(There are Democracy, Plutocracy (rule by the wealthy, or power provided by wealth) Bureaucracy and Churchocracy. Members of Knanaya Catholic Community in various cities in the USA live in a democratic country as free people. But then, they wanted Knanaya priests. Look at what has come out of that desire. It is the worst form of governance – Churchocracy!
Pasted below is excerpts from an Anonymous circular that originated from Houston (Texas, USA)
Moderator, British Kna)
കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ക്കറിയാം, എങ്കിലും ഇവരോട് ക്ഷമിക്കണമേ!
പ്രിയ ക്നാനായ സുഹൃത്തുക്കളെ,
ഇങ്ങനെയൊരു കത്ത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്, നമ്മുടെ സമൂഹത്തില്‍ നടന്നുവരുന്ന നാണംകെട്ട കളികള്‍ കണ്ടുമടുത്തതിനാലാണ്.
നാമോരോരുത്തരും അമേരിക്കയില്‍വന്നത് ജീവിക്കാന്‍ വേണ്ടിയല്ലേ? അതുപലരും മറന്നുപോകുന്നു. 70% വരുന്ന ഭുരിഭാഗം സാധാരണക്കാരെ 30% ആളുകളുടെ നാറിയ പോളിടിക്സും, കപടബുദ്ധിയും ഉപയോഗിച്ച് ചൂഷണം ചെയ്തുമുന്നേറുകയാണ്. ബഹുഭൂരിഭാഗത്തിനും ഇത്അറിയാമെങ്കിലും നമ്മള്‍ മൌനം പാലിക്കുകയാണ്. മുന്‍പ് എന്തൊക്കെപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഹൂസ്ടന്‍ ക്നാനായ സമൂഹം അമേരിക്കയില്‍ ഏറ്റവും യോജിപ്പില്‍ പൊയ്ക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു പലര്‍ക്കും നമ്മള്‍ ഒരു മാതൃകയുമായിരുന്നു. പക്ഷെ കഴിഞ്ഞ 6 മാസമായിട്ട് നമ്മുടെ ഈ സമൂഹത്തിന്‍റെ അവസ്ഥ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കരുയുവാനെ എനിക്ക് കഴിയൂ.നിങ്ങളും കരയണം എന്നുഞാന്‍ പറയുന്നില്ല പക്ഷെ ഉണരണം, ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.അല്ലെങ്കില്‍ ഈ കള്ളന്‍മാര്‍ നമ്മളെ വീണ്ടും വീണ്ടും മുതലെടുത്തുകൊണ്ടേയിരിക്കും. അതനുവധിക്കരുത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വന്ന പലരുടെയും ദീര്‍ഘ വീക്ഷണത്തിന്‍റെയും കൂട്ടായ്മയുടേയും പരിണിതഫലമാണല്ലോ നമ്മുടെ കമ്മ്യുണിറ്റിസെന്ററും അതിനോടനുബന്ധിച്ച സ്ഥലവും. അന്ന് പൈസമുടക്കിയവരുടെയും പിന്നീട് വന്നവരുടെയും സ്വപ്നമായിരുന്നു ആ സ്ഥലത്ത് ഒരുപള്ളി എന്നത്. വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞുകൂടിയ ഒരു സമൂഹമായിരുന്നില്ലേ നമ്മുടേത്? അതിന് എന്തുപറ്റി എന്ന് ഒരുനിമിഷം ചിന്തിക്കൂ. നമ്മുടെ ഓരോരുത്തരുടെയും വിയര്‍പ്പിന്‍റെ വിലയാണ് ബുദ്ധിമാന്‍മാരെന്ന് അഭിമാനിക്കുകയും ഒരു ബുദ്ധിയുമില്ലാത്ത ചിലരുടെ പ്രവര്‍ത്തനം കൊണ്ട് നമുക്കും നമ്മുടെ ഭാവിതലമുറക്കും കിട്ടേണ്ട പലതും നഷ്ടമാക്കികൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ എടുത്തുപറയേണ്ട ഒരുകാര്യം ക്നാനായഹോമിനെക്കുറിച്ചാണ്. പ്രായമായ നമ്മുടെ സഹോദരങ്ങള്‍ പലരുമവിടെ സ്ഥലം വാങ്ങുകയും ഏതാനുംപേര്‍ താമസം തുടങ്ങുകയും ചെയ്തത് അടുത്തൊരുപള്ളി എന്ന പ്രതീക്ഷയിലാണെന്നു നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. നമ്മളോരോരുത്തരും നാളെ പ്രായമാകുമെന്നോര്‍ക്കണം .ഇവിടെ കളിക്കുന്ന ഓരോ വ്യക്തിയേയും നമുക്കറിയാം. ഇനിയെങ്കിലും അവനവന്‍റെ കാര്യം നോക്കി ജീവിക്കാതെ ഈ സമൂഹത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങളെപോലുള്ള സാധാരണക്കാര്‍ ശക്തമായി പ്രതികരിച്ചെന്നുവരും അത് നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുകയില്ല.
ചിക്കാഗോയിലെ പ്രാഞ്ചി ഏട്ടന്മാരുടെ മൂശയില്‍ മെനഞ്ഞെടുത്ത ഫാ. ജോസച്ചന്‍ ഒന്നോര്‍ക്കണം - നിങ്ങള്‍ വൈദികര്‍ അമേരിക്കയില്‍ വരുന്നത് ഞങ്ങളെപോലെതന്നെ ജീവിക്കുവാനും മറ്റു കുടുംബാംഗങ്ങളെ രക്ഷപെടുത്താനും വേണ്ടിയാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. ഇവിടുത്തെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ട നിങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയല്ലേ? (ദൈവം തന്നെ നിങ്ങള്‍ക്ക് മാപ്പുതരട്ടെ) ഇവിടെ നടക്കുന്നതെല്ലാം ദൈവത്തിന്‍റെ പേരിലാണല്ലോ! ദൈവത്തിനു സ്തോത്രം. നിങ്ങള്‍ നാട്ടില്‍ നിന്നും പോരുമ്പോള്‍ അരമനയില്‍നിന്നും അഞ്ചു ഡോളര്‍ പോലും തന്നുവിടുന്നില്ലായെന്ന് നിങ്ങളോര്‍ക്കണം. ഇവിടെവന്നുകഴിഞ്ഞ് നിങ്ങളുടെ കാര്യങ്ങള്‍ മുഴുവനും നടത്തുന്നത് ഞങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരംശം കൊണ്ടാണെന്നു നിങ്ങള്‍ മറന്നുപോകരുത്. ചില വൈദികര്‍ പലപ്പോഴും ഇത് മറന്നു പ്രവര്‍ത്തിക്കുന്നു. ഡോളറിനു ഒരുരൂപ മൂല്യം വന്നാല്‍ ഈ പറയുന്ന പിതാക്കന്മാരോ അച്ഛന്‍മാരോ നമുക്കുവേണ്ടി കുര്‍ബാന ചെല്ലാന്‍ വരുമെന്ന് ആരും കരുതണ്ട. അതിനാല്‍ ഡോളര്‍വില കൂടാന്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ദൈവനാമത്തില്‍ ക്ഷമിക്കുക. വര്‍ഷങ്ങളായി ഇവിടെ ജീവിച്ചുപോരുന്ന എനിക്കുപോലും ഒരുകെട്ടിടം വാങ്ങിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ അറിയില്ലായെന്നിരിക്കെ, 6 മാസം പോലും അമേരിക്കയില്‍ ജീവിക്കാത്ത ഈ പുരോഹിതന് ചിക്കാഗോ നല്‍കിയ ട്രെയിനിംഗ് ആണോ ഗുണകരമായതെങ്കില്‍ നമ്മള്‍ വിഡ്ഢികള്‍ തന്നെ. പള്ളിക്കൂദാശ ദിവസം VGയെ പിതാക്കന്‍മാര്‍ വാഴ്ത്തുന്നത് കേട്ട് ഈയുള്ളവന്‍റെ തലതാഴ്ന്നുപോയി. ചിക്കാഗോ brainum നമ്മുടെ പണവും. നാണമില്ലേ നമുക്ക്? വിദ്യാസംപന്നരെന്നു സ്വയം അഭിമാനിക്കുന്ന നമുക്കപമാനമല്ലെയിത്? നമ്മുടെ യുവാക്കളുടെ ബുദ്ധി നാണംകെട്ട ഇമെയില്‍ വഴി തിരിയാതെ സമുദായവളര്‍ച്ചയെയും കൂട്ടായ്മയേയും തകര്‍ക്കുന്ന ഇത്തരം കൃമികീടങ്ങള്‍ക്കെതിരെയാകട്ടെ. വൈദികര്‍ വരും പോകും നമ്മള്‍ എന്നും യോജിപ്പില്‍ നിന്നാല്‍ നമ്മുടെ കൂട്ടായ്മയ്ക്കു നന്ന്.
സാധാരണക്കാരന് വലിയൊരു ബാധ്യതയുമായി നമ്മുടെ ബുദ്ധിശൂന്യരായ നേതാക്കന്മാര്‍ പള്ളി എന്ന പാതാളത്തിലേക്ക് നമ്മളെ തള്ളിയിട്ടിരിക്കുകയാണ്. ഇനി അതില്‍ നിന്നും എന്ന് കരകയറാന്പറ്റും? ഞായറാഴ്ചകളില്‍ പള്ളിയില്‍ വരുമ്പോള്‍ മാത്രം അച്ഛന്‍ പറയുന്ന പള്ളിക്ക് കൊടുക്കേണ്ടിവരുന്ന ഡോളര്‍വിഹിതം കേട്ട് മറ്റുള്ളവരെപോലെ ഞാനും ഞെട്ടാറുണ്ട്. ദൈവത്തിനു സ്തോത്രം. ആദ്യം 3000 ആയിരുന്നത് 6000 ആയി പിന്നയത് 9000 ആയി ഇനിയത് എന്ന് 12000 ആകുമെന്ന് നമുക്ക് കാതോര്‍ക്കാം. പൊതുജനങ്ങള്‍ അറിയാതെ ഇങ്ങനെ വിളിച്ചുപറയുന്നത് ശരിയാണോ? സമൂഹ നന്മയാണ് ലകഷ്യമെങ്കില്‍ സമൂഹമറിഞ്ഞുവേണമത് ചെയ്യണ്ടത്. വൈദികര്‍ ഒരു കാര്യം മനസിലാക്കുക - നിങ്ങള്‍ വന്നിരിക്കുന്നത് ഒരു വിഭാഗത്തിനു വേണ്ടി മാത്രം കുര്‍ബാന അര്‍പ്പിക്കുവാന്‍ വേണ്ടിയല്ലായെന്നും എല്ലാവരും ദൈവവിശ്വാസികള്‍ ആണെന്നും ഓര്‍ക്കുക. ദൈവത്തിനു സ്തോത്രം. ഞാനീപറഞ്ഞതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോയെന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഞാനിതെഴുതിയത് പള്ളിക്കോ സമൂഹത്തിനോ ഏതേലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല. ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന്റെ അവസ്ഥയില്‍ മനം നൊന്തിട്ടാണ്. ഞാനാഗ്രഹിക്കുന്നത് 6 മാസം മുന്‍പുള്ള ഐക്യമാണ്... അതിനായി നമുക്കൊത്തോരുമിച്ചു ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം.
എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍!!!!