പ്രിയ നേതാക്കന്മാരെ
നിങ്ങള്‍ പ്രമേയം പാസാക്കി രൂപത നേതൃത്വത്തെ അറിയിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ക്നനയക്കാരി ആയ എനിക്കും ആവേശം തോന്നി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തു നിന്നും പല കല്യാണവും വന്നു. എന്നെ പുറത്താക്കും പാരമ്പര്യം കാക്കണം എന്നൊക്കെ അപ്പനും അമ്മയും സഹോദരങ്ങളും പറഞ്ഞപ്പോള്‍ അത് അനുസരിച്ച് സ്വന്തം കൂട്ടത്തില്‍ നിന്നും ഒരാളെ വിവാഹവും കഴിച്ചു. പുറത്തു നിന്നു വന്ന കല്യാണങ്ങളില്‍ ഒരു പയ്യന്‍ നല്ല സ്വഭാവം ഉള്ളവനും ആയിരുന്നു. പക്ഷെ പുറത്താക്കല്‍ ഭീഷണി മൂലം വേണ്ടാന്ന് വച്ചു. ഇന്ന് എന്റെ പങ്കാളി ഒരേ കുലം, ഒരേ ചോര ഒക്കെ ആണ്. പക്ഷെ നേരം വൈകിയാല്‍ പാരമ്പര്യം ആണ് എന്ന് പറഞ്ഞു കുപ്പി മുഴുവനായോ ബോധം തീരുന്നതുവരെയോ(അത് കുറവാ എന്ന് അറിയാവുന്നവര്‍ക്ക് അറിയാം പക്ഷെ ചേട്ടനും National കൌണ്‍സില്‍ ഉണ്ട് കേട്ടോ ) അകത്താക്കും. ഇന്നലെ നോയമ്പ് വീടല്‍ ആയിരുന്നു. നോയമ്പ് ഇല്ലായിരുന്നു എന്നത് സത്യം. ഇത് പറഞ്ഞത് എന്റെ വേദന കൊണ്ട് പറഞ്ഞതാ. അസോസിയേഷന്‍ ഉണ്ട്, അച്ചന്‍ ഉണ്ട്, തനിമ വേണം ഒരുമ വേണം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്നെ പോലെ ഉള്ളവരെ അന്വേഷിക്കാന്‍ ആര് ഉണ്ട്? ഞങ്ങളുടെ വേദന കേള്‍ക്കാന്‍ ആര് ഉണ്ട്? ഇപ്പോള്‍ കോട്ടയത്ത് തമ്മില്‍ അടിയും? ഒരുമക്കും തനിമക്കും എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്ത് ഗുണം. ഒന്ന് പറയാമോ?
ഇപ്പോള്‍ പറയുന്നു കൊച്ചു പിതാവ് വരുന്നു എന്ന്. കഴിഞ്ഞ വര്ഷം നിങ്ങള്‍ ചുമന്നു നടന്നില്ലേ? ജൂബിലി പിരിവു എന്ന് പറഞ്ഞു പിരിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും കുടുംബ സമാധാനത്തിനു വേണ്ടി ഈ ഞാനും കണ്‍വെന്‍ഷന്‍ കൂടാന്‍ വന്നു. കൊച്ചു പിതാവും AD345മുതല്‍ പറഞ്ഞു പോയി. ഇത് വല്ലതും കേട്ടാല്‍ എന്റെ വിഷമം തീരില്ല. എന്റെ വീട്ടില്‍ പട്ടിണി മാറില്ല. വീണ്ടും കൊച്ചു പിതാവിനെ എന്തിനു കൊണ്ടുവരുന്നു?. വന്നു പോകാന്‍ എത്രയ നിങ്ങള്‍ കൊടുക്കുന്നത്? ഇപ്പോള്‍ മൂലക്കാട്ട് പിതാവ് പറയുന്നു കര്‍ണാടക കഴിഞ്ഞാല്‍ അധികാരം ഇല്ല എന്ന്. പിന്നെ എന്തിനു ഇവര്‍ വരുന്നു. പോകുന്നു. കുറെ പണം കിട്ടുവാനോ?
ലെവിചെട്ടന്‍ പ്രസിഡന്റ് ആയാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതി. പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടം. അത്ര തന്നെ. ഞങ്ങള്‍ ജോലി ചെയ്താല്‍ ജീവിക്കാം. അതുകൊണ്ട് ഈ വര്ഷം കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നില്ല എന്ന് അറിയിക്കുന്നു. ഓരോ തലക്കും ഇത്ര രൂപ എന്ന് പറഞ്ഞു മേടിച്ചു അകത്തു കയറി ഒരു കുര്‍ബാന കൂടാം. പുറകില്‍ ഇരിപ്പടം കിട്ടിയാല്‍ സൌണ്ട് ക്ലിയര്‍ അല്ല താനും. ഒരു വെല്‍ക്കം ഡാന്‍സ് പിന്നെ കുറെ കലാ പരിപാടി. കാറിന്റെ പുറകില്‍ കുറെ കുപ്പി ചിലവാകും. കുറുക്കന്‍ കൂകുന്ന പോലെ നട വിളിയും. അതിനപ്പുറം ഈ വര്ഷം വല്ലതും ഉണ്ടോ ചേട്ടാ?
ഈ പണിക്കു പോരുന്ന സമയം ഇംഗ്ലീഷ് പള്ളിയില്‍ പോയാല്‍ അര മണിക്കൂര്‍ കൊണ്ട് കുര്‍ബാനയും കൂടി വീട്ടില്‍ വന്നു ഡ്യൂട്ടി നോക്കിയാല്‍ എന്റെ വീട്ടിലെ കാര്യം നടക്കും. ഇത്രയും എഴുതി ഇല്ലങ്കില്‍ എന്റെ പ്രയാസം തീരില്ല. എന്റെ ഭര്‍ത്താവിനെ ഈ പ്രാവശ്യം National കൌണ്‍സില്‍ മീറ്റിംഗ് നും ഞങ്ങള്‍ വിടുന്നില്ല. വെറുതെ കൈയ്യിലെ കാശും മുടക്കി അവിടെ വന്നിട്ട് പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ല. ആ സമയം നഴ്സിംഗ് ഹോം ലെ പണിക്കു പോയാല്‍ ഒന്നുമില്ലങ്കിലും അങ്ങേരുടെ വെള്ളംകുടി നടക്കും. ബൈ ലോ പൊളിച്ചു മാറ്റുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചേട്ടന്‍ ഓര്‍ത്തത് മുല്ലപ്പെരിയാര്‍ പൊളിച്ചു പുതിയത് കെട്ടുന്നപോലെ ആണന്നു. പിന്നെ മനസിലായി ജയലളിത പോലെ അച്ചന്‍ ഉടക്കിയാല്‍ ഒന്നും നടക്കില്ല എന്ന്. ഒരുമയും തനിമയും ഒക്കെ ഉണ്ടങ്കില്‍ ഒരു ബൈ ലോ യും വേണ്ട ലേവി ചേട്ടാ. ഉദാഹരണം ഞങ്ങളുടെ കുടുബ ജീവിതം തന്നെ. ഒരു ലോ യും ഇല്ല. ഒരു adjustment അത്ര തന്നെ. ചേട്ടന്‍ തീരുമാനിക്കും, നടപ്പാക്കും അച്ചന്‍ അവിടെ നടത്തുന്ന പോലെ. നിങ്ങള്‍ ലോ ഉണ്ടാക്കുകയോ പാസ് ആക്കുകയോ ഒക്കെ ചൈയ്യുക. പെട്രോള്‍ അടിച്ചു അവിടെ വന്നാല്‍ ഞങ്ങളുടെ പണം പോകും. ഒരു ദിവസത്തെ എന്റെ ചേട്ടന്റെ പണിയും.
മെത്രാന്‍ വന്നാല്‍ ടിക്കറ്റ്, pocket മണി ഒക്കെ കിട്ടും. എന്റെ ചേട്ടനോ? വാഴക്കയുടെ മൂട്
വളരെ സത്യസന്ധമായി ബിന്ദു (?) ഇവിടെ കാര്യം പറഞ്ഞു , ഇതൊക്കെ തന്നെയാണ് നമ്മളില്‍ "സ്വ സമുദായത്തില്‍ " നിന്ന് വിവാഹം കഴിച്ച പലരുടെയും അവസ്ഥ - കഴിവുള്ള , നല്ല സ്വഭാവം ഉള്ള , ദൈവഭയം ഉള്ള - ഇതര കത്തോലിക്കാ രൂപതകളില്‍ പെട്ടവരെ ആലോചിച്ചപ്പോള്‍ "പുറത്താക്കല്‍ " ഭയന്ന് അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോയി - ഇപ്പോള്‍ തോന്നുന്നു ഈ പറയുന്ന "തനിമ - ഒരുമ " എന്നത് ഒക്കെ വെറും പറച്ചില്‍ മാത്രം - ആര്‍ക്കൊക്കെയോ വേണ്ടി നമ്മള്‍ തുള്ളുന്നു - ഒരു ഉത്തമ കത്തോലിക്കാനായി ജീവിക്കാന്‍ ഇതല്ല - നല്ല കുടുംബത്തില്‍ പിറന്ന നസ്രാണികളെ മതി എന്ന് - എന്തായാലും എന്റെ കുഞ്ഞുങ്ങള്‍ക്ക് "സ്വ സമുദായത്തിന് " വെളിയില്‍ നിന്ന് നല്ല വിവാഹ ആലോചന വന്നാല്‍ ഒരിക്കലും ഞാന്‍ എതിര് നില്‍ക്കില്ല
ReplyDeleteമിനിചേച്ചി അങ്ങനെയങ്ങ് ക്ഷോഭിക്കാന്‍ വരട്ടെ. ചേട്ടനു പകരം ഒരു വടക്കനെയോ മറ്റു വല്ല ജാതിയെയും ആയിരുന്നു കെട്ടിയതെങ്കിലും വിധി മറിച്ചാകുമായിരുന്നു എന്നതിന് എന്താണ് തെളിവ്? കുടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും ക്നാനയക്കാരുണ്ടോ? കുടിയന്മാര്‍ എവിടെയും ഉണ്ട്. ഏതായാലും മക്കളൊക്കെ ആയ നിലയ്ക്ക് (മദ്യപാനി ആണെങ്കിലും, അത്തരം കര്‍മങ്ങള്‍ ഒക്കെ നിര്‍വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കട്ടെ), ഇനി ഇപ്പോള്‍ എന്തു ചെയ്യാനാണ്? ഇഷ്ടം പോലെ ധ്യാനക്കാര് വരുന്നുണ്ടല്ലോ; അവരുടെയടുത്തു പറഞ്ഞു വിടാന്‍ നോക്ക്. വെളുക്കാന്‍ തേച്ചത് പാണ്ടായാല്‍, പാവം എന്നെ ഒന്നും പറയരുത്.
ReplyDeleteപിന്ന കണ്‍വെന്‍ഷന്‍. ചേച്ചിയും കുടുംബവും വന്നില്ലെങ്കിലും കണ്‍വെന്‍ഷന്‍ നടക്കും. അല്ല, അവിടെ എന്തു നടക്കുമെന്നാ? പതിവുള്ള കുടിയും ബഹളവും നടവിളിയും ഒക്കെ തന്നെ. പിന്നെ സമയമാകുമ്പോള്‍ ചേട്ടന്‍ സ്നേഹത്തോടെ പറയും - വാടീ, പത്തു ക്നാനയക്കാരെ ഒരുമുച്ചു കാണാനോരവസരം അല്ലേ, ഒന്ന് പോകാം. ചേച്ചി അവസാനം അങ്ങ് സമ്മതിക്കും. അല്പം ചവിട്ടും തൊഴിയും ഒക്കെ പതിവുള്ളതല്ലേ.
വേനല്‍ക്കാലത്ത് നമുക്ക് ഇതുപോലെ വല്ല ചെറിയ ഭ്രാന്തും പിടിച്ചില്ലെങ്കില്‍, പിന്നെ ഇവിടത്തെ സൂര്യനെ കാണാത്ത ജീവിതത്തില്‍ എന്താ ഒരു സന്തോഷം, ചേച്ചീ.
തിരുമെനിമാര്‍ക്ക് പത്തു പൈസ കൊടുക്കുന്നതിനു ഇത്രയും ബഹളം വയ്ക്കണമോ? നാട്ടിലെ പാവപെട്ടവന് നേരിട്ട് കൊടുക്ക് എന്നൊക്കെ പറയും. ഒരു കാര്യവും ഇല്ല എന്റെ ചേച്ചീ, അവന്മാരോക്കെ അത് കള്ള്ഷാപ്പില്‍ കൊടുക്കുകയേ ഉള്ളൂ. തിരുമേനിമാര് ഏതായാലും കള്ള്ഷാപ്പില്‍ പോകുകയില്ലല്ലോ. അരമനയിലിരുന്നു വല്ലതും കുടിച്ച് അവരും ജീവിച്ചു പോട്ടെന്നേ.
Ever since the mission (which we didn't ask for) came ,a lot of knanaya men are spending hours on the phone about this politics and that is another reason for drinking alcohol which is the trade mark of malayalee especially knanaya. I wish they spend this time with their family.
Deleteമിനി ചേച്ചി എഴുതിയത് നന്നായി, ഒരു പക്ഷെ ചേച്ചി യുടെ ചേട്ടന്‍ അറിയഞ്ഞിട്ടാണോ അതോ പറയഞ്ഞിട്ടാണോ നമ്മുടെ നേതാക്കള്‍ ഒരു കുടുംബത്തിനു ഇത്ര പൌണ്ട് എന്ന കണക്കില്‍ പിരിക്കുവാന്‍ നോക്കുന്നു. ഹാള്‍ വാങ്ങി ഉപയോഗിക്കാന്‍. ചേച്ചിയുടെ ചേട്ടനോട് ചോദിക്ക് അമേരിക്കയില്‍ കാട്ടി കൂട്ടുന്നത് കണ്ടാലും ഈ ലേവി ചേട്ടനും കൂട്ടരും പഠിക്കില്ലേ എന്ന്. ചേട്ടന്‍ നല്ല ഫോം ആയി നില്‍ക്കുമ്പോള്‍ ലേവി ചേട്ടനെ ഒന്ന് വിളിക്കാന്‍ പറയുക. വേലയും കൂലിയും കുറഞ്ഞു വിലനിലവാരം കൂടി വരുന്ന കാലത്ത് ഇവന്മാരുടെ പിരിവ്. ചേച്ചി പറഞ്ഞപോലെ ഒലക്കേടെ മൂട്. ഈ കാര്യം പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി
ReplyDeleteമനുഷ്യന്റെ കൈയിലെ കാശ് തട്ടി എടുക്കുക എന്നത് മാത്രമാണോ ഇവന്മാരുടെ ലക്‌ഷ്യം? ഏതവന്‍ വന്നാലും ഇതൊക്കെ തന്നെ. ഒന്നുകില്‍ നാട്ടില്‍ നിന്ന് കുട്ടിചാക്കുമായി കത്തനാന്മാര് വരും, അല്ലെങ്കില്‍ ഇവര് തന്നെ എന്തെങ്കിലും കോള് ഒപ്പിക്കും. കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ കിട്ടുന്ന കാശെല്ലാം ചെലവാക്കി തിരുമെനിമാരെയും, രാഷ്ട്രീയക്കാരെയും, സിനിമാനടിമാരെയും കൊണ്ടുവരും. ആര്‍ക്കു എന്ത് പ്രയോജനം?
ReplyDeleteകണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ചെലവ് ചുരുക്കി ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുകൂടേ? ഒന്നുമില്ലെന്കിലും ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിക്കൂടെ? അതിനും തുടങ്ങും പിരിവു. ഇന്നാ പിടിച്ചോ direct debit. നമ്മളോട് അല്പമെങ്കിലും സ്നേഹമുള്ള തിരുമെനിമാരുന്ടെന്കില്‍ അവരെങ്കിലും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരെണ്ടതല്ലേ?
ഉണ്നുന്നവനും അറിയില്ല, വിളമ്പുന്നവനും അറിയില്ല. മിനിയെപ്പോലെയും, കറിയാക്കുട്ടിയെപോലുല്ലവരെന്കിലും ഇക്കാര്യങ്ങള്‍ക്കെതിരെ സംസാരിക്കണം.
nammal nattil palliyilokke poyi perunnalum koodi vannal pathu pysa donation kodukkanda.levichettan pirivillathe oru convention vekkuka.palliyil nerchyidan limitations undo.athupole ithum nadathiyal ee prashnangalokkeyundo.MINI CHECHI paranjathu oru parithyvare sathyam. kure knanayakare kandal ethekilum pithavu kondu tharumo.think well chettenmare...........
ReplyDeleteമിനി ചേച്ചി പറഞ്ഞതും കാര്യം ആണ്. തനിമയും ഒരുമയും കാണണം എങ്കില്‍ നമ്മുടെ കൂട്ടത്തില്‍ വരണം. അതില്‍ എടുത്തു പറയേണ്ടത് അധ്യാത്മിക ഉപദേശിയുടെ തന്നെ ആണ്. ഒരു കുര്‍ബാന ചൊല്ലാം എന്ന് പറഞ്ഞ അച്ചനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഇതിലും വലിയ ഒരുമ എവിടെ ഉണ്ട്.പിതാവിന്റെ കത്ത് ഉണ്ടന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അത് വിശ്വസിച്ചു. എത്ര നല്ല ഒരുമ. വെറുതെ അവനവന്റെ പണിയും നോക്കി അറിയാവുന്ന കുരിശും വരച്ചു കഞ്ഞി കുടിച്ചു കിടന്നാല്‍ പോരെ ചേച്ചി. വെറുതെ ഈ ആസനത്തില്‍ ആല് മുളച്ചവരുടെ പുറകെ പോണോ?
ReplyDeleteI would like to bring to notice about knanaya tanima.My brother died last year .His wife had left him 5 yrs ago to Some country .My brother approched the parish priest and asked him to talk to his wife and her family about coming back and being with him and the kids. he said "ho no you are a bad guy.So my brother asked him to admit his 2 children in cathechism clas since before his wife left the whole family was outside kerala(He and his wife and children).So the venerable priest said You have to bring your neighbour to tell me that you are from this parish.(eventhough my other brother and mother are in the same parish).So my brother went to the vadakkumbhagar church and asked the parish priest if his kids could join the classes there for which that priest said yes.And mean while my brother filed for divorce and then my brothers wife called the same parish priest to talk to my brother to settle outside the court and he pronto came to my brother and asked him to settle outside.To make the long story short my brother died all of a sudden.so the parish priest informed us that he cannot be buried in the knanaya church unless his wife who left him and the little kids 5 yr ago has to come for the funeral.He said this was the order from moolakkattu thirumeni.Ok I called the thirumeni.3 times he didnot pick up the phone.Then I got a call from his phone who is calling me.I said i just want to know if you had sent to such parish priest an order .He said No.So the parish priest changed the story no the VG said.And we kept the body till the wife arrived .And we had to make an agrement with the parish priest that we will not make any problems.But the wife was allowed to come to our house and make problems.So my poor brother was not spared even in his death the kananaya thanima .Long live the VG.
ReplyDeleteAll these priests think they are the kings and they can twist the rules the way they want.
ReplyDelete