ആകാശത്ത് വ്യോമാതിര്തിയും കടലില്‍ നാവികാതിര്തിയും ഉള്ളത് പോലെ ഇംഗ്ലണ്ടില്‍ വിശുദ്ധ കുര്ബാ്ന ചൊല്ലുന്നതിനു ഇടവകാതിര്തിയും രൂപതാതിര്തിയും തുടങ്ങിയ മാനദണ്ടമുണ്ടെന്നു കേട്ടപ്പോള്‍ സത്യത്തില്‍ ചിരിക്കാന്‍ തോന്നി.
ഉണ്ണി ഈശോയുടെ തിരുപിറവിയോടുകൂടി വിഗന്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജന്മംകൊണ്ട ക്നാനയക്കാരുടെ ഏറ്റവും ഇളയ മകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന WKCA-യുടെ ജനനം ആ നാട്ടുകാരെ ആനന്ദപുളകിതരാക്കി ഒറ്റ നോട്ടത്തില്‍ MKCA-യുടെ M തല കീഴാക്കി നിര്തിയതാണെന്നേ തോന്നു.
പിറവി കൊണ്ട് തനി ക്നാനയക്കരിയായ അവളോട് ചിലര്‍ കാട്ടിയ നന്ദികേട് പൊറുക്കാന്‍ പറ്റുന്നതായിരുന്നില്ല. മാതാവിന്റെ വയറ്റില്‍ അവള്‍ രൂപം കൊണ്ടത് മുതല്‍ അവള്‍ എന്തെല്ലാം സഹിച്ചു! ഡിസംബര്‍ ആദ്യകാലങ്ങളില്‍ അവള്ക്ക് ഈ നാട്ടില്‍ ജനിക്കുന്നതിനു തങ്ങള്ക്കെടതിരില്ലെന്നു അവളുടെ പിതാമഹന്മാര്‍ പറഞ്ഞപ്പോള്‍ ..... എല്ലാം നല്ലവനായ ദൈവത്തെ ഓര്ത്ത്ു മറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവസ്ത്രധാരികളായ മൂന്നു പുരോഹിതരുടെ സാന്നിധ്യത്തില്‍ അവളെ ആനാംവെള്ളം തളിച്ച് അഭിഷേകം ചെയ്തപ്പോള്‍ നൂര് കണക്കിന് വിശ്വാസികള്‍ അവിടെ സന്നിഹിതരായിരുന്നു.
അതിര്തികള്‍ ലങ്ഘിചാനെന്കില്‍ കൂടി അതില്‍ സംബന്ധിച്ച പുരോഹിതരെ പ്രത്യേകം പ്രശംസിക്കേണ്ടത് തന്നെ.
പെണ്മിക്കളാണെങ്കിലും, ആണ്മെക്കളാണെങ്കിലും ചില പ്രകൃതി നിയമങ്ങളുണ്ട്. എത്ര ശമ്പളം വാങ്ങുന്നവളായാലും പത്തു മുപ്പതു വയസ്സാവുമ്പോള്‍ കെട്ടിച്ചയക്കണം. അല്ലാതെ അവളുടെ വരുമാനത്തില്‍ ആര്‍ത്തിപൂണ്ടു വീട്ടില്‍ നിര്ത്തകരുത്. അത് പോലെ തന്നെ വിവാഹം കഴിച്ചു ഒന്ന് രണ്ടു കുട്ടികളായ മൂത്തമകനെ വേറെ വീട് വച്ച് മാറ്റി താമസിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? ഉല്ഘാ്ടനശേഷം നടന്ന കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തിയവ തന്നെ. യദാര്ത്ഥ ത്തിലുള്ള തനിമയും ഒരുമയും എന്തെന്ന് നീണ്ട ഇടവേളയ്ക്കു ശേഷം അവിടെ കാണാന്‍ കഴിഞ്ഞതില്‍ ഈയുള്ളവന്‍ കൃതാര്ഥ് അനാണ്.
“ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുററം” എന്ന വിഭാഗകാര്ക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി തന്നെയാണിത് എന്നുച്ചത്തില്‍ പറയാന്‍ സന്ദേഹമേ വേണ്ട.
എത്രയും വേഗം അവള്ക്കൊ രു ബ്രിട്ടീഷ് പാസ്പോര്ട്ട് തരപെടുത്താനുള്ള ശ്രമതിലാണതിന്റെ ഭാരവാഹികള്‍.
എല്ലാം നന്നായ് ഭവിക്കട്ടെ!
No comments:
Post a Comment