NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday, 16 April 2012

വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം


വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരം; ലക്‌സംബര്‍ഗ് സുരക്ഷിത നഗരം

വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരവും ലക്‌സംബര്‍ഗ് ഏറ്റവും സുരക്ഷിത നഗരവും എന്ന് മേര്‍സസ് സര്‍വ്വേ റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയെ ലോകോത്തര നഗരമായി തെരഞ്ഞെടുത്തപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് രണ്ടും ഓക്ലാന്‍ഡ്, മൂണിച്ച് എന്നിവ യഥാക്രമം മൂന്നും നാലും മികച്ച നഗരങ്ങളായി.

ഏറ്റവും മോശമായത് ഇറാക്കിലെ ബാഗ്ദാദാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്ക ഏറ്റവും പിന്നിലും ആയി.

ഈ വര്‍ഷം ആദ്യമായാണ് സുരക്ഷിത നഗരങ്ങളെ മേര്‍സസ് സര്‍വ്വേയില്‍ ഉള്‍പെടുത്തിയത്. ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളില്‍ (നഗരവും) ഒന്നായ ലക്‌സംബര്‍ഗ് ആണ് ഏറ്റവും സുരക്ഷിത നഗരം. രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയാറ് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ചെറു രാജ്യമാണ് ലക്‌സംബര്‍ഗ്. ഫ്രാന്‍സും ജര്‍മനിയും ബെല്‍ജിയവുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. അഞ്ചു ലക്ഷം മാത്രം ജനങ്ങളുള്ള ഈ രാജ്യത്ത് 43 ശതമാനവും വിദേശികളാണ്. മറ്റു സുരക്ഷിത നഗരങ്ങള്‍ ബേണ്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്) , ഹെല്‍സിങ്കി, സൂറിച്ച് എന്നിവയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപൂര്‍ ഒന്നാമതും പാകിസ്ഥാനിലെ കറാച്ചി ഏറ്റവും സുരക്ഷിതമല്ലാത്ത നഗരവും ആയി.

(കടപ്പാട്: ദീപിക)

No comments:

Post a Comment