NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 19 January 2012

ജിഷുവിനു (President, MKCA) ഒരു തുറന്ന കത്ത്


പ്രിയ ജിഷുപ്രസിഡന്റ്‌ അറിയുവാന്‍

ജിഷു അയച്ച കത്ത് കിട്ടി (Please see note below).  ഇന്ത്യന്‍ പ്രസിഡന്റ്‌ അല്ലങ്കില്‍ പ്രധാനമന്ത്രി ഒരിക്കലും സ്വന്തം പ്രസംഗം എഴുതാത്തതുപോലെ ഇതും അങ്ങയുടെ സെക്രട്ടറി എഴുതിയാതാണെന്നു നിസംശയം പറയാം. സാരമില്ല; എങ്കിലും മറുപടി പറയാതെയും പറ്റില്ലല്ലോ. 

വളരെ മനോഹരമായി ചിട്ടപെടുത്തി വായനക്കാരന് - പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് - അലിവു തോന്നിക്കുന്ന തരത്തില്‍ എഴുത്ത് എഴുതിയതു ആരാണെങ്കിലും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതു പാഷാണം കഴിക്കാത്ത കുട്ടികള്‍ക്ക് മധുരത്തില്‍ പൊതിഞ്ഞു നല്‍കി കൊല്ലുന്നതു പോലെയാണ്.

എഴുത്തിന്റെ തുടക്കത്തില്‍ തന്നെ അഭിമാനക്ഷതംസംഭവിച്ചു എന്ന് സമ്മതിക്കുന്നു. പക്ഷെ പത്രത്തില്‍ വന്നതും ബ്ലോഗ്‌ലെ ന്യൂസ്‌മാണ് പ്രശ്നമായി കാണിക്കുന്നത്.  പത്രക്കാര്‍ അവരുടെ ജോലി ചെയ്യട്ടെ. സഹോദരാ, തീ ഉള്ളിടത്തല്ലേ പുക കാണുകയുള്ളൂ. നമ്മള്‍ നോക്കേണ്ടത് തീ എവിടെ നിന്ന് വന്നു; ഒപ്പം അത് കെടുത്തുക.  അതല്ലേ ബുദ്ധിയുള്ളവര്‍ ചെയ്യ്യുന്നത്. പക്ഷെ   MKCA യില്‍ നടന്നതോ?  തീയുടെ മുകളില്‍ ഓയില്‍ ഒഴിച്ച് കൈകൊട്ടി ചിരിക്കുന്നു.

വോട്ടെടുപ്പ്  നടന്നു കഴിഞ്ഞു  പ്രായപൂര്‍ത്തി ആയവര്‍ക്ക് വോട്ട് കൊടുത്തതിനെ ആരും ചോദ്യം ചെയ്തില്ലല്ലോഇവിടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം പൊതുയോഗം മാറ്റി. പ്രസിഡന്റ്‌ തങ്കച്ചനെ മാറ്റാന്‍ മറ്റൊരു വകുപ്പ് പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫൈനല്‍ അതോറിട്ടി എന്ന്. വിഗാന്‍ യുണിറ്റ് കാര്യം വരുമ്പോള്‍ UKKCA എക്സിക്യൂട്ടീവ് കമ്മിറ്റി അനുമതി കൊടുത്തു. അതിനെ എതിര്‍ക്കുന്നു. അപ്പോള്‍ MKCA യില്‍ എക്സിക്യൂട്ടീവ്നു അധികാരം ഉണ്ട്. UKKCA യില്‍ എക്സിക്യൂട്ടീവ് വെറും നോക്കുകുത്തികള്‍ - ഇതാണോ അങ്ങയുടെ പ്രമാണംചില നാട്ടു പ്രമാണിമാര്‍ക്ക് വീട്ടില്‍ ചെല്ലുമ്പോള്‍ വീട്ടുകാരി പറയുന്നതാണ് പ്രമാണം. ഇന്ന് പുറത്തു തണുപ്പാണെങ്കിലും വീട്ടില്‍ കയറണ്ട എന്ന് പറഞ്ഞാല്‍ അതാണ് പ്രമാണം. ഇതുപോലെ MKCA യുടെ താളത്തിന് UKKCA തുള്ളണമോ?  അപ്പോള്‍ ആരാണ് അധികാരി. ആര്‍ക്കാണ്, അധികാരം?

ഒരു തെരഞ്ഞെടുപ്പിന് ശേഷം തിരുമറി കണ്ടാല്‍ അപ്പീല്‍ കൊടുക്കാം. അത് അറിയില്ലേ?  അതാണ് ഇവിടെയും നടന്നത്. അത് എങ്ങനെ ക്നാനായ ഐക്യത്തെ തകര്‍ക്കുംസത്യം ഉണ്ടങ്കില്‍ കണ്ടുപിടിക്കട്ടെ ഇല്ലെങ്കില്‍ വേണ്ട.  ഏതായാലും നാലുപേരെ തെരഞ്ഞെടുക്കാനുള്ള തീരുമാനം മാറ്റണമല്ലോ.  അപ്പോള്‍ ലിസ്റ്റില്‍ തിരിമറി നടന്നില്ലേഅതാണോ ക്നാനായ തനിമഇതാണോ വിശ്വാസംമറ്റു യുണിറ്റ്കാരെ കബളിപ്പിക്കുവാന്‍ നോക്കിയില്ലേഇതാണോ കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ നേടിയെടുത്ത നേട്ടങ്ങള്‍?

വനിതാ പ്രധിനിതികളെ നിങ്ങള്‍ മാറ്റുമോഅതോ മാതൃകയായി മാത്യു കുര്യന്‍ മാറുമോവനിതകള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ എന്തുകൊണ്ട് അവരെ UKKCA യുടെ തെരഞ്ഞെടുപ്പില്‍ ഇറക്കാതെ മാത്യു കുര്യന്‍ കളത്തില്‍ ഇറങ്ങി?

മാത്യു കുര്യന്‍ മാത്രമേ UKKCA യെ രക്ഷിക്കയുള്ലോ? അപ്പോള്‍ എവിടെ  പോയി വനിതാപ്രേമംഇതു തന്നെയാണ് ഞങ്ങള്‍ പറഞ്ഞത് - അദ്ദേഹം ആട്ടിന്‍തോലിട്ട ചെന്നായ് ആണന്ന്. ജിഷുവിനെ പോലെയുള്ളവരെ മുന്‍പില്‍ നിറുത്തി സ്വന്തം കാര്യം കാണും.  മാനഹാനി മുന്‍പില്‍ നില്‍ക്കുന്നവര്‍ക്കും സ്ഥാനമാനം തനിക്കും. വനിതകളെ മുന്‍പില്‍ നിറുത്തി താന്‍ വോട്ട് നേടി. ഇപ്പോള്‍ അവര്‍ക്ക് സ്ഥാനമില്ല.

ഒരാള്‍ രാജി വെക്കണോ വേണ്ടയോ എന്നത് ആ വ്യക്തിയുടെ  ഇഷ്ടമാണ്. പ്രസിഡന്റ്‌ രാജി വച്ചാല്‍ വൈസ്പ്രസിഡന്റ്‌ ചാര്‍ജ് എടുക്കും. ആ വിവരം മെംബേര്‍സ്നെ അറിയിക്കും. അടുത്ത് നടക്കുന്ന പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു കാര്യം മെംബേര്‍സ്നെ അറിയിക്കും. അങ്ങനെ ആണ് പുതിയ പ്രസിഡന്റ്‌ വരുന്നത്.  അല്ലാതെ കൃസ്തുമസ് പരിപാടിക്ക് വന്നവരോട് പ്രസിഡന്റ്‌ ആകുന്നോ പ്രസിഡന്റ്‌ ആകുന്നോ?” എന്ന് ചോദിച്ചല്ല ഒരാള്‍ പ്രസിഡന്റ്‌ ആകുന്നതും ആക്കുന്നതും. ഇതൊന്നും അറിയാത്തവര്‍ ഉപദേശിമാരായാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും.

അത്താഴപട്ടിണിക്കരുണ്ടോ അത്താഴപട്ടിണിക്കരുണ്ടോ എന്ന് ചോദിച്ചു ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പടി അടക്കാന്‍ നേരം  ഉണ്ടേഎന്ന് പറഞ്ഞു അകലെ ഇരുട്ടിലെ ഏതോ മൂലയില്‍ നിന്നും എഴുനേറ്റുവന്നവനെ പോലെ അങ്ങ് പ്രസിഡന്റ്‌ ആയി എന്ന് ഞങ്ങളെ അറിയച്ചതിനു നന്ദി.  അങ്ങയുടെ സ്വപ്നം പൂവണിഞ്ഞു. പക്ഷെ  ഇല്ലത്തെ കാര്യം കഷ്ടത്തിലാണെന്നു ഓര്‍മ വേണം. കെട്ടുറപ്പിന് വേണ്ടി ആണ് അങ്ങ് ഇതു ഏറ്റത്, പക്ഷെ അടിത്തറ തന്നെ ഇളകി ആണ് ഇരിക്കുന്നത്.  അതല്ലേ പലരും ഈ പണി വേണ്ട എന്ന് പറഞ്ഞു തലയില്‍ തന്നത്.  പത്രങ്ങള്‍ വഴി വാര്‍ത്ത‍ വരുന്നത് പുതുമ അല്ലങ്കിലും ഇല്ലത്തെ പുതിയ വേളിക്കാരന്റെ ഫോട്ടോ ഞങ്ങള്‍ പത്രം വഴിയാണ്കണ്ടത്  - മറക്കല്ലേ

സജിയച്ചന്‍ എഴുതി അറിയിച്ച കത്തും പത്രക്കാര്‍ക്ക് കിട്ടി. അതെങ്ങനെ?. അതിലൂടെ നമ്മുടെ സമുദായം നേട്ടം ഉണ്ടാക്കിയോ?

പഴയ പേരുകേട്ട ഈ തറവാടിനു എന്ത് പറ്റി എന്ന് പ്രശ്നം വച്ച് നോക്കണോ? എല്ലാ മന്ത്രവും തന്ത്രവും അറിയാവുന്ന ആള്‍ ഇപ്പോള്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ കുറി ഇട്ടിരിക്കുക അല്ലെ? പോരെ പൂരം.

സഹോദരാ, അങ്ങ് റെജിചേട്ടന്റെ പേര് പറഞ്ഞു. അദേഹത്തെ ഈ കാര്യം വല്ലതും അറിയിച്ചോ?  ഒന്നും ഇല്ലങ്കിലും പഴയ ആള്‍ അല്ലായിരുന്നോ? ഇല്ലെങ്കില്‍ വേറെ ഒരു മദ്യസ്തനെ വച്ച് ഇരു ഭാഗത്തിനും പറയുവാന്‍ ഉള്ളത് കേട്ട് പ്രശ്നം തീര്‍ക്കുവാന്‍ പാടില്ലായിരുന്നോ?

അവസാനമായി ഒരു ചോദ്യം: വിഗാന്‍ യുണിറ്റ് തകര്‍ക്കാന്‍ മാത്യു കുര്യന്‍ നടത്തിയ നാടകങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ പിന്നെ എന്തുകൊണ്ട് അതുകൂടി എഴുതി ഞങ്ങളെ അറിയിച്ചില്ല. ചിലത് മൂടി വക്കുന്നതും ചിലരെ സംരക്ഷിക്കുന്നതും കെട്ടുറപ്പ് ഉണ്ടാക്കുമോ അതോ ഉള്ള കെട്ടുറപ്പ് കൂടെ പോകുമോ?

വിഗാന്‍ യുണിറ്റ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നു മുറി ആകുമായിരുന്നോമൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക .............

Posted on behalf of a well wisher. 

Administrator’s Note:

Any member of Knanaya Community in U.K. can become a Contributor and post whatever he wants (subject to certain minimum criteria) in British Kna.  We welcome people who do not agree with what is said here to become contributors and write their views and opinion.  Instead of doing that, unfortunately, some of our people are trying to brand this as a blog against the interests of the community.  Such people have their hidden agenda: they don’t want any open discussion.  They want to do things in their dictatorial style.

The letter from the present President of MKCA, referred to above was sent to each member of the Unit by post.  Since the executives thought was is below their dignity to post it here (so that the entire community members could see the content, especially in view of the impending UKKCA Election ) we feel it need not be posted here.

Therefore, the content of the letter under reference is left to the imagination of the visitors of this blog.  Alternatively, they could try requesting the MKCA President for a copy.

6 comments:

  1. ഇപ്പോള്‍ ജിഷുവിന്റെ ബെസ്റ്റ് time ആണ് കേട്ടോ. ജിഷുവിന്റെ വരവോടെ സാജന്‍ ചാക്കോ യുടെ ശനിദശ മാറി. ഇപ്പോള്‍ ബേബി യുടെ
    അവഹാരം ജിഷുവിനാണ്. അത് ഉച്ചിയില്‍ ആയതിനാല്‍ പണ നഷ്ടം, മാനഹാനി, അപമാനം മുതലായവ ഭലം. വീട്ടുകാര്യവും വെക്തികാര്യവും
    നാട്ടില്‍ പാട്ടകാനുള്ള എല്ലാ ലെക്ഷണവും ഉണ്ട്. ഈ മാസം അവസാനത്തോടെ ബേബി യുടെ ശാക്തി കുറഞ്ഞു നിര്‍വീര്യമാകും. അപ്പോള്‍
    കുറെ യൊക്കെ പിടിച്ചു നില്‍ക്കാം. ഏതായാലും വണ്ടി, ജോലി, വീട് എന്നിവ പണയം വച്ച് ശാക്തി പ്രകടിപ്പിക്കേണ്ട കാരണം അത് പോയാല്‍
    പിന്നെ തിരിച്ചു പിടിക്കാന്‍ പാടുപെടേണ്ടി വന്നേക്കാം.
    കണ്ടക ശനിയാണോ എന്ന് നോക്കിക്കുന്നത് നന്ന്. ഈ വിനാശ കാലത്ത് വേണ്ടാത്തിടത് കയറി ഇരിക്കാനും, എഴുതാനും, പറയാനും മറ്റുള്ളവര്‍ പറയും. അത് സ്വന്തം അപകീര്തിക്ക് കാരണമാകും. അതുണ്ടാകാതിരിക്കാന്‍ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ പള്ളിയില്‍ ഒരു തിരുനാള്‍ കഴിക്കുകയും ഏറ്റുമാനൂര്‍ പള്ളിയിലെ st ജോസഫ്‌ പള്ളിയില്‍ ഒരു ഊട്ടു നേര്ച്ച നടത്തി Machesterപള്ളിയില്‍ പ്രസുദേന്തി ആയി പണം അടക്കുകയും ചൈയ്യുക.
    പിന്നെയും മാറുന്നില്ലെകില്‍ ദൈവഹിതമല്ല ഇതു സ്വന്തം ഹിതമായി കരുതി സഹിക്കുക. സഹനത്തിലൂടെ ആണ് നമ്മുടെ വിശ്വാസം പരീക്ഷിക്കപെടുന്നത്. അവസാനം വരെ പിടിച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍...

    ഒന്ന് മനസിലാക്കുക അടി മുഴുവനും ചെണ്ടക്കും പണം മാരാര്‍ക്കും. അതുപോലെ അടി മുഴുവനും ജിഷുവിനും സാജനും. മിടുക്കന്‍ ആരാ?
    തങ്കച്ചന്റെ പൂര്‍വികര്‍ ചെയ്ത ഗുണം രാജി വച്ച് പോകാന്‍ തോന്നിയത്. ഇല്ലങ്കില്‍ ഈ അടി മുഴുവന്‍ തങ്കച്ചന്‍ വാങ്ങിയേനെ. Praise ദി ലോര്‍ഡ്‌

    ReplyDelete
  2. Gishu is just as kishu, kishu can sing a song now ,mkca never ever in one withteam same team mathew kurian lead, if he goes to ukkca soon we can see unitkal thammilulla adiyum ,kandirikan rasam ,thakarkkunnatho nammude samudayam,why mkca stand for election?our president insteen valayil keeping quiet anu,karanam mkcayude valattyanu,

    ReplyDelete
  3. സാരമില്ല ജിഷുചേട്ടാ, ഈ അസൂയക്കാര്‍ പറയുന്നതൊന്നും കേട്ട് വിഷമിക്കേണ്ട. നമ്മുടെ ജ്യോത്സന്‍ പറഞ്ഞത് പോലെ, ഇപ്പോള്‍ കണ്ടകശനി ആണെന്ന് കൂട്ടികൊണ്ടാല്‍ മതി. അത് കൊണ്ടാണ് നേരെ ചൊവ്വേ ജീവിച്ചു പോന്ന ജിഷുചേട്ടന്‍ ഈ വിഷപാമ്പുകളുടെ കൂട്ടില്‍ ചെന്ന്പെട്ടത്.

    ഏതായാലും ഇത്രയൊക്കെ ആയില്ലേ, രണ്ടു വര്ഷം അവിടെ കിടക്ക്. ഒന്നുകില്‍ അത് കഴിഞ്ഞു രക്ഷപെടാം. രക്ഷപെടാന്‍ ഒത്തില്ലെങ്കില്‍, പേടിക്കേണ്ട, ശീലമായികൊള്ളും.

    ReplyDelete
  4. പ്രിയ ജിശു ഏതായാലും പ്രേസിടെന്റ്റെ പണി ചൊളുവില്‍കിട്ടി.ഇനി ഒരു കണക്കന്റ്റെഒഴിവുണ്ടല്ലോ .പണ്ട് നിങ്ങള്‍ കണക്കന്റ്റെ സഹായി ആയിട്ട് ഇരുന്നിട്ടുണ്ടല്ലോ. അല്ലെങ്കിലും ഇരുന്നിട്ട് എന്നാ കിട്ടാനാ.അല്ലെങ്കിലും ഓണത്തിനിട്ട കൃഷിനഷിച്ചു.പിന്നെ ക്രിസ്തുമസ് കച്ചവടമോ അതുഉം മോശം. പിന്നെ പിരിചിട്ടെന്നകാരിയം.എങ്കിലും ഒന്ന് നോക്ക്

    ReplyDelete
  5. പ്രിയപ്പെട്ട ജിശു
    മത്തങ്ങയും വെള്ളരിക്കയുമൊക്കെ നഷ്ടമായലെന്ത നമ്മുംമുക്ക് വേറെയും കംബോലങ്ങലുണ്ട്ടല്ലോ.അതായത് വീഗനും മന്ചെസ്ടെഇലെ പുതിയ കമ്പോളവും.അവരുടെ കൂടെ കൃഷി നടത്തിയാല്‍ എന്താ?
    .

    ReplyDelete
  6. അല്ലെങ്കിലും ഇങ്ങനയ കഴ്ടകാലത്ത്. കൃഷി പോകും, നാരകം പൂത്തില്ല, Flixton പറമ്പിലെ നാട്ടുമാവില്‍ ഇത്തിക്കണ്ണി കയറി മൂടി. ഉപ്പിലാടന്‍ ഒരു മാങ്ങാ പോലും കിട്ടില്ല. പണ്ട് കുടികിടപ്പുകാരായി വന്നവര്‍ മുകളില്‍ പിടിച്ചു പട്ടയം സ്വന്തം പേരില്‍ ആക്കി. പിന്നെ കണക്കന്‍ ഉണ്ടായിട്ടു കാര്യം ഇല്ല. കണക്കു പുസ്തകം കക്ഷത്തില്‍ വച്ച് മുറ്റത്തെ ചെമ്പരത്തിയിലെ പൂ ചെവിയില്‍ വച്ച് തെക്കും വടക്കും നടക്കാം. അവന്‍ ബുദ്ധി ഉള്ളതുകൊണ്ട് സ്ഥലം വിട്ടു. ഓപ്പോളിനു ഒരു എഴുത്ത് പണി ശരിയാക്കമെന്നു കരുതിയിരിക്കുമ്പോള്‍ അല്ലെ ഇല്ലത്തെ ബേബികുട്ടന്‍ തമ്പുരാന് മേല്‍ശാന്തി ആകണം എന്ന കലസലായ ആഗ്രഹം. പറഞ്ഞിട്ടെന്ത മൂക്കിന്റെ തുമ്പില്‍ അല്ലെ കോപം. പറഞ്ഞാല്‍ കേള്‍ക്കില്ല. വരുന്ന പോലെ വരട്ടെ. ഇല്ലം നശിക്കാന്‍ ഓരോരുത്തര് ജനിക്കും. തങ്കച്ചന്‍ തിരുമേനി പോയത് നന്നായി. കൊച്ചമ്പലത്തില്‍ വഴിപാടും നേര്‍ച്ചയും കുറഞ്ഞാലും സമാധാനമായി അന്തര്‍ജനത്തിന്റെ കൂടെ കഞ്ഞി കുടിച്ചു കഴിയാം. ഇവിടെ ആള്‍ക്കാര്‍ കുറഞ്ഞു എന്നുപറഞ്ഞു കിട്ടിക്കൊണ്ടിരുന്ന റെഷനും സപ്ലൈ ഓഫീസി ലെ അവന്‍മാര്‍ കുറച്ചു. പണ്ടൊക്കെ ഇല്ലത്തെ കുട്ടികളെ കാണുമ്പോള്‍ എന്തൊരു ബഹുമാനം ആയിരുന്നു. പറഞ്ഞിട്ട് കാര്യം ഉണ്ടോ? കലോത്സവങ്ങള്‍ വരുമ്പോള്‍ ഈ ഇല്ലത്തെ കുട്ടികള്‍ ആയിരുന്നു തുടക്കത്തിലേ ഡാന്‍സ് കളിച്ചിരുന്നത്. അതൊരു അവകാശം പോലെ കയ്യില്‍ ഉണ്ടായിരുന്നത് ബേബികുട്ടന്‍ തമ്പുരാന്‍ കളഞ്ഞു. ഇപ്പോള്‍ കൂട്ടത്തില്‍ ആടുക. ഈ കണക്കിന് പോയാല്‍ ആടാനും കുട്ടികളെ കിട്ടില്ല. ഓപ്പോളും ചേച്ചിയും ഒക്കെ തിരുവാതിര കളിക്കും അതാണ്‌ ഏക പ്രതീക്ഷ

    കൂട്ട് കൃഷി നല്ലതാ പക്ഷെ പറമ്പില്‍ കിളച്ചു പരിചയക്കുറവ. ആകെ അറിയാവുന്നത് വണ്ടി ഓടിക്കലാണ്. അതിനു നേരം കിട്ടിയിട്ട് വേണ്ടേ കാര്യം നടത്താന്‍ എന്റെ ചാക്കോ മാപ്ലേ

    ReplyDelete