ഒന്നാം ചടങ്ങ്:
അതിരൂപതാ പ്രിസ്ബിറ്റല്‍ കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലും ചൈതന്യാപാസ്റ്ററല്‍ സെന്ററില്‍വെച്ച് 29-03-2012 ന് ചേരുകയുണ്ടായി. മൂലക്കാട് പിതാവ് അമേരിക്കയില്‍ വച്ച് ആരോടും ആലോചിക്കാതെ നടത്തിയ ചില വിവാദ പ്രസ്താവനകളായിരുന്നു അജണ്ടയില്‍ പ്രധാനം. പ്രസ്തുത മീറ്റിംഗില്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. കോട്ടയം അതിരൂപതയെ സ്വയാധികാരസഭയാക്കുക എന്നതായിരുന്നു ആവശ്യമായി ഉന്നയിച്ചത്. ആദ്യം തോന്നി പ്രമേയം മൂലക്കാട് പിതാവിനായിരുന്നു അയയ്ക്കുക എന്ന്. പിന്നീട് അങ്ങനെയല്ല എന്നറിഞ്ഞു. മൂലക്കാടുപിതാവും, പ്രസ്ബിറ്റല്‍ കൗണ്‍സിലും, പാസ്റ്ററല്‍ കൗണ്‍സിലും ചേര്‍ന്നെടുത്ത “തീരുമാനപ്രമേയം” ആയിരുന്നു അത്. പ്രസ്തുത പ്രമേയം സീറോമലബാര്‍ സിനഡിനോ, പൗരസ്ത്യ തിരുസംഘത്തിനോ ആണ് അയച്ചിരുന്നതെങ്കില്‍ അതിന്റെ യുക്തി മനസ്സിലാകുമായിരുന്നു. ഇവിടെ സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്തന്നാല്‍; ഏപ്രില്‍ ഒന്നിന് കത്തോലിക്കാ കോണ്‍ഗ്രസ് മറ്റു സംഘടനകളുടെ സഹകരണത്തോടെ വിപുലമായ യോഗം ചേരും. അതില്‍ ഉയര്‍ന്നുവരുവാനിടയുള്ള, ആരോപണങ്ങള്‍ക്ക് നമ്മുടെ സമുദായ നിലനില്‍പിന് ഒരുപരിഹാരമാര്‍ഗമായി ആവശ്യപ്പെട്ടിരുന്ന സ്വയാധികാരസഭ എന്ന പ്രമേയം കാട്ടി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വായ ആടപ്പിക്കുക എന്ന തന്ത്രമായി മാത്രമേ അതിനെ കാണുവാനാക്കുകയുളളു.
ഒരാഴ്ച മുന്‍പ് കെ.സി.സി.യുമായി നടത്തിയ ചര്‍ച്ചയില്‍ സ്വയാധികാര സഭ ലഭിക്കണമെങ്കില്‍ ലോകം മുഴുവന്‍ ക്‌നാനായ ബോര്‍ഡുകള്‍ വച്ച പളളികള്‍ നാം സ്ഥാപിക്കണം എന്നു മൂലക്കാട്ട് പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അങ്ങനെ പളളികള്‍ വേണ്ടായെന്നും, നാം ഉടന്‍ സ്വയാധികാരികളായി മാറുമെന്നും കെ.സി.വൈ.എല്‍. കുഞ്ഞുങ്ങളെയും, കെ.സി.ഡബ്ലു.എ.യിലെ ശുദ്ധഗതിക്കാരായ അമ്മച്ചിമാരെയും, കെ.സി.സി. അച്ചായന്‍മാരെയും പിതാവ് അറിയിച്ചിരിക്കുന്നു...........
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍ ക്നാനായ വിശേഷങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.http://worldkna.blogspot.co.uk/2012/04/blog-post_998.html
No comments:
Post a Comment