അഭിവന്ദ്യ മൂലക്കാട്ട് പിതാവേ:
ക്‌നാനായ കത്തോലിക് കോണ്‍ഗ്രസ്സ് ഏപ്രില്‍ ഒന്നിന് സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി അങ്ങ് നടത്തിയ പ്രസംഗം യുട്യുബിലൂടെ കാണുവാന്‍ ഇടയായി. ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷന്‍ മെംബര്‍ഷിപ്പ് സംബന്ധിച്ച ആകാംഷയുമായി തങ്ങളുടെ സ്വന്തം ആര്‍ച്ച് ബിഷപ്പ് ആയ അങ്ങയെ സ്നേഹത്തോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി സമീപിച്ചപ്പോള്‍ ധാര്‍ഷൃവും ഏകാധിപത്യവും നിറഞ്ഞ സ്വരത്തില്‍ അങ്ങ് നടത്തിയ സമീപനം നിര്‍ഭാഗ്യകരമായിപ്പോയി എന്നു പറയാതെ വയ്യ. ഈ അവസരത്തില്‍ ക്നാനായ മിഷന്‍ മെംബര്‍ഷിപ്പ് സംബന്ധിച്ച പിതാവിന്റെ തെറ്റായ നടപടികളെ ധീരമായി ചോദ്യം ചെയ്ത മുപ്രാപ്പളളില്‍ ജോയിസാര്‍, കാനാട്ട് ബേബിസാര്‍, വടാത്തല തോമസ്കുട്ടിസാര്‍ തുടങ്ങി പതിനഞ്ചോളം സമുദായ പ്രമുഖര്‍ക്ക് ഈ കൊച്ചുതൊമ്മന്‍ ഉള്‍പ്പടെ ആയിരക്കണക്കിന് തൊമ്മന്‍മാരുടെ നന്ദിയുടെ പൂച്ചെണ്ടുകള്‍. പ്രിന്‍സിപ്പള്‍ ആകാന്‍ ഏതു മാര്‍ഗവും നോക്കുന്ന ഷൈനിക്കൊച്ചമ്മേ, കൂവിയാലും കാണാതെ പഠിച്ചുവച്ച പ്രസംഗം മുഴുവന്‍ കണ്ണുമടച്ചങ്ങ് ശര്‍ദിച്ചിട്ടു ഇറങ്ങി ഓരോട്ടം വച്ചുകൊടുക്കാമായിരുന്നില്ലേ! ഇതിപ്പോള്‍ വൈസ്-പ്രിന്‍സിപ്പള്‍ സ്ഥാനം കിട്ടാന്‍ മാത്രമുള്ളതേ ആയിട്ടോള്ളല്ലോ! തൊമ്മന്റെ കണക്കുകള്‍ തെറ്റിച്ചത് ഇളപ്പാനിലച്ചന്‍ മാത്രമാണ്. പിതാവിന് വേണ്ടി ചാവേര്‍ ആയി നിന്നുകൊടുത്തതാണല്ലേ. ഒരു കടുത്ത പനി സംഘടിപ്പിച്ചു മൂലക്കാട്ട് സ്ടൈലില്‍ കാരിത്താസില്‍ അഡ്മിറ്റ് ആകാമായിരുന്നില്ലേ? ഈ തൊമ്മന് എന്നും ബെഹുമാനത്തോടെ കണ്ടിരുന്ന 6-7 പുരോഹിതരില്‍ ഒരാളായിരുന്നു അങ്ങ്. ഏതായാലും ഈ ചതിക്ക് കൂട്ട് നില്‍ക്കേണ്ടിയിരുന്നില്ല.
മൂലക്കാട്ട് പിതാവേ, അങ്ങയുടെ പുതിയ ഫോര്‍മുലകൊണ്ട് അമേരിക്കക്കാര്‍ക്കേ പ്രശനമൊള്ളു കേരളത്തിലുള്ളവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടാ എന്ന അങ്ങയുടെ കുതന്ത്രം മണത്തറിയാന്‍; അല്ലെങ്കില്‍ "ഇന്ന് ഞാന്‍ നാളെ നീ" എന്ന മരണമണി തിരിച്ചറിയാന്‍; അമ്മയുടെ മുലപ്പാല്‍ കുടിച്ച ക്നാനായ മക്കള്‍ക്ക് അധികസമയം വേണ്ടിവന്നില്ല. രാഷ്ട്രീയത്തില്‍ കടന്നാല്‍ കരുണാകരനെ ഗുരുവാകാന്‍ യോഗ്യതയുള്ള മുത്തോലത്തച്ചന്റെ സിനിമ സ്റ്റൈല്‍ സ്ക്രിപ്റ്റോടെ ചിക്കാഗോയില്‍ പ്രഞ്ചിയേട്ടന്‍മാരുടെ മുന്പില്‍ വച്ച് നടത്തിയ പ്രകടനം പോലെ നാട്ടിലും ചെലവക്കാമെന്ന് കരുതിയ അങ്ങയുടെ ധൈര്യത്തിനുമുന്‍പില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. ജന്മം കൊണ്ടും കര്മ്മം കൊണ്ടും ക്നാനായക്കാരനായവനെ മാത്രമേ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷനുകളിലും പള്ളികളിലും ഉള്‍പ്പെടുത്തൂ എന്ന് അമേരിക്ക മുഴുവന്‍ അങ്ങും മുത്തോലത്തച്ചനും കൂടി ഓടി നടന്നു പ്രസംഗിക്കുകയും പാവം കുഞ്ഞാടുകളെക്കൊണ്ടു ഇല്ലാത്ത വിലയും (ചില സ്ഥലങ്ങളില്‍ ഇരട്ടി വിലയും) കൊടുപ്പിച്ചു പള്ളികള്‍ വാങ്ങിക്കൂട്ടുകയും എന്നിട്ടിപ്പോള്‍ ചിക്കാഗോയിലും ഏപ്രില് ഫൂള്‍ ദിനത്തില്‍ ചൈതനൃയിലും വച്ച് ഒരു ഉളുപ്പുമില്ലാതെയുള്ള പ്രഖ്യാപനവും “നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മിഷന്‍നുകളിലും പള്ളികളിലും മെംബര്‍ഷിപ്പ്നു ജന്മം കൊണ്ടു മാത്രം ക്നാനായക്കാരനായല്‍ മതി; കര്‍മമം കൊണ്ട് വേണമെന്നില്ല” എന്ന്. അതായത് പുറത്തുനിന്നും കല്യാണം കഴിച്ചവര്‍ക്കും അംഗമാകാം എന്ന് തരത്തിന് തരം പോലെ മാറ്റിപ്പറഞ്ഞിരിക്കുന്നു. ഇത്തരം വാക്കുമാറ്റം ഒരു പ്രൊഡ്യൂസര്‍ക്കു ജനിച്ചവര്ക്ക് (തൊമ്മന്‍ ഇത്തിരി മാന്യനാകാന്‍ നോക്കുന്നതാണ്) പറയാന്‍ പറ്റുന്ന വാക്കുകളാണോ? പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരുമറിയാതെ അങ്ങും അങ്ങാടിയത്തും മുത്തോലവും വര്‍ക്കി പിതാവും കൂടി രഹസ്യമായി ഒരു ധാരണയുണ്ടാക്കി പോലും. എന്നിട്ടിപ്പോള്‍ ഒരു കുറ്റബോധവുമില്ലാതെ തറ രാഷ്ട്രീയക്കാരനെപ്പോലെ നാട്ടില്‍ ചെന്നു എല്ലാവരോടും വിളിച്ചു പറയുന്നു “ചില പ്രത്യേകമായ സഹചര്യങ്ങളില്‍ അമേരിക്കക്കാര്‍ ഈ നിലയിലായി" (എന്നുട്ടും സമ്മതിച്ചുതരുന്നില്ല ഈ ഗതി ആക്കിയതിന് ഉത്തരവാദികള്‍ നിങ്ങളാണെന്ന കാര്യം!). അങ്ങ് തുടര്‍ന്നു പറയുന്നു "എന്നുകരുതി നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ഒന്നും പേടിക്കാനില്ലെന്ന്”. അടവ് എപ്പിടി! അങ്ങയെ കൂക്കു വിളിച്ചില്ലെങ്കിലല്ലേ അത്ഭുതമൊള്ളു?
അങ്ങനെ ആദ്യമായി സ്വന്തം കുഞ്ഞാടുകളുടെ കൂക്കു വിളിയും തെറിവിളിയും അവസാനം അങ്ങയുടെ ഏകാധിപതൃ സ്വഭാവം സഹിക്കവയ്യാതെ കയ്യേറ്റംവരെ നടത്തുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ച ആദ്യത്തെ ബിഷപ് എന്ന ഖ്യാതിയും നേടിയെടുത്തില്ലേ. തറ രാഷ്ട്രീയക്കാരെപ്പോലെ അങ്ങനെ അമേരിക്കയില്‍ വന്നു പറയാന്‍ പോകുന്ന കാര്യങ്ങളും ഞങ്ങള്‍ക്ക് നന്നായറിയാം. കാരണം അമേരിക്കയില്‍നിന്നും കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയതുപോലെ ഇനിയും മില്ലൃന്‍സ് കണക്കിന് ഡോളര്‍ വേണമല്ലോ വിദ്യാഭ്യാസഫണ്ടിനോ കൊലപാതക ഫണ്ടിനോ ഒക്കെയായിട്ട്. എളിയിലും മടിയിലും ബാഗ്ഗിലും ഒക്കെയായി തിരുകി വച്ച് ഇന്ത്യന്‍ കസ്റ്റംസ്കാരെ വെട്ടിച്ച് ഡോളര്‍ കടത്തിക്കൊണ്ട് പോകുമ്പോള്‍ രക്ഷപ്പെടുത്തല്‍ ഒരു ഫോണ്‍ വിളി അകലെ ഡല്‍ഹിയില്‍ രാഷ്ട്രീയ നേതാക്കള്‍. അമേരിക്കയിലെ കുഞ്ഞാടുകളെ വെട്ടുവിലക്കു കൊടുത്തെങ്കിലും ഉള്ളത് ഊറ്റി എടുക്കുന്നതില്‍ ആര്‍ക്കെന്തു ചേതം. “നിന്നെ കൊല്ലാന്‍ പോവുകയാണ്! ഹോപ്പ് ഇറ്റ് ഇസ് ഓക്കെ” എന്ന് ചോദിച്ചാല്‍ സന്തോഷത്തോടെ തലയാട്ടുന്ന പ്രഞ്ചിയേട്ടന്‍മാരും. ഇത്തിരി തലയും വിവരവും ഉള്ളവര്‍ ഓരോ ചോദ്യം ചോദിച്ചാല്‍ തലക്കൊട്ടൊരു കൊട്ട്; കൂടെ സാക്ഷാല്‍ തെറിയഭിഷേകം നടത്തി ഓടിക്കാന്‍ മുത്തോലത്തച്ചന്‍ വക വാടകഗുണ്ടകള്‍ ചൊല്‍പ്പിടിയില്‍! ആനന്ദലബ്ദിക്കിനി എന്തുവേണം!
മൂലക്കാട്ട് പിതാവേ, അങ്ങയുടെ നേരെ വരുന്ന ജനങ്ങളുടെ രോഷത്തെ സീറോ മലബാര്‍ ഹൈറാക്കിക്കുനേരേ ആക്കി തിരിച്ചുവിടാന്‍ ന്ടത്തിയ ശ്രമവും സൂപ്പര്‍ ഢൂപ്പര്‍. പക്ഷേ ചീറ്റി പോയി അല്ലേ? ക്നാനായ സമുദായത്തെ തകര്‍ക്കാന്‍ ഏതോ അന്ജ്ജാഞ്ഞാതശക്തികള്‍ (may be ET) ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് എന്നൊക്കെ തട്ടിവിട്ടപ്പോള്‍ ജനങ്ങള്‍ക്കറിയാം അങ്ങും മുത്തോലവും തന്നെയാണ് അച്ചാരം വാങ്ങിയ അന്ജ്ജാഞ്ഞാതശക്തികള്‍ എന്ന്. ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ടും പ്രസംഗചാതുരി കൊണ്ടും എന്തൊക്കെയോ വലിച്ചുവാരി വിളമ്പി ക്നാനായക്കാരെ തെറ്റിദ്ധരിപ്പിച്ചു വിഡ്ഢികളാക്കി കളായാമെന്ന് അങ്ങ് വ്യാമോഹിച്ചു. “സീറോ മലബാര്‍ റീത്ത്” ക്നാനായക്കാരായ നാമാണ് കൊണ്ടുവന്നത്. അത് നാം ഉപേഷിക്കണമെന്ന് പറഞ്ഞാല്‍ സ്വന്തം അപ്പനെ തളിപ്പറയുന്നതിന് തുല്യമല്ലേ? അതുകൊണ്ടു പാടില്ല!” കേള്‍ക്കാന്‍ എന്തു മധുരം! പിന്തുടര്‍ച്ചവകാശമുള്ള ഒരു ബിഷപ്പിനെ കോട്ടയം രൂപതയ്ക്ക് തരില്ലെന്നും; മലബാറില്‍ ഒരു രൂപതാ അനുവദിക്കില്ലെന്നുമൊക്കെ ബ്രൂട്ട് മജോരിറ്റി ആയ സീറോ മലബാര്‍ ബിഷപ്പുമാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ എങ്ങനെ അത് നമുക്ക് സ്വന്തമാണെന്ന് പറയാന്‍ സാധിക്കും?
ഇപ്പോള്‍ പറയുന്നല്ലോ സ്വയം ഭരണവകാശമുള്ള സുയി ജൂറിസ് ചര്‍ച്ച് ആയി കോട്ടയം രൂപതയെ മാറ്റാന്‍ ശ്രമിക്കും എന്നൊക്കെ. അങ്ങ് ഇത് പറയുമ്പോള്‍ സംശയത്തോടെയേ ഞങ്ങള്‍ക്കത് കാണാനാവൂ. കുന്നശ്ശേരില്‍ പിതാവിന്റെ ഭരണത്തിന്റെ അവസാനകാലം മുതല്‍ (കഴിഞ്ഞ 10-12 വര്‍ഷമായി) പറഞ്ഞു കേള്‍ക്കുന്ന കാര്യമാണീ സുയി ജൂറിസ് (Sui Juris) ചര്‍ച്ച്. ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുവാന്‍ അങ്ങയുടെയോ മുത്തോലത്തിന്റെയോ ഭാഗത്തുനിന്ന് ആലമാര്ധമായ ഒരു ശ്രമവും നടന്നതായി കേട്ടിട്ടില്ല. അതിനാല്‍ തന്നെ തല്ക്കാലം പിടിച്ചു നില്‍ക്കാനുള്ള നിങ്ങളുടെ ഒരു കച്ചിതുരുമ്പയി മാത്രമേ ഇതിനെ കാണാനാവൂ. പണ്ട് സുയി ജൂറിസ് ചര്‍ച്ച്നായി കുന്നശ്ശേരില്‍ പിതാവ് മെത്രാന്‍സമതിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ കോപ്പി അമേരിക്കന്‍ക്നാ അയച്ചുതന്നത് ഇന്നും ഈ കൊച്ചുതൊമ്മന്റെ ഇന്‍ബോക്സില്‍ ഉണ്ട്.
അതൊക്കെ പഴങ്കഥ; എല്ലാം വിട്ടുകളഞ്ഞേക്കാം. സുയി ജൂറിസ് ചര്‍ച്ച്നു വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ദ്ധമായിട്ടാണെങ്കില്‍ ആ ലക്‌ഷ്യം നേടുവാനായി അങ്ങും മുത്തോലവും ഇതുവരെ നടത്തിയതും ഇനി നടത്താന്‍ പോകുന്നതുമായ പദ്ധതികളുടെ ഗൈഡ് ലൈന്‍ എല്ലാവരുമായി പങ്കുവച്ചു ചര്‍ച്ച ചെയ്ത് ഉണ്ടാക്കാന്‍ എത്രയും പെട്ടെന്ന് ശ്രമിക്കാം.
ഒരു കാര്യം വ്യക്തം. മെംബര്‍ഷിപ്പില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള മൂലക്കാട്ട് ഫോര്‍മുല നോര്‍ത്ത് അമേരിക്കയിലെ ക്നാനായ പള്ളികള്‍ക്ക് സ്വീകാര്യമല്ലെന്നു ചൈതന്യയില്‍ വച്ച് ആയിരക്ക്ണക്കിന് ക്നാനായ നേതാക്കളും നോര്‍ത്ത് അമേരിക്കയിലെ കെസിസിഎന്‍എ-യും അസ്സന്നിക്തമായി വ്യക്തമാക്കി കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയില്‍ ഇത്തരത്തില്‍ watered ആയ പള്ളികള്‍ ഉണ്ടാക്കുന്നതിനെക്കാള്‍ ഭേദം നാം വടക്കന്‍മാരുടെ കൂടെ ചേരുന്നതോ ഗതി മുട്ടിയാല്‍ ലത്തീന്‍ പള്ളിയില്‍ ചേരുന്നതോ ആയിരുന്നു. വികലവും അപക്വവുമായ നടപടികള്‍ മൂലം ഇത്രമാത്രം ഡാമേജ് നമ്മുടെ സമുദായത്തിന് ഇതിനോടകം ഉണ്ടാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കര്‍ കോട്ടയം ബിഷപ്പിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബിഷപ് സമുദായത്തിന്റെ ഒരു ട്രസ്റ്റി മാത്രമാണെന്നും ഉള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പരസ്പരം സഹകരിച്ചു മുന്നേറുവാനും ലക്ഷ്യത്തിലെത്തുവാനും ശ്രമിക്കാം, പ്രാര്‍ഥിക്കാം. അതല്ല സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഏകാധിപത്യനയങ്ങളും കൊണ്ട് പരസ്പരം തല്ലി മരിക്കാനാണ് ഭാവമെങ്കില്‍ സര്‍വനാശത്തിലേക്കും നമുക്ക് നീങ്ങാം.
സംഭവാമി യുഗേ യുഗേ!
ഒത്തിരി സ്നേഹത്തോടെ സ്വന്തം കൊച്ചുതൊമ്മന്‍
No comments:
Post a Comment