NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday 28 January 2012

ഒത്തിരി ദേഷ്യത്തോടെ.


കര്‍ത്താവില്‍ പ്രിയമുള്ള എന്റെ മക്കളെ,

ബ്രിട്ടീഷ്‌ ക്നാ എന്ന ബ്ലോഗിന്റെ പേര് കേള്‍ക്കുമ്പോള്‍, “ബ്രിട്ടീഷ്‌ ക്നായോ, അതെന്താ സാധനം” എന്ന് ഞാന്‍ ചോദിക്കാറുണ്ടെങ്കിലും, സത്യത്തില്‍, ഞാന്‍ അത് എന്നും നോക്കാറുണ്ട്, നിങ്ങളൊക്കെ എഴുതുന്നത്‌ മൊത്തം വായിക്കറുമുണ്ട്.  സത്യാവസ്ഥ നിങ്ങളെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല.

സെമിനാരിയില്‍ വച്ച് ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്  - തല പോയാലും അല്മേനിയുടെയടുത്തു ക്ഷമ പറയരുത്.  ചില മാര്‍പാപ്പമാര്‍ അത്തരം കോപ്രായങ്ങള്‍ കാണിക്കുന്നത് തലയ്ക്കു സ്ഥിരത ഇല്ലാത്തതിനാലാണ്.  Nursing Home-ല്‍ ജോലി ചെയ്യുന്ന നിങ്ങള്‍ക്കറിയാമല്ലോ, ഈ വെള്ളത്തോലിയ്ക്കെല്ലാം ഒരു അമ്പത് വയസ്സ് കഴിഞ്ഞാല്‍ വട്ടാണെന്ന്.  മാര്പാപ്പമാരെയും അക്കൂട്ടത്തില്‍ കൂട്ടിയ്ക്കോ.  അവരെപോലെ വട്ടന്മാരാണോ ഞങ്ങള്‍, ക്നാനായ വൈദികര്‍?  ഇതൊക്കെ ഞാന്‍ പറയുന്നതെന്തിനാണെണ്‌ വച്ചാല്‍, നിങ്ങളോട് സത്യാവസ്ഥ പറയാന്പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെപോലുള്ള എമ്പോക്കികളോട് മാപ്പ് പറയാന്‍ പോവുകയാണ് എന്ന് നിങ്ങളില്‍ ആരെങ്കിലും വിചാരിക്കുന്നെന്കില്‍, അതങ്ങു പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി എന്നറിയിക്കാനാണ്..

സത്യത്തില്‍ ഞാന്‍ അടുത്ത മാസം പകുതിയോടെയാണ് വരാനാനിരുന്നത്.  അതുകൊണ്ടാണ് ഞാന്‍ പണ്ട് നിങ്ങള്‍ക്കയച്ച കത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അത് ഫെബ്രുവരി മാസം ചര്‍ച്ച ചെയ്തു തീര്‍ക്കാം എന്ന് പറഞ്ഞത്.  പക്ഷെ, എന്ത് ചെയ്യാം മക്കളെ, നാട്ടിലെ ചൂട് സഹിക്കന്മേലതായി.  എന്റെ ആരോഗ്യം മോശമാനെണ്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ.  അങ്ങിനെ ഇങ്ങു പോന്നതാണ്.  സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ UKKCA Election-ന്റെ കാര്യം ഞാന്‍ ഓര്‍ത്തു പോലുമില്ല.  വന്ന വഴിക്കാണെങ്കില്‍, Connecting Flight പിടിക്കാന്‍ ചെന്നപ്പോള്‍ സാത്താന്റെ എന്തോ കളി മൂലം ബോര്‍ഡിംഗ് പാസ്‌ കിട്ടിയത് Birmingham flight-നും.  വന്നിറങ്ങിയപ്പോഴാണ് “അയ്യോ, ഇത് മാന്ചെസ്റെര്‍ അല്ലല്ലോ” എന്ന് മനസ്സിലായത്‌.  അപ്പോള്‍ ഓര്‍ത്തു, Sutton Coldfield വരെ പോയി ഒരു ചുടുചായ കുടിച്ചിട്ട് (എന്തൊരു തണുപ്പ്!) വീട്ടില്‍ പോകാമെന്ന്.  അങ്ങനെ അവിടെ ചെന്നപ്പോള്‍ ഒത്തിരി പരിചയക്കാര്‍ നില്‍ക്കുന്നു.  ചായ പോലും കുടിക്കുന്നില്ല, സ്ഥലം വിടാമെന്ന് വിചാരിച്ചപ്പോള്‍, പണ്ടാരമടങ്ങാന്‍ ഒന്ന് വിടെണ്ടേ?  ഇത്ര സ്നേഹമുള്ള കുഞ്ഞാടുകളോട് എങ്ങിനെ മറുത്ത് പറയും.

അന്നേരമാ കാണുന്നത് മന്ചെസ്റെരില്‍ നിന്നും വോട്ട് ചെയ്യാനായി ദാഹിച്ചു മോഹിച്ചു വന്ന നാല് പേരില്‍ മൂന്നു പേര്‍ വിഷാദിച്ചു നില്‍ക്കുന്നു.  ആ മുഖങ്ങളിലെയ്ക്ക് നോക്കിയിട്ട് എന്റെ എവിടെയെല്ലാമോ അങ്ങ് അലിഞ്ഞു പോയി.  അതിലൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റുകയില്ലത്രേ!  എങ്ങിനെ സഹിക്കും മക്കളെ?  ഞാന്‍ പറഞ്ഞു, സാരമില്ല ഞാനല്ലേ ഉള്ളത്, എല്ലാം ശരിയാക്കാം.  

ഞാന്‍ ചുമ്മാ ഒന്ന് പറഞ്ഞു നോക്കി.  പത്തു നൂറ്റിനാല്പതു വീരന്മാര്‍ അവിടെ ഉണ്ടായിരുന്നല്ലോ, ഒരുത്തനെങ്കിലും മറുത്തൊരു അക്ഷരം പറഞ്ഞില്ല.  അതിനെല്ലാം ശേഷമല്ലേ ഇതൊരു വലിയ പ്രശ്നമായത്?  എന്റെ പ്രിയപെട്ട മക്കള്‍ പറ, അവിടെ ഒരാള്‍ കൂടുതല്‍ വോട്ട ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ?  അതുകൊണ്ട് ലേവി തോറ്റോ?

ഇല്ല.

പിന്നെ ഇതൊക്കെ ഓരോ സമുദായദ്രോഹികള്‍ ക്നാനായ സമുദായത്തെ ഇല്ലാതാക്കാന്‍ പരഞ്ഞുണ്ടാക്കുന്നതാണ്.  അതുകേട്ട് നിങ്ങളാരും അവരുടെ കൂടെ കൂടിയേക്കരുത്.  ഞാന്‍ തന്നെയാണ് നിങ്ങളുടെ എല്ലാമെല്ലാം. നിങ്ങള്‍ രാവിലെയും വൈകുന്നേരവും എന്നും പാടണം, "എന്റെ എല്ലാമെല്ലാമല്ലേ."

നിങ്ങള്ക്ക് ഞാന്‍ വീണ്ടും എഴുതാം.  യാത്രാക്ഷീണം കാരണം ഇപ്പോള്‍ കൂടുതല്‍ എഴുതുന്നില്ല.  ഒരൊറ്റ കാര്യം മാത്രം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ. 

നമ്മുടെ ഏവരുടെയും പ്രിയങ്കരനായ, ക്നായി തൊമ്മന്‍ ഒരു സംഘടനയുടെയും പ്രസിഡന്റ്‌ ആയിരുന്നില്ല.  അതുപോലെ, നമ്മുടെ പ്രിയപ്പെട്ട വാവ പ്രസിഡന്റ്‌ ആയില്ല എന്ന് വിചാരിച്ചു നമ്മുടെ നേതാവല്ലാതാകുന്നില്ല.  അതോര്‍മയിരിക്കട്ടെ.

ഒത്തിരി ദേഷ്യത്തോടെ.

ഫാ. സാജന്‍ മ.പു.

3 comments:

  1. അച്ഛന്റ്റെ എഴുത്ത് വായിച്ചു.അച്ഛന്റ്റെ ആലമാര്തതയില്‍ ഒത്തിരി സന്തോഷം.ഏതായാലും നമ്മുടെ വാവ തോറ്റു.ഇനി അച്ഛന് ഒരുകാരിയം ചെയാം.അച്ഛന്റ്റെ പഴയ ലോഹ ഉണ്ടെങ്കില്‍ ഒരെണ്ണം കൊടുത്തിട്ട് അച്ചന്മാരുടെ സങ്ങടനയില്‍ മത്സരിപ്പിക്കു.അവിടെയനെങ്ങില്‍ അല്മായര്‍ക്കു വോട്ടില്ലല്ലോ.വാവക്ക് എളുപ്പം നേതാവ് ആകാമല്ലോ.

    ReplyDelete
  2. പാവം ജനങ്ങളെ, ഇതെല്ലം അച്ഛനും കൊച്ചച്ചനും ചെര്‍നുള്ള കളിയല്ലേ! തന്‍റെ വാവയെ ജയിപിക്കാന്‍ തന്‍റെ ആള്‍കാരെ മുഴുവന്‍ എര്പാട് ആകി നാട്ടില്‍ പോയി അവിടെ നിന്നും കളികാവുന്നത് മുഴുവന്‍ കളിച്ചു പിതാവിന്‍റെ കത്തും വാങ്ങി വിഗനില്‍ കളിച്ച പോലെ പിന്‍വാതിലില്‍ കൂടെ അവിടെയും വന്നെല്ലോ!! നാട്ടില്‍ പോകുന്നതിനു മുന്‍പേ വാവയുടെ വിജയം ആഘോഷിക്കാന്‍ മാന്തുപുഴ ബാബുന്റെ ആനയെയും കൂട്ടി ഉതുപ്പുകണ്ടത്തില്‍ രാമന്‍ പാപ്പാനെ Birminghamല്‍ എത്താന്‍ എര്പാട് ചെയ്തു. വാവയുടെ വിജയഗോഷത്തിനു ശേഷം Manchesterലേക്ക് ആനപുറത്ത് Hard Shoulder ലൂടെ വരുന്നത് Flightല്‍ ഇരുന്നു സ്വപ്നം കണ്ടു Birminghamല്‍ എത്തിയ അച്ഛന്‍റെ സ്വപ്നം മുഴുവന്‍ മുട്ട കചോടാകരന്റെ സ്വപനം പോലെ ആയെല്ലോ!!

    ReplyDelete
  3. Dear Fr. Saji,

    There are many Knanaya people in the UK especially in Manchester whom can read, write & speak English very well. So you don’t have to depend always on Mrs. Shrerry Baby/or Vava group. By seeing at your situation today, I feel so sympathy on you. You deliberately asked from baby by putting your head into their armpit. How an ordinant priest sadly shattered and became cheaper than ordinary laymen. You lost your dignity in the society. Leave us alone, Go BACK TO MALABAR.

    ReplyDelete