NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 19 April 2012

അവനെ ക്രൂശിക്കരുത് !


ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഇത്ര സിംപിളായ ഒരു നിര്‍വചനം ആളുകളെ സ്നേഹം എന്ന അധമവികാരത്തിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയന്നാവണം മതനേതാക്കന്മാര്‍ ദൈവത്തെ ദേവാലയങ്ങളില്‍ പൂട്ടിയിട്ട് പുതിയ നിര്‍വചനങ്ങളുണ്ടാക്കി. ദൈവം ഭീകരനാണെന്ന് വിശ്വാസികളെ ധരിപ്പിച്ചു. വൈദികരെയും മതനേതാക്കളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെ ക്രൂരമായി ശിക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ഗുണ്ടയുടെ ഇമേജ് ദൈവത്തിനു കല്‍പിച്ചു നല്‍കി.

ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്.............

No comments:

Post a Comment