യു.കെ.കെ.സി.എ. യുടെ പുതിയ ഭരണ നേതൃത്വം അധികാരമേറ്റെടുത്തു. കഴിഞ്ഞ നേതൃത്വം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് വിട വാങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശവിധേയമായത് മത മേലധ്യക്ഷന്മാരോടും പുരോഹിതരോടുമുള്ള അവരുടെ അതിര് കവിഞ്ഞ വിധേയത്വവും ആശ്രിതത്വവുമാണ്.
തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഉണ്ടാകുമ്പോള്‍ ഒന്നിച്ചു കൂടുകയും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് സ്വാഭാവികമായും ഒരു ഭരണ സംവിധാനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ സമുദായാംഗങ്ങളും ഇങ്ങനെ തന്നെ ചിന്തിക്കുന്നവരാണ്. അവര്‍ക്കും അച്ചന്മാരോടും പിതാക്കന്മാരോടുമൊക്കെ സ്നേഹവും ആദരവും ഒക്കെയുണ്ട്.
സമുദായ സംഘടനകളുടെ നേതൃത്വം അലങ്കരിക്കുന്ന പലരുടെയും വിചാരം എന്തിനും ഏതിനും മത മേലധ്യക്ഷന്റെയോ പുരോഹിതന്റെയോ അനുമതി കൂടിയേ തീരൂ എന്നാണ്. ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായം പുരോഹിതര്‍ക്കോ മേലധ്യക്ഷന്മാര്‍ക്കോ ഉണ്ടാവാനിടയില്ല.
ഇതൊരു ഇടവകയല്ല; ഒരു ഇടവകയില്‍ സ്വാഭാവികമായും വൈദികന്റെ നിലപാടുകള്‍ അന്തിമമായി വരാറുണ്ട്, ഭൂരിപക്ഷ അഭിപ്രായം ഇല്ലെങ്കില്‍ കൂടി! യു.കെ.കെ.സി.എ.യില്‍ അംഗങ്ങളായിട്ടുള്ള സമുദായാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു കൂടുന്നത് സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്ഷം തോറും സംഘടിപ്പിക്കാറുള്ള കണ്‍വന്‍ഷനുകളിലാണ്. സംഘടനയില്‍ അംഗങ്ങളല്ലാത്ത അപൂര്‍വം സമുദായാംഗങ്ങളും യു.കെ.യുടെ പല ഭാഗങ്ങളിലും ഇനിയും കണ്ടേക്കാം. സംഘടനയില്‍ അംഗങ്ങള്‍ അല്ലെന്നു കരുതി അവരാരും ക്നാനായക്കാരല്ലാതാകുന്നില്ല. അങ്ങനെയുള്ളവര്‍ക്കും നാട്ടില്‍ ഇടവകയും അച്ചനും ഒക്കെയുണ്ട്. പിന്നെ മെത്രാന്‍; എല്ലാ സമുദായാംഗങ്ങള്‍ക്കും സമീപസ്ഥനായിരിക്കാന്‍ ഒരു മെത്രാനും കഴിയുകയില്ല. അതുകൊണ്ടാണ് അവര്‍ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാണുകയും കാര്യങ്ങള്‍ ആരായുകയും ഒക്കെ ചെയ്യുന്നത്. ഇത് സമുദായാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ഔദാര്യവും അവകാശവുമാണ്.
രാഷ്ട്രീയക്കാരെ പോലെ ജനങ്ങളില്‍ നിന്നകന്ന് അധികാര കേന്ദ്രങ്ങളുമായി ഒട്ടി നിന്ന് ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. സ്വാഭാവികമായും ഇത്തരക്കാരുടെ നിലപാടുകള്‍ (അവരുടെതാണെങ്കില്‍ പോലും) വൈദികരുടെതെന്നു തെറ്റിദ്ധരിക്കാനും ഇടയുണ്ട്. അങ്ങനെ വിശ്വാസികളുടെ ദൃഷ്ടിയില്‍ വൈദികരും മെത്രാനും ഒക്കെ മോശക്കാരാകാനും ഇടയുണ്ട്. കഴിവുകെട്ട നേതൃത്വവും വ്യക്തിത്വമില്ലായ്മയും സത്യം പിന്തുടരുന്നതിലെ ചങ്കുറപ്പ് ഇല്ലായ്മയും ഒക്കെയാണ് ഇവിടെ വില്ലന്മാര്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ വ്യക്തിപരമായി കഴിഞ്ഞ ഭരണ സമിതിയെ അനുമോദിക്കേണ്ടതുണ്ട്. യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള സമുദായാംഗങ്ങളുടെ കുടുംബ വിവരം ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി തയ്യാറാക്കിയതിനാണ് അത്. തിരക്കുകള്‍ക്കിടയിലും അങ്ങനെയൊരു ആശയം കണ്ടെത്തി പ്രാബല്യത്തില്‍ വരുത്തുവാന്‍ യത്നിച്ച ഏവരും അഭിനന്ദനം അര്‍ഹിക്കുന്നു.
പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും.

Well said indeed Sabu. Great to see such a quality post. We should think about this. What is the vision of new leadership? once the vision is clear, then we can have mission statement and programmes based on this mission statement, to explore how we are going to achieve this. If we are not clear about this, we may have to getr help from others, such as priests and bishops to keep our posts..Do something, the people will vote for you and doesn't need any support form the clergy..
ReplyDelete"What is the vision of the new leadership?"
DeleteMy dear friend, first ask, do they have a vision!
UKKCA members come from varied regions such as Kottayam, Padamugham, Perikkalloor, Rajapuram, Madampam, etc. And they live in British provinces England, Wales, Scotland and Northern Ireland. You won't expect every member to know all others. During the election we had candidates from a place called Portsmouth. How many Knanites know who he is? Where is he from, what is his background, and what is his vision (provided he has a vision). None of the candidate felt it was necessary to introduce themselves to the community members. True, they vied with each other to call the voters (that is only about 5% of the community members)and vigorously canvassed. But once they are elected they become the Executives of the entire community.
Last time, at least the swearing-in ceremony was videographed and posted in YouTube. This time, it is learned that the same gentleman wanted to cover the swearing-in ceremony, but permission was denied! What is the reason behind such foolish secrecy? Does showing of the swearing-in endanger the security of our country of origin and country of residence?
Now we have 6 people who are wrongly labelled as "Knanaya Leaders" (it is a wrong nomenclature; they are there to serve the community, not to lead). Who knows about them? Some online publications got some pictures (obviously with much difficulty because of the "tight security"). Today, UKKCA's website has some more pictures and personal details of the elected ones.
But vision?
Your guess is as good as mine. I am afraid we may have keep guessing for the next two years!
Time flies; so two years is not too long a period.
മേല്പറഞ്ഞ കാര്യങ്ങള്‍ സത്യങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലും നാം അത് കണ്ടു.
ReplyDeleteപ്രേസിടിംഗ് ഓഫീസര്‍ മൂന്നു പേര്‍ക്ക് മാത്രമേ ഒട്ടുള്ളൂ എന്ന് എഴുതി എന്ന് കേള്‍ക്കുന്നു . പക്ഷെ അച്ചന്‍ പറഞ്ഞപ്പോള്‍ നാല് പേരെ കയറ്റി. അപ്പോള്‍ പ്രേസിടിംഗ് ഓഫീസര്‍നു എന്ത് വില? ബൈ ലോ കാറ്റില്‍ പറത്തി. പരാതിക്കാരനോട് അവര്‍ നീതി കാട്ടിയോ? ചിലര്‍ക്ക് എന്തും ചെയയ്യമോ? അച്ചന്‍ വന്നപ്പോള്‍ വോട്ട് കൌണ്ടിംഗ്, റിസള്‍ട്ട് പറച്ചിലും ഒക്കെ അച്ചന്റെ പണി. അപ്പോള്‍ പ്രേസിടിംഗ് ഓഫീസര്‍ എന്തിനായിരുന്നു?
വിഗാന്‍ യുണിറ്റ് പ്രശ്നം വന്നപ്പോള്‍ കാലാവധി കഴിഞ്ഞ കമ്മറ്റി അംഗം പ്രസംഗിക്കുക. അവസാനം പിതാവ് വരുന്നു എന്ന് അച്ചന്‍ പറയുക.എങ്കില്‍ പിതാവ് കമ്മറ്റി കാരെ വെറും നോക്ക് കുത്തികള്‍ ആക്കിയില്ലേ? ഒന്നുമില്ലെങ്കിലും ആ എഴുത്തിന്റെ കോപ്പി എങ്കിലും കൊടുക്കണ്ടേ? ആ മീറ്റിംഗില്‍ പങ്കെടുത്ത ആരെങ്കിലും പിതാവിന്റെ കത്ത് കണ്ടോ? അച്ചന്‍ വായിച്ചതു original ആയിരുന്നോ എന്ന് നോക്കാനുള്ള വിവേകം പങ്കെടുത്തവര്‍ക്ക് ഉണ്ടായിരുന്നോ? അപ്പോള്‍ പിന്നെ എല്ലാ കാര്യവും പിതാവ് നോക്കിയാല്‍ പോരെ എന്തിനു ഈ നേതൃത്വം? പിരിച്ചു വിടുന്നതല്ലേ നല്ലത്?
പഴയ ഭരണ സമതിയുടെ റിപ്പോര്‍ട്ട്, കണക്കു എന്നിവ പുതിയ സമതി പാസ്സാക്കി. വിചിത്രം അല്ലെ ഇത്? പഴയ ഭരണ സമതി അല്ലെ അത് പാസ് ആക്കെണ്ടിയിരുന്നത്?
ഈ “ളോഹപ്രേമം” മറ്റെന്തിനെയും പോലെ, അതിര് കവിഞ്ഞാല്‍, ഒരു മാനസിക രോഗം തന്നെയാണ്.
Deleteനമ്മളുടെ ഭാര്യമാര്ക്ക് പ്രസവവേദന തുടങ്ങിയാല്‍ വണ്ടിപിടിച്ചു അരമനയിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുന്നത്. മെത്രാനും വൈദികരും എല്ലാത്തിന്റെയും അവസാനവാക്കല്ല എന്ന് സ്ഥാപിക്കാനാണ് ഇത് പറഞ്ഞത്.
യുനിടിന്റെ പ്രശ്നം വരുമ്പോള്‍ സഹായം തേടേണ്ടത് ഭരണഘടനയുടെയാണ്. അത് നേരെചൊവ്വേ വ്യാഖാനിക്കാന്‍ കഴിവുള്ളവരെയും. ഭരണഘടനയില്‍ കാര്യം വ്യക്തമല്ലെങ്കില്‍, ഭരണഘടന നേരെയാക്കാന്‍ നോക്കണം, അല്ലാതെ മെത്രാനെ സമീപിക്കുകയല്ല വേണ്ടത്.
അങ്ങനെ ചെയ്‌താല്‍, ലേബര്‍ റൂമില്‍ കയറ്റുന്നതിന് പകരം പള്ളിമേടയില്‍ കയറ്റിയ ഗര്ഭിണിയുടെ ഗതിയാകും സംഘടനയ്ക്ക്.
FANTASTIC YOU SAID THE REAL FACT MR.SABU.I APPRECIATE YOU.IF THE LEADERSHIPS ARE FOUND INCAPABLE WE CAN CALL THEM IMPOTENTS.IN FUTURE IF WE FIND THESE LEADERS GO AFTER BISHOPS AND PRIESTS TO SOLVE THE PROBLEMS WE ALL KNANAYAMAKKAL SHOULD JOIN TOGETHER AND KICK ALL THESE LEADERS.
ReplyDelete