NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 19 April 2012

അപ്നാ ദേശിന്റെ അപ്നാ വാര്ത്ത


ക്‌നാനായ സമൂഹം സ്വയാധികാര സഭയാകുവാനുള്ള ശ്രമങ്ങള്‍ തുടരണം: നേതൃയോഗംഎന്ന തലകെട്ടില്‍ ഏപ്രില്‍ 8-ലെ അപ്നാദേശില്‍ ഒരു വാര്‍ത്തകണ്ടു. എഴുപതു ശതമാനത്തോളം ആളുകളേയും നോമിനേറ്റ് ചെയ്തിരിക്കുന്ന നേതൃയോഗത്തിന്റെ തീരുമാനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞുവെന്നും തുടര്‍ന്നു നടന്ന വിശദമായ ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മാര്‍ മൂലക്കാട്ട് മറുപടി നല്കിയെന്നും അപ്നാദേശില്‍ വിസ്തരിച്ചിട്ടുണ്ട്. അന്നവിടെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വടക്കേ അമേരിക്കയിലെ പിതാവിന്റെ ഫേര്‍മുലയില്‍ സംശയം പ്രകടിപ്പിച്ചു സംസാരിച്ചത്. സംശയമുള്ളവര്‍ വീട്ടില്‍ പോയി ശാന്തമായി ചിന്തിക്കട്ടെഎന്ന സ്ഥിരമനോഭാവമുള്ള മാര്‍ മൂലക്കാട്ട് അവരോട് എന്തു മറുപടി പറഞ്ഞു എന്നു ഊഹിക്കാവുന്നതാണ്.

എതിരഭിപ്രായമുള്ളവര്‍ പറയേണ്ട വേദികളില്‍ പറയട്ടേ എന്ന് അദ്ദേഹം അറിയാതെ ചിലപ്പോള്‍ പറയാറുണ്ട്. വേദി ഏതാണെന്നോ വേദിയിലുള്ളവര്‍ ആരാണെന്നോ പറയാറില്ലെന്നു മാത്രം.

ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ ചേര്‍ന്ന ക്‌നാനായ മഹാസംഗമത്തില്‍ സമുദായനേതാക്കള്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചോ അഭിവന്ദ്യ പിതാവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ (മുഴുവിപ്പിക്കാത്ത) പ്രസംഗത്തെക്കുറിച്ചോ അതിനു യോഗക്കാര്‍ കൊടുത്ത മറുപടിയെക്കുറിച്ചോ ഒരക്ഷരവും അപ്നാദേശ് ഉരിയാടിയിട്ടില്ല. സ്വന്തം അപ്പനെതിരെ അപ്നാദേശ് എന്തു പറയാനാ? അതുകൊണ്ട് നമുക്ക് ക്ഷമിക്കാം.

സമുദായശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങി കൊണ്ടുനടക്കുന്ന സ്വന്തം ഫോര്‍മുല നടപ്പിലാക്കുവാനുള്ള തന്ത്രപാടില്‍ സ്വന്തം വില്ലേജ് ഓഫീസര്‍മാരായ വികാരിമാരുടെ വികാരം മാര്‍ മൂലക്കാട് ശ്രദ്ധിക്കുന്നതേയില്ല. രണ്ടു വര്‍ഷം മുന്‍പ്  ഒരു പാണ്ടിപെണ്ണിനെ വിവാഹം ചെയ്ത ഒരു വൈദീകന്‍ ഇടവകയില്‍ കുര്‍ബാന ചൊല്ലുന്നതായി അറിഞ്ഞതും പിടിക്കപ്പെട്ടതും കഴിഞ്ഞ ആഴ്ച്ചയാണ്. പിതാവിനെ പ്രീണിപ്പിക്കുന്നവര്‍ക്ക്  എന്തും ആകാം എന്ന അവസ്ഥ കോട്ടയം അതിരൂപതയില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഭാര്യാപിതാവിന്റെ പരാതി പുറത്തായതുകൊണ്ട് മാത്രം വീട്ടില്‍ മാത്രം ബലിയര്‍പ്പിച്ചാല്‍മതി എന്നു കല്പിച്ചു വീജിയും സംഘവും ചെന്ന് ളോഹ ഊരിവാങ്ങിയെന്നാണ് ഇടവകക്കാര്‍ അടക്കം പറയുന്നത്. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും.കാവ്യര്‍ക്കടുത്ത (ഹിന്ദുക്കള്‍) ഈ വാചകം കത്തോലിക്കര്‍ക്കുവേണ്ടി ആരെങ്കിലും ഒന്ന് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരുന്നു.

എന്തായാലും മാര്‍ മൂലക്കാട്ട് ഒരു മാസത്തെ വിദേശപര്യടനത്തിനു പുറപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ രണ്ടു കല്യാണം കൂടണം കെനിയയിലുള്ള ബന്ധുക്കളെ (സഹോദരിയെ?) കാണണം; നല്ലകാര്യം. മനസ്സ് മറ്റ് കാര്യങ്ങളില്‍ വ്യാപരിക്കുമ്പോള്‍ ഒരു സമാധാനം ലഭിക്കുമല്ലോ. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഒന്നൊഴിഞ്ഞ് സന്തോഷവാനാകട്ടെ!

കെനിയയിലെ മാസായിമാര്‍ 
ഏതായാലും കെനിയ വരെ ചെല്ലുന്ന നിലയ്ക്ക് തിരികെ പോരും മുന്‍പ് കെനിയയിലെ മാസായിമാരായിട്ടുള്ള സുഹൃത്തുക്കളെ കൂടി കാണുന്നത് നന്നായിരിക്കും. (മാസായി കമ്മ്യൂണിറ്റിയെക്കുറിച്ച് വിക്കിപീഡിയ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) എഴുതപ്പെടാത്ത ഒരു ഫോര്‍മുലയില്‍ വംശീയത കാത്തുസൂക്ഷിച്ച് പരസ്പരം സഹകരിച്ചു ജീവിക്കുന്ന അവര്‍ എത്ര സന്തോഷവും സമാധാനവും ഉള്ളവരാണെന്ന് ഡിസ്‌ക്കവറി ചാനലിലൂടെ നമ്മള്‍ കാണുന്നതാണല്ലോ.

ജാത്യാഭിമാനി

1 comment:

  1. എഴുതപ്പെടാത്ത ഒരു ഫോര്‍മുലയില്‍ വംശീയത കാത്തുസൂക്ഷിച്ച് പരസ്പരം സഹകരിച്ചു ജീവിക്കുന്ന അവര്‍ എത്ര സന്തോഷവും സമാധാനവും ഉള്ളവരാണെന്ന്..... ലോകത്ത്‌ എത്ര മാത്രം വംശങ്ങള്‍ ഇങ്ങനെ യുഗാന്തരങ്ങളായി ജീവിതം തുടരുന്നു. പിന്നെ ക്നാനായക്കാര്‍ മാത്രം ഇത്രയേറെ വിമര്‍ശിക്കപ്പെടുന്നതെന്തിനു?

    ReplyDelete