NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday 5 December 2011

തച്ചന്‍ ഉറങ്ങാത്ത രാത്രി


വിരുദ്ധ ചാക്കോ എഴുതിയ സുവിശേഷം, അധ്യായം 2,  വാക്യങ്ങള്‍ 1 - 12

ഇന്സ്ടിനോസ് UKKCA രാജവായിരിക്കെ വടക്ക് പടിഞാറു ദേശത്തെ ചെറു പട്ടണമായ വിഗനോയിലെ അപേക്ഷകരുടെ കണക്ക് എടുക്കുവാന്‍ കല്പന ആയി.  അതിനായി ഉപദേശിയായ തച്ചനെയും സിരിലോസിനെയും
ബിജാനോസിനെയും ഫിലിപ്പനോസിനെയും നിയമിച്ചു.

തങ്ങള്ടെ അപെഷയും പേരും ഊരും നാളും ജനനായകന്‍ കമ്മിറ്റി മുമ്പാകെ സമര്‍പിച്ചു.  അതില്മേല്‍ നടപടി ഉണ്ടാക്കാതെ ദിവസങ്ങള്‍ കടന്നു പോയി, കമ്മിറ്റിക്കാര്‍ വിദേശവാസത്തിനു പോയി.  ബിജാനോസ്‌ സ്വന്തം പട്ടണത്തില്‍ ഭാര്യയോടൊത് കഴിഞ്ഞു.

അനുവദിച്ച മുപ്പത്‌ ദിവസം കഴിഞ്ഞപ്പോള്‍ രാജമന്ത്രിയുടെ അസാന്നിധ്യത്തില്‍ കൊച്ചുമന്ത്രി കല്പന പുറപ്പെടുവിച്ചു. പതിനഞ്ചു ദിവസം കൂടി തരുന്നു, കണക്കും വിവരവും ബോധിപ്പിക്കാന്‍.

കൊട്ടാരത്തിലെ ഉപദേശി തിരികെ വന്നെങ്കിലും താന്‍ രാജാവിനെക്കാള്‍ വലുതെന്നു കരുതി. വിഗനോയിലെ അപേക്ഷകരെയും അല്ലാത്തവരെയും കൂട്ടി യോഗം കൂടുവാന്‍ തീരുമാനിച്ചു.  തന്റെ സമയം വരെ കാത്തിരിക്കും എന്ന് തച്ചന്‍ കരുതി.  ബിജാനോസിനെയും ഫിലിപ്പാസിനോയയൂം തച്ചന്‍ വരുതിയില്‍ ആക്കി.  തെറ്റിദ്ധരിച്ച അവര്‍ രാജാ സന്നിധിയില്‍ ദിവസങ്ങള്‍ നീട്ടി തരുവാന്‍ അപേക്ഷിച്ചു.

സിരിലാവോസ് കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന്  കരുതി തന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കി രാജാ സന്ന്ധിയില്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ സമര്‍പിച്ചു.  

രാജസിംഹാസനം ഉണര്‍ന്നു.  സഭ സമ്മേളിച്ചു.  രാത്രി 12  കഴിഞ്ഞപ്പോള്‍ തച്ചനും കൂട്ടാളികള്‍ക്കും അനുവദിച്ച സമയം കഴിഞ്ഞു.  വിഗനോയുടെ ആവശ്യം സാധ്യമല്ല, കാരണം ജനം മണ്ടന്മാര്‍; അകലമോ കുറവ്.

കപ്പക്കാലയില്‍ കൂടി പോയാല്‍ ദൂരപരിധി ഇനിയും കുറയും – തച്ചന്റെ കുശിനിക്കാരന്‍ ഉപദേശിച്ചു.

ഉപദേശം ആഞ്ജയായി.  ദൂതന്‍ ഉറക്കത്തില്‍ ആയതിനാല്‍ മയുരത്തിന്റെ കാലില്‍ കെട്ടി വിട്ടു.  മയുരം വൈകി, കാര്യങ്ങള്‍ കുഴഞ്ഞു.

“ആരവിടെ” തച്ചന്‍ ഉറക്കം കിട്ടാതെ ചോദിച്ചു.  പ്രധാന ഉപദേശകനും കൂട്ടുകാരനും ഓടി എത്തി.  ഞങ്ങള്‍ വിഗനോസില്‍ പോയി രണ്ടു പേരെ  ചാക്കിടാം.  അയാള്‍ ഗ്രാമമായ Bolton-ല്‍ മൂന്നു പേരുടെ പേര് ഒഴിവാക്കാം.  അങ്ങനെ ജനങ്ങളുടെ സംഖ്യ 9 ആക്കി അടുത്ത പൊതു സഭയില്‍ വീണ്ടും പ്രശ്നം ഉണ്ടാക്കാം.

നല്ല ആശയം – തച്ചന്‍ കൂവി പറഞ്ഞു.  വേഗം നിങ്ങള്‍ വിഗനോസിലേക്ക് പോവുക കാര്യങ്ങള്‍ നടക്കട്ടെ.  എന്ത് കൊടുത്തിട്ടാണെങ്കിലും രണ്ടു പേരെ ചാക്കില്‍ കയറ്റുക.

അവര്‍ അവിടെ ചുറ്റി കറങ്ങുന്നു ..... അവരുടെ വരവും  അടുത്ത പൊതു സഭയില്‍ ഉണ്ടാകാനിരിക്കുന്ന ബഹളവും ഓര്‍ത്തു തച്ചന്‍ ഉറങ്ങാതെ മുഴക്കോലുമായി തെക്കും വടക്കും നടക്കുന്നു.

തച്ചനച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ!

(Posted on behalf of a Contributor  who would not like to be identified - Administrator) 


2 comments: