NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 22 January 2012

സ്ഥാനാര്‍ഥികളോട്

പത്തുവര്ഷങ്ങള്‍ മുന്പ്ന സ്ഥാപിതമായത് മുതല്‍, ബ്രിട്ടനിലെ ക്നാനയമാക്കള്‍ ഒരു നല്ല UKKCA നേതൃത്വത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്നവരുടെ പ്രവര്ത്തുനങ്ങളെ രണ്ടേ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാം.


കണ്വെന്ഷ്ന്‍ സംഘടിപ്പിക്കുക
സന്ദര്ശനത്തിനും പിരിവിനും എത്തുന്ന സഭാനേതൃത്വത്തിനു വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുക.


അവരുടെ പ്രവര്ത്തനമേഖല ഇതിനപ്പുരതെയ്ക്ക് പോയതായി പലരും വിശ്വസിക്കുന്നില്ല. പലര്ക്കും പല അവകാശവാദങ്ങളും ഉണ്ടാവും എന്ന് സമ്മതിക്കുന്നു.


അടുത്ത രണ്ടു വര്ഷങ്ങളില്‍ സംഘടനയുടെ ചുക്കാന്‍ പിടിക്കാന്‍ തയ്യാരെടുക്കുന്നവരിലാണ് ഏവരുടെയും പ്രതീക്ഷ. ഇത് വരെയുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ അവരില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് വേണം അനുമാനിക്കാന്‍.


ഒരു സ്ഥാനാര്ഥി്പോലും താന്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. Election Manifesto എന്നൊരു സാധനത്തെ കുറിച്ച് ഇവാരാരും കേട്ടിട്ടുള്ളതായി തോന്നുന്നില്ല. British Kna-യില്‍ ഇപ്പറഞ്ഞ Manifesto പ്രസധീകരിച്ചാല്‍, തിരുമേനിമാരുടെ തിരുമുഖം വാടുമോ എന്ന ഭയം മനസ്സിലാക്കാം. എന്ത് കൊണ്ട് നമ്മുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസധീകരിച്ചുകൂടാ? അതിനുള്ള സൗകര്യം UKKCA Website ചെയ്തു കൊടുക്കുന്നില്ലെന്കില്‍, ഈ സ്ഥാനാര്ഥികള്ക്ക് ഒരു ബ്ലോഗ്‌ സ്വന്തമായി ഉണ്ടാക്കി അതിലൂടെ സമുദായങ്ങങ്ങളും ആയി ആശയവിനിമയം നടത്തിക്കൂടെ? സ്വന്തമായോ, പരസഹായതോടെയോ ഒരു ബ്ലോഗു പോലും തുടങ്ങാന്‍ അറിയാത്ത നിങ്ങളില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? UKKCA Website അടുത്ത രണ്ടു വര്ഷൗവും “എലിപത്തായം” ആയിതന്നെ തുടരുമെന്നും, ഇതിനു മുന്പ്‍ കടന്നു പോയവരെക്കാള്‍ ഒട്ടും മെച്ചമല്ല ഈ സ്ഥാനാര്ത്ഥിരകള്‍ എന്നും അല്ലേ വിശ്വസിക്കേണ്ടത്?


മുന്പൊരു പോസ്റ്റില്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ആവര്ത്തിക്കട്ടെ. ഉത്തരമുണ്ടെങ്കില്‍ പറയുക, ഇല്ലെങ്കില്‍ കേട്ടില്ല എന്ന് നടിക്കുക.


(1) സംഘടനാ പ്രവര്ത്തനങ്ങള്ക്കായി വേണ്ടത്ര സമയം കണ്ടെത്താന്‍ നിങ്ങള്ക്കാ്വുമോ?


(2) അടുത്ത രണ്ടു വര്ഷരക്കാലം വിവിധമാധ്യമങ്ങളില്‍ നിന്നും നാഷണല്‍ കൗണ്സി്ലില്‍ നിന്നും, സമുദായാംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന വിമര്ശ്നത്തെ നേരിടാന്‍ നിങ്ങള്ക്കാവുമോ?


(3) ഇത്രയും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുവാന്‍, എന്താണ് നിങ്ങള്ക്കുള്ള യോഗ്യത?


(4) വാര്ഷിക കണ്വലന്ഷന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ ദിവസം യു.കെ.യിലെ ക്‌നാനായമക്കളില്‍ നല്ലൊരു ശതമാനം അവിടെ എത്തിക്കൊള്ളും. അതിനായി ഭാരവാഹികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ മിക്കവയും അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി നടത്തുന്നതാണ്. സമുദായാംഗങ്ങള്‍ കണ്വസന്ഷനു വരുന്നതിന്റെ യഥാര്ത്ഥവ കാരണം ബന്ധുമിത്രാദികളെയെല്ലാം കാണാമെന്നതാണ്.


ഈ കണ്വനന്ഷന്‍ സംഘടിപ്പിക്കുന്നതിനപ്പുറം സമുദായാംഗങ്ങള്ക്കുാവേണ്ടി എന്തെങ്കിലും ക്ഷേമപ്രവര്ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?


(5) യു.കെ.കെ.സി.എ. യുടെ ഭരണഘടനയില്‍ ഒരിടത്തും സംഘടനയുടെ ലക്ഷ്യം പണപ്പിരിവിനായെത്തുന്ന പുരോഹിതവര്ഗ്ഗത്തിന് വേണ്ട ഒത്താശകള്‍ ചെയ്യുക എന്നതാണെന്ന് പറഞ്ഞിട്ടില്ല. മുന്കാലങ്ങളിലുണ്ടായ പിരിവുകളുടെ വെളിച്ചത്തില്‍ അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നത് തീര്ച്ചയാണ്. അങ്ങനെ വീണ്ടും സംഭവിക്കുമ്പോള്‍ “ഇത് ഞങ്ങളുടെ ചുമതലയല്ല” എന്നു പറയാനുള്ള തന്റേടം നിങ്ങള്ക്കുാണ്ടാകുമോ?


(6) എന്തൊക്കെയാണ് നിങ്ങള്‍ കാഴ്ചവയ്ക്കാനുദ്ദേശിക്കുന്ന ക്ഷേമപ്രവര്ത്ത്നങ്ങള്‍?


Administrator,
British Kna Group Blog

7 comments:

  1. There are only five more days for the UKKCA election and really it is a pity that no candidate has come up with their manifesto. At least now they should declare what they are going to do in the next two years. OR Are they going to follow the footsteps of their predecessors just giving their photographs in the news papers and arranging an Annual Convention and keeping quiet when there are problems to be solved. Could you please answer the following points?

    Have you got any goal for the coming years and a start something new with a great vision for the future?

    Have you got enough time to spare for this association without affecting your family life?

    It an honorary job and are you ready to spend money from your pocket eg. For conveyance.

    Are you ready to face the challenges and problems from any units just like in Manchester? What course of action are you going take if such a situation arises? How are you going to tackle the issue of Manchester Unit?

    Suppose if you are defeated in the election what will be your reaction and are you going to cooperate with the elected candidate or not?

    Could you please describe yourself so that the voters and ordinary members will know what are your personal qualities, educational, organisational capabilities and skills to lead this association as this is the biggest association in the UK and how do you think that you are fit for this post?

    If you consider British Kna Blog is not the appropriate media to cover all these, could you please start a website or Blog of yourself and release your manifesto to the public.

    ReplyDelete
  2. Dear Justin,
    Thanks for your detailed comment which covers most of the things that an ordinary member of our community wants to ask these so called 'candidates'..i am sure, no one is going to answer your question, because it takes a vision, a vision that inspired by our culture and tradition, to lead this organisation and sadly, most of the candidates, if not all, miss this vision...they just want to sit on the coverted chair, and rule the community,without understanding that true greatness is to serve the community..look at some of the smaller organisations in the UK,examples are there in Manchester itself.They are growing day by day..conduct many activities for their members and encourage many to join them...many tried a lot to silence them, but went in vein..it is happening because these orgainsations have a vision,however small they are..and work towards it. We boast about ours, but no action...It's time now... elect someone with a vision, not with politics...or support from elites...

    ReplyDelete
  3. വെറുതെ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥികളെ ക്രൂശിക്കരുത്.

    UKKCA-യുടെ President, Secretary എന്നീ പദവികള്‍ അല്നകരിക്കാന്‍ വേണ്ട യോഗ്യത, വൈദികര്‍ പറഞ്ഞാല്‍ അനുസരിക്കുന്നവനായിരിക്കണം, തിരുമെനിമാരെ കാണുമ്പോള്‍ അവരുടെ മുമ്പില്‍ വളഞ്ഞു നില്ക്കകണം. മറുത്തൊരു അക്ഷരം മിണ്ടരുത്. സമുദായങ്ങങ്ങളെ കാണുമ്പോള്‍ പുച്ഛിച്ചു വേണം സംസാരിക്കാന്‍. വിമര്ശ്നമോ, കഴമ്പുള്ള നിര്ദ്ദേശമോ വരുമ്പോള്‍ മണ്ടന്‍ കളിച്ച് നിശബ്ദനാകണം (തല പോയാലും മിണ്ടരുത്) – ഇപ്പറഞ്ഞ എല്ലാ യോഗ്യതകളും അല്പസ്വല്പ ഏറ്റകുറചിലോടെ ഇപ്പോഴുള്ള എല്ലാ Candidates-നും ഉണ്ട്. ആരും മോശക്കാരനായില്ല.

    നിങ്ങള്‍ അവരോടു background-ഉം foreground-ഉം ഒക്കെ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന ഈ മൂരാച്ചിപണി ഉടനടി നിര്ത്തുക. വകയ്ക്ക് കൊള്ലാവുന്നവരായിരുന്നെന്കില്‍ അവര്‍ വല്ല നല്ല പരിപാടിയ്ക്കും പോവുകയില്ലയിരുന്നോ. ഒന്നിനും കൊള്ളാത്തത് കൊണ്ടല്ലേ, UKKCA യെ സേവിക്കമെന്നു വച്ചത്. അവിടെയും തുടങ്ങിയോ നിങ്ങളുടെ ഒടുക്കത്തെ എഴുത്ത് പരീക്ഷ?

    നിങ്ങള്ക്ക് മറ്റു പണിയൊന്നുമില്ലേ, മിസ്റ്റര്‍?

    ReplyDelete
  4. പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ നാല് പേരും സെക്രട്ടറി സ്ഥാനത്തേക്ക്‌ മൂന്ന് പേരും മത്സരിക്കുന്നു. ഇവരില്‍ രണ്ടു പേര് ജയിക്കുകയും അഞ്ചു പേര് തോല്‍ക്കുകയും ചെയ്യും. തോല്‍ക്കുന്നവര്‍ക്ക് വീണ്ടും ഒരവസരം കിട്ടണമെങ്കില്‍ രണ്ടു വര്ഷം കാത്തിരിക്കണം. അടുത്ത രണ്ടു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തോല്‍ക്കുന്നവര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ? ഉദാ: ഒരു കമ്മറ്റി ഫോം ചെയ്യുക. നിലവിലുള്ള ഭാരവാഹികള്‍ക്ക് പുറമേ ഇത്തവണ മത്സരിച്ച് പരാജയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുക. വിജയികള്‍ക്കൊപ്പം ഇവര്‍ക്കും സംഘടനയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള വേദിയോരുക്കുന്നതിലൂടെ സംഘടന കൂടുതല്‍ ബലപ്പെടുകയും ക്രിയാത്മകമാകുകയും ചെയ്തേക്കാം. സ്വയം സേവന സന്നദ്ധരായി മുന്നോട്ടു വരുന്ന സമുദായ സ്നേഹികളായിരിക്കുമല്ലോ ഇവര്‍ എല്ലാവരും തന്നെ.

    ReplyDelete
  5. Ennal " ELLAVANUM POYI UKKCA ELECTION NU NILKKADEYY, THOTTALUM COMMITTIE YIL IDAM KITTUM, MANCHESTER KARANOKKE ITHIL KOODUTHAL INI ENTHA SANTHOSHIKKAN VENDATHU?." Adipoli comment Sabu chettaaaaaaaaaaa.

    Aaarooooooo parangathu pole " IVIDE ORU PULLUM NADAKKILLAAA ".

    ReplyDelete
  6. UKKCA PRESIDENT, UKKCYL NATIONAL DIRECTOR, AHAHHAAA INI ENTHA VENDE?. KNAKKARE SEEVIKKAN INI ENTHENGILUM STHANAM BAKKI UNDO DAIIII?. NAMMUDE OKKE BHAYANGARA BHAGYAM. 5000 FAMILIES, VERE AARKKA ITHILUM KAZHIVULLATHU KNAKUTTAN MARE?. AYYOO NJAN ONNUM PARAYUNNILLE ENNE LIFE LONG SUSPEND CHEYYUM, EVERY MONTH MKCA GIVING ME £100/- AS AN ALLOWENCE ENIKKU ATHU NAZHTTAPEDUM.

    ReplyDelete
  7. കൊട് കൈ, സണ്ണി; സണ്ണിയെ സമ്മതിച്ചിരിക്കുന്നു. Manchester-ലെ ബഹുഭൂരിപക്ഷം ക്നാനയക്കാരന്റെ പ്ളസ് മനസ്സിലാക്കികൊണ്ടുള്ള കമന്റ്‌ തന്നെ. സാബു പറഞ്ഞത് പോലെയെങ്ങാനും ഈ വര്ഷം സംഭവിച്ചാല്‍ (സംഭവിക്കുകയില്ല എന്നുറപ്പ്), അടുത്ത തവണ N.C. Member ആയി ജയിച്ചു UKKCA-യില്‍ ചെന്ന് മത്സരിക്കാന്‍ കത്തിക്കുത്ത് വരെ നടക്കും. ജയിചില്ലെങ്കിലെന്താ, ഒരു കമ്മിറ്റി മെമ്പര്‍ എങ്കിലും ആകാമല്ലോ.

    പണ്ടൊരു സിനിമയില്‍ മോഹന്ലാ്ല്‍ പറഞ്ഞില്ലേ, ജോലി കിട്ടിയിട്ട് വേണം ഒരു അവധി എടുക്കാന്‍ എന്ന്. അത് പോലെ, ഒരു കമ്മിറ്റിയില്‍ കയറിയിട്ട് വേണം ഒന്ന് ചുമ്മാ കുത്തിയിരിക്കാന്‍!

    നട നടായോ, നട!

    ReplyDelete