ബ്രിട്ടനിലെ ക്നാനായ സമുദായ അംഗങ്ങളുടെ ശബ്ദം. Vox Populi Vox Dei (ജനത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദം)
NOTICE
ബ്രിട്ടീഷ് കനാ എന്ന ബ്ലോഗ് ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് വിലാസം: www.worldkna.blogspot.com
ഇമെയില്‍: worldwidekna@gmail.com.
Administrator,
Britishkna/Knanaya Viseshangal Blogs
Sunday, 6 May 2012
Wednesday, 25 April 2012
ക്നാനായ ഭൂപടത്തില്‍ UKKCA എവിടെ?
മുപ്രാപ്പള്ളീലെ ജോയിസാറെ,
എന്നാലും ഈ കൊലച്ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല.
മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്, താങ്കള്‍ എന്ത്
ഭാവിച്ചോണ്ടാണ് ഇങ്ങനെയൊക്കെ തുടങ്ങുന്നത്? എന്താ
മനസ്സിലാകുന്നില്ലേ? പറഞ്ഞുതരാം.
സാറിന്റെ ഒരു നോട്ടീസ് ക്നാനായ വിശേഷങ്ങളില്‍ ഇന്ന് കണ്ടു.
അതില്‍ അമേരിക്കയുടെ കാര്യം പറഞ്ഞിട്ടുണ്ട്, അവിടത്തെ ഓരോ
വെള്ളരിക്കാപട്ടണങ്ങളുടെയും പേരുകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് ഡല്‍ഹി
എന്ന കുറുക്കന്കാടിന്റെ പേരുപോലും പറഞ്ഞിട്ടുണ്ട്. ഈ പട്ടണങ്ങള്‍ എല്ലാം കൂട്ടിവച്ചാലും ലണ്ടനോളം
വരുമോ? എന്നിട്ടും ലണ്ടന്റെ കാര്യമോ, ഞങ്ങളുടെ കാര്യമോ
അതില്‍ ഒന്ന് മിണ്ടിയിട്ടു പോലുമില്ല.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്നാനായക്കാരുള്ള
വിദേശരാജ്യമാണ് യു.കെ. എന്ന സത്യം സാറിനറിയില്ലേ?
(ക്നാനായ വിശേഷങ്ങളില്‍ വന്ന ഈ പോസ്റ്റ് മുഴുവനും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Friday, 20 April 2012
UKKCA കണ്‍വെന്‍ഷനു വേണ്ടി ആകാംഷയോടെ.....
ചേരമാന്‍ പെരുമാള്‍ സ്വന്തനാമം കൂട്ടിച്ചേര്ത്തു കോചേരകോന്‍
ക്നായിതോമ എന്നാ പേര് കൊടുക്കുകയും ഉന്നത സമുദായംഗങ്ങള്‍ക്ക്
മാത്രം നല്‍കുന്ന എഴുപത്തിരണ്ട് പദവികള്‍ ചെപ്പേടില്‍ രേഖപെടുത്തി സൂര്യനും
ചന്ദ്രനും ഉള്ള കാലത്തോളം അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്ത സമുദായം ആണ് ക്നാനായസമുദയം.
കുടിയേറ്റം ഒരു ഹരമായി മാറിയ ക്നാനായ പാരമ്പര്യം വച്ച് പുലര്ത്തുന്ന സമുദായസ്നേഹികളാണ്
നാം ഓരോരുത്തരും. ആ കുടിയേറ്റം ആണ് ഇന്ന് ഇംഗ്ലണ്ടില്‍ പടര്ന്ന് പന്തലിച്ചു നില്ക്കുന്നത്. നാം ഓരോരുത്തരുടയും കഴിവും പരിശ്രമവും കൊണ്ട് മാത്രം ആണ് ഇവിടെ എത്തിയത്.
ഒരു സംഘടന എന്തുകൊണ്ടും നല്ലത് തന്നെ. അതിനു തുടക്കം
കുറിച്ചവരെയും ഇന്നുവരെ നേതൃതം കൊടുത്തവരെയും അഭിനന്ദിക്കുന്നു.
പക്ഷെ ഇന്ന് നേതൃത്വം കൊടുക്കേണ്ടവര്‍ അവരുടെ കടമകള്‍ വേണ്ടവിധം നിര്വ്ഹിക്കുന്നുണ്ടോ.
ഈ കാലയളവില്‍ നമ്മുടെ നേതൃത്വത്തിന് പിടിപ്പുകേടു സംഭവിച്ചോ എന്ന് ഒരു സംശയം പലര്ക്കുമില്ലേ?
ഒരു സംഘടനയെ നയിക്കുന്നവര്‍ അതിലെ എല്ലാ അംഗങ്ങളെയും ഒന്നിച്ചു
നിര്ത്തി എല്ലാര്ക്കും പ്രാതിനിധ്യം കൊടുക്കാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് UKKCA-യില്‍ വിള്ളല്‍
വീഴുന്നു? എന്തുകൊണ്ട് നേതൃത്വത്തിന് അവ പരിഹരിക്കാന്‍ സാധിക്കുന്നില്ല? ഇക്കണക്കിനു
ഈ സംഘടന സുഗമമായി എങ്ങനെ മുന്നോട്ടു പോകും?
ഈ വരുന്ന കണ്‍വെന്‍ഷന്‍ വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നതിനു സംശയം
വേണ്ട... കേരളത്തിന് വെളിയില്‍ താമസിക്കുന്ന ക്നാനായക്കാരന്റെന്മേല്‍ കോട്ടയം
അതിരൂപതാധ്യക്ഷന് അധികാരം ഇല്ലയെങ്കില്‍ എന്തുകൊണ്ട് UKKCA അല്മായര്ക്ക് പൂര്ണ
അധികാരം കൊടുക്കുന്നില്ല? .എന്തുകൊണ്ട് വിഗന്‍, Manchester യുണിറ്റുകളുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് തന്നെ
കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല?
അതുപോലെ പിതാവ് വരുമ്പോള്‍
തീരുമാനിക്കും എന്ന് പറഞ്ഞ വിഗന്‍ യുണിറ്റ് പ്രശ്നം ഇത്രയും നാളായിട്ട് എന്തായി? Manchester യുണിറ്റ് ഏത്, എന്ത്, എത്ര എന്ന് ആര്ക്കും
അറിയില്ല.
എല്ലാ ക്നാനായക്കാരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കണ്‍വെന്‍ഷന്‍
വരാന്‍ പോകുന്നു. നമ്മുടെ സ്വവംശവിവാഹനിഷ്ഠയില്‍ വെള്ളം ചേര്ക്കാന്‍ ആരെയും അനുവദിക്കില്ല
എന്ന ചിന്തയുമായാണ് ഓരോ ക്നാനായക്കാരനും വരുന്നത്. റാലിയും ചെണ്ടയും താലപ്പൊലിയും
തലോടലും അവിടെ നില്ക്കട്ടെ. ആരാണ് ക്നാനായക്കാരന്‍ എന്ന് തീരുമാനിക്കുക UKKCA എന്ത് തീരുമാനം
എടുത്തു എന്നത് അപ്നാദേശിലൂടെ സമുദായാംഗങ്ങളെ മൊത്തം അറിയിക്കുക.
പയ്യാവൂര്‍ പള്ളിപണിയാന്‍ ഇവിട എല്ലാവരുടെയും വീട് കയറിയിറങ്ങി
പിരിവ് നടത്തി. ഇവിട ഉള്ളവരെ
ഒന്നിപ്പിക്കാതെ ഇനി എങ്ങനെ പിരിവു നടത്തും. അമേരിക്കയില്‍ സംഭവിച്ചതുപോലെ ഒരു
പള്ളിയും ഹാളും ഒന്നും ഇവിടെ മേടിക്കാനുള്ള മണ്ടത്തരം ഇതുവരെ ആരും ഇവിടെ കാണിചിട്ടില്ല.
അങ്ങനെ UKKCA-യിലെ മുഴുവന്‍ ക്നാനായക്കാരെയും
ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനമായി വളരണം. ആര്ക്കും ആരോടും പകവീട്ടനുള്ള
ഒരു പ്രസ്ഥാനമല്ല ഇത്. ഒന്നോ രണ്ടോ യുണിറ്റ് കൂടുതല്‍ വന്നാല്‍ എന്താണ് പ്രശ്നം?
യുണിറ്റ് കൂടുതല്‍ വരട്ടെ.
എന്നാലും നമ്മള്‍ ക്നാനായക്കാരന്‍ തന്നെ ആണ്. അത്
പകര്ന്നു കിട്ടിയ ആ പാരമ്പര്യം
നിലനിര്ത്താന്‍ ഓരോ ക്നാനായക്കാരനും കടമയുണ്ട് വര്ക്കി പിതാവ് വളരെ വ്യക്തമായീ
പറഞ്ഞു കേരളത്തിന് വെളിയില്‍ ക്നാനായ സമുദായത്തിന് പള്ളി വാങ്ങാന്‍ പറ്റില്ല
എന്ന്. എങ്കില്‍ പിന്നെ എന്തിനാണ് ഇത്രയേറെ പള്ളികള്‍ അമേരികയില്‍ വാങ്ങിയത്.
ആരാണ് നമ്മുടെ സഹോദരങ്ങളെ ചതിച്ചത്? അതിന് ആര്
കൂട്ടുനിന്നാലും അനുവദിക്കാന്‍ പാടില്ല. ക്നാനായ തനിമ കൈമോശം വരാതെ എല്ലാവരെയും ഒരൊറ്റച്ചരടില്‍
നിര്‍ത്താന്‍ UKKCA-യ്ക്ക് സാധിക്കട്ടെ.
നമ്മള്‍ കൊടുക്കുന്ന പണം ഏത് രീതിയില്‍ എന്തിനു വിനിയോഗിച്ചു എന്ന് നമ്മള്ക്ക്
അറിയാന്‍ ആഗ്രഹം ഉണ്ട്. നമ്മുടെ പണം ആരും ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്.
ഇനിയുള്ള കാലം ഓരോ ക്നാനായക്കാരനും വിവേകത്തോട പെരുമാറുക. ദാനം
ചെയുന്നവന്‍ കണ്ണും അടച്ചു ദാനം ചെയ്യാതെ കണ്ണ് തുറന്നു ദാനം ചെയ്യുക.
Thursday, 19 April 2012
അപ്നാ ദേശിന്റെ അപ്നാ വാര്ത്ത
“ക്‌നാനായ സമൂഹം സ്വയാധികാര സഭയാകുവാനുള്ള ശ്രമങ്ങള്‍
തുടരണം: നേതൃയോഗം” എന്ന തലകെട്ടില്‍ ഏപ്രില്‍ 8-ലെ അപ്നാദേശില്‍
ഒരു വാര്‍ത്തകണ്ടു. എഴുപതു ശതമാനത്തോളം ആളുകളേയും നോമിനേറ്റ് ചെയ്തിരിക്കുന്ന
നേതൃയോഗത്തിന്റെ തീരുമാനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ ഭാവിയെ സംബന്ധിച്ച
ആശങ്കകള്‍ അസ്ഥാനത്താണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞുവെന്നും തുടര്‍ന്നു നടന്ന
വിശദമായ ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മാര്‍
മൂലക്കാട്ട് മറുപടി നല്കിയെന്നും അപ്നാദേശില്‍ വിസ്തരിച്ചിട്ടുണ്ട്. അന്നവിടെ
രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വടക്കേ അമേരിക്കയിലെ പിതാവിന്റെ ഫേര്‍മുലയില്‍ സംശയം
പ്രകടിപ്പിച്ചു സംസാരിച്ചത്. “സംശയമുള്ളവര്‍ വീട്ടില്‍
പോയി ശാന്തമായി ചിന്തിക്കട്ടെ” എന്ന സ്ഥിരമനോഭാവമുള്ള
മാര്‍ മൂലക്കാട്ട് അവരോട് എന്തു മറുപടി പറഞ്ഞു എന്നു ഊഹിക്കാവുന്നതാണ്.
എതിരഭിപ്രായമുള്ളവര്‍ പറയേണ്ട വേദികളില്‍ പറയട്ടേ എന്ന്
അദ്ദേഹം അറിയാതെ ചിലപ്പോള്‍ പറയാറുണ്ട്. വേദി ഏതാണെന്നോ വേദിയിലുള്ളവര്‍ ആരാണെന്നോ
പറയാറില്ലെന്നു മാത്രം.
ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ ചേര്‍ന്ന ക്‌നാനായ
മഹാസംഗമത്തില്‍ സമുദായനേതാക്കള്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചോ അഭിവന്ദ്യ
പിതാവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ (മുഴുവിപ്പിക്കാത്ത) പ്രസംഗത്തെക്കുറിച്ചോ അതിനു
യോഗക്കാര്‍ കൊടുത്ത മറുപടിയെക്കുറിച്ചോ ഒരക്ഷരവും അപ്നാദേശ് ഉരിയാടിയിട്ടില്ല.
സ്വന്തം അപ്പനെതിരെ അപ്നാദേശ് എന്തു പറയാനാ? അതുകൊണ്ട്
നമുക്ക് ക്ഷമിക്കാം.
സമുദായശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങി
കൊണ്ടുനടക്കുന്ന സ്വന്തം ഫോര്‍മുല നടപ്പിലാക്കുവാനുള്ള തന്ത്രപാടില്‍ സ്വന്തം
വില്ലേജ് ഓഫീസര്‍മാരായ വികാരിമാരുടെ വികാരം മാര്‍ മൂലക്കാട്
ശ്രദ്ധിക്കുന്നതേയില്ല. രണ്ടു വര്‍ഷം മുന്‍പ്
ഒരു പാണ്ടിപെണ്ണിനെ വിവാഹം ചെയ്ത ഒരു വൈദീകന്‍ ഇടവകയില്‍ കുര്‍ബാന
ചൊല്ലുന്നതായി അറിഞ്ഞതും പിടിക്കപ്പെട്ടതും കഴിഞ്ഞ ആഴ്ച്ചയാണ്. പിതാവിനെ
പ്രീണിപ്പിക്കുന്നവര്‍ക്ക് എന്തും ആകാം
എന്ന അവസ്ഥ കോട്ടയം അതിരൂപതയില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഭാര്യാപിതാവിന്റെ
പരാതി പുറത്തായതുകൊണ്ട് മാത്രം വീട്ടില്‍ മാത്രം ബലിയര്‍പ്പിച്ചാല്‍മതി എന്നു
കല്പിച്ചു വീജിയും സംഘവും ചെന്ന് ളോഹ ഊരിവാങ്ങിയെന്നാണ് ഇടവകക്കാര്‍ അടക്കം
പറയുന്നത്. “എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും.”
കാവ്യര്‍ക്കടുത്ത (ഹിന്ദുക്കള്‍) ഈ വാചകം കത്തോലിക്കര്‍ക്കുവേണ്ടി ആരെങ്കിലും
ഒന്ന് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരുന്നു.
എന്തായാലും മാര്‍ മൂലക്കാട്ട് ഒരു മാസത്തെ
വിദേശപര്യടനത്തിനു പുറപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ രണ്ടു കല്യാണം കൂടണം
കെനിയയിലുള്ള ബന്ധുക്കളെ (സഹോദരിയെ?) കാണണം; നല്ലകാര്യം.
മനസ്സ് മറ്റ് കാര്യങ്ങളില്‍ വ്യാപരിക്കുമ്പോള്‍ ഒരു സമാധാനം ലഭിക്കുമല്ലോ. എല്ലാ
പ്രശ്‌നങ്ങളില്‍ നിന്നും ഒന്നൊഴിഞ്ഞ് സന്തോഷവാനാകട്ടെ!
കെനിയയിലെ മാസായിമാര്‍ |
ഏതായാലും കെനിയ വരെ ചെല്ലുന്ന നിലയ്ക്ക് തിരികെ പോരും മുന്‍പ്
കെനിയയിലെ മാസായിമാരായിട്ടുള്ള സുഹൃത്തുക്കളെ കൂടി കാണുന്നത് നന്നായിരിക്കും.
(മാസായി കമ്മ്യൂണിറ്റിയെക്കുറിച്ച് വിക്കിപീഡിയ ലേഖനം വായിക്കുവാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക) എഴുതപ്പെടാത്ത ഒരു ഫോര്‍മുലയില്‍ വംശീയത കാത്തുസൂക്ഷിച്ച്
പരസ്പരം സഹകരിച്ചു ജീവിക്കുന്ന അവര്‍ എത്ര സന്തോഷവും സമാധാനവും ഉള്ളവരാണെന്ന് ഡിസ്‌ക്കവറി
ചാനലിലൂടെ നമ്മള്‍ കാണുന്നതാണല്ലോ.
ജാത്യാഭിമാനി
അവനെ ക്രൂശിക്കരുത് !
ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഇത്ര സിംപിളായ ഒരു നിര്‍വചനം ആളുകളെ സ്നേഹം എന്ന അധമവികാരത്തിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയന്നാവണം മതനേതാക്കന്മാര്‍ ദൈവത്തെ ദേവാലയങ്ങളില്‍ പൂട്ടിയിട്ട് പുതിയ നിര്‍വചനങ്ങളുണ്ടാക്കി. ദൈവം ഭീകരനാണെന്ന് വിശ്വാസികളെ ധരിപ്പിച്ചു. വൈദികരെയും മതനേതാക്കളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെ ക്രൂരമായി ശിക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ഗുണ്ടയുടെ ഇമേജ് ദൈവത്തിനു കല്‍പിച്ചു നല്‍കി.
ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്.............
Wednesday, 18 April 2012
പിരിവിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ബ്രിട്ടീഷ് ക്നായില്‍ February
17-ല്‍ വന്ന, “കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയപള്ളിമേട” എന്ന പോസ്റ്റിനു നിരവധി കമെന്റുകള്‍ ലഭിച്ചു. ഇത്തരം ഒരു വിഷയത്തില്‍
ക്നാനായ സമുദായംഗങ്ങള്‍ കാണിക്കുന്ന അസാധാരണമായ താല്പര്യം, ജനങ്ങളുടെ ചിന്താഗതിയിലും
മനോഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം കറവപശുക്കളാണ്. പശുക്കള്‍ക്ക് കുറഞ്ഞത് കച്ചിയും, പിണ്ണാക്കും, കഞ്ഞിവെള്ളവും നല്‍കാറുണ്ട്.
അതുപോലും കൊടുക്കേണ്ടാത്ത യന്ത്രപശുവാണ്, നമ്മള്‍ പ്രവാസികള്‍.
നാട്ടില്‍ ചൂടും, പുത്തന്‍ പേരുകളുള്ള മുന്തിയ പനിയും പരക്കുമ്പോള്‍,
തിരുമേനിമാരും, രാഷ്ട്രീയക്കാരും ഇങ്ങോട്ട് എഴുന്നുള്ളും. കഴിഞ്ഞ സമ്മറില്‍
സീറോ-മലബാറിന്റെ തന്നെ പത്തു മെത്രാന്മാര്‍ യു.കെ. കുഞ്ഞാടുകളെ സന്ദര്‍ശിക്കാനെത്തി.
നാട്ടില്‍ നിന്ന് പോരുന്നതിനു മുമ്പ് ഇവരാരും നമ്മളില്‍ ഒരുത്തനെയെങ്കിലും തിരിഞ്ഞു
നോക്കിയിട്ടില്ല.
വര്‍ഷങ്ങളായി അമേരിക്കയില്‍ ബന്ധുക്കളുള്ള ക്നാനയക്കാര്‍
അമേരിക്കയിലേയ്ക്ക് കുടിയേറുന്നു. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം
നല്‍കാനൊരു സംവിധാനത്തെക്കുറിച്ച് നമ്മുടെ അരമനവാസികള്‍ ചിന്തിച്ചിട്ടുണ്ടോ?
പോട്ടെ, വെളിയില്‍ പോകുന്ന ക്നാനയക്കാരന്‍ അരമനയില്‍ ചെന്നാല്‍ പിതാവിനെ കണ്ടു
യാത്ര പറയാന്‍ ഒരവസരം ഒരുക്കുമോ ഇവര്‍? മറ്റൊന്നും വേണ്ട, അവന്റെ മുന്നില്‍ വച്ച് പത്തോ ഇരുപത്തഞ്ചോ രൂപാ മാത്രം വിലയുള്ള ഒരു കൊന്ത വെഞ്ചരിച്ചു അവനു നല്‍കുമോ?
ഇത്രപോലും ചെയ്യാന്‍ മനസ്സില്ലാത്ത തിരുമേനിമാരും വൈദികരും
മാസം മാസം, ഇങ്ങു എഴുന്നുള്ളും. ഓരോ തവണയും പുതിയ പുതിയ കാരണങ്ങള്‍ കാണും.
പയ്യാവൂര് പള്ളി, കണ്ണൂര് കക്കൂസ്, അരമനയില്‍ സ്തൂപം, പാവപ്പെട്ടവനെ ഒലത്താന്‍,
തുടങ്ങി പലതും.
പുതിയ കാനോന്‍ നിയമം അനുസരിച്ച് പള്ളിവക സ്വത്തെല്ലാം അങ്ങ്
വത്തിക്കാനിലിരിക്കുന്ന പരിശുദ്ധ പിതാവിന്റെ സ്വന്തമാണ്. നമ്മുടെ കാരണവന്മാര്‍
പിടിയരിയും, നെല്ലും മുട്ടയും, തടിയും, വിറകും, ശ്രമദാനവും നല്‍കി
ഉണ്ടാക്കിയതൊന്നും ഇന്ന് നമ്മുടേതല്ല. എവിടെ നിന്നെങ്കിലും വരുന്ന ഒരു കത്തനാരാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. ഇടവകക്കാര്‍ വെറും
പുറംകൊള്ളി.
സ്വന്തം സ്ഥാവര-ജംഗമ വസ്തുക്കളില്‍ അറ്റകുറ്റപ്പണികള്‍
നടത്തണമെങ്കില്‍, ഉടമസ്ഥനാണ് അതിന്റെ ചെലവ് വഹിക്കേണ്ടത്.
ഈ തിരിച്ചറിവാണ് ജനം മുകളില്‍ പറഞ്ഞ പോസ്റ്റിലെ കമന്റിലൂടെ
പ്രകടിപ്പിക്കുന്നത്.
പിരിവിനായി കണ്ണന്‍ചിരട്ട ഒരുക്കുന്നവര്‍, Please Note the Point.
Monday, 16 April 2012
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം; ലക്‌സംബര്‍ഗ് സുരക്ഷിത നഗരം
വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരവും ലക്‌സംബര്‍ഗ് ഏറ്റവും സുരക്ഷിത നഗരവും എന്ന് മേര്‍സസ് സര്‍വ്വേ റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയെ ലോകോത്തര നഗരമായി തെരഞ്ഞെടുത്തപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് രണ്ടും ഓക്ലാന്‍ഡ്, മൂണിച്ച് എന്നിവ യഥാക്രമം മൂന്നും നാലും മികച്ച നഗരങ്ങളായി.
ഏറ്റവും മോശമായത് ഇറാക്കിലെ ബാഗ്ദാദാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്ക ഏറ്റവും പിന്നിലും ആയി.
ഈ വര്‍ഷം ആദ്യമായാണ് സുരക്ഷിത നഗരങ്ങളെ മേര്‍സസ് സര്‍വ്വേയില്‍ ഉള്‍പെടുത്തിയത്. ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളില്‍ (നഗരവും) ഒന്നായ ലക്‌സംബര്‍ഗ് ആണ് ഏറ്റവും സുരക്ഷിത നഗരം. രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയാറ് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ചെറു രാജ്യമാണ് ലക്‌സംബര്‍ഗ്. ഫ്രാന്‍സും ജര്‍മനിയും ബെല്‍ജിയവുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. അഞ്ചു ലക്ഷം മാത്രം ജനങ്ങളുള്ള ഈ രാജ്യത്ത് 43 ശതമാനവും വിദേശികളാണ്. മറ്റു സുരക്ഷിത നഗരങ്ങള്‍ ബേണ്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്) , ഹെല്‍സിങ്കി, സൂറിച്ച് എന്നിവയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും പാകിസ്ഥാനിലെ കറാച്ചി ഏറ്റവും സുരക്ഷിതമല്ലാത്ത നഗരവും ആയി.
(കടപ്പാട്: ദീപിക)
Sunday, 15 April 2012
കോട്ടയം അതിരൂപതാ വൈദികരും അസന്മാര്ഗികതയും
മേമുറി വികാരി വിവാഹിതനായിരുന്നു എന്ന വിവരം പുറത്തായതോടെ, അദ്ദേഹത്തെ ആല്മീയശുശ്രൂഷയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ക്നാനായ വിശേഷങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത്തരുണത്തില്‍ നമ്മുടെ വൈദികരില്‍ പലരിലും കണ്ടുവരുന്ന അസാന്മാര്‍ഗിക പ്രവണതകളെ ഒന്ന് വിലയിരുത്താം.
കത്തോലിക്കാസഭയുടെ വല്ലാത്ത മാര്‍ക്കടമുഷ്ടിയുടെ ഫലമായാണ് നമ്മുടെ വൈദികര്‍ക്ക് അവിവാഹിതരായി കഴിയേണ്ടി വരുന്നത്. ഉദയംപേരൂര്‍ സൂനഹദോസ് (1599) വരെ നമ്മുടെ പുരോഹിതര്‍ വിവാഹം ചെയ്തിരുന്നു. ക്നാനായ യാക്കോബായ സഭയിലെ വൈദികര്‍ ഇന്നും കുടുംബജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ആല്മീയശുശ്രൂഷ ചെയ്യാന്‍ യാതൊരു ബുധിമുട്ടും ഉണ്ടാകുന്നില്ല........
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സമസ്ത ക്‌നാനായ മഹാജനസഭ
ലോകമാസകലമുള്ള ക്‌നാനായമക്കള്‍ ഒന്നിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ക്‌നായിതൊമ്മന്‍ നേതൃത്വം കൊടുത്ത് A.D. 345-ല്‍ സുവിശേഷപ്രഘോഷണാര്‍ത്ഥം മലങ്കരയില്‍ വന്നിറങ്ങിയ തെക്കുംഭാഗ സമുദായം 17 നൂറ്റാണ്ടു തികയുന്ന ഈ വേളയില്‍ പുതിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കുവാന്‍ സമുദായക്കാരെല്ലാവരും വിശ്വാസത്തിനതീതമായി ഉണരേണ്ടിയിരിക്കുന്നു. കുലമൂപ്പന്മാര്‍ തോമായേയും സംഘത്തേയും നിറകണ്ണുകളോടെ തഴുകി യാത്രയാക്കിയ സന്ദര്‍ഭം ഇന്നും നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നില്ലേ! “ഹിന്ദുവില്‍പോയാലും മക്കളേ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും.....” കാതുകളില്‍ മുഴങ്ങുന്ന ഈ മഹത് വചനം പ്രാവര്‍ത്തികമാക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു. കീനായി തുറമുഖത്തുനിന്ന് പുറപ്പെട്ട്, വംശീയ തനിമ നിലനിര്‍ത്തണമെന്നു വാദിച്ച എസ്രാപ്രവാചകന്റെ കുടീരത്തില്‍ പ്രാര്‍ത്ഥിച്ചു പ്രതിജ്ഞചെയ്ത് യാത്രതിരിച്ചവരാണ് നമ്മള്‍.
നമ്മുടെ നാട്ടില്‍ ബ്രാമണുടെ യോഗഷേമസഭ എന്നൊരു വംശീയക്കൂട്ടമുണ്ട്. ബ്രാമണുടെ സര്‍വ്വതോല്മുഖമായ പുരോഗതിക്കും ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണത്തിനും ഈ യോഗഷേമസഭയാണ് നേതൃത്വം കൊടുക്കുന്നത്......
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, 14 April 2012
നിമിഷം - ഷോര്‍ട്ട് ഫിലിം
യു.കെ. നിവാസിയായ തോംസണ്‍ തങ്കച്ചന്‍ സംവിധാനം ചെയ്തു നിര്മ്മിച്ച ഈ ഹൃസ്വസിനിമയിലെ നായികയും ഏക കഥാപാത്രവും ആയ സുപ്രഭ രാജപുരം പയസ് ടെന്‍ത് കോളേജില്‍ നിന്നും പഠിച്ചാണ് ബിരുദം നേടിയത്.
Friday, 13 April 2012
ബ്രിട്ടനിലെ MKCA പ്രമേയം പാസ്സാക്കി
കോട്ടയം രൂപതയുടെ അസ്ഥിത്വത്തെ ആകെ ഉലച്ചുകൊണ്ടിരിക്കുന്ന എന്‍ഡോഗാമി പ്രശ്നത്തില്‍ കോട്ടയം രൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതായി Manchester Knanaya Catholic Association (MKCA) ഭാരവാഹികളായ ദിലീപ് മാത്യുവും, ബിജു കുളത്തുംതലയും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ക്നാനായ വൈദികരേ, ഇത്രയ്ക്ക് അധഃപതിക്കണോ!
പ്രിയ ക്നാനായ (കത്തോലിക്കാ) വൈദികരെ,
പുരോഹിതരെ പലപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും, എല്ലാ വൈദികരും
മോശക്കാരാണെന്ന അഭിപ്രായം ഈയുള്ളവന് തീരെയില്ല.
സ്കൂള്‍ കാലത്ത് എന്റെ പ്രധാനാദ്ധ്യാപകനായിരുന്ന കണ്ടാരപ്പള്ളിയിലച്ചനെ
അന്നും ഇന്നും ഞാന്‍ വളരെ ഏറെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം എന്നില്‍ ചെലുത്തിയിട്ടുള്ള
സ്വാധീനം കുറച്ചൊന്നുമല്ല. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ നല്ല വെയിലത്ത്
നിരനിരയായി നിര്‍ത്തി എല്ലാ ദിവസവും അദ്ദേഹം നല്ല ഉപദേശങ്ങള്‍ തന്നിരുന്നു. വലിയ
കാര്യങ്ങളൊന്നുമായിരുന്നില്ല അവയൊന്നും. പക്ഷെ അതില്‍ പലതും എനിക്ക് ജീവിതത്തില്‍
ഇന്നും ഉപകരിക്കുന്നുണ്ട്. അച്ചന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം
ഉണ്ടായിരുന്നു.
കണ്ടാരപ്പള്ളിയിലച്ചന്റെ നിലവാരം മറ്റു പുരോഹിതര്‍ക്ക്
ഇല്ലെന്നു കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ആ സങ്കടമാണ് പലപ്പോഴും വിമര്‍ശനമായി
പുറത്തു വരുന്നത്................
(ക്നാനായ വിശേഷങ്ങളിലെ ഈ പുതിയ പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക)
Thursday, 12 April 2012
മൂലക്കാട്ട് ഫോര്മുരലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
.............കൂടാരയോഗങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും
പള്ളിപ്രസംഗത്തിലൂടെയും ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ചില വൈദീകരുടെ
വീരവാദം. ക്‌നാനായ സമുദായ നേതാക്കന്മാരെ “കള്ളുകുടിയന്മാരുടെ സംഘ”മെന്ന്
ആക്ഷേപിക്കാന്‍തക്ക മനോധൈര്യം യൂദാസുമാരായ ഏതാനും വൈദീകര്‍
പ്രകടിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് എത്ര വെള്ളിനാണയങ്ങള്‍ കിട്ടിയെന്നേ ഇനി വെളിവാകേണ്ടതുള്ളു.
സമുദായ നേതാക്കന്മാരെ കള്ളുകുടിയന്മാരുടെ സങ്കേതം
എന്ന് വിളിച്ചാഷേപിച്ചതിനെതിരെ രാജപുരം ഫോറോനായിലെ KCYL അംഗങ്ങള്‍ വായമൂടികെട്ടി
പ്രകടനം നടത്തിയതായ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു............
ക്നാനായ വിശേഷങ്ങളിലെ പുതിയ പോസ്റ്റ് വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
ക്നാനായസ്റ്റാര്‍ ബെഗ്ഗര്‍ (അഥവാ യാചക തിലകം അവാര്ഡ്)
ബോംബയിലെ പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ കുഷ്ട രോഗികളുടെ വേദനയും അനുഭവവും പഠിക്കുവാന്‍ അധികാരികളുടെ അനുമതിയോടെ കുഷ്ടരോഗിയുടെ വേഷം കെട്ടി വഴിയരികില്‍ ഇരുന്നു. ആദ്യ ദിവസം കുറെ പണം കിട്ടി. ഒരു ദിവസം കൂടി ഇരുന്നുനോക്കി. ആദ്യ ദിവസംകിട്ടിയതില്‍ കൂടുതല്‍ പണം കിട്ടി. അധികാരികളെ ഒരുതരത്തില്‍ സമ്മതിപ്പിച്ചു മൂന്നാം ദിവസവും വഴിയരികില്‍ ഇരുന്നു. ആ ദിവസം യാചിക്കുന്ന രീതിയും കരച്ചിലും ഒക്കെ ഒരു തനികുഷ്ടരോഗിയുടെ പോലെ ആയി. അതുകൊണ്ട് മൂന്നാം ദിവസം നല്ല കളക്ഷന്‍ കിട്ടി.
അധികാരികള്‍ പ്രൊഫസറുടെ അനുഭവങ്ങള്‍ കേട്ടു. ഇനി എന്താ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു - ഇനി ഈ പണിക്കു പോകണോ അതോ പ്രൊഫസറായി തുടരണോ എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം എന്ന്. കാരണം പ്രൊഫസര്ക്ക് കിട്ടുന്നതില്കൂ ടുതല്‍ പണം യാചിച്ചപ്പോള്‍ കിട്ടിയത്രേ!
ഏതാണ്ട് ഈ അവസ്ഥയിലാണ് നമ്മുടെ പിതാക്കന്മാരിപ്പോള്‍.
ക്നാനായ വിശേഷങ്ങള്‍ക്കു വേണ്ടി കറിയാക്കുട്ടി എഴുതിയ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്നാനായ വിശേഷങ്ങള്‍ക്കു വേണ്ടി കറിയാക്കുട്ടി എഴുതിയ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, 9 April 2012
UKKCA നേതാക്കള്‍ അറിയുവാന്‍
പ്രിയ നേതാക്കന്മാരെ
നിങ്ങള്‍ പ്രമേയം പാസാക്കി രൂപത നേതൃത്വത്തെ അറിയിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ക്നനയക്കാരി ആയ എനിക്കും ആവേശം തോന്നി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തു നിന്നും പല കല്യാണവും വന്നു. എന്നെ പുറത്താക്കും പാരമ്പര്യം കാക്കണം എന്നൊക്കെ അപ്പനും അമ്മയും സഹോദരങ്ങളും പറഞ്ഞപ്പോള്‍ അത് അനുസരിച്ച് സ്വന്തം കൂട്ടത്തില്‍ നിന്നും ഒരാളെ വിവാഹവും കഴിച്ചു. പുറത്തു നിന്നു വന്ന കല്യാണങ്ങളില്‍ ഒരു പയ്യന്‍ നല്ല സ്വഭാവം ഉള്ളവനും ആയിരുന്നു. പക്ഷെ പുറത്താക്കല്‍ ഭീഷണി മൂലം വേണ്ടാന്ന് വച്ചു. ഇന്ന് എന്റെ പങ്കാളി ഒരേ കുലം, ഒരേ ചോര ഒക്കെ ആണ്. പക്ഷെ നേരം വൈകിയാല്‍ പാരമ്പര്യം ആണ് എന്ന് പറഞ്ഞു കുപ്പി മുഴുവനായോ ബോധം തീരുന്നതുവരെയോ(അത് കുറവാ എന്ന് അറിയാവുന്നവര്‍ക്ക് അറിയാം പക്ഷെ ചേട്ടനും National കൌണ്‍സില്‍ ഉണ്ട് കേട്ടോ ) അകത്താക്കും. ഇന്നലെ നോയമ്പ് വീടല്‍ ആയിരുന്നു. നോയമ്പ് ഇല്ലായിരുന്നു എന്നത് സത്യം. ഇത് പറഞ്ഞത് എന്റെ വേദന കൊണ്ട് പറഞ്ഞതാ. അസോസിയേഷന്‍ ഉണ്ട്, അച്ചന്‍ ഉണ്ട്, തനിമ വേണം ഒരുമ വേണം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്നെ പോലെ ഉള്ളവരെ അന്വേഷിക്കാന്‍ ആര് ഉണ്ട്? ഞങ്ങളുടെ വേദന കേള്‍ക്കാന്‍ ആര് ഉണ്ട്? ഇപ്പോള്‍ കോട്ടയത്ത് തമ്മില്‍ അടിയും? ഒരുമക്കും തനിമക്കും എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്ത് ഗുണം. ഒന്ന് പറയാമോ?
Sunday, 8 April 2012
വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടോ?
രാജാവ് നഗ്നനാണെന്ന് പറയുവാനുള്ള നിഷ്കളങ്കത എല്ലാവര്‍ക്കുമില്ല എന്നറിയാം. ഒരു പക്ഷെ അതിന്‍റെ ആവശ്യവും ഇല്ലായിരിക്കും, എന്നാലും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമുദായത്തിനുപുറത്തുനിന്നുള്ള വിവാഹത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനവും തുടര്‍ന്ന് സമുദായത്തിലുണ്ടായ പ്രതികരണങ്ങളും സാമാന്യ ജനങ്ങളുടെ ചിന്തയിലേക്ക് വരേണ്ടതല്ലേ എന്നൊരു എളിയ അഭിപ്രായം എനിക്കുണ്ട് പിതാവിന്‍റെ അഭിപ്രായത്തിനെതിരായി വാളോങ്ങിയവര്‍ക്കു അതിനുള്ള അര്‍ഹതഉണ്ടായിരിക്കും. അവരുടെ വാദം ശരിയുമായിരിക്കും. പിതാവായതുകൊണ്ട് പറയുന്നതെല്ലാം ശരിയായിരിക്കും എന്നൊരു മുന്‍വിധിയുമില്ല.
എങ്കിലും ഒരു മഹത്തായ പാരമ്പര്യവും അതിലുറച്ച ദൈവവിശ്വാസവും കൈമുതലായുള്ള ഒരു സമുദായം കാലത്തിനും ലോകത്തിനും അനുസരിച്ച് ജീവിക്കേണ്ടതല്ലേ. അതുകൊണ്ടല്ലേ എല്ലാ നിയമങ്ങള്‍ക്കും ഭരണഘടനകള്‍ക്കും കാലോചിതമായ ഭേദഗതികളുണ്ടാകുന്നത്. അതല്ലേ സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചിന്താശേഷിയുടെയും ഒക്കെ ബാക്കിപത്രം.
Saturday, 7 April 2012
മൂലക്കാട്ടു മെത്രാനെ അനുസരിച്ചില്ലങ്കില്‍ ശാപം ഏല്ക്കുമെന്ന്........
ഏപ്രില്‍ 1-ന് നടന്ന ക്‌നാനായ സമ്മേശളനത്തില്‍ വന്ന് സ്വന്തം ജനങ്ങളില്‍ നിന്നും മുറിവേറ്റ മാര്‍ മൂലക്കാട്ട് തന്റെ സമുദായ വിരുദ്ധനിലപാടില്‍ ഉറച്ചു നില്ക്കുന്നതായി അരമനയിലെ മൂടികെട്ടിയ അന്തരീക്ഷത്തില്‍ നിന്നും മനസ്സിലാക്കുന്നു.
ദു:ഖവെള്ളിയുടെ പിറ്റേന്ന് ബഹു: കന്യാസ്ത്രീകളുടെ കോണ്‍ഗ്രിഗേഷനുകള്‍ അരമനയിലെത്തി വന്ദ്യ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം തീയതിതന്നെ ഏതാനും വൈദീകര്‍ പിതാവിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ചെങ്കോലും കിരീടവും ഉണ്ടായാല്‍ മാത്രം പോര അനുസരിക്കാന്‍ ആളുണ്ടെങ്കിലെ അധികാരത്തിന് വിലയുള്ളു എന്ന സത്യം പറഞ്ഞുകൊടുക്കാന്‍ ആളില്ലാതെ പോകുന്നതാണ് ഏകാധിപതികളുടെ പതനത്തിനു കാരണമെന്ന് വര്‍ത്തമാനസംഭവള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
പിതാവിനെ അനുസരിച്ചില്ലങ്കില്‍ ശാപം ഏല്ക്കുമെന്ന് ദുര്‍ബലകളായ ചില കന്യാസ്ത്രീകള്‍ വിശ്വാസികളെ പറഞ്ഞ് പേടിപ്പിക്കുന്നുണ്ട്. ഉഴവൂര്‍ മൂലക്കാട്ടു വീട്ടിലെ മത്തായിക്കുഞ്ഞിന് 12 വയസുള്ള കാലം ഇടവകക്കാരുടെ വകയായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് രൂപത ഏറ്റെടുക്കുന്നു എന്ന ശ്രുതി പരന്ന സമയം മൂലക്കാട്ടെ ജോണ്‍ സാറും സംഘവും പാലാക്കാരന്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കോട്ടയം അരമനയിലെത്തി ബഹളമുണ്ടാക്കി അഭി: തറേല്‍ പിതാവിനെ പേടിപ്പിച്ചു. പിന്നീട് പുലിക്കുന്നേല്‍ ഓശാന ജോസഫുമായി ചര്‍ച്ചചെയ്തു പിതാവു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
തറേല്‍ പിതാവിന്റെ ശാപം ഇന്ന് അതേ കസേരയിലിരിക്കുന്ന മൂലക്കാട്ട് ജോണ്‍ സാറിന്റെ മകന്‍ മാര്‍ മത്തായി മെത്രാന് ഏറ്റതാകാനും വഴിയില്ലേ എന്നും ചിന്തിക്കാവുന്നതാണ്. ആരുടെ ശാപം ആര്‍ക്കാ ഏല്ക്കുന്നതെന്ന് ആര്‍ക്കറിയാം! സമുദായത്തെ ഒറ്റികൊടുക്കുന്ന സമുദായ വഞ്ചകരുടെ ശാപത്തിന് ഒരു ശക്തിയുമില്ല, തലയില്‍ കൈവെച്ച് തനിയെ ശപിക്കുകയേ നിവര്‍ത്തിയുള്ളു.
പിതാവു പറയുന്നതാ ശരി, പത്തുകൊല്ലം കഴിയുബോള്‍ സമുദായത്തില്‍ ആളുകാണില്ല എന്നും ആശ്വാസവചനം പറഞ്ഞ് അരമനക്ക് പുറത്തിറങ്ങിയ ഒരു കന്യാസ്ത്രീ പറയുന്നതുകേട്ടു. രൂപത ഉണ്ടായ 1911-ല്‍ വെറും 15,000 ആളുകളാണ് സമുദായത്തില്‍ ഉണ്ടായിരുന്നത്. 2011-ല്‍ ഒന്നേമുക്കാല്‍ ലക്ഷമായി വളര്‍ന്നിരിക്കുന്നു. പ്രകൃതി നിയമം അനുസരിക്കാതെ കര്‍ത്താവിന്റെ മണവാട്ടിയായി മഠത്തിലിരുന്നുകൊണ്ട് സമുദായത്തില്‍ ആളുകുറയുന്നതിനെക്കുറിച്ച് ആകുലപ്പെടാന്‍ എന്തവകാശമെന്ന് തിരിച്ചു ചോദിച്ചാല്‍ വല്ല ഉത്തരവും ഉണ്ടോ എന്റെ സിസ്റ്ററെ.
ജാത്യാഭിമാനി
ക്നാനായ കത്തോലിക്കാ തറവാട്ടില്‍ നിന്നുള്ള അഭ്യര്ത്ഥrന
..............അമേരിക്കയില്‍ നമുക്ക് പള്ളികള്‍ വേണം, മെത്രാനെ വേണം. എന്നാല്‍ കൈവിലങ്ങണിഞ്ഞ ഒരു മെത്രാനെ നമുക്ക് വേണ്ട. ആയതിനാല്‍ അമേരിക്കയിലെ ഓരോ സമുദായസ്നേഹിയോടും എനിക്ക് അഭ്യര്‍ഥിക്കുവാനുള്ളത് നിങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്തുക. SNDP-യുടെയും NSS-ന്റെയും ശക്തി മനസ്സിലാക്കുക. ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റുക. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും നിര്ബന്ധമായീ പങ്കെടുക്കണം. നമ്മുടെ ധര്മസമരത്തിന്റെ കാഹളധ്വനി ഒര്‍ലാന്‍ഡോയില്‍ നിന്നുമാകട്ടെ. ക്നാനായ തറവാട്ടില്‍ നിന്നും ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. എല്ലാവരെയും അവിടെ പ്രതീക്ഷിക്കുന്നു.
എന്ന്,
സ്നേഹത്തോടെ,
പ്രൊഫ. ജോയി മുപ്രാപ്പള്ളി
പ്രസിഡന്റ്
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്
കോട്ടയം അതിരൂപത
കോട്ടയം,
05 ഏപ്രില്‍ 2012.
(ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അഭ്യര്തനയുടെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
ക്നാനായ പ്രതിസന്ധി – ഒരു വിചിന്തനം
ക്നാനായ സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ, “ഛായ്, എന്ത് പ്രശ്നം, എല്ലാം അടിപ്പൊളി ആയി പോകുന്നു...” എന്ന് പറയാനാണ് നമുക്ക് ഇഷ്ടം. അഭയ കേസ് മൂത്തു വരികയും, രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ജയിലില്‍ ആവുകയും ചെയ്തപ്പോഴും, പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ നമുക്ക് അങ്ങേയറ്റം അപമാനകരമായപ്പോള്‍ പോലും, അതൊക്കെ നമ്മോട് അസൂയ ഉള്ളവരുടെ ഗൂഡാലോചനയുടെ ഫലമാണ് എന്നാണു ഒരു ശരാശരി ക്നാനയക്കാരന്‍ വിശ്വസിക്കാന്‍ ശ്രമിച്ചത്.
അന്നൊക്കെ നമ്മള്‍ ഏതെങ്കിലും ബാഹ്യശക്തിയെ സങ്കല്‍പ്പിച്ചു അവരെ വെറുത്തു. ഇന്ന് നമുക്ക് അത്തരത്തില്‍ ഒരു ബാഹ്യശക്തി ഇല്ലേ ഇല്ല. അതുകൊണ്ടാണ്, ഒരു സാധാരണ ക്നാനയക്കാരന്‍ ഇന്ന് ഉള്ളിലെങ്കിലും അവനു പ്രിയങ്കരരായ വൈദികരെയും പിതാക്കന്മാരെയും, പ്രതിഭാഗത്ത് നിര്‍ത്തുന്നത്.
എന്താണ് ഇന്ന് നമ്മുടെ പ്രശ്നം? എ.ഡി.435-ല്‍ നമ്മുടെ പൂര്വപിതാക്കന്മാര്‍ കേരളത്തില്‍ എത്തി എന്ന് നാം വിശ്വസിക്കുന്നു. വിശ്വാസം ആണല്ലോ എല്ലാം. അങ്ങിനെ ഒരു കുടിയേറ്റം നടന്നിട്ടില്ല എന്നതിന് സമുദായശത്രുക്കള്‍ പോലും ഇത് വരെ തെളിവൊന്നും ഹാജരാക്കിയിട്ടില്ലാത്ത നിലയ്ക്ക്, അന്ന് വന്നു എന്ന് തന്നെ പറയാം. അന്ന് മുതല്‍ 1911 വരെയുള്ള നീണ്ട കാലയളവില്‍, സ്വന്തമായി ഇടവകയും രൂപതയും ഇല്ലാതിരുന്നതിനാല്‍, ആ കാലഘട്ടത്തില്‍ സ്വവംശവിവാഹനിഷ്ട ലംഘിച്ച സമുദായംഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഈ എഴുതുന്ന ആള്‍ക്ക് അറിയില്ല. പക്ഷെ സമുദായം നിലനിന്നു എന്നത് ഒരു സത്യമാണ്. തെളിവുകളുള്ള സത്യം തന്നെ.
(ക്നാനായ വിശേഷങ്ങളില്‍ വന്ന ഈ പോസ്റ്റിന്റെ ബാക്കി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Friday, 6 April 2012
ബിലാത്തി മലയാളി - വാരാന്ത്യ വായന: Week 14 of 2012
ലോകത്തിന്റെ നാനാഭാഗത്തുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത് വിശുദ്ധ വാരമാണ്. മലയാളിക്രിസ്ത്യാനിയ്ക്ക് പെസഹ അപ്പത്തിന്റെയും, പള്ളികളിലെ വൈവിദ്ധ്യമാര്‍ന്ന ചടങ്ങുകളുടെയും ഓര്‍മ്മയുണര്ത്തുന്ന ആഴ്ച.
രാഷ്ട്രീയമേഖലയില്‍ മന്ത്രിക്കസേരയ്ക്കായുള്ള പിടിവലി തുടരുന്നു. വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ലിങ്കുകളുമായി, മറ്റൊരു ബിലാത്തി വാരാന്ത്യം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Thursday, 5 April 2012
പിതാവേ, അപ്പോഴും പറഞ്ഞില്ലേ മിണ്ടണ്ട മിണ്ടെണ്ടാന്ന്...
അഭിവന്ദ്യ മൂലക്കാട്ട് പിതാവേ:
ക്‌നാനായ കത്തോലിക് കോണ്‍ഗ്രസ്സ് ഏപ്രില്‍ ഒന്നിന് സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി അങ്ങ് നടത്തിയ പ്രസംഗം യുട്യുബിലൂടെ കാണുവാന്‍ ഇടയായി. ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷന്‍ മെംബര്‍ഷിപ്പ് സംബന്ധിച്ച ആകാംഷയുമായി തങ്ങളുടെ സ്വന്തം ആര്‍ച്ച് ബിഷപ്പ് ആയ അങ്ങയെ സ്നേഹത്തോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി സമീപിച്ചപ്പോള്‍ ധാര്‍ഷൃവും ഏകാധിപത്യവും നിറഞ്ഞ സ്വരത്തില്‍ അങ്ങ് നടത്തിയ സമീപനം നിര്‍ഭാഗ്യകരമായിപ്പോയി എന്നു പറയാതെ വയ്യ. ഈ അവസരത്തില്‍ ക്നാനായ മിഷന്‍ മെംബര്‍ഷിപ്പ് സംബന്ധിച്ച പിതാവിന്റെ തെറ്റായ നടപടികളെ ധീരമായി ചോദ്യം ചെയ്ത മുപ്രാപ്പളളില്‍ ജോയിസാര്‍, കാനാട്ട് ബേബിസാര്‍, വടാത്തല തോമസ്കുട്ടിസാര്‍ തുടങ്ങി പതിനഞ്ചോളം സമുദായ പ്രമുഖര്‍ക്ക് ഈ കൊച്ചുതൊമ്മന്‍ ഉള്‍പ്പടെ ആയിരക്കണക്കിന് തൊമ്മന്‍മാരുടെ നന്ദിയുടെ പൂച്ചെണ്ടുകള്‍. പ്രിന്‍സിപ്പള്‍ ആകാന്‍ ഏതു മാര്‍ഗവും നോക്കുന്ന ഷൈനിക്കൊച്ചമ്മേ, കൂവിയാലും കാണാതെ പഠിച്ചുവച്ച പ്രസംഗം മുഴുവന്‍ കണ്ണുമടച്ചങ്ങ് ശര്‍ദിച്ചിട്ടു ഇറങ്ങി ഓരോട്ടം വച്ചുകൊടുക്കാമായിരുന്നില്ലേ! ഇതിപ്പോള്‍ വൈസ്-പ്രിന്‍സിപ്പള്‍ സ്ഥാനം കിട്ടാന്‍ മാത്രമുള്ളതേ ആയിട്ടോള്ളല്ലോ! തൊമ്മന്റെ കണക്കുകള്‍ തെറ്റിച്ചത് ഇളപ്പാനിലച്ചന്‍ മാത്രമാണ്. പിതാവിന് വേണ്ടി ചാവേര്‍ ആയി നിന്നുകൊടുത്തതാണല്ലേ. ഒരു കടുത്ത പനി സംഘടിപ്പിച്ചു മൂലക്കാട്ട് സ്ടൈലില്‍ കാരിത്താസില്‍ അഡ്മിറ്റ് ആകാമായിരുന്നില്ലേ? ഈ തൊമ്മന് എന്നും ബെഹുമാനത്തോടെ കണ്ടിരുന്ന 6-7 പുരോഹിതരില്‍ ഒരാളായിരുന്നു അങ്ങ്. ഏതായാലും ഈ ചതിക്ക് കൂട്ട് നില്‍ക്കേണ്ടിയിരുന്നില്ല.
മൂലക്കാട്ട് പിതാവേ, അങ്ങയുടെ പുതിയ ഫോര്‍മുലകൊണ്ട് അമേരിക്കക്കാര്‍ക്കേ പ്രശനമൊള്ളു കേരളത്തിലുള്ളവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടാ എന്ന അങ്ങയുടെ കുതന്ത്രം മണത്തറിയാന്‍; അല്ലെങ്കില്‍ "ഇന്ന് ഞാന്‍ നാളെ നീ" എന്ന മരണമണി തിരിച്ചറിയാന്‍; അമ്മയുടെ മുലപ്പാല്‍ കുടിച്ച ക്നാനായ മക്കള്‍ക്ക് അധികസമയം വേണ്ടിവന്നില്ല. രാഷ്ട്രീയത്തില്‍ കടന്നാല്‍ കരുണാകരനെ ഗുരുവാകാന്‍ യോഗ്യതയുള്ള മുത്തോലത്തച്ചന്റെ സിനിമ സ്റ്റൈല്‍ സ്ക്രിപ്റ്റോടെ ചിക്കാഗോയില്‍ പ്രഞ്ചിയേട്ടന്‍മാരുടെ മുന്പില്‍ വച്ച് നടത്തിയ പ്രകടനം പോലെ നാട്ടിലും ചെലവക്കാമെന്ന് കരുതിയ അങ്ങയുടെ ധൈര്യത്തിനുമുന്‍പില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. ജന്മം കൊണ്ടും കര്മ്മം കൊണ്ടും ക്നാനായക്കാരനായവനെ മാത്രമേ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷനുകളിലും പള്ളികളിലും ഉള്‍പ്പെടുത്തൂ എന്ന് അമേരിക്ക മുഴുവന്‍ അങ്ങും മുത്തോലത്തച്ചനും കൂടി ഓടി നടന്നു പ്രസംഗിക്കുകയും പാവം കുഞ്ഞാടുകളെക്കൊണ്ടു ഇല്ലാത്ത വിലയും (ചില സ്ഥലങ്ങളില്‍ ഇരട്ടി വിലയും) കൊടുപ്പിച്ചു പള്ളികള്‍ വാങ്ങിക്കൂട്ടുകയും എന്നിട്ടിപ്പോള്‍ ചിക്കാഗോയിലും ഏപ്രില് ഫൂള്‍ ദിനത്തില്‍ ചൈതനൃയിലും വച്ച് ഒരു ഉളുപ്പുമില്ലാതെയുള്ള പ്രഖ്യാപനവും “നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷന്‍നുകളിലും പള്ളികളിലും മെംബര്‍ഷിപ്പ്നു ജന്മം കൊണ്ടു മാത്രം ക്നാനായക്കാരനായല്‍ മതി; കര്‍മമം കൊണ്ട് വേണമെന്നില്ല” എന്ന്. അതായത് പുറത്തുനിന്നും കല്യാണം കഴിച്ചവര്‍ക്കും അംഗമാകാം എന്ന് തരത്തിന് തരം പോലെ മാറ്റിപ്പറഞ്ഞിരിക്കുന്നു. ഇത്തരം വാക്കുമാറ്റം ഒരു പ്രൊഡ്യൂസര്‍ക്കു ജനിച്ചവര്ക്ക് (തൊമ്മന്‍ ഇത്തിരി മാന്യനാകാന്‍ നോക്കുന്നതാണ്) പറയാന്‍ പറ്റുന്ന വാക്കുകളാണോ? പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരുമറിയാതെ അങ്ങും അങ്ങാടിയത്തും മുത്തോലവും വര്‍ക്കി പിതാവും കൂടി രഹസ്യമായി ഒരു ധാരണയുണ്ടാക്കി പോലും. എന്നിട്ടിപ്പോള്‍ ഒരു കുറ്റബോധവുമില്ലാതെ തറ രാഷ്ട്രീയക്കാരനെപ്പോലെ നാട്ടില്‍ ചെന്നു എല്ലാവരോടും വിളിച്ചു പറയുന്നു “ചില പ്രത്യേകമായ സഹചര്യങ്ങളില്‍ അമേരിക്കക്കാര്‍ ഈ നിലയിലായി" (എന്നുട്ടും സമ്മതിച്ചുതരുന്നില്ല ഈ ഗതി ആക്കിയതിന് ഉത്തരവാദികള്‍ നിങ്ങളാണെന്ന കാര്യം!). അങ്ങ് തുടര്‍ന്നു പറയുന്നു "എന്നുകരുതി നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ഒന്നും പേടിക്കാനില്ലെന്ന്”. അടവ് എപ്പിടി! അങ്ങയെ കൂക്കു വിളിച്ചില്ലെങ്കിലല്ലേ അത്ഭുതമൊള്ളു?
അങ്ങനെ ആദ്യമായി സ്വന്തം കുഞ്ഞാടുകളുടെ കൂക്കു വിളിയും തെറിവിളിയും അവസാനം അങ്ങയുടെ ഏകാധിപതൃ സ്വഭാവം സഹിക്കവയ്യാതെ കയ്യേറ്റംവരെ നടത്തുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ച ആദ്യത്തെ ബിഷപ് എന്ന ഖ്യാതിയും നേടിയെടുത്തില്ലേ. തറ രാഷ്ട്രീയക്കാരെപ്പോലെ അങ്ങനെ അമേരിക്കയില്‍ വന്നു പറയാന്‍ പോകുന്ന കാര്യങ്ങളും ഞങ്ങള്‍ക്ക് നന്നായറിയാം. കാരണം അമേരിക്കയില്‍നിന്നും കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയതുപോലെ ഇനിയും മില്ലൃന്‍സ് കണക്കിന് ഡോളര്‍ വേണമല്ലോ വിദ്യാഭ്യാസഫണ്ടിനോ കൊലപാതക ഫണ്ടിനോ ഒക്കെയായിട്ട്. എളിയിലും മടിയിലും ബാഗ്ഗിലും ഒക്കെയായി തിരുകി വച്ച് ഇന്ത്യന്‍ കസ്റ്റംസ്കാരെ വെട്ടിച്ച് ഡോളര്‍ കടത്തിക്കൊണ്ട് പോകുമ്പോള്‍ രക്ഷപ്പെടുത്തല്‍ ഒരു ഫോണ്‍ വിളി അകലെ ഡല്‍ഹിയില്‍ രാഷ്ട്രീയ നേതാക്കള്‍. അമേരിക്കയിലെ കുഞ്ഞാടുകളെ വെട്ടുവിലക്കു കൊടുത്തെങ്കിലും ഉള്ളത് ഊറ്റി എടുക്കുന്നതില്‍ ആര്‍ക്കെന്തു ചേതം. “നിന്നെ കൊല്ലാന്‍ പോവുകയാണ്! ഹോപ്പ് ഇറ്റ് ഇസ് ഓക്കെ” എന്ന് ചോദിച്ചാല്‍ സന്തോഷത്തോടെ തലയാട്ടുന്ന പ്രഞ്ചിയേട്ടന്‍മാരും. ഇത്തിരി തലയും വിവരവും ഉള്ളവര്‍ ഓരോ ചോദ്യം ചോദിച്ചാല്‍ തലക്കൊട്ടൊരു കൊട്ട്; കൂടെ സാക്ഷാല്‍ തെറിയഭിഷേകം നടത്തി ഓടിക്കാന്‍ മുത്തോലത്തച്ചന്‍ വക വാടകഗുണ്ടകള്‍ ചൊല്‍പ്പിടിയില്‍! ആനന്ദലബ്ദിക്കിനി എന്തുവേണം!
മൂലക്കാട്ട് പിതാവേ, അങ്ങയുടെ നേരെ വരുന്ന ജനങ്ങളുടെ രോഷത്തെ സീറോ മലബാര്‍ ഹൈറാക്കിക്കുനേരേ ആക്കി തിരിച്ചുവിടാന്‍ ന്ടത്തിയ ശ്രമവും സൂപ്പര്‍ ഢൂപ്പര്‍. പക്ഷേ ചീറ്റി പോയി അല്ലേ? ക്നാനായ സമുദായത്തെ തകര്‍ക്കാന്‍ ഏതോ അന്ജ്ജാഞ്ഞാതശക്തികള്‍ (may be ET) ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് എന്നൊക്കെ തട്ടിവിട്ടപ്പോള്‍ ജനങ്ങള്‍ക്കറിയാം അങ്ങും മുത്തോലവും തന്നെയാണ് അച്ചാരം വാങ്ങിയ അന്ജ്ജാഞ്ഞാതശക്തികള്‍ എന്ന്. ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ടും പ്രസംഗചാതുരി കൊണ്ടും എന്തൊക്കെയോ വലിച്ചുവാരി വിളമ്പി ക്നാനായക്കാരെ തെറ്റിദ്ധരിപ്പിച്ചു വിഡ്ഢികളാക്കി കളായാമെന്ന് അങ്ങ് വ്യാമോഹിച്ചു. “സീറോ മലബാര്‍ റീത്ത്” ക്നാനായക്കാരായ നാമാണ് കൊണ്ടുവന്നത്. അത് നാം ഉപേഷിക്കണമെന്ന് പറഞ്ഞാല്‍ സ്വന്തം അപ്പനെ തളിപ്പറയുന്നതിന് തുല്യമല്ലേ? അതുകൊണ്ടു പാടില്ല!” കേള്‍ക്കാന്‍ എന്തു മധുരം! പിന്തുടര്‍ച്ചവകാശമുള്ള ഒരു ബിഷപ്പിനെ കോട്ടയം രൂപതയ്ക്ക് തരില്ലെന്നും; മലബാറില്‍ ഒരു രൂപതാ അനുവദിക്കില്ലെന്നുമൊക്കെ ബ്രൂട്ട് മജോരിറ്റി ആയ സീറോ മലബാര്‍ ബിഷപ്പുമാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ എങ്ങനെ അത് നമുക്ക് സ്വന്തമാണെന്ന് പറയാന്‍ സാധിക്കും?
ഇപ്പോള്‍ പറയുന്നല്ലോ സ്വയം ഭരണവകാശമുള്ള സുയി ജൂറിസ് ചര്‍ച്ച് ആയി കോട്ടയം രൂപതയെ മാറ്റാന്‍ ശ്രമിക്കും എന്നൊക്കെ. അങ്ങ് ഇത് പറയുമ്പോള്‍ സംശയത്തോടെയേ ഞങ്ങള്‍ക്കത് കാണാനാവൂ. കുന്നശ്ശേരില്‍ പിതാവിന്റെ ഭരണത്തിന്റെ അവസാനകാലം മുതല്‍ (കഴിഞ്ഞ 10-12 വര്‍ഷമായി) പറഞ്ഞു കേള്‍ക്കുന്ന കാര്യമാണീ സുയി ജൂറിസ് (Sui Juris) ചര്‍ച്ച്. ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുവാന്‍ അങ്ങയുടെയോ മുത്തോലത്തിന്റെയോ ഭാഗത്തുനിന്ന് ആലമാര്ധമായ ഒരു ശ്രമവും നടന്നതായി കേട്ടിട്ടില്ല. അതിനാല്‍ തന്നെ തല്ക്കാലം പിടിച്ചു നില്‍ക്കാനുള്ള നിങ്ങളുടെ ഒരു കച്ചിതുരുമ്പയി മാത്രമേ ഇതിനെ കാണാനാവൂ. പണ്ട് സുയി ജൂറിസ് ചര്‍ച്ച്നായി കുന്നശ്ശേരില്‍ പിതാവ് മെത്രാന്‍സമതിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ കോപ്പി അമേരിക്കന്‍ക്നാ അയച്ചുതന്നത് ഇന്നും ഈ കൊച്ചുതൊമ്മന്റെ ഇന്‍ബോക്സില്‍ ഉണ്ട്.
അതൊക്കെ പഴങ്കഥ; എല്ലാം വിട്ടുകളഞ്ഞേക്കാം. സുയി ജൂറിസ് ചര്‍ച്ച്നു വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ദ്ധമായിട്ടാണെങ്കില്‍ ആ ലക്‌ഷ്യം നേടുവാനായി അങ്ങും മുത്തോലവും ഇതുവരെ നടത്തിയതും ഇനി നടത്താന്‍ പോകുന്നതുമായ പദ്ധതികളുടെ ഗൈഡ് ലൈന്‍ എല്ലാവരുമായി പങ്കുവച്ചു ചര്‍ച്ച ചെയ്ത് ഉണ്ടാക്കാന്‍ എത്രയും പെട്ടെന്ന് ശ്രമിക്കാം.
ഒരു കാര്യം വ്യക്തം. മെംബര്‍ഷിപ്പില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള മൂലക്കാട്ട് ഫോര്‍മുല നോര്‍ത്ത് അമേരിക്കയിലെ ക്നാനായ പള്ളികള്‍ക്ക് സ്വീകാര്യമല്ലെന്നു ചൈതന്യയില്‍ വച്ച് ആയിരക്ക്ണക്കിന് ക്നാനായ നേതാക്കളും നോര്‍ത്ത് അമേരിക്കയിലെ കെസിസിഎന്‍എ-യും അസ്സന്നിക്തമായി വ്യക്തമാക്കി കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയില്‍ ഇത്തരത്തില്‍ watered ആയ പള്ളികള്‍ ഉണ്ടാക്കുന്നതിനെക്കാള്‍ ഭേദം നാം വടക്കന്‍മാരുടെ കൂടെ ചേരുന്നതോ ഗതി മുട്ടിയാല്‍ ലത്തീന്‍ പള്ളിയില്‍ ചേരുന്നതോ ആയിരുന്നു. വികലവും അപക്വവുമായ നടപടികള്‍ മൂലം ഇത്രമാത്രം ഡാമേജ് നമ്മുടെ സമുദായത്തിന് ഇതിനോടകം ഉണ്ടാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കര്‍ കോട്ടയം ബിഷപ്പിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബിഷപ് സമുദായത്തിന്റെ ഒരു ട്രസ്റ്റി മാത്രമാണെന്നും ഉള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പരസ്പരം സഹകരിച്ചു മുന്നേറുവാനും ലക്ഷ്യത്തിലെത്തുവാനും ശ്രമിക്കാം, പ്രാര്‍ഥിക്കാം. അതല്ല സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഏകാധിപത്യനയങ്ങളും കൊണ്ട് പരസ്പരം തല്ലി മരിക്കാനാണ് ഭാവമെങ്കില്‍ സര്‍വനാശത്തിലേക്കും നമുക്ക് നീങ്ങാം.
സംഭവാമി യുഗേ യുഗേ!
ഒത്തിരി സ്നേഹത്തോടെ സ്വന്തം കൊച്ചുതൊമ്മന്‍
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന് ഡല്ഹി മേഖലയുടെ പൂര്ണ്ണ പിന്തുണ
ക്‌നാനായ പാരമ്പര്യം - ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന് ഡല്ഹി മേഖലയുടെ പൂര്ണ്ണ പിന്തുണ
ക്‌നാനായ പാരമ്പര്യങ്ങള്‍ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു അജപാലന പരിഷ്‌ക്കാരത്തിനും കൂട്ട് നില്ക്കുകയില്ല എന്നുള്ള ക്‌നാനായ കത്തോലിക്കാ കോഗ്രസ്സിന്റെ തീരുമാനത്തിന് കെ.സി.സി. ഡല്‍ഹിയും, കെ.സി.വൈ.എല്‍. ഡല്‍ഹി റീജിയനും സംയുക്തമായി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കെ.സി.സി.യുടെ പൊതുസഭ പാസാക്കിയ പ്രമേയങ്ങള്‍ ഏറ്റവും പ്രാധാന്യമേറിയതും അവസരോചിതവും, പൂര്‍ണ്ണമായും സമുദായത്തിന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും അനിവാര്യമായതുമാണ്.
പതിനേഴരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സന്ദേശവാഹകരായ ക്‌നാനായ അംഗങ്ങളും, ഒരു നൂറ്റാണ്ട് പിന്നിട്ട സ്വന്തം സഭാനേതൃത്വവും ക്‌നാനായ സമുദായത്തിന്റെ യശസ്സ് എന്നും എവിടെയും ഉയര്‍ത്തി നിര്‍ത്തുന്നവയാണ്.
നാല്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടതാണ് ഡല്‍ഹിയിലെ ക്‌നാനായ കൂട്ടായ്മ. ആയിരക്കണക്കിന് അംഗങ്ങളുള്ള ഡല്‍ഹിയില്‍ സ്വന്തമായ ആത്മീയനേതൃത്വത്തിലേക്കുള്ള പടവുകള്‍ കയറേണ്ട ഈ സാഹചര്യത്തില്‍ സുദൃഡമായ പാരമ്പര്യത്തിലും തനിമയിലും കൂട്ടായ്മയോടെ മുന്നേറുവാന്‍ പ്രതിജ്ഞാബന്ധരായിരിക്കുവാന്‍ ഓരോ ഡല്‍ഹി അംഗങ്ങളേയും ആഹ്വാനം ചെയ്യുന്നു.
ഡല്‍ഹിയിലെ ക്‌നാനായ സംഘടനകളുടെയും യൂണിറ്റ് ഭാരവാഹികളുടെയും മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ഒരു പൊതുസഭാ മീറ്റിംഗ് വിളിച്ചു ചേര്‍ക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായരൂപം നല്‍കുന്നതുമാണ്.
ഏപ്രില്‍ 4, 2012
കെ.സി.സി. ഡല്‍ഹി
ജോര്‍ജ്ജ് മാത്യു പാലത്തടത്തില്‍ (പ്രസിഡന്റ്)
രാജു പറപ്പള്ളി (ജനറല്‍ സെക്രട്ടറി)
കെ.സി.വൈ.എല്‍. ഡല്‍ഹി റീജിയന്‍
ജീനു ജോ പുന്നശ്ശേരില്‍ (പ്രസിഡന്റ്)
മജീഷ് മാത്യു കീഴേടത്തു മലയില്‍ (ജനറല്‍ സെക്രട്ടറി)
Subscribe to:
Posts (Atom)