്കില്‍ ചക്കമടലും പഴത്തൊലിയും ഒക്കെ തിന്നണം എന്ന്.  എന്റെ പിഴ, എന്റെ പിഴ, ഞങ്ങളുടെ വലിയ പിഴ!

ഈ റോയ്പ്പന്റെ ഒരു തമാശ!  പോസ്റ്റ്‌ കോഡ് ഒന്ന് പറഞ്ഞെ

മോനെ, ദിനേശ, നീ എന്റെ വായില്‍ നിന്നും വല്ലതും കേള്‍ക്കും.

അങ്ങനെ പറയല്ലേ, ഞാന്‍ ഒരു പാവം അല്ലെ?

മോനെ, നീ ഒരു കാര്യം ചെയ്യ്‌.  മന്ചെസ്റെരില്‍ ഒരു കണ്‍വെന്‍ഷന്‍ അങ്ങു നടത്ത്.  ഒറ്റ ക്നാനായ സ്പോന്സോര്‍മാരെ അടിപ്പിക്കരുത്.  എചികള്‍ ആണവര്‍.  അല്ലാത്ത എത്ര മാന്യന്മാര്‍ ഈ നാടിലുണ്ട്.  അവര് ഇഷ്ടം പോലെ കാശ് തരും.

റോയ്പ്പന്റെ ഓരോ വിവരക്കേടുകള്‍.  തിരുമേനി വരാതെ എന്ത് കണ്‍വെന്‍ഷന്‍?

അതെന്താ തിരുമെനിയ്ക്ക്‌ മാന്ചെസ്റെരില്‍ ഊര് വിലക്കുണ്ടോ?

അല്ല, ഇത്തരം ചെറിയ കണ്‍വെന്‍ഷന്‍ എന്ന് പറയുമ്പോള്‍....

നീ കിശു അല്ല, സാക്ഷാല്‍ പശു തന്നെ.  തിരുമേനി കല്യാണം കെട്ടിക്കാന്‍ അമേരിക്കയില്‍ പോകുന്നതോന്നും നീ കേട്ടിട്ടില്ലേ? എവിടം വരവാടാ ഇവന്‍?  എടാ കാശേടുതെറിയണം.  ഏതു തിരുമെനീം വരും.

അല്ലെങ്കില്‍ തിരുമേനിയോട് പോകാന്‍ പറ.  നമ്മുടെ പഴയ ഒരു മോന്സിങ്ങോര്‍ ഇല്ലേ.  ഇപ്പോള്‍ സകല പരിപാടിയ്ക്കും അങ്ങേരു മുന്‍പില്‍ ഒണ്ടു.  അങ്ങേരെ കൊണ്ട് വരണം.


എന്ന്ട്ടു വേണം അങ്ങേര് അകത്തകാന്‍.


എടാ കഴുതേ, അമേരികന്‍ പോലീസ് അല്ലേ അങ്ങേരെ തപ്പി നടക്കുന്നത്?  ഇവിടെ വന്നാല്‍ എന്താ കുഴപ്പം?

ശരി, ശരി, അത് ബുദ്ധി തന്നെ.  എന്നാലും പോസ്റ്റ്‌ കോഡ് പറഞ്ഞില്ല...

എടാ .........

(ബാക്കി ഭാഗം സെന്സര്‍ ബോര്‍ഡ്‌ കട്ട്‌ ചെയ്തു!)

കര്‍ട്ടന്‍.

(Posted on behalf of an author who would like to remain anonymous)

Tuesday, 13 December 2011

കരോളും ചില നുറുങ്ങിയ ചിന്തകളും

ക്രിസ്തുമസ് എല്ലാവര്ക്കും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍ ആണ് കുട്ടികള്‍ മധുരം നുണയുമ്പോള്‍ വലിയവര്‍ ഇന്ന് മദ്യം നുണയുന്നു. ക്രിസ്തുമസ് ദിനങ്ങള്‍ അടുക്കുമ്പോള്‍ നാട്ടില്‍ ഓരോ അസോസിയേഷന്‍ ഓരോ കാരണം പറഞ്ഞു വീട് കയറുന്നു. കിട്ടിയ കാശുകൊണ്ട് പുട്ട് അടിക്കുന്നു മിച്ചമുള്ളത്
ക്രിക്കറ്റ്‌ ബാറ്റ് ബോള്‍ എന്നിവ വാങ്ങിക്കുന്നു.
മിച്ചം വല്ലതും ഉണ്ടെങ്കില്‍ സംഭാവന കൊടുക്കും. അങ്ങനെ ഉണ്ണി ഈശോ പണം പിരിക്കാനുള്ള മാര്‍ഗമായി മാറി

യുദാസ് മുപ്പതു വെള്ളിനാണയം കിട്ടുവാന്‍ ഈശോയെ ഉമ്മ വെച്ചങ്ങില്‍ ഇന്ന് അസോസിയേഷന്‍ എന്തിനാണ് ഉണ്ണിയെ വീടുകളില്‍ കൊണ്ടുവരുന്നത്. യുദാസ് തന്ടെ തെറ്റ് മനസിലാക്കി നാണയം വലിച്ചെറിഞ്ഞു എന്നാല്‍ ഇന്നോ ഉണ്ണിയെ വെച്ച് പണം ഉണ്ടാക്കി ഗമയില്‍ നടക്കുന്നു

ആരാണ് ഭേദം യുടാസോ അതോ നമ്മളോ ??

അതിലും വലിയ കഥയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു പിരിച്ച പണം തികയില്ല പാട്ടുകാരനും ഹോട്ടല്‍ ഉടമക്കും ഒക്കെ കൊടുക്കണം പഴയ പോലെ സ്പോന്സോര്‍ ഇല്ല

പിന്നെ എന്താണ് വഴി ഒറ്റ മാര്‍ഗം ക്രിസ്തുമസ് കരോള്‍ നടത്തുക അമ്പതു വീട് കയറി തെണ്ടിയാല്‍ അഞ്ഞൂറ് കിട്ടിയാല്‍ ഒന്ന് പിടിച്ചു നില്‍ക്കാം കൊടുത്ത
ചെക്ക് വണ്ടിചെക്ക് ആകില്ല
അച്ഛന്‍ വെഞ്ചരിച്ച ഉണ്ണി രൂപം ആണന്നു പറഞ്ഞാല്‍ വല്ലവരും ഇരുപതു ഇട്ടാലോ നല്ലത് തന്നെ
ഇതുകൊണ്ട് വീട്ടുകാരന് എന്ത് നേട്ടം കോട്ടം മാത്രം , പണവും പോകും ചായയും കടിയും നഷ്ടം , ഉണ്ണിയെ കൊണ്ടുനടക്കുന്നവര്‍ക്കോ പണവും കിട്ടും ചായയും കിട്ടും ഒത്താല്‍ ഒരു ഊണും പിന്നെ വണ്ടി ചെക്ക് ആകാതെ മുഖവും രക്ഷിക്കാം
MANCHESTER സമീപത്തുള്ളവര്‍ സൂക്ഷിക്കുക ഉണ്ണി ഈശോ യുടെ രൂപവും കൈയ്യില്‍ ഏന്തി പുതിയ പ്രസിഡന്റ്‌ രംഗത്ത് ഇറങ്ങുന്നു

അവന്‍ കള്ളനെപ്പോലെ ഏതു സമയത്തും വരാം വായില്‍ തീയും മൂക്കില്‍ പുകയുംആയി

ഒരുങ്ങി ഇരിക്കുക കൈയില്‍ പണവും ആയി

Monday, 12 December 2011

അദ്ഭുത ദീപിലെ പട്ടാഭിഷേകം


ഇംഗ്ലണ്ടിലെ വലിയ പട്ടണമായ മന്ചെസ്റെര്‍ അടുത്ത് ഒരു ചെറുദീപില്‍ കഴിഞ്ഞ ദിവസം ഒരു പട്ടാഭിഷേകം നടന്നു.

നിലവില്‍ ആ ഊരിലെ പ്രമാണി ആണോ പെണ്ണോ അതോ ആണും പെണ്ണും കെട്ടവനോ?

ഇതായിരുന്നു ദീപിലെ വനിതകളുടെ സംശയം. ആ ദീപില്‍ ആണുങ്ങള്‍ ഇല്ലത്രെ; അഥവാ ഉണ്ടെങ്കില്‍ ദീപിലെ വോട്ടര്‍  ലിസ്റ്റില്‍ പേരില്ല അഥവാ പേര് ചേര്ത്താഷല്‍ അവരെ പുറത്താക്കും.

സ്ത്രീലംപടന്‍  വാണരുളുന്ന ആ നാട്ടില്‍ പ്രമാണിയെ സ്ത്രീകള്‍ ഒത്തുചേര്ന്നു  ഊര് വിലക്കി.

അവസാനം മഹാരാജാവ് ഇടപെട്ടു. ഊരിലെ പ്രമാണി ആളു ആണ് തന്നെ. കാരണം 2 മക്കളുടെ അച്ഛനാണ്!

വൈമനസ്യത്തോടെ എങ്കിലും സ്ത്രീകള്‍  രാജകല്പന സ്വീകരിച്ചു. ഇനി എന്താണ് വഴി - അവര്‍ തല പുകച്ചു.

എന്നാല്‍ പ്രമാണിക്ക് തന്റെ പൌരുഷം ചോദ്യം ചെയ്തവര്ക്കെതിരെ നീരസം തോന്നി. സ്ത്രീകള്‍ ഇനിയും തന്റെ മുണ്ട് അഴിക്കുമോ എന്ന് ഭയന്ന് രാജി വച്ച് ഓടി.

ആനന്ദ ലബ്തിക്കിനി എന്ത് വേണം?

സ്ത്രീകള്‍ ആലോചിച്ചു. ഊരില്‍ ഇനി തങ്ങളുടെ ഇഷ്ട്ടതിനോത്ത്ത ആളില്ല തന്നെയുമല്ല ഉള്ളവരുടെ എല്ലാം പണ്ടേ പരിശോധിച്ചതാണ് .

അപ്പോള്‍ പുതിയ ആശയം - അയല്‍ ഊരിലെ 4 മക്കള്‍ ഉള്ള അപ്പനും എന്നാല്‍ സ്ത്രീലബടനുമായ ഒരാളെ ഇരുത്തുക. കാണാനോ വലിയ തരക്കേടില്ല.
ഊരിലെ മുഴുവനാളുകളും ഇല്ലെങ്കിലും, അവരോടു ചോദിക്കാതെ ആയാലും കുഴപ്പമില്ല, പ്രമാണി ആയി വാഴിക്കാന്‍ തീരുമാനിച്ചു.

ഇതില്‍ ദീപിലെ ആണുങ്ങള്‍ എന്ന് പറയുന്നവര്‍ ദുഖിച്ചു.
പുതിയ ആളെ വല്ലപ്പോഴുമേ ഇവിടെ കണ്ടിട്ടുള്ളു; തന്നെയുമല്ല ഇവന്‍ നമ്മുടെ കസേരയും വലിച്ചു.

ഊരിലെ ഉപദേശിക്കും ചെറിയ മോഹം തന്റെ ഭാര്യ ആകണം പെരിയോര്‍.

സ്ത്രീകള്‍ കണ്ണ് ഉരുട്ടി. അപ്പോള്‍ പാവം അവര്‍ പുതിയ പ്രമാണിക്ക് ജയ് ജയ് വിളിച്ചു.

താമസിച്ചില്ല, ഊരിലെ തച്ചനെ വിളിച്ചു പ്രശ്നം നോക്കി. ജാതകം ഓക്കേ. സമയം ഉഗ്രന്‍. മുഹൂര്ത്തം  കൃത്യം. ഇനി വൈകിയാല്‍ വേറെ ആണുങ്ങള്‍ കയറും - തച്ചന്‍ മുന്നറിയിപ്പ് നല്കിച. തന്റെ ഉപദേശം സ്വീകരിച്ചവരെ തച്ചന്‍ അനുഗ്രഹിച്ചു; നീട്ടി പാടി

"ഇരു മെയ്യല്ലലും മനമോന്നായി അടിവേക്കുവോളം നിങ്ങള്‍ പിരിയാതെ
ആശ നിരാസകള്‍ ...................................."

ആണും, പെണ്ണും, കുഞ്ഞുങ്ങളും വഴിയെ പോയ നായയും തിന്നു മതിയായി. പിന്നെയും 2 കുട്ട നിറയെ ചോറ് മിച്ചം.  ഭഷണക്കാരന്‍ പുലിയോ അതോ രക്ഷകനോ?

ഊരിലെ പുതിയ പ്രമാണിയുടെ ഫോട്ടോ പത്രത്തില്‍ വലിയ മുഴുപ്പില്‍ കണ്ടുകൊള്കയ. എത്രനാള്‍ കാണുമെന്നു ആര്ക്കലറിയാം.

മോനെ ദിനേശാ ഒരു പക്ഷെ അടുത്ത് തന്നെ വീണ്ടും പട്ടാഭിഷേകം കണ്ടേക്കാം; ആര്ക്ക്റിയാം

ശംഭോ മഹാദേവ!!!!!!!!!!

സവാരി ഗിരിഗിരി

നിര്യാതനായി - പുലിക്കൂട്ടില്‍ പി.ജെ. ജോര്ജ് ‌


വെളിയനാട്‌: റിട്ട. ഹെഡ്‌മാസ്‌റ്റര്‍ പുലിക്കൂട്ടില്‍ പി.ജെ. ജോര്ജ്്‌ (67) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച (14/12/11) മൂന്നിന്‌ വെളിയനാട്‌ സെന്റ്‌ മിഖായേല്‍ പള്ളിയില്‍.


ഭാര്യ: തൊടുപുഴ ചക്കുങ്കല്‍ ജോളി. മക്കള്‍: ജോഷി (Portsmouth- U.K.), ജ്യോതി (ഓസ്‌ട്രേലിയ). മരുമക്കള്‍: സീന കോയിപ്പുറത്ത്‌ (മാഞ്ഞൂര്‍), എബി പടവത്തില്‍ (‌എസ്.എച്ച്‌.മൗണ്ട്‌).

Contact Email (Joshy Pulikoottil): joshjoshpala@yahoo.co.in

അമ്മെ അമൃതാനന്തമയീ!


ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്ക്ക്മ ആശ്വാസവും അറിവും പകര്ന്നു  നല്കുസന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്സുനമാരെ ഗുണ്ടകള്‍ മര്ദ്ദി്ച്ച വാര്ത്തി മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്.  ഇതിനെ കുറിച്ച് ഇമെയില്‍ വഴി പ്രചരിച്ചതാണിത്

മക്കളേ,

നാം ഹൃദയത്തില്‍ കരുണയുള്ളവരായിരിക്കണം. രോഗമനുഭവിക്കുന്നവരോടും ദുരിതം പേറുന്നവരോടും കരുണ കാണിക്കണം. നോക്കൂ, നമ്മളണിഞ്ഞിരിക്കുന്ന ഈ ശുഭ്രവസ്‌ത്രം പോലെ നമ്മുടെ മനസ്സും ശുഭ്രമായിരിക്കണം. ആര്ത്തിണകളില്‍ നിന്നും അമിതമായ ആഗ്രഹങ്ങളില്‍ നിന്നും നാം വിമുക്തരാകണം. അദ്ദാണ്‌ ആനന്ദത്തിലേക്കുള്ള വഴി. അമ്മയെപ്പോലെ പതിനായിരങ്ങളുടെ ദുഖവും മൂക്കളയും ഒരുമിച്ച്‌ ഒപ്പിയെടുക്കാന്‍ മക്കളേ, നിങ്ങള്ക്കെഖല്ലാവര്ക്കും  കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ദുരിതമനുഭവിക്കുന്നവരുടെ വേദനകളില്‍ തൈലം പുരട്ടാന്‍ നിങ്ങള്ക്കാഴവും. അതിനായി പ്രത്യേകം പഠിച്ചൊരുങ്ങി വരുന്ന നിങ്ങള്ക്ക്യ‌ പുണ്യപ്രവൃത്തികളിലേര്പ്പെ ടാനുള്ള ഒരു വേദിയൊരുക്കുക മാത്രമേ അമ്മ ചെയ്‌തിട്ടുള്ളൂ. അതിനെ ഓരോ മനുഷ്യരും ഓരോ പേരില്‍ വിളിക്കുന്നു വെന്നേയുള്ളൂ. ചിലര്ക്ക് ‌ അതൊരു ആതുരായലമാവും. ചിലര്ക്ക് ‌ അത്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായിരിക്കാം. മക്കളേ, അത്‌ ഒരു കച്ചവടസ്ഥാപനമാണെന്ന വസ്‌തുത തിരിച്ചറിഞ്ഞ്‌ ഉറക്കെ പറയുന്നവര്‍ പോലുമുണ്ട്‌. മക്കളേ, കച്ചവടം പാപമല്ല.ആവശ്യമുള്ളത്‌ ആവശ്യക്കാരനു നല്കു കയും അവരില്‍ നിന്ന്‌ അതിന്‌ മതിയായ പ്രതിഫലം ഈടാക്കുകയും ചെയ്യുന്നത്‌ മക്കളേ, നിങ്ങളെപ്പോലുള്ള സാധാരണക്കാര്‍ ചെയ്യേണ്ടതു തന്നെയാണ്‌. അമ്മയുടെ കച്ചവടക്കാര്‍ വാങ്ങുന്ന പ്രതിഫലം അല്‌പം കൂടുതലാണെന്നു പറയുന്നവരോട്‌ മക്കളേ, അത്‌ അമ്മയ്‌ക്ക്‌ മക്കള്‍ സ്‌നേഹത്തോടെ നല്കുലന്ന ദക്ഷിണ മാത്രമാണെന്നു നിങ്ങള്‍ പറഞ്ഞു കൊടുക്കണം.

അമ്മയ്‌ക്കെന്തിനാണ്‌ മക്കളേ പണം! സങ്കടപ്പെടുന്നവരുടെ കണ്ണീര്‌ ഒപ്പിയൊപ്പിയെടുക്കാന്‍ കുറച്ച്‌ കൈലേസു വേണം. ഇടയ്‌ക്കിടെ അമ്മയുടെ മുഖവും തോളും തുടയ്‌ക്കാന്‍ നല്ല വെറ്റ്‌ ടിഷ്യുവും വേണം. പിന്നെ, എന്നും വന്ന്‌ പറയാന്‍ മക്കളേ നിങ്ങളെല്ലാവരും എക്കാലത്തും ആവശ്യത്തിനു സങ്കടങ്ങളുള്ളവരായിരിക്കുകയും വേണം. അത്രയേ അമ്മയ്‌ക്ക്‌ വേണ്ടൂ.

മക്കളേ, ദുരിതം അനുഭവിക്കുന്നവര്ക്ക്ാ‌ ആശ്വാസം നല്കാേന്‍ നിങ്ങള്ക്കുക കിട്ടുന്ന അവസരമാണ്‌ ഈ ലോകത്തില്‍ നിങ്ങള്ക്ക്്‌ ഈശ്വരനെ ദര്ശിാക്കാനുള്ള വഴിയൊരുക്കുന്നത്‌. ഈശ്വരനെ ദര്ശി ക്കുന്നവര്‍ ഈശ്വരനിലേക്കെത്തിച്ചേരുന്നു. അവര്‍ ഈശ്വരനായിത്തീരുന്നു. മക്കളേ, നിങ്ങള്ക്കോ്രോരുത്തര്ക്കും  അങ്ങനെ ദൈവമായി മാറാന്‍ കഴിയും. അതിനുള്ള അവസരങ്ങള്‍ നിങ്ങള്ക്കു് ഉണ്ടാക്കിത്തരിക മാത്രമാണ്‌ അമ്മ ചെയ്‌തിട്ടുള്ള. ദൈവമായിത്തീരാന്‍ വേണ്ടി അമ്മ അനുഭവിച്ച കഷ്ടതകളൊന്നും നിങ്ങള്ക്ക് ‌ അനുഭവിക്കേണ്ടി വരരുതെന്ന്‌ അമ്മയ്‌ക്ക്‌ നിര്ബ ന്ധമുണ്ടായിരുന്നു. ദൈവമായതിന്റെ എന്തെങ്കിലും അഹന്ത അമ്മയൊരിക്കലും കാണിക്കുകയില്ല.

മക്കളേ, പുണ്യം ചെയ്യാനുള്ള അവസരം കൈവരുമ്പോള്‍ നിങ്ങള്‍ അതില്‍ നിന്നു മാറി നില്ക്കകരുത്‌. പുണ്യത്തിന്‌ പണം മോഹിക്കരുത്‌. മക്കളേ പുണ്യത്തിന്‌ പകരം പുണ്യം മാത്രം. ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ പുണ്യം ചെയ്‌ത്‌ നിങ്ങള്‍ തളരുമ്പോള്‍ തെല്ലൊന്നു വിശ്രമിക്കാനും അല്‌പം ഭക്ഷണം കഴിക്കാനും അമ്മ നല്കു്ന്ന ചെറിയ പ്രസാദത്തെ നിങ്ങള്‍ ശമ്പളമായി കാണരുത്‌. മക്കളേ, ഏതെങ്കിലും പുണ്യസ്ഥലത്തെ വിശ്വാസികള്‍ ഞങ്ങള്ക്കു് കൂടുതല്‍ പ്രസാദം വേണമെന്നു പറഞ്ഞ്‌ സമരം ചെയ്യുമോ?

മക്കളേ, സമരം പാപമാണ്‌. അതിന്റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ വീണു പോകരുത്‌. അത്തരം പ്രലോഭനങ്ങളില്‍ വീണു പോകുന്നവരെ അതില്‍ നിന്ന്‌ അമ്മയുടെ മക്കളെ പിന്തിരിപ്പിക്കാനായി വേറേ ചില മക്കളെ അമ്മ ഏര്പ്പാ ടാക്കിയിട്ടുണ്ട്‌.

മക്കളേ, നിങ്ങളറിയുക, നിങ്ങള്‍ വഴി തെറ്റിപ്പോകുന്നത്‌ ഏത്‌ അമ്മയ്‌ക്കാണ്‌ സഹിക്കാനാവുക! അതിനാല്‍ നിങ്ങളോടുള്ള സ്‌നേഹവും കരുണയും കൊണ്ടാണ്‌ നിങ്ങളെ വഴി നടത്താനായി അമ്മ അവരെ ഏര്പ്പാ ടാക്കിയിരിക്കുന്നത്‌. കാഷായമണിഞ്ഞ അമ്മയുടെ ഗുണ്ടമ്‌ക്കളെക്കുറിച്ച്‌ നിങ്ങള്ക്കൊിക്കെ അറിവുള്ളതുമാണല്ലോ. അമ്മയുടെ ഗുണ്ടമക്കള്‍ നിങ്ങളെ ആലിംഗനം ചെയ്‌ത്‌ നിങ്ങളുടെ ദുഖങ്ങള്‍ ശമിപ്പിക്കും.അതിനായി അവര്‍ വേഗത്തിലോടിയെത്തുമ്പോള്‍ അവരെ അക്രമികളെന്നു വിളിക്കുന്നവരുമുണ്ട്‌ മക്കളേ. അമ്മ നിങ്ങളെ ആലിംഗനം ചെയ്യുന്നതു പോലെ തന്നെയാണ്‌ അവരുടെ ആലിംഗനങ്ങളും. ഓരോ മാസവും മൂവായിരവും നാലിയരവും രൂപ അമ്മ മക്കള്ക്ക്ണ‌ പ്രസാദമായി നല്കുരന്നുണ്ട്‌. അതിലധികം ചോദിച്ചാല്‍ മക്കളേ ചവിട്ടി എല്ലൊടിച്ചുകളയും.

എന്ന്‌ മക്കളുടെ അമ്മ

Thursday, 8 December 2011

കഴുകനും ശവവും


This is in response to the detailed Comment posted by Chacko Luke (of Manchester), on 7 December 2011 22:36.

As the Administrator of this Group Blog, I would like to remind the visitors/readers that the trouble in Manchester started following the Unit election there.  To be more precise, it happened when there was an allegation that 2 members of the Unit (Joyppan and Sunny) discussed the matter openly in the media.  The UKKCA Moghuls decided that this sould not be permitted or tolerated and decided to initiate disciplinary action against the two individuals forgetting about all the relevant by-laws of the Constitution.

And now we all know what has come out of it.

You don’t need to be an Einstein (I mean the original one – the German Jewish Scientist) to understand that if a deadbody is left unattended to, vultures will come.  That is why dead bodies are buried 6 feet below the grond, so that vultures stand no chance.  In modern world, whenever there is a news of public interest, media will report it and UKKCA bosses from their experience should know that they cannot do a thing about the media.  (Of course, they can curse them!).

UKKCA, unlike Catholic Church, is an organization on democratic lines.  There should be avenues to raise the concerns of its members.  Unless that is provided, yes, vultures will devour the dead body.

British Kna has been launched with the intention of providing such a facility.  I repeat my offer that the day UKKCA provides a similar facility, British Kna will be closed down.  Till then, they could make use of this platform to answer the questions and concerns of members.  This is the forum where UKKCA bosses should answer the people.  If they believe using British Kna is below their dignity, and want to imagine that they are Thirumenies of a different variety, who will never answer people’s questions, I appeal to the members of the community to pray for them.

Dear friends, the only way to keep the vultures away is to arrange a decent and proper burial.

Administrator, British Kna Grop Blog.


Pasted below is Chacko Luke's Comments for your ready reference:

From the paper reports we know that Wigan Unit is a new born child. But just like the grand daughter of Amitab Bechan, the Manja pathrams give so much importance and coverage. They should realise the fact that they did not seed, water or nurture the UKKCA but now they want to have more readers. For that they are using UKKCA. The ordinary Kna people know about it. So it is the right time to stop all these. The discussions should be conducted in the UKKCA and in the units.

Regarding the Wigan unit, why did the sub committee take such a long period for their study? After all it was not Maradu or Koothuparambu incidents. One member submitted the report and others did not even get the time to telephone the applicants. Then how did they come to such conclusions? In the last National council meeting one of the members requested to approve this unit as members in the family move from the Tharavadu when they get married. No one paid attention to it. Representatives from MKCA strongly opposed this idea. For what? Finally it ended up like this? In front of others Knanites lost its image. At least the sub committee could arrange a meeting of all the applicants within the 45 days. Everyone in Manchester like me knows that in the past ten years all the programmes where held in Wythenshawe which is not convenient for people even in Manchester area then why to blame the Wigan Kna members. If they ask for a separate unit grand them and let them have their own small house and live happily instead of fighting each other just like in MKCA.

The sub committee member also should not have given news to the papers and I doubt how did the paper came to know that Fr. Saji send the report 13 minutes past 12. What is the typing speed of Fr. Saji ? Because he had 45 days to type.

Now the question is did Fr. Saji gave the information or did anybody knows his password and use his e mail ID. Or the other possibility is from the General Secretary or the President of UKKCA. If any of them gave the reports to the papers what is the difference between an ordinary member like me and a leader. Chakkikkotha Chankaran. Now it is we the ordinary Kna members turn to say Ente pizha Ente Pizha Ente Valiya pizha for having such leaders on our shoulders.

My personal opinion is Spiritual advisor should not interfere in the administrative side of UKKCA let the President and others do it. Why do you father get all these allegations?. Better for you, your health and for your spirit to stay away from this unnecessary troubles.

Catholic Church is against IVF treatment but if any one is born by IVF treatment they are given baptism. In the same way more than 20 units under UKKCA do not satisfy the conditions required for a unit still they were approved by UKKCA. So there is no doubt one day Wigan unit also will be baptised by the National council

Tuesday, 6 December 2011

Wigan: Freedom at Midnight

It was just like Indian Independence. Wigan Knanaya Catholic Association got the long awaited Green Signal from UKKCA National Executive Committee. On behalf of all the applicants, I thank each one of you for your valuable support and guidance in achieving this.  We are however sorry for the trouble, pain and of course the mental stress all of you had.

We could have solved this problem very easily but may be this is the will of God. Glory after crucifixion. Now it is our turn to function as a model for other UKKCA units.  For that we request your continued support.

On behalf of all the Knanaya members here, we welcome each one of you to our Christmas and New Year programme scheduled to be held on 29th December at 5.30. pm. Your valuable presence is highly solicited.

Please try to arrange your duties accordingly. 

Monday, 5 December 2011

തച്ചന്‍ ഉറങ്ങാത്ത രാത്രി


വിരുദ്ധ ചാക്കോ എഴുതിയ സുവിശേഷം, അധ്യായം 2,  വാക്യങ്ങള്‍ 1 - 12

ഇന്സ്ടിനോസ് UKKCA രാജവായിരിക്കെ വടക്ക് പടിഞാറു ദേശത്തെ ചെറു പട്ടണമായ വിഗനോയിലെ അപേക്ഷകരുടെ കണക്ക് എടുക്കുവാന്‍ കല്പന ആയി.  അതിനായി ഉപദേശിയായ തച്ചനെയും സിരിലോസിനെയും
ബിജാനോസിനെയും ഫിലിപ്പനോസിനെയും നിയമിച്ചു.

തങ്ങള്ടെ അപെഷയും പേരും ഊരും നാളും ജനനായകന്‍ കമ്മിറ്റി മുമ്പാകെ സമര്‍പിച്ചു.  അതില്മേല്‍ നടപടി ഉണ്ടാക്കാതെ ദിവസങ്ങള്‍ കടന്നു പോയി, കമ്മിറ്റിക്കാര്‍ വിദേശവാസത്തിനു പോയി.  ബിജാനോസ്‌ സ്വന്തം പട്ടണത്തില്‍ ഭാര്യയോടൊത് കഴിഞ്ഞു.

അനുവദിച്ച മുപ്പത്‌ ദിവസം കഴിഞ്ഞപ്പോള്‍ രാജമന്ത്രിയുടെ അസാന്നിധ്യത്തില്‍ കൊച്ചുമന്ത്രി കല്പന പുറപ്പെടുവിച്ചു. പതിനഞ്ചു ദിവസം കൂടി തരുന്നു, കണക്കും വിവരവും ബോധിപ്പിക്കാന്‍.

കൊട്ടാരത്തിലെ ഉപദേശി തിരികെ വന്നെങ്കിലും താന്‍ രാജാവിനെക്കാള്‍ വലുതെന്നു കരുതി. വിഗനോയിലെ അപേക്ഷകരെയും അല്ലാത്തവരെയും കൂട്ടി യോഗം കൂടുവാന്‍ തീരുമാനിച്ചു.  തന്റെ സമയം വരെ കാത്തിരിക്കും എന്ന് തച്ചന്‍ കരുതി.  ബിജാനോസിനെയും ഫിലിപ്പാസിനോയയൂം തച്ചന്‍ വരുതിയില്‍ ആക്കി.  തെറ്റിദ്ധരിച്ച അവര്‍ രാജാ സന്നിധിയില്‍ ദിവസങ്ങള്‍ നീട്ടി തരുവാന്‍ അപേക്ഷിച്ചു.

സിരിലാവോസ് കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന്  കരുതി തന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കി രാജാ സന്ന്ധിയില്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ സമര്‍പിച്ചു.  

രാജസിംഹാസനം ഉണര്‍ന്നു.  സഭ സമ്മേളിച്ചു.  രാത്രി 12  കഴിഞ്ഞപ്പോള്‍ തച്ചനും കൂട്ടാളികള്‍ക്കും അനുവദിച്ച സമയം കഴിഞ്ഞു.  വിഗനോയുടെ ആവശ്യം സാധ്യമല്ല, കാരണം ജനം മണ്ടന്മാര്‍; അകലമോ കുറവ്.

കപ്പക്കാലയില്‍ കൂടി പോയാല്‍ ദൂരപരിധി ഇനിയും കുറയും – തച്ചന്റെ കുശിനിക്കാരന്‍ ഉപദേശിച്ചു.

ഉപദേശം ആഞ്ജയായി.  ദൂതന്‍ ഉറക്കത്തില്‍ ആയതിനാല്‍ മയുരത്തിന്റെ കാലില്‍ കെട്ടി വിട്ടു.  മയുരം വൈകി, കാര്യങ്ങള്‍ കുഴഞ്ഞു.

“ആരവിടെ” തച്ചന്‍ ഉറക്കം കിട്ടാതെ ചോദിച്ചു.  പ്രധാന ഉപദേശകനും കൂട്ടുകാരനും ഓടി എത്തി.  ഞങ്ങള്‍ വിഗനോസില്‍ പോയി രണ്ടു പേരെ  ചാക്കിടാം.  അയാള്‍ ഗ്രാമമായ Bolton-ല്‍ മൂന്നു പേരുടെ പേര് ഒഴിവാക്കാം.  അങ്ങനെ ജനങ്ങളുടെ സംഖ്യ 9 ആക്കി അടുത്ത പൊതു സഭയില്‍ വീണ്ടും പ്രശ്നം ഉണ്ടാക്കാം.

നല്ല ആശയം – തച്ചന്‍ കൂവി പറഞ്ഞു.  വേഗം നിങ്ങള്‍ വിഗനോസിലേക്ക് പോവുക കാര്യങ്ങള്‍ നടക്കട്ടെ.  എന്ത് കൊടുത്തിട്ടാണെങ്കിലും രണ്ടു പേരെ ചാക്കില്‍ കയറ്റുക.

അവര്‍ അവിടെ ചുറ്റി കറങ്ങുന്നു ..... അവരുടെ വരവും  അടുത്ത പൊതു സഭയില്‍ ഉണ്ടാകാനിരിക്കുന്ന ബഹളവും ഓര്‍ത്തു തച്ചന്‍ ഉറങ്ങാതെ മുഴക്കോലുമായി തെക്കും വടക്കും നടക്കുന്നു.

തച്ചനച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ!

(Posted on behalf of a Contributor  who would not like to be identified - Administrator) 


Thursday, 1 December 2011

ഇടയസന്ദര്ശcനം

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരു ഡസനിലധികം മലയാളി മെത്രാന്മാരും എണ്ണിയാലൊടുങ്ങാത്തത്ര മലയാളി വൈദികരും യുകെയില്‍ വന്നിരുന്നു എന്നാണെന്റെ അറിവ്. സാധാരണക്കാരില്‍ സാധാരണക്കാരിയായ എനിക്കൊരു സംശയം: എന്തിന്?

മെത്രന്മാരുടെ ഉത്തരം ''കുഞ്ഞാടുകളെ സന്ദര്‍ശിക്കാനായിരുന്നു'' എന്നാണെങ്കില്‍ എന്റെ മറുചോദ്യം - ''നാട്ടിലും കുഞ്ഞാടുകളില്ലേ?'' നാട്ടിലെ അജഗണങ്ങള്‍ കൂട്ടത്തോടെ മതം മാറിയിട്ടൊന്നുമില്ലല്ലോ. അത്തരക്കാര്‍ക്കും ഇടയന്മാരുടെ സന്ദര്‍ശനവും സേവനവും ഒക്കെ ആവശ്യമല്ലേ?

ഒരു അഭിവന്ദ്യപിതാവ് രണ്ടു മാസത്തിനുള്ളില്‍ രണ്ടുതവണ യു.കെ. സന്ദര്‍ശിച്ചതായറിഞ്ഞു. ഈ രണ്ടു സന്ദര്‍ശനങ്ങളുടെ യാത്രാക്കൂലി മാത്രം ഏകദേശം ഒരുലക്ഷം രൂപ ആയിക്കാണണം. ഈ തുക എന്തിനൊക്കെ ഉപകരിക്കാമായിരുന്നു?

- ഒരു പാവപ്പെട്ടവനെ/പാവപ്പെട്ടവളെ ഗുരുതരമായ രോഗത്തില്‍ നിന്നും ചികിത്സിച്ച് രക്ഷപ്പെടുത്താമായിരുന്നില്ലേ?

- നിര്‍ധനയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയ്ക്കാന്‍ ഈ തുക മതിയാകുമായിരുന്നില്ലേ?

- ഈ തുക ഒരു പാവപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസത്തിനു ചെലവാക്കാമായിരുന്നില്ലേ?

- ആയിരങ്ങള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ഈ തുക മതിയാകുമായിരുന്നില്ലേ?

ഇനി, ഈ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കുവാനും മറ്റുമായി നമ്മള്‍ ചെലവാക്കുന്ന കണക്കു നോക്കിയാലോ

- വാഹനച്ചെലവ്

- സദ്യ ഒരുക്കുന്നതിന്റെ ചെലവ്

- സ്വീകരണച്ചെലവ്

അങ്ങനെ എത്ര തുക നമ്മുടെ സഹോദരങ്ങള്‍ സസന്തോഷം ചെലവാക്കി! പാവപ്പെട്ടവന്റെ ഭിക്ഷാപാത്രത്തിലേക്ക് ചില്ലിക്കാശിടാന്‍ മടിക്കുന്ന യു.കെ. മലയാളികള്‍ക്ക് പണം ഇങ്ങനെ വിനിയോഗിക്കുന്നതില്‍ അഭിമാനമാണ്. യു.കെ.യിലെ ഏത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുറന്നുനോക്കിയാലും കാണാം:

''.......... പിതാവിന്/പുരോഹിതന്..........ല്‍ വച്ച് വമ്പിച്ച സ്വീകരണം, അല്ലെങ്കില്‍ യാത്രയയപ്പ്''

നമ്മള്‍ എന്ന് നന്നാവും!

ഈ അവസരത്തില്‍ ഒരുകാര്യം പറയാതെ വയ്യ.

ഈ ഇടയന്മാരെ കേരളത്തിലെ അജഗണങ്ങളിലാരെങ്കിലും, അത്യാവശ്യത്തിനാണെങ്കില്‍പ്പോലും, കണ്ടു സംസാരിക്കണമെന്നു വച്ചാല്‍ എത്ര ബുദ്ധിമുട്ടായിരിക്കും. വളരെ കഷ്ടപ്പെട്ടാല്‍ മാത്രമാണ് ഇടയന്റെ നേരവും കാലവും സൗകര്യവും അനുസരിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഏതാനും നിമിഷങ്ങള്‍ കണ്ട് ആവലാതി ബോധിപ്പിക്കാനൊരവസരം ലഭിക്കുക. ഗൗരവം വിടാതെ, ചിലപ്പോള്‍ ചാടിക്കടിച്ചും (സൗമ്യമായ ഭാഷ ഇവര്‍ക്ക് വശമില്ലല്ലോ) സംസാരിക്കുന്ന ഇവരുടെ ഭാഷ (ശരീരഭാഷ പോലും) വിദേശത്തെത്തിയാല്‍ ഉടനടി മാറുകയായി. മറുനാട്ടില്‍ വച്ചുള്ള ഇവരുടെ പെരുമാറ്റം കണ്ടാല്‍ തോന്നുന്നത്:

- ഗൗരവമോ? അതെന്താണെന്നെനിക്കറിയില്ലല്ലോ.

- തിരക്കോ? എനിക്കോ? എത്രനേരം വേണമെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് സമയമുണ്ട് - ഇപ്പോഴും, എപ്പോഴും.

- എന്നെക്കാള്‍ എളിമയുള്ളവന്‍ വേറെയാരുണ്ട്?

ഇവിടെ വന്നു പോകുന്ന വൈദികര്‍ എന്തുകൊണ്ട് ഇവിടുത്തെ നല്ലകാര്യങ്ങളൊന്നും കാണാതെ മോശമായകാര്യങ്ങള്‍ മാത്രം കാണുന്നു? ഈ നാട്ടിലെ സംസ്‌കാരത്തില്‍നിന്ന് എന്തെല്ലാം നല്ല കാര്യങ്ങള്‍ അവര്‍ക്ക് പഠിക്കുവാന്‍ സാധിക്കും?

ഇവിടെ ഓരോ പുരോഹിതനും ദിവ്യബലിയര്‍പ്പിക്കുവാന്‍ വരുന്നത് നിറഞ്ഞ ചിരിയുമായാണ്. കുര്‍ബാനസമയത്തുടനീളം ആ ചിരികാണാന്‍ സാധിക്കും. കുര്‍ബാന കഴിഞ്ഞാലോ? വാതില്‍ക്കലെത്തി, എല്ലാവരോടും സംസാരിച്ച് സ്‌നേഹത്തോടെ പറഞ്ഞയയ്ക്കും. നാട്ടിലെ അവസ്ഥയെന്താണ്? ചില പുരോഹിതര്‍ ബലിപീഠത്തില്‍ കയറി നിന്നിട്ടൊരു നോട്ടമുണ്ട്. കുഞ്ഞാടുകളെല്ലാം എന്തോവലിയ അപരാധം ചെയ്തുപോയമട്ടില്‍ പെട്ടെന്ന് അടങ്ങി ഒതുങ്ങി, കൈയും കെട്ടി നില്പായി. ഇനി ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടയ്‌ക്കൊന്നിരുന്നുപോയാല്‍ ചിലരെങ്കിലും കണ്ണുപൊട്ടുന്ന ചീത്ത പറയും. ചിലര്‍ നോക്കിയും കണ്ണുരുട്ടിയും പേടിപ്പിക്കും. കുര്‍ബാന കഴിഞ്ഞ് എന്തെങ്കിലുമൊരാവശ്യത്തിന് അച്ചനെ ഒന്നു കാണണമെന്നു വച്ചാലോ, പള്ളിമുറിക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരും.

എന്തൊരു വൈപരീത്യം!

* * * * * * * * * *

ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നതില്‍ ഈയുള്ളവള്‍ ആത്മാര്‍ത്ഥമായും ഖേദിക്കുന്നു. കാരണം, ഞാനൊരു സത്യക്രിസ്ത്യാനിയാണ്. തികഞ്ഞ ദൈവവിശ്വാസത്തില്‍ വളര്‍ന്നവളും, ഇപ്പോഴും വിശ്വാസത്തില്‍ ജീവിക്കുന്നവളുമാണ്. പുരോഹിതരെയും കന്യാസ്ത്രീകളെയും ആരാധനയോടെ നോക്കി, ബഹുമാനിച്ചു വളര്‍ന്നവളാണ്. പക്ഷേ, ഇന്നത്തെ പുരോഹിതരുടെ പ്രവര്‍ത്തനശൈലിയും ചെയ്തികളും എന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുവാനും എഴുതുവാനും പ്രേരിപ്പിച്ചു. സിസ്റ്റര്‍ ജസ്മിയുടെ 'ആമേന്‍' ആത്മകഥ വായിച്ചാല്‍ ഒരുപക്ഷേ നിങ്ങളും എന്നോടു യോജിക്കും. വായിച്ചിട്ടില്ലെങ്കില്‍ വായിക്കുവാന്‍ ശ്രമിക്കുക. അതില്‍ സ്വയം നഗ്നതപ്രദര്‍ശിപ്പിച്ച തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പുരോഹിതനുണ്ട്. സ്വന്തം തെറ്റുകളും, സഭയുടെ തെറ്റുകളും മൂടിവയ്ക്കാനായി, സിസ്റ്ററിനെ മനോരോഗിണിയാക്കി മുദ്രകുത്താന്‍ ശ്രമിക്കുന്ന, എല്ലാ രീതിയിലും അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്ന കന്യാസ്ത്രീകളുണ്ട്.

എങ്ങനെ ഞാന്‍ മാറി ചിന്തിക്കാതിരിക്കും?

പ്രസ്തുത പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കന്യാസ്ത്രീയായില്ലല്ലോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു. ബാല്യകാലത്തില്‍ കന്യാസ്ത്രീകളെ ആദരവോടെയും ബഹുമാനത്തോടെയും നോക്കി കണ്ടിരുന്ന ഞാന്‍ ഒരു കന്യാസ്ത്രീയാകണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. ദൈവവിളിയുടെ അഭാവം കൊണ്ടാകാം, അങ്ങനെ സംഭവിച്ചില്ല. സംഭവിച്ചിരുന്നെങ്കില്‍, പ്രതികരണശേഷി താരതമ്യേന കൂടുതലുള്ള ഞാനും തിരുവസ്ത്രം ഉപേക്ഷിച്ച് ആത്മകഥ എഴുതിയേനെ.

ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും വിദേശത്ത് ഉപരിപഠനം നടത്താനായി മാത്രം വൈദികരാകാന്‍ തുനിയുന്ന യുവാക്കളെ കണ്ടുമടുത്തിട്ടുണ്ട്.

കോടികളുടെ സമ്പത്തുള്ള സഭ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രൂപതകളെയും ഇടവകകളെയും സഹായിക്കട്ടെ. കുടുംബത്തെ രക്ഷപ്പെടുത്താനായി രാപകല്‍ ജോലിചെയ്യുന്ന, സാമ്പത്തികമായി ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്ത യു.കെ. മലയാളിയെ വെറുതെ വിടുക.

പക്ഷേ, ഇരയാകാന്‍ നമ്മള്‍ സന്തോഷത്തോടെ നിന്നു കൊടുക്കുന്നു - അല്ലേ?

പൈതൃകം, വിശ്വാസം - ഇവയൊക്കെ നിലനിര്‍ത്താനായി അമേരിക്കയില്‍ തുടങ്ങിയതുപോലെ ഇവിടെയും പള്ളികളും രൂപതകളും സ്ഥാപിക്കാനാണ് ഇവര്‍ക്കൊക്കെ തിടുക്കം. ഇതിന്റെ പിന്നില്‍ സാമ്പത്തികനേട്ടം മാത്രമല്ലേ യഥാര്‍ത്ഥ ലക്ഷ്യം?

മാതൃഭാഷയിലുള്ള കുര്‍ബാന, ധ്യാനം, എല്ലാം ആവശ്യം തന്നെയാണ്. പക്ഷേ അതുമാത്രം മതി എന്നു കരുതിയാല്‍ നമ്മുടെ ഇളംതലമുറ ''പൈതൃകം'' പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമെന്നില്ല. പൈതൃകം, സംസ്‌കാരം, മൂല്യം - ഇവയുടെ പേരില്‍ തീരെ കുഞ്ഞുകുട്ടികളില്‍പ്പോലും വിശ്വാസം അടിച്ചേല്‍പ്പിക്കാനല്ലേ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? കുഞ്ഞുങ്ങളെ ഈ നാട്ടില്‍ വളര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവരെ ഇവിടുത്തെ സമൂഹവുമായി ഇടപഴകാന്‍ കുറച്ചൊക്കെ അനുവദിച്ചേ മതിയാകൂ. മതം കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിച്ചാലേ അവര്‍ നന്നാകൂ എന്ന ധാരണ തെറ്റല്ലേ? അവര്‍ പഠിക്കുന്ന സ്‌കൂള്‍, ഇടപഴകുന്ന സഹപാഠികള്‍, അവര്‍ക്കു ചുറ്റുമുള്ള ലോകം - ഇതൊക്കെ നമുക്ക് അപരിചിതമാണ്. അവരുടെ കണ്ണും കാതും പൊത്താന്‍ നമുക്കാകില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നുണ്ട് - അത് കുടുംബത്തിനകത്തുതന്നെ തുടങ്ങേണ്ടതാണ്.

മാതാപിതാക്കള്‍ അവരുടെ വിശ്വാസതീക്ഷ്ണത കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുക. അതിനായി ഈ രാജ്യത്തെ പള്ളികളില്‍പ്പോയാലും മതി. കുടുംബപ്രാര്‍ത്ഥന, സഹജീവികളോടുള്ള സ്‌നേഹം, അവര്‍ക്ക് കഴിയാവുന്നത്ര സഹായംചെയ്യുക, വീട്ടില്‍ മാതൃഭാഷ സംസാരിക്കുക - ഇത്രയുമൊക്കെ ചെയ്താല്‍ നമ്മള്‍ മുറുകെപ്പിടിക്കുന്ന സംസ്‌കാരം കുട്ടികള്‍ക്ക് മനസ്സിലാകും. സാധിക്കുമെങ്കില്‍ വര്‍ഷംതോറും നാട്ടിലേയ്‌ക്കൊരു യാത്രയുമാകാം.

കാലം മാറ്റത്തിന്റെ പാതയിലാണ്. നമ്മളും കുറച്ചൊക്കെ മാറിയേ തീരൂ. ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതോര്‍ക്കുക:

‘‘It is not the strongest of the species that survives, nor the most intelligent that survives. It is the one that is the most adaptable to change.’’

(This article was published in December 2011 issue of Sneha Sandesham)

ഇത്ര ചെറുതാകാന്‍ എത്ര വളരണം.......സ്നേഹിക്കാന്‍ എന്ത് വേണം

No physician is really good before he has killed one or two patients
~Hindu Proverb
Banyan trees (ആല്‍ മരം) are sacred particularly to Hindus and Buddhists.  It is a very useful tree, but it becomes a problem when it is grown on the parapet or near the boundary wall.  The same way, constructive criticism is good for better functioning of an association or even for a family life.  But when it goes off the boundary line it becomes a problem.  This is what has happened in UKKCA units.  Members of the Kna family fight with each other and the media takes undue advantage of it.

Now what is the use of blaming each other?  We should be wise enough to tackle this problem by negotiation.  It is not a weakness but it shows maturity.  Of course we can blame the UKKCA and MKCA leaders.  May be their inexperience or lethargy might have aggravated the situation and invited criticisms from all parts of the UK.  It is quite natural.  We should understand that they also have a family life and they are busy with their normal duties. We may have one argument - "Did anyone compel them to take up the responsibilities?"  And we could laugh at them. That is not fair.  Nobody is perfect and how can UKKCA executives be so?

If possible bring the two factions around one table, which is not easy. UKKCA leaders should not be ashamed to seek the help of former presidents or unit presidents of Liverpool, Sheffield, Stoke on Trent and/or Preston. In the presence of all these leaders try to find an amicable solution.  Conducting a new election may not be easy.  So, if possible nominate people from both factions in such a way that no one is marginalized.

If they cannot do that they have to freeze the activities for the time being, update the voters list and conduct the election under the supervision of UKKCA or an election commission appointed by UKKCA.

It is easy for me to write all these but I do realise that it is a tedious task.  We should not forget that at the end of the day we are all Knanites and it should not be forgotten that the first objective of UKKCA is “to unite all Knanaya Catholics who are now living in the United Kingdom.”

All these politics and politrics are not interesting for the young people here, and I will not be surprised if they say “What Kna ? And for what? For fighting? We are not interested.  Let Daddy and Mummy go. We shall stay at home”.  Then what will be the use of all these games and gimmicks if it hurts the youngsters.

The ordinary Knanites will sit at home and keep away from the mainstream, fed up with all these power politics.

So I request UKKCA and MKCA to rise up to the occasion and think twice and make proper decisions. The notorious Berlin Wall that used to separate East Germany and West Germany was demolished making it a united Germany.  If that was possible, there is absolute no problem for Knanites in Manchester to live in harmony and unity.


ഇത്ര ചെറുതാകാന്‍ എത്ര വളരണം.......സ്നേഹിക്കാന്‍ എന്ത് വേണം?

ഒത്തിരി ഒത്തിരി വളരണം.