NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 22 December 2011

ക്രിസ്മസ് ആശംസകള്‍!


“ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.  അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ  കണ്ട്‌കഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ടനക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.”

യേശു ദേവനെ കാണാന്‍ എത്തിയത് മൂന്നു ജ്ഞാനികള്‍ അല്ല പിന്നയോ ഒരു ഡസന്‍ ഉണ്ടായിരുന്നു എന്ന വാര്‍ത്തയാണ് (Administrator’s Note: ഈ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ഇതു എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. വിശുദ്ധ മത്തായി 2:  1- 12 നമ്മള്‍ വായിക്കുന്നത് കിഴക്കുനിന്നും വന്ന രാജാക്കന്മാരെക്കുരിച്ചാണ്. പത്ര വാര്‍ത്ത‍ കാണുമ്പോള്‍ ഈ കാലമെല്ലാം വിശ്വസിച്ചത് തെറ്റായി പോയോ എന്ന് കരുതുന്നവര്‍ കണ്ടേക്കാം. രാജാക്കന്മാരുടെ നമ്പര്‍ അല്ല പിന്നയോ  എവിടെ നിന്നും വന്നുഎങ്ങനെ വന്നു, എവിടെ നിന്നാണ് കൂടുതല്‍ അറിവ് കിട്ടിയത്കിട്ടിയ അറിവ് വച്ച് അവര്‍ എന്ത് ചെയ്തു, ആരോടോപ്പമാണ് ശിശുവിനെ കണ്ടത്, തുടങ്ങിയ കാര്യങ്ങളും. ഒപ്പം നമ്മുടെ മനോഭാവവും  എന്തായിരിക്കും ഈ ക്രിസ്തുമസ്  ദിവസങ്ങളില്‍.

നമ്മള്‍ ഇതുപോലെ കഷ്ടപെട്ടു ബുദ്ധിമുട്ടി ശിശുവിനെ കാണുവാന്‍ പരിശ്രമിക്കാരുണ്ടോ? കിട്ടിയ അറിവ് മുഴുവനും ഉപയോഗിക്കാറുണ്ടോ

“ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക.”

ഞാനും ഹേറോദേസിനെപ്പോലെ വിറയ്ക്കും. കാരണം അവനവനു വേണ്ടത് സ്വന്തം പേരും കസേരയും തന്നെ. ഹേറോദേസ് രാജാവ്‌ പ്രധാന പുരോഹിധന്റെയും അഭിപ്രായം ചോദിച്ചു. വിവരമുള്ള അവര്‍ ജ്ഞാനികള്‍ക്കു തങ്ങളുടെ അറിവ് പകര്‍ന്നു കൊടുത്തു പക്ഷെ അവര്‍ പോകുവാനോ കാണുവാനോ സന്തോഷമാനുഭാവിക്കുവാനോ പോയില്ല.

അറിവ് ഉള്ളതുകൊണ്ട് സന്തോഷം കിട്ടണമെന്നില്ല ഉള്ള അറിവ് പ്രവര്‍ത്തിയില്‍  കൊണ്ടുവരണം.

ക്നാനായ മക്കളായ നമ്മളും പാരമ്പര്യം പറയും, അറിവ് പറയും, പക്ഷെ നമ്മളില്‍ എത്രപേര്‍ക്ക് സമാധാനത്തില്‍ പോകുവാന്‍ കഴിയുന്നുണ്ട്?  സമാധാനവും സന്തോഷവും അനുഭവിക്കണമെങ്കില്‍ പുല്‍കൂട് വരെ പോകണം അമ്മയോടോപ്പമുള്ള കുഞ്ഞിനെ കാണണം. തങ്ങളെയും തങ്ങള്‍ക്കുള്ള എല്ലാറ്റിനെയും സമര്‍പ്പിക്കണം.

എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു

നമ്മുടെ രൂപതയിലെ എട്ടു ഡീക്കന്മാര്‍ പൌരോഹിത്യം സ്വീകരിക്കുന്നു. തങ്ങള്‍ക്കു കിട്ടിയ അറിവിലൂടെ അനേകരെ യേശുവിന്റെ അടുക്കലേക്കു ആനയിക്കുവാന്‍ അവര്‍ക്ക് കഴിയട്ടെ. ഒപ്പം അവരും ജീവിതത്തില്‍ യേശുവിന്റെ സമാധാനവും സന്തോഷവുംഅനുഭവിക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ഡീക്കന്മാര്‍ക്കും ആശംസകള്‍ നേരുന്നു.

No comments:

Post a Comment