NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday 3 January 2012

വാര്ത്തകള്‍ സൃഷ്ടിക്കുന്ന പ്രാഞ്ചിയേട്ടന്‍മാര്‍

സുപ്രസിദ്ധരും കുപ്രസിദ്ധരും വാര്‍ത്തകളില്‍ ഒരു പോലെ നിറയാറുണ്ട്. 

ഇന്നാട്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ് ക്നാനയക്കാര്‍...... ക്നാനയക്കാര്‍ എന്ത് ചെയ്താലും അത് വാര്‍ത്തയാണ്.  ഇന്നാട്ടില്‍ എത്രയോ സംഘടനകള്‍ ഉണ്ട്, എന്നിട്ടും നമ്മള്‍ മാത്രം ഇത്രമാത്രം വാര്‍ത്തകളില്‍ വരുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. 

ചിക്കാഗോയിലെ ക്നാനായ സമ്പന്നര്‍ക്ക് “പ്രാന്ചിയേട്ടന്‍” എന്ന പേര് ഏതാണ്ട് തീറെഴുതി കിട്ടിയിട്ടുണ്ട്.  അവര്‍ വാര്‍ത്തകളില്‍ അള്ളിപിടിച്ചു കയറാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്.  എന്തിന്റെയും പേരില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുക എന്നത് അവിടെ ഒരു രോഗംപോലെ ആയിട്ടുണ്ട്‌.  അന്നാട്ടിലെ പുരോഹിതര്‍ ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല.  രോഗം അവര്‍ക്കും കലശല്‍ തന്നെ.

ഇതിപ്പോള്‍ എഴുതാന്‍ കാരണം, ഇന്ന് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണ്.  UKKCA Spiritual Advisor – ന്റെ ഫോട്ടോ സഹിതം വന്ന വാര്‍ത്തയില്‍ അദ്ധേഹത്തിന്റെ കത്ത് ലീക്ക്‌"" ചെയ്തെന്നും, വിമതര്‍ സമുദായ ശത്രുക്കളാണെന്ന് അദ്ദേഹം പറഞ്ഞു എന്നൊക്കെയാണ് തട്ടി വിട്ടിരിക്കുന്നത്.  അത് വായിച്ചു നമ്മുടെ പ്രാഞ്ചിയേട്ടന്‍മാര്‍ ഹര്ഷപുളകതിരായി കാണണം.

സജിയച്ചന്റെ കത്ത് ഒരു രഹസ്യരേഖ ആയിര്രുന്നില്ല.  അദ്ദേഹം സമുദായങ്ങങ്ങള്‍ക്കായി അയച്ച കത്താണ്.  അത് ഒരു സെകുലര്‍ മാദ്യമത്തില്‍ പ്രത്യക്ഷപെട്ടപ്പോള്‍ - അതും ഒരു വൈദികന്റെ ഫോട്ടോ സഹിതം – ഇപ്പറഞ്ഞ പുരോഹിതനോ, അതുമല്ലെങ്കില്‍ UKKCA പ്രാഞ്ചിയേട്ടന്‍മാര്‍ ആരെങ്കിലും അതിനെ ഒന്ന് അപലപിക്കുകയെന്കിലും ചെയ്തോ എന്നറിയാന്‍ താല്പര്യമുണ്ട്.


ഇക്കാര്യത്തില്‍ പ്രാഞ്ചിയേട്ടന്‍മാരല്ലാത്ത സമുയദാങ്ങങ്ങളുടെ അഭിപ്രായം/പ്രതികരണം സാദരം ക്ഷണിക്കുന്നു.

4 comments:

  1. knanaya community is not an enemy to any one
    they are the strong community not only in the UK but also any where in the world.saji achen wrote the letter to MKCA members. However media has made it as a big issue..media and other communities has no right to interfere our problems..but we need to think about one proper media for Knanaya Community in the UK, like Kananaya Voice..

    ReplyDelete
  2. Real enemy lies in your heart. Your personal interests and selfishness. Why you are telling our knanaya brothers that they are enemies to each other. Cast out the demons in your heart. Then you will be able to accept your mistakes,and love your neigbour. Kayenism is creeping the knanaya souls as demons.Read genesis and find what happend to kayen. Jealousy is an evil. Rejoice in your brothers grace. God will bless you. Those have ears listen,thats what the Lord said.

    ReplyDelete
  3. All Knaimakkal should watch the Video of WKCA Presidential speech by Mr. Justin Akasala. During his talk, in the presence of Reverend he insisted the importance of positions we hold in our community and keep the dignity of their post. When you lost it, don’t hang on it. Let new faces come ….Fr. Saji didn’t do his duty rather he joined Manchester Madhasthan group.

    ReplyDelete
  4. ഇതിപ്പോള്‍ ക്നാനായക്കാരുടെ മാത്രം പ്രശ്നമൊന്നുമല്ല. കേട്ടിട്ടില്ലേ തിസിസ്‌, ആന്റി തിസിസ്‌, സിന്തസിസ് ...? തിസിസ്‌- --_ intellectual proposition. ആന്റി തിസിസ്‌ - simply the negation of the thesis, a reaction to the proposition. സിന്തസിസ് - solves the conflict between the thesis and antithesis by reconciling their common truths, and forming a new proposition.

    എം.കെ.സി.എ. യുടെ വിരുദ്ധ ഗ്രൂപ്‌ എന്ന ആശയമായിരുന്നു ഇവിടെ തിസിസ്‌. ..,.മാതൃ സംഘടന ആന്റിതിസിസ്‌., വിഗാന്‍ യൂനിറ്റ്‌ സിന്തസിസ്. ജര്‍മ്മന്‍ ഫിലോസഫര്‍ ഹേഗലിന്റെ ഈ തത്വം അറിയാതെയാണെങ്കിലും നമ്മള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.

    പിന്നെ ഇവിടുത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ... അവര്‍ക്ക്‌ ക്നാനായക്കാരെ തകര്‍ക്കണം എന്നൊരു അജണ്ട ഉണ്ടെന്നു കരുതുക വയ്യ. ഇത്തരം നനഞ്ഞ പടക്കങ്ങള്‍ തപ്പിയെടുത്ത് ചൂടാക്കി പൊട്ടിച്ചാണ് അവര്‍ അന്നന്ന് വേണ്ട അന്നം നേടുന്നത്.

    ഓണ്‍ലൈന്‍ ആണെങ്കിലെന്ത് ? ന്യൂനപക്ഷമായ നമ്മുടെ കമ്മ്യൂണിറ്റി ഇങ്ങനെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ രോമാഞ്ചം അല്ലേ ഉണ്ടാവേണ്ടത് ????

    ReplyDelete