തെക്കുംഭാഗ സമുദായത്തിന്റെ പരമ്പരാഗതമായ വംശീയ നിലപാടിനെതിരെ സമുദായ ശത്രുക്കളുടെ പണിയാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. സമുദായത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും തന്റെ നിലപാടില്‍ അയവില്ലാതെ ഉറച്ചുനിന്ന ബിഷപ്പിനെ പിന്തിരിപ്പിക്കാനെന്ന ഉദ്ദേശത്തോടെയാണ് ക്‌നാനായമക്കള്‍ എപ്രില്‍ ഒന്നിന് ചൈതന്യയില്‍ ഒത്തുകൂടിയത്. പിതാവിനെ അതിലേയ്ക്ക് ക്ഷണിക്കണമെന്ന ഉദ്ദേശമേ ആര്‍ക്കും ഉണ്ടായിരുന്നില്ല. യോഗദിവസത്തിന് വളരെ മുന്‍മ്പുതന്നെ പിതാവിനെ ക്ഷണിക്കണമെന്ന നിര്‍ദ്ദേശം വികാരി ജനറാളിന്റെ ഫോണില്‍നിന്നും സംഘാടകര്‍ക്കു വന്നു; അവര്‍ അനങ്ങിയില്ല. തുടര്‍ന്ന് 29-ന് ചേര്‍ന്ന പാസ്റ്ററല്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സംയുക്ത യോഗത്തില്‍വെച്ച് പിതാവിന്റെ സാന്നിദ്ധ്യത്തില്‍ വികാരി ജനറാള്‍ മൈക്കിലൂടെ വീണ്ടും അഭ്യര്‍ത്ഥിച്ചതു പ്രകാരം 30-ാം തീയതി സമുദായക്കാര്‍ യോഗം ചേര്‍ന്ന് പിതാവിനെ ക്ഷണിക്കുകയും ചെയ്തു.
No comments:
Post a Comment