വേര്‍പാടുകള്‍ വേദനാജനകമാണ് - അതാരുടെതായാലും.
ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ഒരേ ജില്ലയില്‍ അടുത്ത കാലത്ത് നടന്ന രണ്ടു മരണങ്ങളാണ്.
ഒന്ന്, സമൂഹത്തില്‍ അറിയപെടുകയും സംഘടനാപ്രവര്‍ത്തനങ്ങളുമായി അടുപ്പവും ഉള്ള ഒരു സഹോദരന്റെ പിതാവ്. രോഗിയായിരുന്നു, പിന്നെ പ്രായാധിക്യവും. മരിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ Manchester-ലെ നല്ല ശതമാനം ക്നാനയക്കാരും Manchester Malayalee Association പ്രവര്‍ത്തകരും കൂടി മല്‍സരബുദ്ധിയോടെ ആ മരണവാര്‍ത്ത മൊബൈല്‍ ഫോണുകളിലൂടെ SMS Message അയച്ച് ഇവിടെയുള്ള നിരവധി മലയാളികളെ അറിയിച്ചു. അല്മീയാചാര്യന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പ്രാര്‍ത്ഥന.
പരേതന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ, പരേതന് സ്വര്‍ഗ്ഗരാജ്യം ലഭിക്കട്ടെ.... നല്ലത് തന്നെ.
മറ്റൊരു മരണം. ഇതേ ദിവസങ്ങളില്‍. ഇതേ സമുദായത്തിലുള്ളവനും ഈ നേതാക്കന്മാരെ അവരുടെ നേതൃസ്ഥാനത്ത് എത്തിക്കുവാനായി Glossop എന്ന ഗ്രാമത്തില്‍ നിന്നും പലവട്ടം സകുടുംബം വണ്ടിയോടിച്ചു Wythenshawe പട്ടണത്തിക്കൊണ്ടിരുന്ന ഒരു സഹോദരന്റെ പിതാവും മരണമടഞ്ഞു. നമ്മുടെ നേതാക്കന്മാരിലാരും ഒരു message അയക്കുകയോ, prayer സന്ഘടിപ്പിക്കുകയോ ചെയ്തതായ് അറിഞ്ഞില്ല.
Passport പോലും കൈവശമില്ലാതിരുന്ന ആ സാധു മനുഷ്യന്‍ London-ല്‍ ചെന്ന് വളരെ കഷ്ടപെട്ടാണ് പിതാവിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് തിരിച്ചത്.
എവിടെ, നമ്മുടെ തനിമ, എവിടെ നമ്മുടെ ഒരുമ.........
വെറുതെ വീരവാക്യം മുഴക്കിയിട്ടെന്തു കാര്യം! മരണത്തിലും വിവേചനം കാണിക്കുന്ന സംഘടനാ/അത്മീയ നേതാക്കളെ, അല്പമെങ്കിലും നാണം ഉണ്ടെങ്കില്‍ തല താഴ്ത്തു.....
My dear friend, in Knanaya Samudayam, all are equal. But, some are more "equal!"
ReplyDeleteപാവപ്പെട്ടവന്റെ വീട്ടിലെ മരണവും പണക്കാരന്റെ വീട്ടിലെ ആറാം പ്രമാണ ലംഘനവും ആരും അറിയാറില്ല എന്ന് കേട്ടിട്ടില്ലേ. പിന്നെ മരിച്ചവര്‍ മരിച്ചു.
ReplyDeleteനേതാക്കള്‍ വന്നു പ്രാര്ത്ഥിച്ചാല്‍ മരിച്ചവര്‍ മുകളില്‍ കയറുമെന്ന് ആരാ പറഞത്? അവര്‍ വീട്ടില്‍ വന്നു ചായയും കുടിച്ചു പോകും. പറ്റിയാല്‍ റീത്ത് നാട്ടില്‍ വക്കാന്‍ ഏര്പ്പാട് ചെയ്യ്യും. തിക്കി തിക്കി ക്യാമറയുടെ മുന്പില്‍ വരും. അങ്ങനെ മരിച്ചവര്‍ ഒരു ചുമട് കൂടി എടുക്കണം.
പാവപ്പെട്ടവന് ഇതൊന്നും വേണ്ടല്ലോ. അവന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഒത്തിരി ചുമക്കുന്നതല്ലേ? ലാസറും മരിച്ചു ധനവാനും മരിച്ചു. ലാസര്‍ മുകളില്‍ കയറി ധനവാന്‍ താഴെ. കാരണം എന്താ? അന്നും റീത്ത് ഉണ്ടായിരുന്നോ? അതോ കൂടുതല്‍ കുന്തിരിക്കവും സുഗന്തവസ്തുക്കളും ആയിരുന്നോ ഭാരം കൂട്ടിയത്? ലെസ്സ് ലഗ്ഗേജ് മോര്‍ കംഫോര്ട്ട്!
പാവപ്പെട്ടവര്‍ വിഷമിക്കേണ്ട. മരിച്ചവര്‍ എത്തേണ്ടിടത് എത്തിക്കഴിഞ്ഞു
Spy work nu paranju vittavan okke evide poyi, ivanokke ethra text message ayachu Glossop karan knakkara?. AArokke vannu thannane kanan?. Ivan marude okke thani swabhawam manassilayo?. Vendapendvante aarengilum anegil wreeth adkkam vaykkan paranju vittene!!!.
ReplyDeleteThis is what is their THANIMA, ORUMA AND VISWASA NIRAVU.
Glossop karan knakkara, ithu thangalude karyathil mathram alla, ithu pole anubhavam ulla vere knakkareyum njan kanichu tharam. Iniengilum ivane okke thiricharinju akatti nirthu.
My hearty condolence.
Sunny Abraham- Stockport