NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 8 April 2012

വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടോ?

രാജാവ്‌ നഗ്നനാണെന്ന് പറയുവാനുള്ള നിഷ്കളങ്കത എല്ലാവര്‍ക്കുമില്ല എന്നറിയാം. ഒരു പക്ഷെ അതിന്‍റെ ആവശ്യവും ഇല്ലായിരിക്കും, എന്നാലും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമുദായത്തിനുപുറത്തുനിന്നുള്ള വിവാഹത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനവും തുടര്‍ന്ന് സമുദായത്തിലുണ്ടായ  പ്രതികരണങ്ങളും സാമാന്യ ജനങ്ങളുടെ ചിന്തയിലേക്ക് വരേണ്ടതല്ലേ എന്നൊരു എളിയ അഭിപ്രായം എനിക്കുണ്ട് പിതാവിന്‍റെ അഭിപ്രായത്തിനെതിരായി വാളോങ്ങിയവര്‍ക്കു അതിനുള്ള അര്‍ഹതഉണ്ടായിരിക്കും. അവരുടെ വാദം ശരിയുമായിരിക്കും. പിതാവായതുകൊണ്ട് പറയുന്നതെല്ലാം ശരിയായിരിക്കും എന്നൊരു മുന്‍വിധിയുമില്ല.

എങ്കിലും ഒരു മഹത്തായ പാരമ്പര്യവും അതിലുറച്ച ദൈവവിശ്വാസവും കൈമുതലായുള്ള ഒരു സമുദായം കാലത്തിനും ലോകത്തിനും അനുസരിച്ച് ജീവിക്കേണ്ടതല്ലേ. അതുകൊണ്ടല്ലേ എല്ലാ നിയമങ്ങള്‍ക്കും ഭരണഘടനകള്‍ക്കും കാലോചിതമായ ഭേദഗതികളുണ്ടാകുന്നത്. അതല്ലേ സംസ്കാരത്തിന്റെയും  വിദ്യാഭ്യാസത്തിന്റെയും ചിന്താശേഷിയുടെയും ഒക്കെ ബാക്കിപത്രം.


അഭിപ്രായം പറയുവാനുള്ള അവകാശം പിതാവിനും, എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുള്ളത് അഗീകരിച്ചുകൊണ്ടുതന്നെ എന്റെ ചില അഭിപ്രായങ്ങള്‍ പങ്കുവയ്ക്കട്ടെ.

ക്നാനായ വികാരമെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും പ്രകടനങ്ങളും അനുചിതവും അരോചകവും ആയിരുന്നില്ലേ? ക്നാനായ വികാരത്തിന്റെ മൊത്തം മനസാക്ഷി സൂക്ഷിപ്പുകാരായി രംഗത്ത് വന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ? നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ ക്നാനായക്കാരുടെയും വികാരമാണെന്ന് എന്താണൊരു ഉറപ്പ്? പിതാവ് പറഞ്ഞതിനോട്  യോജിപ്പുള്ളവര്‍  ഇല്ല എന്ന് എങ്ങനെ അറിയാം? .യോജിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരുടെ താല്‍പ്പര്യം ആര് സംരക്ഷിക്കും? .സാമാന്യ നീതി അവര്‍ക്കും കിട്ടേണ്ടതല്ലേ? പ്രശ്നങ്ങളെ സഹിഷ്ണുതയോടെ കാണുന്നതല്ലേ ഉചിതം? ചെറിയ തീപ്പൊരികളാണ് വലിയ പൊട്ടിത്തെറികളില്‍ എത്തിയിട്ടുള്ളത്. തുടക്കം മുതല്‍ നിലനില്‍ക്കുന്ന ആചാരങ്ങളും നടപടികളും മാറ്റുവാന്‍ തീരുമാനിക്കുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഉണ്ടാവണം. ആലോചിക്കേണ്ട എല്ലാവരോടും ആലോചിക്കണം. അഭിപ്രായ ഐഖ്യം ഉണ്ടാകണം. അതിനു പകരം സമുദായത്തിന് മൊത്തം അപമാനകരമാകുന്ന നടപടികള്‍ ഉണ്ടാകരുത്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോകേണ്ടത് സഭയുടെ അധികാരികളും സംഘടനയുടെ നേതാക്കളുമൊക്കെയാണ്. സമൂഹമധ്യത്തില്‍ പിതാവിനെ അവഹേളിക്കാന്‍ ശ്രമിക്കരുതായിരുന്നു. സമുദായത്തോട് സ്നേഹവും ആത്മാര്‍ത്ഥതയുമുള്ളവര്‍ ഇങ്ങനെ വിഴുപ്പലക്കാതെ സങ്കീര്‍ണമാകുന്ന  വിഷയങ്ങളില്‍ എല്ലാ സമുദായ അംഗങ്ങളുടെയും അഭിപ്രായം അറിയുന്നതിന് ശ്രമിക്കണം

പിതാവ് പറഞ്ഞതിനെക്കുറിച്ചു  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എഴുപതിലേറെ രാജ്യങ്ങളിലായി ജീവിക്കുന്ന ക്നാനായ കുടുംബങ്ങളുടെ പൊതുവായ അഭിപ്രായം അറിയുന്നതിനുള്ള ഒരു ശ്രമം നടത്തണം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് നിഷ്പക്ഷവും സ്വതന്ത്രവും വിശ്വാസ്യവും ആയ രീതിയില് അത് അറിയുവാനുള്ള എല്ലാ സംവിധാനവും ഇന്ന് നിലവിലുണ്ടല്ലോ. സമുദായവുമായി ബന്ധമുള്ള എല്ലാ സംഘടനകളും ഇതിനു വേണ്ടതൊക്കെ ചെയ്യണം .

ഭൂരിപക്ഷം പറയുന്നത് നടപ്പിലാക്കാനോ ന്യുനപക്ഷത്തെ തള്ളിക്കളയുവാനോ ആവരുത് ഈ അഭിപ്രായ ശേഖരണം. അങ്ങനെയൊന്നു നടന്നാല്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് നമുക്ക് കാണുവാന്‍ കഴിയും. അതിനനുസരിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുവാനും  ശരിയായത് അങ്ങനെതന്നെ എന്നുറപ്പിക്കാനും കഴിയും. അതാണ് ഏതു പരിഷ്കൃത സമൂഹത്തിന്റെയും ചുമതല.

നിലവില്‍ നമ്മുടെ കുടുംബങ്ങളില്‍ നിന്നും എത്രപേര്‍ ഇതര മതസ്ഥരേയോ മറ്റു സമുദായ അംഗങ്ങളെയോ വിവാഹം കഴിച്ചിട്ടുണ്ട് എന്നൊരു കണക്കെടുപ്പുനടത്തി അതെക്കുറിച് ഒരു പഠനം നടത്തണം. നിവൃത്തികേടുകൊണ്ടുമാത്രം മറ്റൊരു വഴിയുമില്ലഞ്ഞിട്ടു മറ്റു സമുദായങ്ങളില്‍നിന്നും വിവാഹം കഴിക്കേണ്ടി വന്നുപോയ, ക്നാനായവികാരം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ ഹൃദയവേദനയോടു മനുഷ്യത്വപരമായ ഒരു സമീപനം വേണ്ടതല്ലേ?

ഈ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് പലരും സ്വകാര്യമായി പറയാറുണ്ട്. വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാവുന്നവര്‍ക്കിടയില്‍ പക്ഷെ രാജാവ്‌ നഗ്നനാണെന്ന് പറയുവാനുള്ള ആര്‍ജവം നമുക്കില്ലാതെ പോകുന്നു..

(Copy of Post in Knanaya Viseshangal, posted by Dani Thomas Nedumthuruthil)

11 comments:

  1. ബേബിയും ,ബാബുവും ,ജോയിയും ( എല്ലാം പ്രഫസര്‍മാര്‍ ) അവരുടെ ഏറാന്‍മൂളികളും ഉത്തരം പറയേണ്ട ഒരു ചോദ്യം

    നിങ്ങളുടെ അതെ രീതി തന്നെ മറ്റുരൂപതകളും സ്വീകരിച്ചാല്‍ , ( ക്നാനയത്തില്‍ നിന്നും ബന്ധം കൂടിയാല്‍ ഞങ്ങളില്‍ കൂട്ടില്ല ) ക്നാനയത്തില്‍ പെണ്ണും ചെറക്കനും കിട്ടാതെ മറ്റുള്ളരൂപതയിലുള്ള വരുമായി ( including converted from other religion) കല്യാണം നടത്തിയാല്‍ അവരുടെ കത്തോലിക്കാ ജീവിതത്തിന്‍റെ ഭാവി എവിടെ? മറ്റു സാഹചര്യങ്ങളിലും ഇത് സംഭവിക്കാം , ഉധഹരനത്തിനു അല്‍പ്പം ബുദ്ധി മാന്യമുള്ള ഒരു ക്നാനായ പെണ്‍കുട്ടിയെ പാലായിലെ അല്പം കുറവുകളുള്ള ഒരാള്‍ കെട്ടിയാല്‍ , ഇതേ ന്യായം ഉപയോഗിച്ച് പാലാക്കാര്‍ക്കും പറയാം , ഞങ്ങള്‍ ക്നാനയക്കാരെ കൂട്ടീല്ലെന്നു . അപ്പോള്‍ അവരുടെ ഗതിയെന്ത് ? അതുപോലെ മേല്‍പ്പറഞ്ഞ ക്നാനായ പെണ്‍കുട്ടിക്ക് ഈ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലല്‍സംഗത്തിലൂടെയോ , അബദ്ധത്തിലോ , ഒരു ക്നനയക്കരനില്‍നിന്നും ഗര്‍ഭിണിയായാല്‍ ആകുട്ടി ക്നാനയക്കരനാകുമോ ? മേല്‍പ്പറഞ്ഞ യുവതിയുടെ ആദ്യഭര്‍ത്താവ് മരിച്ചശേഷം , ഒരു ലോഹയൂരിയ ക്നാനായ അച്ഛന്‍ തന്നെ കല്യാണം കഴിച്ചാല്‍ , അവളുടെ കളഞ്ഞുപോയ ക്നാനയത്വം തിരിച്ചുകിട്ടുമോ ? ഇനിയും ഒത്തിരി ചോദ്യങ്ങളുണ്ട് . ജോയ് പ്രഫസര്‍ പ്രസംഗിച്ചു , ഇത് കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ,ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ , ( അതില്‍നിന്നും തന്നെ ചമാക്കലയില്‍നിന്നും ബന്ധം കൂടിയതിനെന്തോ കുറവുണ്ടെന്ന് സ്വയം പ്രഖ്യാപിക്കയല്ലേ ? എന്തോ അബദ്ധം പറ്റിയതുപോലെ . എനിക്കോ അബദ്ധംപറ്റി ,ഇനി മറ്റുള്ളവരും രക്ഷപെടണ്ട എന്ന അസൂയ ) .
    ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?) നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക് ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട് മഹാഭൂരിപക്ഷം വരുന്ന സാധാരണ ക്നാനയക്കാരന് എന്ത് പ്രയോജനം ?

    താഴെ വരുന്ന വചനങ്ങളെ കണ്ടില്ലെന്നു നടിക്കയാണ് നിങ്ങള്‍ ( നമ്മള്‍ ) ചെയ്യുന്നത് .

    മത്തായി - 28:19

    ReplyDelete
    Replies
    1. ജോയ് പ്രഫസര്‍ പ്രസംഗിച്ചു , ഇത് കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ" എന്റെ പിപ്പിലാ പ്രസംഗം ശരിക്ക് കേട്ടിടാണോ എഴുതുന്നത്‌. സാര്‍ രണ്ടു പ്രാവശ്യം കെട്ടിയതും ക്നാനയത്തില്‍ നിന്നാണ്.

      Delete
    2. On Both occasion , this new proposal was not there. that's why he is so frustrated. ഇനിയോരങ്കത്തിനു ബാല്യവുമില്ല.

      Delete
  2. Priyappetta pippilatha

    Akayal ningal poyi ella janathakaleyum shishyapeduthuvin. Ennuparanjal njan ningale padippichathellam ella janathakaleyum padippikkuvin ennanu manassilakkunnathu. Vargeeya vikaram mayakkumarunnupole kuthivaykapeeta oru janathakku Thiruvachanam kanuvan kannillathe poyathanu sathyam. Athu manassilakkiyavanu samudayathinte pramanavum thiruvachana sathyavum thammil conflict undavum. Velichamullavanalle velichappadu.

    Othiri Snehathode

    Swantham Kochuthomman

    ReplyDelete
  3. ഓശാന ഞായറാഴ്ച ചൈതന്യയില്‍ വച്ചു നടന്ന സെമിനാറിന്റെ വീഡിയോ കണ്ടപ്പോള്‍ തോന്നിയത് ഇതാണ്. എല്ലാവരും കൂടി പാവം സാധാരണ ക്നാനായക്കാരനെ ചതിക്കുകയാനെന്നാണ്.

    ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രസിഡന്റിനും, മുന്‍ പ്രസിഡന്റിനും ഇനി സഭാധികാരികളില്‍ നിന്ന് നേടാനൊന്നും ഇല്ല. സഭാവകസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വിധേയരായി, പറയുന്നതിനെല്ലാം “യേസ്” മൂളിക്കൊണ്ട് നിന്നു. ഇന്ന് അതിന്റെ ആവശ്യമില്ല; പെന്ഷന്‍ തരുന്നത് സര്ക്കാരാണ്. അതുകൊണ്ട് പഴയ വൈരാഗ്യം തീര്ക്കു്ന്നതാണ് വിഡ്ഢിദിനത്തില്‍ കണ്ടത്.

    ബഹുമാനപ്പെട്ട ജസ്റ്റിസ്‌ സിറിയക് ജോസഫ് സാറിന് ഇനി ഔദ്യോഗിക പദവികള്‍ ഒന്നും കിട്ടാനില്ല; പക്ഷെ മാടമ്പി ആകണം എന്നൊരു മോഹം ഇല്ലാതില്ല. സമര്ത്ഥനായ അദ്ദേഹം അന്ന് ഒരു കാര്യം മനസ്സിലാക്കി – പിതാവിന് അനുകൂലമായി സംസാരിച്ചാല്‍ കൂവല്‍ ഉറപ്പാണ്; പിതാവിന് എതിരായി പറഞ്ഞാല്‍ മാടമ്പി സ്ഥാനം കട്ടപൊകയാണ്. മൌനം അദ്ദേഹത്തിന് അവിടെ ഭൂഷണമായി.

    പൊതുജന സംസാരം ശരിയാണെങ്കില്‍, ഷൈനി മാഡം പ്രിന്സിപ്പല്‍ കസേര മോഹിക്കുന്ന ആളാണ്‌. അതിനായി ഒന്ന് ശ്രമിച്ചു നോക്കിയതാണ്. പിള്ളേരുടെ കൂവു കിട്ടിയാലും വേണ്ടില്ല, പ്രിന്സിപ്പല്‍ കസേര അത്ര മോശം കാര്യമൊന്നും അല്ല.

    ബാബു (പൂഴിക്കുന്നേല്‍) സാര്‍ എങ്ങും തൊടാതെ നിന്നു. ഉള്ളിലെ നിലപാട് എന്താണെന്ന് അറിയണമെങ്കില്‍ അദ്ദേഹവും റിട്ടയര്‍ ചെയ്തു ജോയി/ബേബി സാറന്മാരുടെ നിലയില്‍ വരണം.

    എല്ലാവരും അവരവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ജനവികാരം ആരുടേയും പ്രശ്നമല്ല. അവന്‍ അച്ചന്മാരും പിതാക്കന്മാരും കാലാകാലങ്ങളില്‍ മാറ്റി മാറ്റി പറയുന്നതാണോ, അതോ ഇപ്പോള്‍ സാറന്മാര്‍ പറയുന്നതാണോ ശരി എന്നറിയാതെ കുഴയുന്നു.

    ഷോയി ചെറിയാന്‍
    www.shoycherian.com

    ReplyDelete
  4. ഷോയി ചെറിയാന് എന്താണ് വേണ്ടത്! ക്‌നാനായത്വം നിലനിന്നെങ്കിലല്ലേ ക്‌നാനായ പ്രസിദ്ധീകരണങ്ങളുള്ളു. അതുണ്ടെങ്കിലല്ലേ ഷോയി ചെറിയാന് പരസ്യം കൊടുക്കാനാകു. അതുവഴിയല്ലേ ആ സുന്ദരമായ മുഖം മാലോകര്ക്കുക കാണാനാകു.

    സമുദായനേതാക്കളാണ് സമുദായക്കാര്ക്കുവേണ്ടി സംസാരിക്കേണ്ടത്. അതെങ്ങനെ കബളിപ്പിക്കലാകും. ഏതു രംഗത്തായാലും നേതാവാണെങ്കില്‍ അല്പ സ്വല്പ്പം അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാകും. എല്ലാം വെട്ടിതുറന്നു പറയുന്നവന്‍ നേതാവല്ല; പ്രവാചകനാണ്. പ്രവാചകന് ആയുസ്സ് കുറവാണ്. നേതാക്കന്മാര്ക്ക് ആയുസ്സ് വേണം - മറ്റൊരു നേതാവ് ഉണ്ടാകുന്നടം വരെ.......

    ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

    ReplyDelete
  5. shoy cherianee,
    thankal ella news paperilum oru moolaku thankalude oru photo must ayitum vechu parasyam kodukarundallo, athum e `MADAMPY` sthanavum ayi enthenkilum bentham undo?? thankalude parasythil onnilenkilum thankalude `valicha` montha illatha parasymundo `sire`??

    ReplyDelete
  6. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം കളയുന്നത് എന്തിനാണ്? ukkca കോൺസ്ററിററൃൂഷ൯ ഭേദഗതി ചെയ്യുന്നുവെന്നു കേട്ടു. ആര്‍ക്കൊന്നും പറയാനില്ലേ?

    ReplyDelete
  7. ഉപദേശി11 April 2012 at 17:32

    ആകട്ടെ, കൊചോക്കന് ഇക്കാര്യത്തില്‍ പറയാനുള്ളത് ഇവിടെ എഴുതിയാല്‍ മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമാകുമല്ലോ.

    ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷ ഇല്ലാത്തവരാണ് മിക്കവറും. കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി പല വട്ടം ഭരണഘടന റിവ്യൂ നടത്തി. പലരും കമ്മറ്റി മെമ്പര്‍മാരായി. പക്ഷെ കണ്‍വെന്‍ഷന്‍ സമയത്തുണ്ടാക്കുന്ന നടവിളി കമ്മറ്റിയും റിവ്യൂ കമ്മറ്റിയും തമ്മില്‍ വ്യത്യാസമുണ്ടെന്നു മാറി മാറി വരുന്ന നേതാക്കന്മാരോ N.C. Memberമാരോ മനസ്സിലാക്കുന്നില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും പശ്ചാത്തലമോ, പരിചയമോ ഇല്ലാത്തവരെ വച്ച് കമ്മറ്റി ഉണ്ടാക്കിയിട്ട് എന്താണ് പ്രയോജനം എന്നാണു സാദാരണക്കാരന്റെ ചോദ്യം. UKKCA ഇക്കാര്യത്തില്‍ യുനിട്ടില്‍ നിന്നോ സമുദായാംഗങ്ങളില്‍ നിന്നോ അഭിപ്രായം ആരാഞ്ഞിട്ടില്ല എന്നും ഓര്‍ക്കുക.

    അതിന്റെ ഒന്നും ആവശ്യമില്ല; എങ്ങിനെയെങ്കിലും രണ്ടു വര്ഷം തള്ളി നീക്കുക, അതിനിടയ്ക്ക് രണ്ടു കണ്‍വെന്‍ഷന്‍ തട്ടികൂട്ടുക, അല്ലാതെ ഇവര്‍ക്കൊക്കെ വേറെ എന്തെങ്കിലും ലക്‌ഷ്യം ഉണ്ടോ?

    ReplyDelete
  8. പക്ഷേ ഞാന്‍ കേട്ടത് എല്ലാ യൂനിട്ടിനോടും അഭിപ്രായം അറിയിക്കാന്‍ നിർദേശിച്ചിട്ടുൺടെന്നാണ് കേട്ടോ. ചിലപ്പോള്‍ ഉപദേശിയുടെ യൂനിറ്റ് ഭാരവാഹികള്‍ പൂഴ്ത്തിവചിരിക്കുകയായിരിക്കും. അങ്ങനെയുമുണ്ടല്ലോ ആള്‍ക്കാര്‍. പ്രശ്നം ഉണ്ടാക്കാനും അതു മുതലാക്കി ഷൈന്‍ ചെയ്യാനും അറിയാവുന്നവര്‍. കേന്ദ്രത്തെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ കേട്ടോ.

    ReplyDelete
  9. കൊചോക്കാന്‍ ചേട്ടനും ഉപദേശിയും വാണിയനും വാണിയതിയും കളിക്കുകയാണോ? Constitution Review-നെക്കുറിച്ച് അഭിപ്രായം മാത്രം കാണുന്നില്ല.

    ഇതിനെകുറിച്ച് അറിയാവുന്നവര്‍ സംഗതി ഒരു പോസ്ടാക്കി ഇടുക. എന്നിട്ട് അഭിപ്രായങ്ങള്‍ പറയുക. അങ്ങനെയൊക്കെ അല്ലേ വേണ്ടത്?

    ReplyDelete