NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday, 24 October 2011

കൂടാരയോഗം - മറുവശം

മാസം തോറും പല കുടുംബങ്ങള്‍ ഒന്നുകൂടുന്നതിനെ കുടുംബയോഗം അല്ലെങ്കില്‍ കൂടാരയോഗം എന്ന് വിളിക്കുന്നു. ബാല്യത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയ കൂടാരയോഗം ഇതാണ്. ഒരു ദേശത്തെ കുടുംബങ്ങള്‍ സന്ധ്യ ആകുമ്പോള്‍ ഒത്തുകൂടുന്നു. സന്ധ്യാപ്രാര്ത്ഥരന എല്ലാവരും ഒത്തുചേര്ന്നു നടത്തുന്നു. പിന്നീടു, കട്ടങ്കാപ്പിയും,പലഹാരവും - സാമ്പത്തികം കൂടുതലുള്ളവരാണെങ്കില്‍ ചിലപ്പോള്‍ പായസവും ഒന്നിച്ചിരുന്നു കഴിച്ചു ചിരിച്ചു പിരിയുന്നു. അക്കൂട്ടത്തില്‍ , പ്രസിടന്ടില്ല, സെക്രടറി ഇല്ല , കണക്കപ്പിള്ള ഇല്ലേയില്ല.

ഇനി U.K. യിലെ കൂടരയോഗം എങ്ങിനെയാണെന്ന് നോക്കാം. അടുക്കളയില്‍ വച്ച് തുടങ്ങിയ കൂട്ടായ്മ പടര്ന്നും പന്തലിച്ചു വേരുകള്‍ ആഴ്ന്നിരങ്ങിക്കഴിഞ്ഞു. പിന്നീടു ആഹാരം സ്വയം പാകം ചെയ്തുകൊണ്ടുവന്നു ഹാളില്‍ ആദ്യമായി കൂടിയതും പഴങ്കഥ. അന്ന് ബസിലും, ട്യുബിലും , കയറി വന്നവര്‍, ഇന്നു ബെന്‍സ്‌, BMW, കുറഞ്ഞ പക്ഷം ഒരു ടൊയോട കൊരോല്ല യിലോ എങ്കിലും വരണമെന്ന് നിര്ബ ന്ടം ഉള്ളവരായി മാറിക്കഴിഞ്ഞു. അന്ന് മുട്ടിനു താഴേക്കു നീണ്ടു കിടന്ന ചുരിദാറും ധരിച്ചു, മുടിയും പിന്നിക്കെട്ടി വന്നവര്‍ക്ക്‌ ഇന്ന്, കുറഞ്ഞത്‌ പതിനായിരത്തിന്റെ എങ്കിലും സാരി നിര്ബടന്ദം. [അതും, ഒറ്റ തവണയേ ഉടുക്കൂ [കോട്ടയത്തെ കല്ലറക്കല്‍ സ്ടോരിലുള്ള ആഭരണങ്ങള്‍ വാരി ചാര്ത്തി യിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയം ഇല്ലേയില്ല. അന്ന് പിന്നിക്കെട്ടിയ ആ മുടി കോല് പോലെ വലിച്ചു നീട്ടാതെ വരുന്നത് ആലോചിക്കാനേ വയ്യാത്ത കാലം. ഈ കൂട്ടായ്മകളുടെ അജണ്ട എന്താണ്? ചുരുക്കം ചിലയിടങ്ങളില്‍ കുട്ടികള്ക്കു ള്ള ബൈബിള്‍ ക്വിസ് തുടങ്ങിയ നല്ല കാര്യങ്ങള്‍ ഇല്ലാതില്ല എന്ന് പറയാതെ വയ്യ. എന്നാല്‍ അത് കഴിഞ്ഞാലോ, കുപ്പികള്‍ പൊട്ടുകയായി, വിഭവക്കാരന്‍ കൊണ്ട് വന്ന ഭക്ഷണം കഴിക്കലായി. ഇനി മദ്യം കഴിക്കാതവനനെകിലോ [സാധ്യത വളരെ വളരെ കുറവ്] അയാള്‍ ഒറ്റപ്പെട്ടത് തന്നെ. കൂട്ട ആക്രമണം പ്രതീക്ഷിക്കാം. ഇതില്‍ തനിമയെവിടെ? ഒരുമയെവിടെ? പങ്കിടലെവിടെ??


ഒരു കൂട്ടായ്മയില്‍ ഒന്നിച്ചു കൂടുന്ന 30 കുടുംബങ്ങള്‍. മാസത്തില്‍ 2 പൌണ്ട് വച്ച് സ്വരൂപിച്ചാല്‍ 4500 രൂപയായി. ഇത് സമാഹരിച്ചു നാട്ടിലെ പാവപ്പെട്ട ക്നനയക്കാരന് വേണ്ടി എന്തെങ്കിലും!! ഏയ് ....അതുമാത്രം...ആ 2 പൌണ്ട് അപ്പോള്‍ വിലപ്പെട്ടതാണ്‌. ഒരു കുപ്പി ബകാര്ടിക്കു മുടക്കുന്ന 18 പൌണ്ട്.. അതിനു പുല്ലു വില.

ഇനി ഈ കുഞ്ഞു കൂട്ടായ്മയിലെ കുഞ്ഞു കുഞ്ഞു സ്ഥാനമോഹങ്ങലോ, അത് വളര്ന്നു വളര്ന്നു അങ്ങ് കേന്ദ്ര കമ്മറ്റിയിലേക്ക് എത്തണം എന്ന അതിമോഹമായി പരിണമിക്കുന്നു. അപ്പോഴേക്കും അവിടെത്തന്നെ, രണ്ടു ചേരിയായി..പിന്നെ വഴക്കായി..തല്ലായി, ഹാ കഷ്ടം കൂടാരയോഗം!!!!

കുഞ്ഞു കൂട്ടയ്മക്കാര്ക്ക് ചര്ച്ച് ചെയ്യാന്‍ വിഷയങ്ങളേറേ. അടുത്ത് വരുന്ന ഇലക്ഷനില്‍ ചിലരെ എങ്ങനെ തറ പറ്റിക്കാം, പാര പണിയാം, വരാനിരിക്കുന്ന ആഗോളയോഗത്തില്‍ പുരുഷന്മാര്‍ എന്ത് ധരിക്കണം, സ്ത്രീകള്‍ സാരി മുന്നോട്ടുടുക്കണോ പിന്നോട്ടുടുക്കണോ, എന്തെല്ലാം വേഷ ഭൂഷാടികള്‍ റാലിയില്‍ അണിനിരത്താം, അങ്ങനെ എന്തെല്ലാം, എന്തെല്ലാം ചര്ച്ചക വിഷയങ്ങള്‍, അതിനിടയില്‍, പ്രാര്ത്ഥലന? 6 മാസം മുന്പേല തുടങ്ങും convention-നുള്ള ഒരുക്കങ്ങള്‍. ഇനി അവിടെയോ.. എന്തെല്ലാം കോലംകെട്ടലുകള്‍, വേഷംകെട്ടലുകള്‍. നാട്ടില്‍ നിന്നും വന്ന പഞ്ചായത്ത് പ്രസിടന്റുമാര്‍, മന്ത്രിമാര്‍, മെത്രാന്മാര്‍, കുഞ്ഞു കമ്മിറ്റി പ്രസിടന്റുമാര്‍, വല്യേട്ടന്‍ പ്രസിടന്റുമാര്‍, ഇങ്ങനെ stage-ല്‍ കയറാന്‍ ഇടിക്കുന്ന ഒരു വലിയ നിര. അതിനിടെ ഒരു വാക്ക് പോലും മലയാളം പറയാനറിയാതെ, കനത്ത പ്രതിഫലം പറ്റി ചിരിച്ചു ദര്ശeനം നല്കു്ന്ന അന്യ ഭാഷ നടി, എന്തെല്ലാം... എന്റെ ഈശോയേ..

ശ്രീ ജോസ് പുറക്കാട്ട് 'കാനാന്‍ ദേശത്തില്‍ വിവരിച്ച ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊതി തോന്നിപോകുന്നു. വിദേശത്ത് ചേക്കേറിയ ക്നാനായ മക്കള്‍ സമുദായഭ്രാന്ത് മൂത്ത് പരസ്പരം ചെളി വാരി എറിയുന്നു. ഒരു പ്രമുക ഓണ്ലൈടന്‍ പത്രത്തില്‍ [മഞ്ഞപത്രം എന്ന് ചിലരിതിനെ വിളിക്കുന്നത്‌ കേട്ടിടുണ്ട്] സെപ്റ്റംബര്‍ 23 -നു ''എന്ന് സ്വന്തം കനാ' എന്ന തലക്കെട്ടില്‍ Northampton കാരനായ ഒരു Joshy Mathews എഴുതിയത്  നിര്‍ഭാഗ്യ വശാല്‍ വായിക്കാനിടയായി.

ഹാസ്യരൂപത്തില്‍ ആഗോളയോഗത്തെപ്പറ്റി പ്രസ്തുത ക്നാ ഒരു വിധം നന്നായി വിവരിച്ചു. പിന്നെ അഭിപ്രായങ്ങളുടെയും, മറു അഭിപ്രായങ്ങളുടെയും ഒരു പ്രവാഹം തന്നെ ഉണ്ടായി. എത്ര മാത്രം തരാം താഴാമോ അത്ര മാത്രം താഴ്ന്നും, അറപ്പുളവാക്കുന്ന രീതിയിലും പരസ്പരം ചെളി വാരി എറിഞ്ഞും അഭിപ്രായങ്ങള്‍... ഞാനും ഒരു ക്നാ ആണല്ലോ എന്നോര്ത്ത്ു എന്റെ തല കുനിഞ്ഞു പോകുന്നു. ഇതാണോ ഈ സമുദായ ഭ്രാന്തന്മാര്‍ തനിമയെന്നും ഒരുമയെന്നും പ്രസംഗിച്ചു നടക്കുന്നത്!!

പത്തു വര്ഷം കൊണ്ടിത്രയും... ഇനി ഒരു പത്തു വര്ഷം കൂടി കഴിഞ്ഞാലോ?

വടി വെട്ടാന്‍ പോയിട്ടല്ലേ ഉള്ളു!

4 comments:

  1. sibythomas Kandathil24 October 2011 at 19:44

    Mr.Chack.... Onday every thing will be OK....

    ReplyDelete
  2. കൂടാരയോഗമെന്നത് നാട്ടില്‍ സര്‍വസാധാരണമാണ്. ഓരോ ഇടവകയിലും പല ഭാഗങ്ങളിലായി പല കൂടാരയോഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതും ഒരുതരം അടിച്ചേല്‍പിക്കലല്ലേ? കട്ടന്‍കാപ്പിയും ഒന്നോ രണ്ടോ പലഹാരവും തരപ്പെടുത്തുക എന്നത് വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള ഭവനങ്ങള്‍ക്ക് അത്ര ലളിതമാണോ? വെറുതെ പ്രാര്‍ത്ഥന മാത്രമാക്കിയാല്‍ എന്താണ് കുഴപ്പം?

    ReplyDelete
  3. Yes Siby..we have to work hard in unity to achieve this....otherwise that day will only be a Dream..

    ReplyDelete
  4. Yes, we need to work hard to get good results. The responsibility should not be left to a few of the elected leaders only. We all should take interest and express our opinion on important matters and pressurise the leaders. Otherwise, these organizations will be the playground of a "bunch of idiots."

    There should be constructive criticism and those who are working for the community should be guided with good suggestions. One cannot sit idle and wish that one day things will be OK.

    ReplyDelete