നീണ്ട രണ്ടു വര്‍ഷങ്ങളായി UKKCA എന്ന അല്മായ സംഘടനയെ പിടിച്ചു കുലുക്കുന്ന ഒരു പ്രശ്നമാണ്, Wigan Unit-നു അംഗീകാരം കൊടുക്കണമോ വേണ്ടയോ എന്നത്.
കഴിഞ്ഞ ഭാരവാഹികള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല. അവര്‍ ഒരു സബ് കമ്മറ്റിയെ നിയമിച്ചു. എന്നിട്ടും തീരുമാനം ആയില്ല. പഴയ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞു; പുതിയ National Council - ആല്മീയ ഉപദേശകന്റെ മഹനീയ സാന്നിധ്യത്തില്‍ - ഇന്നലെ കൂടി. അവര്‍ക്കും തീരുമാനം എടുക്കാനായില്ല. ഇപ്പോള്‍ പറയുന്നത്, തിരുമേനി വരുമ്പോള്‍ തീരുമാനം എടുക്കാം എന്നാണു.
തിരുമേനിയല്ല, സാക്ഷാല്‍ പരിശുദ്ധ പിതാവാണെങ്കില്‍ പോലും നില്‍ക്കണ്ടിടത് നിന്നില്ലെങ്കില്‍ അവഹേളിതനാകും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഈ ചെറിയ പ്രശനം ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം എന്ന് പറയാന്‍ ധൈര്യമില്ലാത്തവര്‍ എന്തിനാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിച്ചത്? അവരെ ആരും നിര്‍ബന്ധിച്ചു ഈ പണി പിടിചേല്‍പ്പിച്ചതല്ലല്ലോ.
അമേരിക്കയിലെ KCCNA-യില്‍ ഇതുപോലെ ഒരു യുണിറ്റ് പ്രശ്നം വന്നാല്‍ അവിടെ പോയി ഇടപെടാന്‍ ഇപ്പറഞ്ഞ തിരുമേനിയുക്ക് ധൈര്യമുണ്ടാകുമോ?
KCCNA പോലെ തന്നെ UKKCAയും ഒരു നൂറുശതമാനം അല്‍മായരുടെ സന്ഘടനയാനെന്നു കാര്യം എന്തേ എല്ലാവരും മറന്നു പോകുന്നത്?
അല്ല, നമ്മള്‍ ശുംഭന്മാര്‍ അല്ലെ? അല്ലെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ വീണ്ടും വീണ്ടും മഹാശുംഭന്മാരെ തന്നെ അധികാരത്തിലേറ്റുന്നു?
No comments:
Post a Comment