കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ രണ്ടു വര്‍ഷത്തെ കാലയളവില്‍ ചെയ്തതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഈയിടെ പുറത്തിറക്കിയ UKKCA Directory. ഇതിന്റെ മുഖ്യസാരഥി വിനോദ മാണി ആയിരുന്നു. അദ്ദേഹത്തിന് അനുമോദനങ്ങള്‍. ഇത്തരത്തിലൊന്ന് പ്രസധീകരിക്കുന്നതിന്റെ പിന്നിലുള്ള ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം മനസ്സിലാക്കുന്നു. ജോലിത്തിരക്കിനിടയില്‍ ഇത് സാധിച്ചത് ഒരു വലിയ കാര്യം തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട്തന്നെ ഇത് എങ്ങിനെ കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമാകുമെന്നു വിശ്വസിക്കട്ടെ.
UKKCA ഭരണഘടനയില്‍ (Article II, SECTION A: Aims and Objectives, 5th Item) വളരെ പ്രാധാന്യത്തോടെ പറയുന്ന സംഘടനയുടെ ഒരു ലക്ഷ്യമാണ്, “To establish and maintain a directory of all UKKCA members.” എന്നിട്ടും ഇത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ നീണ്ട പത്തു വര്ഷം വേണ്ടി വന്നു എന്നത് അല്ഭുതകരം തന്നെയാണ്. ഇക്കാര്യത്തില്‍ മുന്‍ സാരഥികള്‍ അല്പം ലജ്ജിക്കുന്നെങ്കില്‍, അത് നല്ലത് തന്നെ.
1992-ലാണ് ഈ ഡയറക്ടറി പ്രസധീകരിചിരുന്നതെന്കില്‍, ഇതിനെ വാനോളം പുകഴ്ത്താന്‍ ഈയുള്ളവന്‍ തയ്യറാകുമായിരുന്നു. പക്ഷെ ഇക്കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഇലക്ട്രോണിക് മേഖലയില്‍ ആണ് ഏറെയും മാറ്റങ്ങള്‍ സംഭവിച്ചത്. കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ വീടുകളില്‍പ്പോലും എത്തി, Internet Connection പ്രവാസികല്‍ക്കിടയിലെങ്കിലും സര്‍വസാധാരണമായി. കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന സംസ്ക്കാരം പരക്കെയായി. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഡയറക്ടറിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നാണു ചിന്തിക്കേണ്ടത്.
ഇതിന്റെ സാങ്കേതികമായ അനന്തസാധ്യത അറിഞ്ഞിരുന്നെങ്കില്‍, പത്തു പൈസ പോലും കൂടുതലായി മുടക്കാതെ, ഈ ഡയറക്ടറിയുടെ ഒരു ഇലക്ട്രോണിക് പതിപ്പ് ഉണ്ടാക്കാമായിരുന്നു. അത് UKKCA യുടെ വെബ്സൈറ്റ്‌ല്‍ പോസ്റ്റ് ചെയ്തു, പത്തു വയസ്സ് പ്രായമുള്ള നമ്മുടെ മിടുക്കന്‍ - അല്ലെങ്കില്‍ മിടുക്കി - ആയ ഒരു കുട്ടിയെ ചുമതലപെടുതിയിരുന്നെങ്കില്‍, എന്തെങ്കിലും മാറ്റങ്ങള്‍ (വിലാസത്തിലും ഫോണ്‍ നമ്പരിലും) ഉണ്ടാകുമ്പോള്‍, ഇമെയില്‍ ചെയ്തു അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കകം മാറ്റി, അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. നാട്ടിലും മറ്റു രാജ്യങ്ങളിലും ഉള്ളവര്‍ക്ക് അനായാസമായി യു.കെ.യിലുള്ള ഒരു ക്നാനായ ബന്ധുവിന്റെ ശരിയായ ഫോണ്‍ നമ്പര്‍ കണ്ടെത്താമായിരുന്നു. എന്തെല്ലാം സാധ്യതകളാണ് നഷ്ടപെടുത്തിയത്?
എന്ത് കൊണ്ടാണ് 2012-ല്‍ ഇത്തരം വങ്കത്തരങ്ങള്‍ നമ്മള്‍ കാണിക്കുന്നത്? കസേര വേണ്ട, ഇരിക്കാന്‍ ഒരു കൊരണ്ടി കിട്ടിക്കഴിഞാല്‍പ്പോലും, എന്തോ വലിയ ആളായി എന്ന അഹങ്കാരം, പിന്നെ തന്നെക്കവിഞ്ഞു മറ്റാരുമില്ല എന്ന തലക്കനം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് തന്റെ നിലയ്ക്ക് ചേരുന്നതല്ല എന്ന അഹന്ത പുരണ്ട തോന്നല്‍.
പരിണിതഫലമോ, ഇത്തരം മണ്ടത്തരങ്ങള്‍.
ഈ ഡയറക്ടറിയുടെ ഒരു ഇലക്ട്രോണിക് പതിപ്പ് വിനോദ മാണിയും പുതിയ ഭാരവാഹികളും മനസ്സ് വെച്ചാല്‍ ഇനിയും ഉണ്ടാക്കാവുന്നതേയുള്ളൂ.
മനസ്സ് വെച്ചാല്‍.....
പത്തു കൊല്ലം മുമ്പ് ഡയറക്ടറി ഉണ്ടാക്കിയിരുന്നെങ്കില്‍ അതില്‍ ഇന്നുള്ള എത്ര പേരുടെ വിവരം കാണുമായിരുന്നു? ഏതായാലും എന്റെയും കുടുംബത്തിന്‍റെയും ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ഒരെണ്ണം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരെണ്ണത്തിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചാല്‍ അവനെ കളിയാക്കി തറ പറ്റിച്ചേനെ !!! സംഭവിച്ചതെല്ലാം നല്ലതിന്....
ReplyDelete