NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 26 January 2012

സമുദായനേതാക്കന്മാര്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന


സൃഷ്ടപ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അവിടുന്നു ഹൃദയങ്ങളെ തൂക്കിനോക്കുന്നവനാകയാല്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതും അവരെ ശാക്തീകരിക്കുന്നതും അവരിലൂടെ ജനതകളെ നയിക്കുന്നതും അവിടുന്നാണല്ലോ. ഈ പ്രവാസജീവിതത്തില്‍ ഞങ്ങളെ നയിക്കുവാന്‍ മോശയെ പോലുള്ള നല്ല നേതാക്കന്മാരെ ഞങ്ങള്‍ക്കു തരേണമേ. അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരും, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും ദൈവകല്പനകള്‍ പാലിക്കുന്നവരും വ്യക്തി താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും അതീതമായി സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നരും ആയിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ സര്‍വ്വഗുണ സമ്പന്നര്‍ അല്ലെങ്കിലും സോളമന്റെ ജ്ഞാനത്താല്‍ അവരെ നിറയ്ക്കണമേ. ദൈവദാസനായ മാക്കീല്‍ പിതാവിനെപ്പോലെ ലക്ഷ്യപ്രാപ്തിയിലെത്തുവാന്‍ അവരെ സഹായിക്കേണമേ. സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്നും ഓടി അകലുവാന്‍ പരിശുദ്ധാത്മാവുകൊണ്ടിവരെ നിറക്കേണമേ. സകല വിശുദ്ധരെ മാലാഖമാരെ ഇവര്‍ക്കുവേണ്ടി ഈശോയോടു മാദ്ധ്യസ്ഥം അപേക്ഷിക്കേണമെ.

ആമ്മേന്‍.

തയ്യാറാക്കിയത്: ബേബി എബ്രഹാം, ലിവര്‍പൂള്‍)]]

2 comments:

  1. അടിപ്പൊളി പ്രാര്ത്ഥതന, പറയാതിരിക്കാന്‍ വയ്യ.

    “സര്പ്പപത്തില്‍ നിന്നെന്നപോലെ” നേതാക്കന്മാരില്‍ നിന്നോടെണ്ടി വരും സാധാരണക്കാരന്. അതാണല്ലോ ഇത് വരെയുള്ള അനുഭവം.

    ഇപ്പോള്‍ എന്തോ ഒലത്തും എന്നമട്ടില്‍ ഓടിനടന്നു വോട്ട് പിടിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞു പിച്ചും പേയും പറഞ്ഞു തെക്ക് വടക്ക് നടക്കും. വെബ്‌സൈറ്റിലും അപ്നാദേശിലും ഫോട്ടോ വരുന്നത് കണ്ടു സന്തോഷിക്കും. എന്തോ വലിയ പുള്ളിയായി എന്ന് സ്വയം അങ്ങ് വിശ്വസിക്കും. അത്ര തന്നെ. എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ തനിനിറം പുറത്തു വരും. രണ്ടു വര്ഷം അവസാനിക്കുന്നതിനു മുമ്പ് എങ്ങിനെയെങ്കിലും ഈ മേലങ്കി ഒന്നൂരി കിട്ടിയാല്‍ മതി എന്ന മാനസികനിലയിലെത്തും. ഇതെത്ര കണ്ടതാ.

    ആദ്യമേ, മാനം മര്യാദയും തലയ്ക്കു വെളിവും ഉള്ളവര്ക്ക് സംഘടനയില്‍ പ്രവര്ത്തി്ക്കാനുള്ള അന്തരീഷം ഉണ്ടാക്കുക. എന്നിട്ട് പ്രാര്ഥിക്കുക. അല്ലാതെ, “മണ്ടനല്ലത്തവന് ഇതില്‍ പ്രവേശനമില്ല” എന്ന അദൃശ്യമായ ബോഒര്ടുള്ള സംഘടനയില്‍ മോശമാര്ക്കായി പ്രാര്തിച്ചിട്ടു യാതൊരു കാര്യവും ഇല്ല.

    എന്നാലും പ്രാര്ഥി്ക്കാം. നഷ്ടമില്ലാത്ത കാര്യമല്ലേ. കരുണാകരന്‍ പറയുന്നത്, പോലെ പ്രാര്‍ഥിച്ചു നോക്കാല്ലോ.

    കുഞ്ഞുമോന്‍.

    ReplyDelete
  2. Palam kadakkuvolam nararyana narayana, palam kadannu kazhiyumbam koorayana,koorayana. yadhartha vishwasi ennum viswasi,yadhartha sathyagrahi ennum sthyagrahi. Thiranjeduppu adukkumbol mathramulla janathepattikkuvanulla Prarthanayudeyum Bhakthiyudeyum(pharasies prayer) Mukham moodikku marayathulla chennaykale(criminal minded crooks) vivekamullavan thirichariyanam. Kazhivalpam kurunajavanangelum melparanja prarthana prakaram sathyavishwasiye jayippichuvidanam ennu knanaya makkalodu abhyarthikkunnu.Ethellam part of money making buisiness in the church.

    ReplyDelete