ചേരമാന്‍ പെരുമാള്‍ സ്വന്തനാമം കൂട്ടിച്ചേര്‍ത്തു കോചേരകോന്‍
ക്നായിതോമ എന്നാ പേര് കൊടുക്കുകയും ഉന്നത സമുദായംഗങ്ങള്‍ക്ക്
മാത്രം നല്കുന്ന എഴുപത്തിരണ്ട് പദവികള്‍ ചെപ്പേടില്‍ രേഖപെടുത്തി സൂര്യനും
ചന്ദ്രനും ഉള്ള കാലത്തോളം അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്ത സമുദായം ആണ് ക്നാനായസമുദയം.
കുടിയേറ്റം ഒരു ഹരമായി മാറിയ ക്നാനായ പാരമ്പര്യം വച്ച് പുലര്‍ത്തുന്ന സമുദായസ്നേഹികളാണ്
നാം ഓരോരുത്തരും. ആ കുടിയേറ്റം ആണ് ഇന്ന് ഇംഗ്ലണ്ടില്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. നാം ഓരോരുത്തരുടയും കഴിവും പരിശ്രമവും കൊണ്ട് മാത്രം ആണ് ഇവിടെ എത്തിയത്.
ഒരു സംഘടന എന്തുകൊണ്ടും നല്ലത് തന്നെ. അതിനു തുടക്കം
കുറിച്ചവരെയും ഇന്നുവരെ നേതൃതം കൊടുത്തവരെയും അഭിനന്ദിക്കുന്നു.
പക്ഷെ ഇന്ന് നേതൃത്വം കൊടുക്കേണ്ടവര്‍ അവരുടെ കടമകള്‍ വേണ്ടവിധം നിര്വ്ഹിക്കുന്നുണ്ടോ.
ഈ കാലയളവില്‍ നമ്മുടെ നേതൃത്വത്തിന് പിടിപ്പുകേടു സംഭവിച്ചോ എന്ന് ഒരു സംശയം പലര്ക്കുമില്ലേ?
ഒരു സംഘടനയെ നയിക്കുന്നവര്‍ അതിലെ എല്ലാ അംഗങ്ങളെയും ഒന്നിച്ചു
നിര്‍ത്തി എല്ലാര്ക്കും പ്രാതിനിധ്യം കൊടുക്കാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് UKKCA-യില്‍ വിള്ളല്‍
വീഴുന്നു? എന്തുകൊണ്ട് നേതൃത്വത്തിന് അവ പരിഹരിക്കാന്‍ സാധിക്കുന്നില്ല? ഇക്കണക്കിനു
ഈ സംഘടന സുഗമമായി എങ്ങനെ മുന്നോട്ടു പോകും?
ഈ വരുന്ന കണ്വെന്ഷന് വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നതിനു സംശയം
വേണ്ട... കേരളത്തിന് വെളിയില്‍ താമസിക്കുന്ന ക്നാനായക്കാരന്റെന്മേല്‍ കോട്ടയം
അതിരൂപതാധ്യക്ഷന്‍ അധികാരം ഇല്ലയെങ്കില്‍ എന്തുകൊണ്ട് UKKCA അല്മായര്ക്ക് പൂര്‍ണ
അധികാരം കൊടുക്കുന്നില്ല? .എന്തുകൊണ്ട് വിഗന്‍, Manchester യുണിറ്റുകളുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് തന്നെ
കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല?
അതുപോലെ പിതാവ് വരുമ്പോള്‍
തീരുമാനിക്കും എന്ന് പറഞ്ഞ വിഗന്‍ യുണിറ്റ് പ്രശ്നം ഇത്രയും നാളായിട്ട് എന്തായി? Manchester യുണിറ്റ് ഏത്, എന്ത്, എത്ര എന്ന് ആര്‍ക്കും
അറിയില്ല.
എല്ലാ ക്നാനായക്കാരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കണ്വെന്ഷന്
വരാന്‍ പോകുന്നു. നമ്മുടെ സ്വവംശവിവാഹനിഷ്ഠയില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല
എന്ന ചിന്തയുമായാണ് ഓരോ ക്നാനായക്കാരനും വരുന്നത്. റാലിയും ചെണ്ടയും താലപ്പൊലിയും
തലോടലും അവിടെ നില്ക്കട്ടെ. ആരാണ് ക്നാനായക്കാരന് എന്ന് തീരുമാനിക്കുക UKKCA എന്ത് തീരുമാനം
എടുത്തു എന്നത് അപ്നാദേശിലൂടെ സമുദായാംഗങ്ങളെ മൊത്തം അറിയിക്കുക.
പയ്യാവൂര്‍ പള്ളിപണിയാന്‍ ഇവിട എല്ലാവരുടെയും വീട് കയറിയിറങ്ങി
പിരിവ് നടത്തി. ഇവിട ഉള്ളവരെ
ഒന്നിപ്പിക്കാതെ ഇനി എങ്ങനെ പിരിവു നടത്തും. അമേരിക്കയില്‍ സംഭവിച്ചതുപോലെ ഒരു
പള്ളിയും ഹാളും ഒന്നും ഇവിടെ മേടിക്കാനുള്ള മണ്ടത്തരം ഇതുവരെ ആരും ഇവിടെ കാണിചിട്ടില്ല.
അങ്ങനെ UKKCA-യിലെ മുഴുവന്‍ ക്നാനായക്കാരെയും
ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനമായി വളരണം. ആര്‍ക്കും ആരോടും പകവീട്ടനുള്ള
ഒരു പ്രസ്ഥാനമല്ല ഇത്. ഒന്നോ രണ്ടോ യുണിറ്റ് കൂടുതല്‍ വന്നാല്‍ എന്താണ് പ്രശ്നം?
യുണിറ്റ് കൂടുതല്‍ വരട്ടെ.
എന്നാലും നമ്മള് ക്നാനായക്കാരന് തന്നെ ആണ്. അത്
പകര്‍ന്നു കിട്ടിയ ആ പാരമ്പര്യം
നിലനിര്‍ത്താന്‍ ഓരോ ക്നാനായക്കാരനും കടമയുണ്ട് വര്‍ക്കി പിതാവ് വളരെ വ്യക്തമായീ
പറഞ്ഞു കേരളത്തിന് വെളിയില്‍ ക്നാനായ സമുദായത്തിന് പള്ളി വാങ്ങാന്‍ പറ്റില്ല
എന്ന്. എങ്കില്‍ പിന്നെ എന്തിനാണ് ഇത്രയേറെ പള്ളികള്‍ അമേരികയില്‍ വാങ്ങിയത്.
ആരാണ് നമ്മുടെ സഹോദരങ്ങളെ ചതിച്ചത്? അതിന് ആര്
കൂട്ടുനിന്നാലും അനുവദിക്കാന്‍ പാടില്ല. ക്നാനായ തനിമ കൈമോശം വരാതെ എല്ലാവരെയും ഒരൊറ്റച്ചരടില്‍
നിര്‍ത്താന്‍ UKKCA-യ്ക്ക് സാധിക്കട്ടെ.
നമ്മള് കൊടുക്കുന്ന പണം ഏത് രീതിയില്‍ എന്തിനു വിനിയോഗിച്ചു എന്ന് നമ്മള്‍ക്ക്
അറിയാന്‍ ആഗ്രഹം ഉണ്ട്. നമ്മുടെ പണം ആരും ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്.
ഇനിയുള്ള കാലം ഓരോ ക്നാനായക്കാരനും വിവേകത്തോട പെരുമാറുക. ദാനം
ചെയുന്നവന് കണ്ണും അടച്ചു ദാനം ചെയ്യാതെ കണ്ണ് തുറന്നു ദാനം ചെയ്യുക.