NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 31 January 2012

നമ്മുടെ ഡയറക്ടറി, എത്ര നല്ല ഡയറക്ടറി!


കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ രണ്ടു വര്‍ഷത്തെ കാലയളവില്‍ ചെയ്തതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഈയിടെ പുറത്തിക്കിയ UKKCA Directoryഇതിന്റെ മുഖ്യസാരഥി വിനോദ മാണി ആയിരുന്നു.  അദ്ദേഹത്തിന് അനുമോദനങ്ങള്‍.  ഇത്തരത്തിലൊന്ന് പ്രസധീകരിക്കുന്നതിന്റെ പിന്നിലുള്ള ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം മനസ്സിലാക്കുന്നു.  ജോലിത്തിരക്കിനിടയില്‍ ഇത് സാധിച്ചത് ഒരു വലിയ കാര്യം തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട്തന്നെ ഇത് എങ്ങിനെ കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമാകുമെന്നു വിശ്വസിക്കട്ടെ.

UKKCA ഭരണഘടനയില്‍ (Article II, SECTION    A:   Aims and Objectives,  5th Item) വളരെ പ്രാധാന്യത്തോടെ പറയുന്ന സംഘടനയുടെ ഒരു ലക്ഷ്യമാണ്, To establish and maintain a directory of all UKKCA members.”  എന്നിട്ടും ഇത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ നീണ്ട പത്തു വര്ഷം വേണ്ടി വന്നു എന്നത് അല്ഭുതകരം തന്നെയാണ്.  ഇക്കാര്യത്തില്‍ മുന്‍ സാരഥികള്‍ അല്പം ലജ്ജിക്കുന്നെങ്കില്‍, അത് നല്ലത് തന്നെ.

1992-ലാണ് ഈ ഡയറക്ടറി പ്രസധീകരിചിരുന്നതെന്കില്‍, ഇതിനെ വാനോളം പുകഴ്ത്താന്‍ ഈയുള്ളവന്‍ തയ്യറാകുമായിരുന്നു.  പക്ഷെ ഇക്കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.  ഇലക്ട്രോണിക് മേഖലയില്‍ ആണ് ഏറെയും മാറ്റങ്ങള്‍ സംഭവിച്ചത്.  കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ വീടുകളില്‍പ്പോലും എത്തി, Internet Connection പ്രവാസികല്‍ക്കിടയിലെങ്കിലും സര്‍വസാധാരണമായി.  കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന സംസ്ക്കാരം പരക്കെയായി.  ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഡയറക്ടറിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നാണു  ചിന്തിക്കേണ്ടത്.

ഇതിന്റെ സാങ്കേതികമായ അനന്തസാധ്യത അറിഞ്ഞിരുന്നെങ്കില്‍, പത്തു പൈസ പോലും കൂടുതലായി മുടക്കാതെ, ഈ ഡയറക്ടറിയുടെ ഒരു ഇലക്ട്രോണിക് പതിപ്പ് ഉണ്ടാക്കാമായിരുന്നു.  അത് UKKCA യുടെ വെബ്സൈറ്റ്‌ല്‍ പോസ്റ്റ്‌ ചെയ്തു, പത്തു വയസ്സ് പ്രായമുള്ള നമ്മുടെ മിടുക്കന്‍ -  അല്ലെങ്കില്‍ മിടുക്കി - ആയ ഒരു കുട്ടിയെ ചുമതലപെടുതിയിരുന്നെങ്കില്‍, എന്തെങ്കിലും മാറ്റങ്ങള്‍ (വിലാസത്തിലും ഫോണ്‍ നമ്പരിലും) ഉണ്ടാകുമ്പോള്‍, ഇമെയില്‍ ചെയ്തു അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കകം മാറ്റി, അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു.  നാട്ടിലും മറ്റു രാജ്യങ്ങളിലും ഉള്ളവര്‍ക്ക് അനായാസമായി യു.കെ.യിലുള്ള ഒരു ക്നാനായ ബന്ധുവിന്റെ ശരിയായ ഫോണ്‍ നമ്പര്‍ കണ്ടെത്താമായിരുന്നു.  എന്തെല്ലാം സാധ്യതകളാണ് നഷ്ടപെടുത്തിയത്?

എന്ത് കൊണ്ടാണ് 2012-ല്‍ ഇത്തരം വങ്കത്തരങ്ങള്‍ നമ്മള്‍ കാണിക്കുന്നത്?  കസേര വേണ്ട, ഇരിക്കാന്‍ ഒരു കൊരണ്ടി കിട്ടിക്കഴിഞാല്‍പ്പോലും, എന്തോ വലിയ ആളായി എന്ന അഹങ്കാരം, പിന്നെ തന്നെക്കവിഞ്ഞു മറ്റാരുമില്ല എന്ന തലക്കനം.  മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് തന്റെ നിലയ്ക്ക് ചേരുന്നതല്ല എന്ന അഹന്ത പുരണ്ട തോന്നല്‍.

പരിണിതഫലമോ, ഇത്തരം മണ്ടത്തരങ്ങള്‍.

ഈ ഡയറക്ടറിയുടെ ഒരു ഇലക്ട്രോണിക് പതിപ്പ് വിനോദ മാണിയും പുതിയ ഭാരവാഹികളും  മനസ്സ്‌ വെച്ചാല്‍ ഇനിയും ഉണ്ടാക്കാവുന്നതേയുള്ളൂ.

മനസ്സ്‌ വെച്ചാല്‍.....

Former Man United footballer to become a priest


സിനിമ നടന്മാരെയും നടിമാരെയും ആരാധനയോടെ നോക്കുകയും അവരെ അനുകരിക്കുകയും ചൈയ്യുന്ന ചെറുപ്പക്കാര്‍ ഈ വാര്ത്തഅയും വായിക്കുക.

നിങ്ങള്ക്കും ഒരച്ചനാകാന്‍ (priest) ആഗ്രഹമുണ്ടോ? എങ്കില്‍ ഇതു വായിക്കുക. പ്രാര്ത്ഥി്ക്കുക. നമുക്കും യുവജനങ്ങള്ക്കുകവേണ്ടി പ്രാര്ഥികക്കാം.

A former Manchester United footballer is training to become a priest. Phil Mulryne, who was once a team mate of Ryan Giggs and David Beckham, has enrolled at the Pontifical Irish College in Rome.

The former Northern Ireland international midfielder was invited into the priesthood by Bishop Noel Treanor of Down and Connor after leaving the sport and becoming involved in charitable activities.

Mulryne, 34, began his career with the Manchester United youth team in 1994, but despite great talent found it hard to find a first team place in one of the most famous English league sides of all times, with Beckham, Paul Scholes and Nicky Butt all playing in similar positions. He joined Norwich in 1999 and eventually had spells with Ipswich Town, Barnsley, Leyton Orient and Polish side Legia Warsaw.

During his time as a footballer Mulryne dated a model, Nicola Chapman, and was once sent home from the Northern Ireland squad in 2005 after breaking a curfew to go drinking. His career was cut short in 2008 by injury, and he decided to return to Ireland.

However since returning home and becoming involved in charity work he turned his life around. Former Norwich teammate Paul McVeigh said he had visited his friend in Rome and was surprised by the change.

Mr McVeigh said: “To my amazement, and most likely to the rest of the footballing fraternity’s, Phil decided to train to become a Catholic priest.

Report from Catholic Herald, visit http://www.catholicherald.co.uk/

Thomas Narichirayil (88) Passed Away


Thomas Narichirayil (88) orginially from Kaipuzha, now living in Tampa, Florida (USA) has passed away on January 31st, 2012.

He is survived by his wife Annakutty Vayalil (Punnathura).

His children are:
  • Thresiakutty and George Vettathukandathil (Chicago),
  • Mary and Late Thomas Cheruvuparambil (Atlanta),
  • Celine and Jose Kussakuzhiyil (Chicago),
  • Leela and Jimmy Kavil (Tampa),
  • Valsamma and Lukose Kulathilkarotu (Chicago),
  • Rosely and Alex Kannanchanparambil (Chicago),
  • Lucy and Jose Kaniyaly of Kerala Express (Chicago).

The wake service will be held on February 4th (Saturday) from 9am-11:30am at Tampa Sacred Heart Knanaya Catholic Church followed by a mass and prayers.

The burial will be at Hillsborough Memorial Garden Cemetery following the mass.


സാരഥികള്‍ മാറുമ്പോള്‍ ...

യു.കെ.കെ.സി.എ. യുടെ പുതിയ ഭരണ നേതൃത്വം അധികാരമേറ്റെടുത്തു. കഴിഞ്ഞ നേതൃത്വം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് വിട വാങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശവിധേയമായത്‌ മത മേലധ്യക്ഷന്മാരോടും പുരോഹിതരോടുമുള്ള അവരുടെ അതിര് കവിഞ്ഞ വിധേയത്വവും ആശ്രിതത്വവുമാണ്.

തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഉണ്ടാകുമ്പോള്‍ ഒന്നിച്ചു കൂടുകയും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് സ്വാഭാവികമായും ഒരു ഭരണ സംവിധാനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ സമുദായാംഗങ്ങളും ഇങ്ങനെ തന്നെ ചിന്തിക്കുന്നവരാണ്. അവര്‍ക്കും അച്ചന്മാരോടും പിതാക്കന്മാരോടുമൊക്കെ സ്നേഹവും ആദരവും ഒക്കെയുണ്ട്.

സമുദായ സംഘടനകളുടെ നേതൃത്വം അലങ്കരിക്കുന്ന പലരുടെയും വിചാരം എന്തിനും ഏതിനും മത മേലധ്യക്ഷന്റെയോ പുരോഹിതന്റെയോ അനുമതി കൂടിയേ തീരൂ എന്നാണ്.  ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായം പുരോഹിതര്‍ക്കോ മേലധ്യക്ഷന്മാര്‍ക്കോ ഉണ്ടാവാനിടയില്ല.

ഇതൊരു ഇടവകയല്ല; ഒരു ഇടവകയില്‍ സ്വാഭാവികമായും വൈദികന്റെ നിലപാടുകള്‍ അന്തിമമായി വരാറുണ്ട്, ഭൂരിപക്ഷ അഭിപ്രായം ഇല്ലെങ്കില്‍ കൂടി! യു.കെ.കെ.സി.എ.യില്‍ അംഗങ്ങളായിട്ടുള്ള സമുദായാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു കൂടുന്നത് സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്ഷം തോറും സംഘടിപ്പിക്കാറുള്ള കണ്‍വന്‍ഷനുകളിലാണ്. സംഘടനയില്‍ അംഗങ്ങളല്ലാത്ത അപൂര്‍വം സമുദായാംഗങ്ങളും യു.കെ.യുടെ പല ഭാഗങ്ങളിലും ഇനിയും കണ്ടേക്കാം. സംഘടനയില്‍ അംഗങ്ങള്‍ അല്ലെന്നു കരുതി അവരാരും ക്നാനായക്കാരല്ലാതാകുന്നില്ല. അങ്ങനെയുള്ളവര്‍ക്കും നാട്ടില്‍ ഇടവകയും അച്ചനും ഒക്കെയുണ്ട്. പിന്നെ മെത്രാന്‍; എല്ലാ സമുദായാംഗങ്ങള്‍ക്കും സമീപസ്ഥനായിരിക്കാന്‍ ഒരു മെത്രാനും കഴിയുകയില്ല. അതുകൊണ്ടാണ് അവര്‍ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാണുകയും കാര്യങ്ങള്‍ ആരായുകയും ഒക്കെ ചെയ്യുന്നത്. ഇത് സമുദായാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ നല്‍കുന്ന ഔദാര്യവും അവകാശവുമാണ്. 

രാഷ്ട്രീയക്കാരെ പോലെ ജനങ്ങളില്‍ നിന്നകന്ന് അധികാര കേന്ദ്രങ്ങളുമായി ഒട്ടി നിന്ന് ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല.  സ്വാഭാവികമായും ഇത്തരക്കാരുടെ നിലപാടുകള്‍ (അവരുടെതാണെങ്കില്‍ പോലും) വൈദികരുടെതെന്നു തെറ്റിദ്ധരിക്കാനും ഇടയുണ്ട്. അങ്ങനെ വിശ്വാസികളുടെ ദൃഷ്ടിയില്‍ വൈദികരും മെത്രാനും ഒക്കെ മോശക്കാരാകാനും ഇടയുണ്ട്. കഴിവുകെട്ട നേതൃത്വവും വ്യക്തിത്വമില്ലായ്മയും സത്യം പിന്തുടരുന്നതിലെ ചങ്കുറപ്പ് ഇല്ലായ്മയും ഒക്കെയാണ് ഇവിടെ വില്ലന്മാര്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ വ്യക്തിപരമായി കഴിഞ്ഞ ഭരണ സമിതിയെ അനുമോദിക്കേണ്ടതുണ്ട്. യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള സമുദായാംഗങ്ങളുടെ കുടുംബ വിവരം ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി തയ്യാറാക്കിയതിനാണ് അത്.  തിരക്കുകള്‍ക്കിടയിലും അങ്ങനെയൊരു ആശയം കണ്ടെത്തി പ്രാബല്യത്തില്‍ വരുത്തുവാന്‍ യത്നിച്ച ഏവരും അഭിനന്ദനം അര്‍ഹിക്കുന്നു.

പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും.

Monday, 30 January 2012

കപ്പ പുരാണം

മലയാളനാട്ടിലെ സാധാരണ ജനങ്ങളുടെ മുഖ്യാഹാരം നെല്ലരി തന്നെയാണ്. പണ്ടും ഇന്നും അതിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ഭക്ഷ്യക്ഷാമം ഒരു ശാപമായി മാറിയ കേരളത്തില്‍ മുഖ്യഭക്ഷ്യവസ്തുവായ നെല്ലരിക്ക് പുറമെ മറ്റെന്തെല്ലാം കൂടിയാകാമെന്ന ചിന്ത പണ്ടുമുതല്‍ ഭരണാധിപന്മാരെ അലട്ടിയിരുന്നു.

വിശാഖം തിരുന്നാള്‍ മഹാരാജാവ് 
വിശാഖം തിരുന്നാള്‍ മഹാരാജാവ്എന്നാല്‍ എ.ഡി. 1880-ല്‍ തിരുവിതാംകൂറിലെ മഹാരാജാവായി അധികാരത്തില്‍ എത്തിയ വിശാഖം തിരുനാള്‍ മഹാരാജാവാണ് മലയാളനാടിന്റെ വിശപ്പ് മാറ്റുവാന്‍ മരച്ചീനി കൃഷിക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട മനുഷ്യര്‍ പട്ടിണി കിടന്നു ചാകുന്ന വാര്‍ത്ത വിശാഖം തിരുനാളിനെ ഏറെ അലട്ടിയിരുന്നു. ഉടന്‍ തന്നെ ഭക്ഷ്യമേഖലയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയിലും മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധികള്‍ കണ്ടെത്തുവാന്‍ പരിശ്രമിച്ചു. അപ്രകാരം മരച്ചീനി കൃഷി മലയാള നാടിന് ഏറ്റവും യോജിച്ചതാണെന്നു തീരുമാനിക്കുകയും കേരളത്തില്‍ ആദ്യമായി മരച്ചീനിക്കൃഷി ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കാലാവസ്ഥ ഭൂപ്രകൃതി, കാര്‍ഷികമേഖലയിലെ പ്രത്യേകതകള്‍ എന്നിവ പരിശോധിച്ച് കൃഷി തുടങ്ങി. അത്ഭുതകരമായ നേട്ടമാണ് അനുഭവപ്പെട്ടത്. രുചിയും ഗുണവുമുള്ള നല്ലയിനം മരച്ചീനി തണ്ടുകള്‍ കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവന്ന് കേരളം മൊത്തം കൃഷി ആരംഭിച്ചപ്പോള്‍ പട്ടിണി പാവങ്ങള്‍ക്ക് വിശപ്പടക്കുവാന്‍ അത് ഉപകാരപ്രദമായി.

ദക്ഷിണ അമേരിക്കയാണ് മരച്ചീനിയുടെ ജന്മദേശം! അവിടെ നിന്നാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് മരച്ചീനിത്തണ്ട് എത്തിച്ചേര്‍ന്നത്. നല്ല സൂര്യപ്രകാശമുള്ളതും, ചരല്‍ കലര്‍ന്ന മണല്‍ പ്രദേശവും ജലം കെട്ടി നില്‍ക്കാതെ വാര്‍ന്നു പോകുവാന്‍ തക്കതായ പ്രത്യേകതകള്‍ ഉള്ള ഭൂഭാഗത്തും മരച്ചീനി കൃഷി നന്നായി നടത്താവുന്നതാണ്. സ്റ്റാര്‍ച്ചും, പ്രോട്ടീനും, പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഉത്തമ ഭക്ഷ്യവസ്തു തന്നെയാണ് മരച്ചീനി.

ഇവ ഉണക്കിയും പുഴുങ്ങി ഉണക്കിയും സൂക്ഷിക്കാം. വളരെ വലിയ പോഷകാഹാരം തന്നെയാണ് ഉണക്കച്ചീനിയും വന്‍പയറും ചേര്‍ത്ത് കുഴച്ച് എടുക്കുന്ന ഭക്ഷ്യവസ്തു. മഹാരാജാക്കന്മാര്‍ രാജ്യം ഭരിച്ചു വന്ന നാളുകളില്‍ ഏകാധിപത്യമായിരുന്നുവെങ്കിലും ഇന്നത്തെ ജനാധിപത്യ സമ്പ്രദായത്തിലുള്ള അഴിമതിയും ധൂര്‍ത്തും, കൈകൂലിയും ഒന്നുംതന്നെ ഇല്ലാത്ത കാലമായിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവ് മരച്ചീനിക്കൃഷി മലയാള നാട്ടില്‍ നടപ്പാക്കുമ്പോള്‍ അതിനായി മഹാരാജാവിന്റെ ഒരു കല്പന മാത്രം മതിയായിരുന്നു. കല്പന വന്ന് ആറുമാസം കൊണ്ട് മരച്ചീനി വഴിയരുകില്‍ കൂട്ടിയിട്ട് വില്പന നടത്തുന്ന രംഗം കാണാന്‍ മഹാരാജാവ് എഴുന്നള്ളിയിരുന്നു. തന്റെ പ്രജകള്‍ പട്ടിണികിടന്ന് ചാകില്ലെന്ന് ഉറപ്പുവരുത്തിയ ആ ഭരണാധികാരി എല്ലാ സ്ഥലത്തും കര്‍ഷകര്‍ കൃഷിഭൂമിയില്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുവാന്‍ ഉപദേശം നല്‍കി.


ഇന്ന് മരച്ചീനി കൃഷി തുടങ്ങുവാന്‍ ജനകീയ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്ഥിതി എന്താകുമെന്നു കൂടി ചിന്തിക്കുക. ആദ്യം മന്ത്രിസഭായോഗം ചേരും. പിന്നീട് ഒരു ഉപസമിതിയെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ഉപസമിതിയുടെ നിര്‍ദ്ദേശം ആറു മാസത്തിനകം മേശപ്പുറത്തു വയ്ക്കണം എന്ന ഉത്തരവു വരും. ആ ഉപദേശം പഠിക്കുവാന്‍ ഒരു ഉന്നതാധികാരസമിതിയെ കണ്ടുപിടിക്കും. സമിതിയ്ക്ക് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ വേണം. സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ മരച്ചീനി ഭക്ഷിച്ചാല്‍ ആരോഗ്യപ്രശ്‌നം വല്ലതും ഉണ്ടാകുമോ? അതു പഠനം നടത്തുവാന്‍ പഠനസമിതി വേണം. മാത്രമല്ല പ്രകൃതിയില്‍ വല്ല വ്യതിയാനം സംഭവിക്കുമോ? അതും പഠന വിധേയമാക്കണം. ഒടുവില്‍ മന്ത്രിസഭയുടെ കാലാവധി അഞ്ചു വര്‍ഷം പൂര്‍ത്തിയായാലും കൃഷി നടക്കില്ല. ഖജനാവിലെ പണം പാഴാകുകയും ചെയ്യും. അപ്പോഴാണ് വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടം ചരിത്രപഠനം നടത്തുന്നവര്‍ ഓര്‍ത്തു പോകുന്നത്. ഇന്ന് മരച്ചീനിയുടെ വിലയും ഗുണവും ഉയര്‍ന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യഇനം മരച്ചീനിയും മീന്‍കറിയും മാത്രമായിരിക്കുന്നു. 1 കിലോ മരച്ചീനിയുടെ വില 15 രൂപയാണ്. ഉണക്കമരച്ചീനിക്ക് 50 രൂപ! ടൂറിസ്റ്റ് ഹോട്ടലുകളില്‍ ഒരു പ്ലെയിറ്റ് കപ്പയും കറിയും വില 250 രൂപ!

ദൈവമേ, വിശാഖം തിരുനാളേ! അങ്ങ് എത്രയോ വലിയ പുണ്യവാളനാകുന്നു!

(കേരളഭൂഷണം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ''മരച്ചീനിക്കിഴങ്ങും മലയാളനാടും'' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍)...  സ്നേഹ സന്ദേശത്തിന്റെ 2012 ഫെബ്രുവരി ലക്കത്തില്‍ ഇത് പുനഃപ്രസധീകരിച്ചു.) 

Sunday, 29 January 2012

ഇന്നലത്തെ തോല്‍വിക്കാധാരം

മാല്‍വേന്‍ മലയില്‍ നിന്നും വാവേടെ ഞരക്കം കേട്ടു
ഏവമെന്നെ തറപറ്റിക്കാന്‍ തോന്നിയല്ലോ നന്ദികെട്ടവരെ
ചിട്ടിയാപ്പിസ്‌ തുടങ്ങി വച്ചു..... വനിതാസംവരണം നടപ്പിലാക്കി
അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുതികാല് വച്ചുവീഴ്ത്തില്ലേ

[മാല്‍വേന്‍ മലയില്‍ നിന്നും]

നിങ്ങളെ ഞാന്‍ വിഡ്ഢിയാക്കീല്ലേ... ചുമ്മാ ഇത്തിക്കണ്ണി ആക്കി മാറ്റീല്ലേ
മോശമായ ഭാഷയോതി ഞാന്‍ സ്വയം കുരിശേറ്റു വാങ്ങീല്ലോ
രണ്ടു തോണ ട്രോഫി വാങ്ങീല്ലേ, സ്വന്തം ഭാര്യയെ ഞാന്‍ നേതാവാക്കീല്ലേ
ഇതിന്റെല്ലാം കുശുമ്പാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

സാജനച്ചന്‍ എന്റെയാളാണ്, നിങ്ങള്ക്കെ്ന്താ മുറുമുറുപ്പ്
ഉണ്ടചോറിന്‍ നന്ദി കാണിക്കാന്‍ മറക്കില്ലാമഹാമനസ്ക്കന്‍
നാട്ടില്‍ നിന്നും പറന്നു വന്നൂ, പല പ്ലാനും മനസ്സില്‍ കണ്ടൂ.
പൊളിഞ്ഞല്ലോ പോന്നുതബ്രാനേനെ... ഇനിയിപ്പം പെരുവഴിയായ്‌

[മാല്‍വേന്‍ മലയില്‍ നിന്നും]

വിഗാനിട്ടു പണിയാനായ് മുമ്പില്‍ നിന്നത് ഞങ്ങളാണല്ലോ
ജെറിപെണ്ണിന് കഴിവാണെന്ന് സമുദായം അഹങ്കരിച്ചു
സണ്ണിയ്ക്കിട്ട് പണി കൊടുത്തു, ജോയ്പ്പാനെ പുറത്തുമാക്കി
ഇതിന്റെല്ലാം ഫലമാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

[പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാനമായ, "ഗാല്ഗുല്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റോലി  കേള്പ്പൂ" എന്ന ഗാനത്തിന്റെ രീതിയില്‍ പാടി ആനന്ദിക്കുക]

യു.കെ.യിലെ ക്നാനയക്കാരെ ദൈവം പരിപാലിക്കട്ടെ!


അവമാനം ചോദിച്ചു വാങ്ങുന്നവര്‍ എന്ന പോസ്ടിനെക്കുറിച്ചു  ഒരു സ്നേഹിതന്‍ ഫോണിലൂടെ എന്നോട് ചോദിച്ചു, പുതിയ ടീം കയറിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ പോലും ആയില്ല; ഇപ്പോഴേ അവരെ ആക്രമിക്കാന്‍ തുടങ്ങിയോ?

1979 November 4 മുതല്‍ 1981 January 20 വരെ - അതായത് 444 നീണ്ട ദിവസങ്ങള്‍ - 52 അമേരിക്കക്കാര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ hostages ആയിക്കഴിഞ്ഞു.  അന്ന് ജിമ്മി കാര്‍ട്ടര്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്‌.  അദ്ദേഹം പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് ഇറാനിലെ ഖൊമേനി അവരെ വിട്ടുകൊടുത്തില്ല.

റൊണാള്‍ഡ്‌ റീഗണ്‍ പുതിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തതിനു ശേഷം, സത്യപ്രതിഞ്ഞയ്ക്ക് മുമ്പ്, പ്രസ്താവന ഇറക്കി, ഞാന്‍ ചാര്‍ജെടുക്കുന്നതിനു മുമ്പ്‌ അവരെ വിട്ടയക്കുന്നതായിരിക്കും ഖോമേനിയ്ക്ക് നല്ലത്.  അത്ര മാത്രമേ പറയേണ്ടി വന്നുള്ളൂ.  റീഗണ്‍ സത്യപ്രതിഞ്ഞ ചെയ്തു ഏതാനും മിനിട്ടുകള്‍ക്കകം ആ 52 hostages-നെയും ഇറാന്‍ വിട്ടയച്ചു.

ഇതാണ് നേതൃത്വഗുണം എന്ന് പറയുന്നത്.  റീഗന് ഒറ്റ വാക്ക് മതിയായിരുന്നു ഖോമെനിയെ വിറപ്പിക്കാന്‍.

ഇന്നലത്തെ തെരഞ്ഞെടുപ്പില്‍ ആല്മീയ ഉപദേശകന്‍ വന്നു UKKCAയുടെ തീരുമാനത്തെ തകിടം മറിച്ചുകൊണ്ട് Manchester-ലെ അനധികൃത പ്രസിഡന്റിനെയും, നാല് N.C. മെമ്പര്‍മാരെയും വോട്ടു ചെയ്യാന്‍ അനുവദിച്ചപ്പോള്‍, ഒന്ന് ഞരങ്ങാന്‍ പോലും സാധിച്ചില്ല നമ്മുടെ മൊത്തം അഭിവന്ദ്യ സ്ഥാനാര്‍ഥികള്‍ക്ക്. തെരഞ്ഞെടുപ്പിന് ശേഷം, വിഗന്‍ യുണിറ്റ്‌ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ മതി, തിരുമേനി മിനക്കെടെണ്ടതില്ല എന്ന് പറയാനുള്ള ചങ്കൂറ്റം പുതിയ ടീമില്‍ ഒരുത്തന് പോലും ഉണ്ടായില്ല.

ഇവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്ഇവിടെ വരുന്ന പിരിവുകാര്‍ക്ക് ദാസ്യവേല ചെയ്തു കൊടുക്കും, കണ്‍വെന്‍ഷന്‍ വരുമ്പോള്‍, ബെഞ്ചും മേശയും പിടിച്ചിടാന്‍ കൂടും, നാട്ടില്‍ ചെല്ലുമ്പോള്‍ അരമന നിരങ്ങും, കൈകള്‍ മുത്തും. കഥ തുടരും, അത്ര തന്നെ.

മുളയിലേ അറിയാം മുളക്കരുത്തു.  അതിനു അധികം കാത്തിരിക്കേണ്ട ആവശ്യമില്ല.

യു.കെ.യിലെ ക്നാനയക്കാരെ ദൈവം പരിപാലിക്കട്ടെ!

അവമാനം ചോദിച്ചു വാങ്ങുന്നവര്‍


നീണ്ട രണ്ടു വര്‍ഷങ്ങളായി UKKCA എന്ന അല്മായ സംഘടനയെ പിടിച്ചു കുലുക്കുന്ന ഒരു പ്രശ്നമാണ്, Wigan Unit-നു അംഗീകാരം കൊടുക്കണമോ വേണ്ടയോ എന്നത്.

കഴിഞ്ഞ ഭാരവാഹികള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല.  അവര്‍ ഒരു സബ് കമ്മറ്റിയെ നിയമിച്ചു.  എന്നിട്ടും തീരുമാനം ആയില്ല.  പഴയ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞു; പുതിയ National Council - ആല്മീയ ഉപദേശകന്റെ മഹനീയ സാന്നിധ്യത്തില്‍ - ഇന്നലെ കൂടി.  അവര്‍ക്കും തീരുമാനം എടുക്കാനായില്ല.  ഇപ്പോള്‍ പറയുന്നത്, തിരുമേനി വരുമ്പോള്‍ തീരുമാനം എടുക്കാം എന്നാണു.

തിരുമേനിയല്ല, സാക്ഷാല്‍ പരിശുദ്ധ പിതാവാണെങ്കില്‍ പോലും നില്‍ക്കണ്ടിടത് നിന്നില്ലെങ്കില്‍ അവഹേളിതനാകും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.  ഈ ചെറിയ പ്രശനം ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം എന്ന് പറയാന്‍ ധൈര്യമില്ലാത്തവര്‍ എന്തിനാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിച്ചത്?  അവരെ ആരും നിര്‍ബന്ധിച്ചു ഈ പണി പിടിചേല്‍പ്പിച്ചതല്ലല്ലോ.

അമേരിക്കയിലെ KCCNA-യില്‍ ഇതുപോലെ ഒരു യുണിറ്റ്‌ പ്രശ്നം വന്നാല്‍ അവിടെ പോയി ഇടപെടാന്‍ ഇപ്പറഞ്ഞ തിരുമേനിയുക്ക് ധൈര്യമുണ്ടാകുമോ? 
KCCNA പോലെ തന്നെ UKKCAയും ഒരു നൂറുശതമാനം അല്‍മായരുടെ സന്ഘടനയാനെന്നു കാര്യം എന്തേ എല്ലാവരും മറന്നു പോകുന്നത്?

അപ്പോള്‍ എന്താണ് എല്ലാവരും ധരിച്ചിരിക്കുന്നത്‌ - യു.കെയിലെ ക്നാനയക്കാര്‍ എല്ലാം ശുംഭന്മാരനെന്നോ?

അല്ല, നമ്മള്‍ ശുംന്മാര്‍ അല്ലെ?  അല്ലെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ വീണ്ടും വീണ്ടും മഹാശുംഭന്മാരെ തന്നെ അധികാരത്തിലേറ്റുന്നു?

KCCNA (Orlando) Convention 2012



ഇന്ന് നടക്കുന്ന കിക്ക്‌-ഓഫ്‌-ന്റെ Flyer കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, 28 January 2012

ഒത്തിരി ദേഷ്യത്തോടെ.


കര്‍ത്താവില്‍ പ്രിയമുള്ള എന്റെ മക്കളെ,

ബ്രിട്ടീഷ്‌ ക്നാ എന്ന ബ്ലോഗിന്റെ പേര് കേള്‍ക്കുമ്പോള്‍, “ബ്രിട്ടീഷ്‌ ക്നായോ, അതെന്താ സാധനം” എന്ന് ഞാന്‍ ചോദിക്കാറുണ്ടെങ്കിലും, സത്യത്തില്‍, ഞാന്‍ അത് എന്നും നോക്കാറുണ്ട്, നിങ്ങളൊക്കെ എഴുതുന്നത്‌ മൊത്തം വായിക്കറുമുണ്ട്.  സത്യാവസ്ഥ നിങ്ങളെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല.

സെമിനാരിയില്‍ വച്ച് ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്  - തല പോയാലും അല്മേനിയുടെയടുത്തു ക്ഷമ പറയരുത്.  ചില മാര്‍പാപ്പമാര്‍ അത്തരം കോപ്രായങ്ങള്‍ കാണിക്കുന്നത് തലയ്ക്കു സ്ഥിരത ഇല്ലാത്തതിനാലാണ്.  Nursing Home-ല്‍ ജോലി ചെയ്യുന്ന നിങ്ങള്‍ക്കറിയാമല്ലോ, ഈ വെള്ളത്തോലിയ്ക്കെല്ലാം ഒരു അമ്പത് വയസ്സ് കഴിഞ്ഞാല്‍ വട്ടാണെന്ന്.  മാര്പാപ്പമാരെയും അക്കൂട്ടത്തില്‍ കൂട്ടിയ്ക്കോ.  അവരെപോലെ വട്ടന്മാരാണോ ഞങ്ങള്‍, ക്നാനായ വൈദികര്‍?  ഇതൊക്കെ ഞാന്‍ പറയുന്നതെന്തിനാണെണ്‌ വച്ചാല്‍, നിങ്ങളോട് സത്യാവസ്ഥ പറയാന്പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെപോലുള്ള എമ്പോക്കികളോട് മാപ്പ് പറയാന്‍ പോവുകയാണ് എന്ന് നിങ്ങളില്‍ ആരെങ്കിലും വിചാരിക്കുന്നെന്കില്‍, അതങ്ങു പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി എന്നറിയിക്കാനാണ്..

സത്യത്തില്‍ ഞാന്‍ അടുത്ത മാസം പകുതിയോടെയാണ് വരാനാനിരുന്നത്.  അതുകൊണ്ടാണ് ഞാന്‍ പണ്ട് നിങ്ങള്‍ക്കയച്ച കത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അത് ഫെബ്രുവരി മാസം ചര്‍ച്ച ചെയ്തു തീര്‍ക്കാം എന്ന് പറഞ്ഞത്.  പക്ഷെ, എന്ത് ചെയ്യാം മക്കളെ, നാട്ടിലെ ചൂട് സഹിക്കന്മേലതായി.  എന്റെ ആരോഗ്യം മോശമാനെണ്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ.  അങ്ങിനെ ഇങ്ങു പോന്നതാണ്.  സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ UKKCA Election-ന്റെ കാര്യം ഞാന്‍ ഓര്‍ത്തു പോലുമില്ല.  വന്ന വഴിക്കാണെങ്കില്‍, Connecting Flight പിടിക്കാന്‍ ചെന്നപ്പോള്‍ സാത്താന്റെ എന്തോ കളി മൂലം ബോര്‍ഡിംഗ് പാസ്‌ കിട്ടിയത് Birmingham flight-നും.  വന്നിറങ്ങിയപ്പോഴാണ് “അയ്യോ, ഇത് മാന്ചെസ്റെര്‍ അല്ലല്ലോ” എന്ന് മനസ്സിലായത്‌.  അപ്പോള്‍ ഓര്‍ത്തു, Sutton Coldfield വരെ പോയി ഒരു ചുടുചായ കുടിച്ചിട്ട് (എന്തൊരു തണുപ്പ്!) വീട്ടില്‍ പോകാമെന്ന്.  അങ്ങനെ അവിടെ ചെന്നപ്പോള്‍ ഒത്തിരി പരിചയക്കാര്‍ നില്‍ക്കുന്നു.  ചായ പോലും കുടിക്കുന്നില്ല, സ്ഥലം വിടാമെന്ന് വിചാരിച്ചപ്പോള്‍, പണ്ടാരമടങ്ങാന്‍ ഒന്ന് വിടെണ്ടേ?  ഇത്ര സ്നേഹമുള്ള കുഞ്ഞാടുകളോട് എങ്ങിനെ മറുത്ത് പറയും.

അന്നേരമാ കാണുന്നത് മന്ചെസ്റെരില്‍ നിന്നും വോട്ട് ചെയ്യാനായി ദാഹിച്ചു മോഹിച്ചു വന്ന നാല് പേരില്‍ മൂന്നു പേര്‍ വിഷാദിച്ചു നില്‍ക്കുന്നു.  ആ മുഖങ്ങളിലെയ്ക്ക് നോക്കിയിട്ട് എന്റെ എവിടെയെല്ലാമോ അങ്ങ് അലിഞ്ഞു പോയി.  അതിലൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റുകയില്ലത്രേ!  എങ്ങിനെ സഹിക്കും മക്കളെ?  ഞാന്‍ പറഞ്ഞു, സാരമില്ല ഞാനല്ലേ ഉള്ളത്, എല്ലാം ശരിയാക്കാം.  

ഞാന്‍ ചുമ്മാ ഒന്ന് പറഞ്ഞു നോക്കി.  പത്തു നൂറ്റിനാല്പതു വീരന്മാര്‍ അവിടെ ഉണ്ടായിരുന്നല്ലോ, ഒരുത്തനെങ്കിലും മറുത്തൊരു അക്ഷരം പറഞ്ഞില്ല.  അതിനെല്ലാം ശേഷമല്ലേ ഇതൊരു വലിയ പ്രശ്നമായത്?  എന്റെ പ്രിയപെട്ട മക്കള്‍ പറ, അവിടെ ഒരാള്‍ കൂടുതല്‍ വോട്ട ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ?  അതുകൊണ്ട് ലേവി തോറ്റോ?

ഇല്ല.

പിന്നെ ഇതൊക്കെ ഓരോ സമുദായദ്രോഹികള്‍ ക്നാനായ സമുദായത്തെ ഇല്ലാതാക്കാന്‍ പരഞ്ഞുണ്ടാക്കുന്നതാണ്.  അതുകേട്ട് നിങ്ങളാരും അവരുടെ കൂടെ കൂടിയേക്കരുത്.  ഞാന്‍ തന്നെയാണ് നിങ്ങളുടെ എല്ലാമെല്ലാം. നിങ്ങള്‍ രാവിലെയും വൈകുന്നേരവും എന്നും പാടണം, "എന്റെ എല്ലാമെല്ലാമല്ലേ."

നിങ്ങള്ക്ക് ഞാന്‍ വീണ്ടും എഴുതാം.  യാത്രാക്ഷീണം കാരണം ഇപ്പോള്‍ കൂടുതല്‍ എഴുതുന്നില്ല.  ഒരൊറ്റ കാര്യം മാത്രം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ. 

നമ്മുടെ ഏവരുടെയും പ്രിയങ്കരനായ, ക്നായി തൊമ്മന്‍ ഒരു സംഘടനയുടെയും പ്രസിഡന്റ്‌ ആയിരുന്നില്ല.  അതുപോലെ, നമ്മുടെ പ്രിയപ്പെട്ട വാവ പ്രസിഡന്റ്‌ ആയില്ല എന്ന് വിചാരിച്ചു നമ്മുടെ നേതാവല്ലാതാകുന്നില്ല.  അതോര്‍മയിരിക്കട്ടെ.

ഒത്തിരി ദേഷ്യത്തോടെ.

ഫാ. സാജന്‍ മ.പു.

The New UKKCA Team: Photo

From Left: Lavy Padapurackal, Jijo Madhavappallil, Mathukutty John Anakuthickal, Joby Cyriac Aythial, Sajan Mathew Padickamalil, Thankachan Jacob Kanakalayam.


UKKCA Election Result


ഇന്ന് നടന്ന UKKCAയുടെ തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  താഴെപ്പറയുന്നവരാണവര്‍:

President: Lavy Padapurackal
Vice President: Jijo Madhavappallil
General Secretary: Mathewkutty John  Anakuthickal
Joint General Secretary: Joby Cyriac Aythial
Treasurer: Sajan Mathew Padickamalil
Joint Treasurer: Thankachan Jacob Kanakalayam

വിജയികള്‍ക്കെല്ലാം  ബ്രിട്ടീഷ്‌ ക്നായുടെ അനുമോദനങ്ങളും ആശസകളും.

ഫോണിലൂടെ ലഭിച്ചതാണീ വാര്‍ത്ത‍..

പുതിയ ഭാരവാഹികള്‍ക്ക് അവരുടെ സേവനകാലത്ത്, കാര്യഷമതയോടെ സംഘടനാകാര്യങ്ങള്‍ നടത്താന്‍ വേണ്ട കഴിവും, പ്രാപ്തിയും ബുദ്ധിവൈഭവവും സര്‍വേശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

വിമര്‍ശനശരങ്ങളുമായി സമുദായങ്ങങ്ങളും, മാധ്യമങ്ങളും പുതിയ ഭാരവാഹികളെ ഉറ്റു നോക്കുന്നുണ്ട് എന്നത് അവരെ മുന്‍വര്‍ഷങ്ങളെക്കാള്‍ കരുതലുള്ളവരാക്കട്ടെ.  നിങ്ങള്‍ കാഴ്ചവയ്ക്കുന്ന സമുദായക്ഷേമപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ മറ്റു സമുദായസ്നേഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം ബ്രിട്ടീഷ്‌ ക്നായും ഉണ്ടാവും.

വിജയികള്‍ക്ക് അനുമോദനങ്ങള്‍, ഒരിക്കല്‍കൂടി.


Additional Information Received Later:
President, Secretary, Treasurer എന്നീ സ്ഥാനങ്ങളിലെയ്ക്ക് മല്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു:


Post of President:

Lavy J Padapurackal:             48
Mathew Baby Kurian Puzhackal:     35
Remy Joseph Pazhayidathu:        33
Shajimon George Valiyavelchethu:    17

Post of Secretary:

Mathewkutty John Anakuthickal:      62
Josy Nadumthuruthil Jose:         36
Jose Mathew Mukhachirayil:        35

Post of Treasurer:

Sajan Mathew Padickamalil:         92
Biju John Chackalackal:            41

ന്യാധിപന്മാര്ക്കെതിരായ അന്വേഷണം ഒതുക്കിയതായി പരാതി.

സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ജഡ്ജി സിറിയെക് ജോസഫിനെയും ഹിമാചല്‍ പ്രദേശ്‌ Chief Justice കുര്യന്‍ ജോസഫിനെയും ഇമ്ബീച് ചെയ്യണമെന്നാവശ്യപെട്ട പരാതിയെതുടര്‍ന്നുള്ള അന്വേഷണം ഉന്നതര്‍ ഇടപ്പെട്ടു ഒതുക്കിയതി ആക്ഷേപം.



ഇന്ത്യാ വിഷന്റെ ഈ വാര്‍ത്തയും വീഡിയോയും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

UKKCA Election: Latest from Sutton Coldfield


പുതിയ നാഷണല്‍ കൌന്സിലിന്റെ മീറ്റിംഗ്, ആല്മീയ ഉപദേശകനാനായ, ഫാ. സജിമോന്‍ മലയില്പുത്തന്പുരയലിന്റെ സാന്നിധ്യത്തില്‍ സട്ടന്‍ കോള്‍ഡ്‌ഫീല്ടില്‍ പുരോഗമിക്കുന്നു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേയ്ക്ക് കടന്നിട്ടില്ല എന്നാണറിയുന്നത്.  വൈകുന്നേരം നാല് മണിയോടെ തെരഞ്ഞെടുപ്പ് ഫലം അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

അറിഞ്ഞാലുടനെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്.

Politrics Angamaly Nurses Strike



Friday, 27 January 2012

UKKCA President/Secretary, Opinion Poll Result


The Opinion Poll British Kna conducted giving the ordinary members of the Knanaya Community in U.K. to vote for their favourite candidates (President and Secretary) for the UKKCA Election scheduled on 28th January 2012 has come to a close.

Details of Votes cast are given below:

Candidates for the post of President:

Mathew B Kurian Puzhackal (Manchester)                           332 (48%)
Lavy J Padapurackal (Worcestershire)                                    288 (41%)
Remy Joseph Pazhayidathu (Bournemouth & Poole)             39 (5%)
Shajimon George Valiyavelichethu (Basildon & Southend)    32 (4%)

Total Votes Cast: 691

Candidates for the post of Secretary:

Jose Mathew Mukhachirayil (Sheffield)                                365 (51%)
Mathewkutty John Anakuthickal (Nottingham)                     229 (32%)
Josy Nedumthuruthil Jose (Bristol)                                        118 (16%)

Total Votes Cast: 712

This Poll Result, while this has no bearing on the election taking place tomorrow, is a clear indication of the popularity of the candidates.

We congratulate the top scorers, Jose Mathew Mukhachirayil (51% of votes) and Mathew B Kurian Puzhackal (48% of votes) on their hands down winning in the poll.

Mathew Kurian deserves a special “Kudos” because his success is in spite of several allegations and negative publicity in the community and media (including British Kna).

Let us all look forward to the final result from tomorrow’s election.

Administrator,
British Kna Group Blog

Thursday, 26 January 2012

REPUBLIC DAY THOUGHTS

ഇന്ന് ഇന്ത്യ രിപുബ്ലിക് ദിനം കൊണ്ടാടുന്നു. എത്ര ധന്യ ജീവിതങ്ങളുടെ ത്യാഗമാണ് ഇത് നമുക്ക് നേടിത്തന്നത്. അവരുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ശിരസ് നമിക്കുന്നു. ഒത്തിരി വെക്തികള്‍ക്ക് പുരസ്കാരങ്ങള്‍ കൊടുത്തു. അതില്‍ സിനമകള്‍ കോപ്പിയടിച്ചു എന്ന് തുറന്നു പറഞ്ഞ പ്രയദര്‍ശന്‍ വരെ ഉണ്ട്. എന്നാല്‍ എന്നെ ചിന്തിപ്പിച്ചത് നാട്ടുകാരന് വേണ്ടി കടമായി മാറ്റിവച്ച ലോട്ടറി ടിക്കറ്റ്‌ന് കോടികള്‍ സമ്മാനം ഉണ്ടാന്നറിഞ്ഞിട്ടും ആര്‍ക്കുവേണ്ടി മാറ്റി വച്ചോ അവനു കൈമാറിയ സുരേഷിന്റെ വെക്തിത്വമാണ്. കട ബാധ്യത ഉണ്ടായിട്ടും നീതി കാട്ടിയ വലിയ മനസിനെ എങ്ങനെ ചെറുതായി കാണും. എന്റെ അഭിനന്ദനം.
സുരേഷ് ഒരു ക്രിസ്തുമത വിശ്വാസി അല്ല, ധ്യാനങ്ങള്‍ ദിവസവും കൂടുന്ന ആളും അല്ല. പക്ഷെ എത്ര നല്ല ജീവിത മാതൃകയാണ് നമ്മുടെ മുന്‍പില്‍ വച്ചിരിക്കുന്നത്. എങ്ങനെ ശിരസ് നമിക്കാതിരിക്കും. യേശുവിന്റെ അനുയായി എന്ന് ഗര്‍വു പറയുന്ന നമുക്ക് ഇതുപോലെ ആകുവാന്‍ കഴിയുമോ? സമ്മാനം കൈമാറാതെഇരിക്കുവാന്‍ ഏതെല്ലാം ന്യായങ്ങള്‍ നമ്മള്‍ നിരത്തും.
മത്തായി 5:8 ല്‍ പറയുന്നു Blessed are the pure in heart for they will see God.
ഈ കാലത്തും ഇതുപോലെ യുള്ളവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്തു പോയി. ചെറുപ്പത്തില്‍ പഠിപ്പിക്കുകയും എത്രയോ പ്രാവശ്യം ചൊല്ലിയതുമായ പ്രാര്‍ത്ഥന ആണ് എളിമയും ശാന്തതയും ഉള്ള ഈശോയെ എന്റെ ഹൃദയം നിന്റെ ഹൃദയം പോലെ ആക്കണമേ എന്ന്. പക്ഷെ ജീവിത യാത്രയില്‍ എളിമയും ശാന്തതയും കൈ വിട്ടു പോകുന്നു. ഈശോയുടെ ഹൃദയം പോലെ ആകില്ല എന്ന് ബോധ്യമുള്ളതുകൊണ്ടായിരിക്കാം ഇന്ന് അറിയാതെ പറഞ്ഞുപോയി ഒന്നുമില്ലങ്കിലും ലോട്ടറിക്കാരന്‍ സുരേഷിന്റെ ഹൃദയം പോലെ അക്കണമേ എന്ന്.

സമുദായനേതാക്കന്മാര്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന


സൃഷ്ടപ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അവിടുന്നു ഹൃദയങ്ങളെ തൂക്കിനോക്കുന്നവനാകയാല്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതും അവരെ ശാക്തീകരിക്കുന്നതും അവരിലൂടെ ജനതകളെ നയിക്കുന്നതും അവിടുന്നാണല്ലോ. ഈ പ്രവാസജീവിതത്തില്‍ ഞങ്ങളെ നയിക്കുവാന്‍ മോശയെ പോലുള്ള നല്ല നേതാക്കന്മാരെ ഞങ്ങള്‍ക്കു തരേണമേ. അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരും, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും ദൈവകല്പനകള്‍ പാലിക്കുന്നവരും വ്യക്തി താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും അതീതമായി സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നരും ആയിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ സര്‍വ്വഗുണ സമ്പന്നര്‍ അല്ലെങ്കിലും സോളമന്റെ ജ്ഞാനത്താല്‍ അവരെ നിറയ്ക്കണമേ. ദൈവദാസനായ മാക്കീല്‍ പിതാവിനെപ്പോലെ ലക്ഷ്യപ്രാപ്തിയിലെത്തുവാന്‍ അവരെ സഹായിക്കേണമേ. സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്നും ഓടി അകലുവാന്‍ പരിശുദ്ധാത്മാവുകൊണ്ടിവരെ നിറക്കേണമേ. സകല വിശുദ്ധരെ മാലാഖമാരെ ഇവര്‍ക്കുവേണ്ടി ഈശോയോടു മാദ്ധ്യസ്ഥം അപേക്ഷിക്കേണമെ.

ആമ്മേന്‍.

തയ്യാറാക്കിയത്: ബേബി എബ്രഹാം, ലിവര്‍പൂള്‍)]]

Wednesday, 25 January 2012

നാം വീണ്ടും വാര്ത്തയയില്‍


കുറെ നാളുകള്‍ക്കു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ക്നാനയക്കാര്‍ വീണ്ടും സ്ഥലം പിടിച്ചു.  നാല് നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍മാരെ തിരഞ്ഞെടുത്ത യുനിട്ടില്‍ തിരിമറി നടന്നു എന്നും, തന്മൂലം ഒരാളെ റദ്ദാക്കും എന്നുമാണ് വാര്‍ത്ത.

തെരഞ്ഞെടുപ്പിന്റെ സങ്കീര്‍ണതകള്‍ നമ്മുടെ നേതാക്കന്മാരുടെ ഗ്രാഹ്യത്തിനപ്പുറമാണ്.  ഒരു അന്ഗത്തെ മാറ്റി നിര്‍ത്തുന്നത് കൊണ്ടായില്ല, തെരഞ്ഞെടുപ്പ് തന്നെ ക്യാന്‍സല്‍ ചെയ്യണമെന്നു പറയുന്നതിന്റെ ലോജിക്‌ ഭരിക്കുന്നവര്‍ക്കോ, ഭരിക്കാന്‍ മുന്നോട്ടു വരുന്നവരുന്ന സ്ഥാനാര്‍ത്ഥികള്‍ക്കോ പിടി കിട്ടില്ല.  അവര്‍ക്ക് വേണ്ടി നമുക്ക് പ്രത്യകം പ്രാര്‍ഥിക്കാം.

ഇത്രയുമെങ്കിലും ചെയ്യണം.  ഈ തിരിമറി നടത്തിയവരെ കണ്ടുപിടിച്ചു അവരെ അനുമോദിക്കണം, പ്രോത്സാഹിപ്പിക്കണം.  എങ്കിലേ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുനിറ്റുകളില്‍ ഇത്തരം തിരിമറികള്‍ സജീവമാവുകയുള്ളൂ.  ഇങ്ങനെയൊക്കെ അല്ലെ നമുക്ക് വാര്‍ത്തയില്‍ ഇടം പറ്റാനൊക്കൂ.

ഇതിന്റെ പിന്നിലെ മുഖ്യ തലച്ചോറിനെ അടുത്ത പ്രസിഡന്റ്‌ ആയും, അതിനു ശേഷം കുറഞ്ഞത് ഒരു ഡിക്കനെങ്കിലും ആയും പ്രൊമോഷന്‍ കൊടുത്തു, ഇത്തരം കാര്യങ്ങളെ മാതൃകാപരമായി പ്രോത്സാഹിപ്പിക്കുക.

ക്നാനയക്കാര്‍ നമ്മള്‍, ക്നാനയക്കാര്‍!

UKKCA PRESIDENT ആകുവാന്‍ തയ്യാര്‍ ആയിരിക്കുന്ന മാന്യനുള്ള തുറന്ന കത്ത്. കൂടെ UKKCA NATIONAL COUNSIL MEMBERS അറിയുവാന്‍ വളരെ കുറച്ചു കാര്യങ്ങളും.

Spy work നു Stockport ല്‍ നിന്നും 2 മാന്യന്‍മാരെ വിട്ടു എന്ന് ഒരു വിദ്വാന്‍ വീമ്പു മുഴക്കി എന്ന് അറിഞ്ഞു അദ്ദേഹം ചെയ്തു എന്ന് പറയുന്ന പണി പണ്ട് mkca ടെ President "വാവ" എന്നോട് ഫോണില്‍ കൂടി പറഞ്ഞ ആ പണി തന്നെ ആണ്. " സണ്ണി ക്ക് വീടിനു അകത്തു കയറി തുണി പൊക്കി കാണിക്കുവാനെ അറിയത്തുള്ളൂ എന്ന്" ഇത് പറയാനുണ്ടായ സാഹചര്യം എന്താണ്?. ഷാജി വരക്കുടി യോട് ഒരു കമ്മിറ്റി യില്‍ വച്ച് വഴക്ക് ഉണ്ടാക്കാതിരുന്നതിന്നു ആണ്.
എന്തായാലും ഈ മാന്യനായ പ്രസിഡന്റ്‌ ന്റെ വായില്‍ നിന്നും ഇത് പോലുള്ള പല അസഭ്യങ്ങളും കഴിഞ്ഞ 2 വര്‍ഷക്കാലം ഈ കണക്കന്‍ ആയിരുന്ന അടിയാനു പല കമ്മിറ്റി യില്‍ വച്ചും കേള്‍ക്കുവാന്‍ സാധിച്ചിട്ടുണ്ട് . ഒത്തിരി details ലേക്ക് ഒന്നും പോകുന്നില്ല. 2 , 3 ഉദാഹരണം പറഞ്ഞു അവസാനിപ്പിച്ച്‌ കൊള്ളം.
1 . പ്രായത്തില്‍ മൂത്ത തും, എല്ലാവരും ബഹുമാനിക്കുന്ന തും, സംഹടനയില്‍ നന്നായി പ്രവര്‍ത്തിക്കുക യും, കഴിഞ്ഞ 2 വര്‍ഷ ക്കാലം advisor ആയി ഇരുന്ന മാന്യ ദേഹത്തെ അദേഹത്തിന്റെ ഭാര്യടെ മുന്‍പില്‍ വച്ച് കില്ല പട്ടി, കൊടുച്ചി പട്ടി എന്ന് "വാവ" വിളിക്കുന്നത്‌ കേള്‍ക്കുവാനുള്ള മഹാ ഭാഗ്യം ഈ ഉള്ള കണക്കന് കിട്ടിയിട്ടുണ്ട്.
2 . UKKCA കണക്കന്‍ ആയിരുന്ന National counsil member ന്റെ വാല് ആണ് താനെന്നും ഈ advisor ക്ക് ഒരിക്കല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അതും 10, 15 പേരിരിക്കുന്ന ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ്ല്‍ വച്ച് അന്ന് ഈ "വാവ" യെ advisor തല്ലാന്‍ ചെന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്ന് കരുതുന്നു അഥവാ ആരെങ്കിലും മറന്നാല്‍ തന്നെ "വാവ" ടെ ഭാര്യ മറക്കാന്‍ ചാന്‍സ് വളരെ കുറവാണു.
3. MKCAടെ സ്ഥാപക നേതാവ് എന്ന് പറയുന്ന ആളെയും, UKKCAടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ആളെയും ( ഇപ്പോള്‍ ഇവര്‍ വിമദര്‍ എന്ന് വിളിക്കുന്ന സംഹടന നേതാവ്) ഒരു വീട്ടില്‍ വിളിച്ചുവരുത്തി 10, 15 ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് ഈ മാന്യ പ്രസിഡന്റ്‌ പറഞ്ഞ തും പ്രവര്‍ത്തിച്ച തും ഈ പാവം കണക്കന്‍ കണ്ടു കൊണ്ടിരിക്കുക ആയിരുന്നു. ഇവര്‍ക്ക് 2 പേര്‍ക്കും യാതൊരു വിവരവും ഇല്ലെന്നും 2 പേരും തറകള്‍ ആണെന്നും ആയിരുന്നു അന്നത്തെ മുഹ്യ മായ ആരോപണം. അന്ന് "വാവ"ടെ ഭാര്യ സ്താപക നേതാവിന്റെ നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അങ്ങേരു പറഞ്ഞ കാര്യങ്ങള്‍ മറ്റാര് മറന്നാലും "വാവ" യുടെ ഭാര്യയും ഈ പാവം കണക്കനും മറക്കാന്‍ സാധിച്ചിട്ടില്ല . അങ്ങനെ എന്തെല്ലാം (ഇത്തില് കണ്ണികള്‍, വിവരം ഇല്ലാത്തവര്‍, തറകള്‍, വിധ്യഫ്യാസം ഇല്ലാത്തവര്‍) "വാവ" യുടെ വാ മൊഴി:- കള്‍ പറഞ്ഞാലും എഴുതിയാലും തീരില്ല. " ഇങ്ങനെ യുള്ള ഒരു മാന്യനെ തന്നെ വേണ്ടേ നമ്മുടെ UKKCA പ്രസിഡന്റ്‌ ആയി വേണ്ടത്? മറ്റു ആരാണുള്ളത് ഇതിനു യോഗ്യരായി ?." നിങ്ങളുടെ ഓരോ വോട്ട് ഉം വില ഉള്ളതാണ് അത് വിവേകത്തോട്‌ കൂടി ഉപയോഗിക്കുക.

എന്തായാലും മന്ചെസ്റെര്‍ ല്‍ ഉള്ളവര്‍ക്ക് "വാവ" യെ യും കുടുംബത്തെയും അറിയാവുന്നതുപോലെ UKKCA COUNSILOR മാര്‍ക്ക് ശെരിക്കും അറിയത്തില്ലല്ലോ?. മീറ്റിംഗ് കഴിഞ്ഞു ആംബുലന്‍സ് പിടിച്ചു വരാനുള്ള ഏര്‍പ്പാട് ഉണ്ടാക്കി വച്ചില്ല എങ്കില്‍ നല്ല കാര്യം. "വാവ" യുടെ വായില്‍ ഇരുപ്പിന്‍റെ മാന്യത കൊണ്ട് ആംബുലന്‍സ് റെഡി ആക്കി വച്ചിട്ട് വേണം നാഷണല്‍ കോണ്സില്‍ മീറ്റിംഗ് വിളിക്കാന്‍.

ഇത്ര എങ്കിലും പറഞ്ഞില്ല എങ്കില്‍ യു . കെ ലെ ക്നാനായ കാരോടു ചെയ്യുന്ന വലിയ ചതി ആയിരിക്കും എന്നത് കൊണ്ട് മാത്രം ....

പണ്ടാരോ പറഞ്ഞത് ഇനിയും തിരുത്തി പറയണം " ഇവിടെ ഒരു പുല്ലും നടക്കില്ല " എന്നാല്‍ " പുല്ലിന്റെ മൂട്ടില്‍ ചെറിയൊരു തീ കൊടുത്തു നോക്കിക്കേ പുല്ലല്ല പുല്ലിന്റെ പുല്ലു പോലും ഓടും " പിന്നെ ആണോ ഈ പുല്ലന്മാര്‍?.
Nb:- what do you mean "വാവ" in english = "BABY".

Tuesday, 24 January 2012

പാളയത്തില്‍ പടയോ? (അഥവാ കുഞ്ഞു വാവ വിഷാദയോഗം)

Election നടത്തി. കുറെ പേര്‍ രാജി വച്ച് വീട് വിട്ടു പോയി എന്ന് ആശ്വസിച്ചു. സകല നേര്‍ച്ചയും കഴിച്ചു.

ഇനി തന്റെ ജീവിതസ്വപ്നമായ UKKCA പ്രസിഡന്റ്‌ പദവി Manchester-ലെ കുഞ്ഞുവാവ സ്വപ്നം കണ്ടിരിക്കുമ്പോള്‍ ‍കൂടെ ഉള്ള കുഞ്ഞു മാണിക്കും ഒരു മോഹം ഉദിച്ചു. ഒരു കണക്കനായാലോ? പ്രസിഡന്റ്‌ ആകുവാനുള്ള കെല്പില്ല പിന്നെ മീറ്റര്‍ റീഡിംഗ് എടുത്തു പരിചയമുള്ളതുകൊണ്ട് കണക്കു കൂട്ടാം. ഇതേ സമയം തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനം ആണെങ്കിലും ഒരു വനിതാ പ്രതിനിധി എന്ന നിലയില്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനം തരക്കേടില്ല എന്ന കൊച്ചു ആശയം അവളിലും ഉണ്ടായി. പ്രായം എത്ര ആയാലും സ്വപ്‌നങ്ങള്‍ കാണാന്‍ ആര്‍ക്കും പറ്റും.

ബൈലോ അതിനെ വിലക്കിയിട്ടും ഇല്ല. പക്ഷെ എല്ലാവരെയും കടത്തി വെട്ടി കൂട്ടത്തിലെ കുഞ്ഞുവാവ തന്റെ ആഗ്രഹം നേടിയെടുത്തു. പ്രസിഡന്റ്‌ ആയി മത്സരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇഷ്ടമുണ്ടായിട്ടല്ല എല്ലാവരും പറയുന്നു ഞാനാണ്‌ഇപ്പോള്‍ ഉള്ളതില്‍ മിടുക്കന്‍ എന്ന്. ഊരു വിലക്ക് ഭയന്ന് ആരും ഒന്നും മിണ്ടിയില്ല.

പക്ഷെ മനസ്സില്‍ പറഞ്ഞു ഒരു കാലത്തും വാവേ നീ രക്ഷപെടില്ല.
പലരെയും വിളിച്ചു വോട്ട് തേടി. പ്രതികരണം മോശം. പിന്നെ എന്താ മാര്‍ഗം? വനിതകളെ കൊണ്ട് വിളിപ്പിക്കാം.

അവര്‍ വിളി തുടങ്ങി. എന്ത് ചെയ്യും - എന്നിട്ടും പ്രതികരണം മോശം. നുണക്കഥകള്‍ പറഞ്ഞു നോക്കി. ആരും വീഴുന്നില്ല.

പിന്നെ ഒരു മാര്‍ഗം. വിളിപ്പേര് പറയണ്ട, സ്വന്തം പേരും പറയണ്ട. പറഞ്ഞാല്‍ ഉള്ള വോട്ട് പോകും.

അതുകൊണ്ട് അപ്പന്റെ പേര് പറയുക. പാവം അപ്പന്‍ ഇത് വല്ലതും അറിയുന്നുണ്ടോ മകന്‍റെ കുരുട്ടു ബുദ്ധി!

താന്‍ പറഞ്ഞാല്‍ വയനാടന  ഭാഷ വരും (“--ല ചബ്ദം” എന്ന് ശത്രുക്കള്‍!) എന്നതുകൊണ്ട്‌ ഉത്തമയായ ഭാര്യയെയും കൂട്ടി വോട്ട് പിടിച്ചു തുടങ്ങി.

Manchester തടാകത്തിലെ മുതല പുറത്തു ചാടി നോക്കിയപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്.

താന്‍ ഒരു മുതല ആണങ്കിലും "പൂളിലെ" തവളയ്ക്ക് തന്നെക്കാള്‍ ശക്തി. ഇനി എന്ത് മാര്‍ഗം?  നുണ പ്രചരണം നടത്തുക.

അതില്‍‍ തന്നെ വെല്ലാന്‍ ആരും ഇല്ല എന്ന അഹങ്കാരം തനിക്കു ഇല്ല താനും. പക്ഷെ എല്ലാം പെട്ടന്നായിരുന്നു മഴയോട് കൂടിയുള്ള വെള്ളിടി

പ്രിസൈഡിംഗ് ഓഫീസര്‍ കത്ത് അയച്ചിരിക്കുന്നു Manchester-ല്‍ നിന്നും മൂന്നുപേര്‍ക്ക്‌ മാത്രമേ വോടിംഗ് ഉള്ളു.

ഇനി ആരാണ് രാജി വക്കുക?. വയ്ക്കുന്നവരെ എവിടെ കുടിയിരുത്തും?. പ്രസിഡന്റ്‌ പദവി അകേലേ നിന്നുവന്ന മാരന്‍ കൊണ്ട് പോയി. ആകെ ഉള്ളത് കണക്കന്റെ ജോലി മാത്രം. അതുകൊണ്ട് കുഞ്ഞുമാണി രാജി വക്കുമോ?

വനിതകളില്‍ ഒരാള്‍ രാജി വച്ചാലോ? അപ്പോള്‍ വനിതാ പ്രാധിനിത്യം കുറയും. തന്റെ സ്ത്രീപ്രേമം ചോദ്യം ചെയയ്യപെടില്ലേ?  തനിക്കു രാജി വക്കാനും പറ്റില്ല. പ്രശ്നം അവിടം കൊണ്ട് തീരുമോ?

Flixton നിന്നൊരു താന്തോന്നി election-ല്‍ തലേ ദിവസം തന്നെ പരാതി കൊടുത്തിരുന്നു. തെരഞ്ഞെടുപ്പു ശരിയല്ല.

വല്ല ദര്‍ശനവരവും അവനുണ്ടയിരുന്നോ? അതോ എന്നോടുള്ള ദേഷ്യമായിരുന്നോ?  നീര്‍ക്കോലികടിച്ചാലും അത്താഴം മുടങ്ങുമല്ലോ? ഇനി Manchester election തന്നെ മരവിപ്പിക്കണം എന്ന് ആ തല തെറിച്ചവന്‍‍ പറയുമോ?  കണക്കന്റെ പണി കൊടുത്താല്‍ അവന്‍ തിരികെ വരുമോ?

ഇനി അവന്റെ പ്രശ്നം തീര്‍ത്തു മുന്‍പോട്ടു പോയാല്‍ UKKCA election കഴിഞ്ഞു വല്ല പഹയന്‍മാരും പരാതി കൊടുക്കുമോ? പാളയത്തില്‍ പട ഉണ്ടാകുമോ? ഒരു പിളര്‍പ്പ് കഴിഞ്ഞെതെ ഉള്ളു. തന്റെ തന്നെ തട്ടകത്തില്‍ പിള്ളയും ഗണേഷും പോലെ വീണ്ടും പിളര്‍പ്പ് ഉണ്ടാകുമോ? ഇതെല്ലാം കേട്ടാല്‍ ആരെങ്കിലും വോട്ട് എനിക്ക് ചൈയ്യുമോ? അവിടെ തോറ്റാല്‍ എന്റെ ഇവിടുത്തെ അവസ്ഥ എന്താകും?

മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. എന്നാല്‍ പിന്നെ നാട്ടില്‍ പോയിരിക്കുന്ന ഉപദേഷ്ടാവിനെ വിളിച്ചു ചോദിക്കാം ഫോണ്‍ എടുത്തു വിളി തുടങ്ങി

അപ്പോള്‍ മറു തലക്കല്‍ നിന്നും ഒരു സ്ത്രീയുടെ സ്വരം:

“താങ്കള്‍ വിളിക്കുന്ന വ്യക്തി പരിധിക്ക് പുറത്താണ്; അല്പം കഴിഞ്ഞു വിളിക്കൂ.”

താന്‍ തന്നെ കളിച്ചു കളിച്ചു പുറത്തായ അവസ്ഥയിലാണ്,. അപ്പോള്‍ അങ്ങേരും പരിധിക്കു പുറത്താണ്.

ആരോടെന്നില്ലാതെ പാവം പറഞ്ഞു തീര്‍ന്നില്ല കൈയ്യില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ താഴെ വീണതും ഒന്നിച്ചായിരുന്നു.

ബാറ്റെരി വേറെ, കവര്‍ വേറെ,ഫോണ്‍ വേറെ. Manchester യുണിറ്റ് പോലെ മൂന്നു കഷണം. അറിയാതെ പാവം കുഞ്ഞു വാവ വേദനയോടെ പറഞ്ഞു "election കഴിഞ്ഞു തന്റെ number & sim കാര്‍ഡും voters ഊരുമോ?

തന്റെ ചീട്ടു ഇവിടെയുള്ളവര്‍ കീറുമോ?"

ശേഷം ഭാഗം വെള്ളിത്തിരയില്‍......