ക്നാനായ പാരമ്പര്യം - ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന് ഡല്ഹി മേഖലയുടെ പൂര്ണ്ണ പിന്തുണ
ക്‌നാനായ പാരമ്പര്യങ്ങള്‍ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു അജപാലന പരിഷ്‌ക്കാരത്തിനും കൂട്ട് നില്ക്കുകയില്ല എന്നുള്ള ക്‌നാനായ കത്തോലിക്കാ കോഗ്രസ്സിന്റെ തീരുമാനത്തിന് കെ.സി.സി. ഡല്‍ഹിയും, കെ.സി.വൈ.എല്‍. ഡല്‍ഹി റീജിയനും സംയുക്തമായി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കെ.സി.സി.യുടെ പൊതുസഭ പാസാക്കിയ പ്രമേയങ്ങള്‍ ഏറ്റവും പ്രാധാന്യമേറിയതും അവസരോചിതവും, പൂര്‍ണ്ണമായും സമുദായത്തിന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും അനിവാര്യമായതുമാണ്.
പതിനേഴരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സന്ദേശവാഹകരായ ക്‌നാനായ അംഗങ്ങളും, ഒരു നൂറ്റാണ്ട് പിന്നിട്ട സ്വന്തം സഭാനേതൃത്വവും ക്‌നാനായ സമുദായത്തിന്റെ യശസ്സ് എന്നും എവിടെയും ഉയര്‍ത്തി നിര്‍ത്തുന്നവയാണ്.
നാല്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടതാണ് ഡല്‍ഹിയിലെ ക്‌നാനായ കൂട്ടായ്മ. ആയിരക്കണക്കിന് അംഗങ്ങളുള്ള ഡല്‍ഹിയില്‍ സ്വന്തമായ ആത്മീയനേതൃത്വത്തിലേക്കുള്ള പടവുകള്‍ കയറേണ്ട ഈ സാഹചര്യത്തില്‍ സുദൃഡമായ പാരമ്പര്യത്തിലും തനിമയിലും കൂട്ടായ്മയോടെ മുന്നേറുവാന്‍ പ്രതിജ്ഞാബന്ധരായിരിക്കുവാന്‍ ഓരോ ഡല്‍ഹി അംഗങ്ങളേയും ആഹ്വാനം ചെയ്യുന്നു.
ഡല്‍ഹിയിലെ ക്‌നാനായ സംഘടനകളുടെയും യൂണിറ്റ് ഭാരവാഹികളുടെയും മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ഒരു പൊതുസഭാ മീറ്റിംഗ് വിളിച്ചു ചേര്‍ക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായരൂപം നല്‍കുന്നതുമാണ്.
ഏപ്രില്‍ 4, 2012
കെ.സി.സി. ഡല്‍ഹി
ജോര്‍ജ്ജ് മാത്യു പാലത്തടത്തില്‍ (പ്രസിഡന്റ്)
രാജു പറപ്പള്ളി (ജനറല്‍ സെക്രട്ടറി)
കെ.സി.വൈ.എല്‍. ഡല്‍ഹി റീജിയന്‍
ജീനു ജോ പുന്നശ്ശേരില്‍ (പ്രസിഡന്റ്)
മജീഷ് മാത്യു കീഴേടത്തു മലയില്‍ (ജനറല്‍ സെക്രട്ടറി)
No comments:
Post a Comment