Election നടത്തി. കുറെ പേര്‍ രാജി വച്ച് വീട് വിട്ടു പോയി എന്ന് ആശ്വസിച്ചു. സകല നേര്‍ച്ചയും കഴിച്ചു.
ഇനി തന്റെ ജീവിതസ്വപ്നമായ UKKCA പ്രസിഡന്റ് പദവി Manchester-ലെ കുഞ്ഞുവാവ സ്വപ്നം കണ്ടിരിക്കുമ്പോള്‍ കൂടെ ഉള്ള കുഞ്ഞു മാണിക്കും ഒരു മോഹം ഉദിച്ചു. ഒരു കണക്കനായാലോ? പ്രസിഡന്റ് ആകുവാനുള്ള കെല്പില്ല പിന്നെ മീറ്റര്‍ റീഡിംഗ് എടുത്തു പരിചയമുള്ളതുകൊണ്ട് കണക്കു കൂട്ടാം. ഇതേ സമയം തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനം ആണെങ്കിലും ഒരു വനിതാ പ്രതിനിധി എന്ന നിലയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം തരക്കേടില്ല എന്ന കൊച്ചു ആശയം അവളിലും ഉണ്ടായി. പ്രായം എത്ര ആയാലും സ്വപ്‌നങ്ങള്‍ കാണാന്‍ ആര്‍ക്കും പറ്റും.
ബൈലോ അതിനെ വിലക്കിയിട്ടും ഇല്ല. പക്ഷെ എല്ലാവരെയും കടത്തി വെട്ടി കൂട്ടത്തിലെ കുഞ്ഞുവാവ തന്റെ ആഗ്രഹം നേടിയെടുത്തു. പ്രസിഡന്റ് ആയി മത്സരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇഷ്ടമുണ്ടായിട്ടല്ല എല്ലാവരും പറയുന്നു ഞാനാണ്‌ഇപ്പോള്‍ ഉള്ളതില്‍ മിടുക്കന്‍ എന്ന്. ഊരു വിലക്ക് ഭയന്ന് ആരും ഒന്നും മിണ്ടിയില്ല.
പക്ഷെ മനസ്സില്‍ പറഞ്ഞു “ഒരു കാലത്തും വാവേ നീ രക്ഷപെടില്ല.”
പലരെയും വിളിച്ചു വോട്ട് തേടി. പ്രതികരണം മോശം. പിന്നെ എന്താ മാര്‍ഗം? വനിതകളെ കൊണ്ട് വിളിപ്പിക്കാം.
അവര്‍ വിളി തുടങ്ങി. എന്ത് ചെയ്യും - എന്നിട്ടും പ്രതികരണം മോശം. നുണക്കഥകള്‍ പറഞ്ഞു നോക്കി. ആരും വീഴുന്നില്ല.
പിന്നെ ഒരു മാര്‍ഗം. വിളിപ്പേര് പറയണ്ട, സ്വന്തം പേരും പറയണ്ട. പറഞ്ഞാല്‍ ഉള്ള വോട്ട് പോകും.
അതുകൊണ്ട് അപ്പന്റെ പേര് പറയുക. പാവം അപ്പന്‍ ഇത് വല്ലതും അറിയുന്നുണ്ടോ മകന്‍റെ കുരുട്ടു ബുദ്ധി!
താന്‍ പറഞ്ഞാല്‍ വയനാടന ഭാഷ വരും (“--ല ചബ്ദം” എന്ന് ശത്രുക്കള്‍!) എന്നതുകൊണ്ട് ഉത്തമയായ ഭാര്യയെയും കൂട്ടി വോട്ട് പിടിച്ചു തുടങ്ങി.
Manchester തടാകത്തിലെ മുതല പുറത്തു ചാടി നോക്കിയപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്.
താന്‍ ഒരു മുതല ആണങ്കിലും "പൂളിലെ" തവളയ്ക്ക് തന്നെക്കാള്‍ ശക്തി. ഇനി എന്ത് മാര്‍ഗം? നുണ പ്രചരണം നടത്തുക.
അതില്‍ തന്നെ വെല്ലാന്‍ ആരും ഇല്ല എന്ന അഹങ്കാരം തനിക്കു ഇല്ല താനും. പക്ഷെ എല്ലാം പെട്ടന്നായിരുന്നു മഴയോട് കൂടിയുള്ള വെള്ളിടി
പ്രിസൈഡിംഗ് ഓഫീസര്‍ കത്ത് അയച്ചിരിക്കുന്നു Manchester-ല്‍ നിന്നും മൂന്നുപേര്‍ക്ക് മാത്രമേ വോടിംഗ് ഉള്ളു.
ഇനി ആരാണ് രാജി വക്കുക?. വയ്ക്കുന്നവരെ എവിടെ കുടിയിരുത്തും?. പ്രസിഡന്റ് പദവി അകേലേ നിന്നുവന്ന മാരന്‍ കൊണ്ട് പോയി. ആകെ ഉള്ളത് കണക്കന്റെ ജോലി മാത്രം. അതുകൊണ്ട് കുഞ്ഞുമാണി രാജി വക്കുമോ?
വനിതകളില്‍ ഒരാള്‍ രാജി വച്ചാലോ? അപ്പോള്‍ വനിതാ പ്രാധിനിത്യം കുറയും. തന്റെ സ്ത്രീപ്രേമം ചോദ്യം ചെയയ്യപെടില്ലേ? തനിക്കു രാജി വക്കാനും പറ്റില്ല. പ്രശ്നം അവിടം കൊണ്ട് തീരുമോ?
Flixton നിന്നൊരു താന്തോന്നി election-ല്‍ തലേ ദിവസം തന്നെ പരാതി കൊടുത്തിരുന്നു. തെരഞ്ഞെടുപ്പു ശരിയല്ല.
വല്ല ദര്‍ശനവരവും അവനുണ്ടയിരുന്നോ? അതോ എന്നോടുള്ള ദേഷ്യമായിരുന്നോ? നീര്‍ക്കോലികടിച്ചാലും അത്താഴം മുടങ്ങുമല്ലോ? ഇനി Manchester election തന്നെ മരവിപ്പിക്കണം എന്ന് ആ തല തെറിച്ചവന്‍ പറയുമോ? കണക്കന്റെ പണി കൊടുത്താല്‍ അവന്‍ തിരികെ വരുമോ?
ഇനി അവന്റെ പ്രശ്നം തീര്‍ത്തു മുന്‍പോട്ടു പോയാല്‍ UKKCA election കഴിഞ്ഞു വല്ല പഹയന്‍മാരും പരാതി കൊടുക്കുമോ? പാളയത്തില്‍ പട ഉണ്ടാകുമോ? ഒരു പിളര്‍പ്പ് കഴിഞ്ഞെതെ ഉള്ളു. തന്റെ തന്നെ തട്ടകത്തില്‍ പിള്ളയും ഗണേഷും പോലെ വീണ്ടും പിളര്‍പ്പ് ഉണ്ടാകുമോ? ഇതെല്ലാം കേട്ടാല്‍ ആരെങ്കിലും വോട്ട് എനിക്ക് ചൈയ്യുമോ? അവിടെ തോറ്റാല്‍ എന്റെ ഇവിടുത്തെ അവസ്ഥ എന്താകും?
മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. എന്നാല്‍ പിന്നെ നാട്ടില്‍ പോയിരിക്കുന്ന ഉപദേഷ്ടാവിനെ വിളിച്ചു ചോദിക്കാം ഫോണ്‍ എടുത്തു വിളി തുടങ്ങി
അപ്പോള്‍ മറു തലക്കല്‍ നിന്നും ഒരു സ്ത്രീയുടെ സ്വരം:
“താങ്കള്‍ വിളിക്കുന്ന വ്യക്തി പരിധിക്ക് പുറത്താണ്; അല്പം കഴിഞ്ഞു വിളിക്കൂ.”
താന്‍ തന്നെ കളിച്ചു കളിച്ചു പുറത്തായ അവസ്ഥയിലാണ്,. അപ്പോള്‍ അങ്ങേരും പരിധിക്കു പുറത്താണ്.
ആരോടെന്നില്ലാതെ പാവം പറഞ്ഞു തീര്‍ന്നില്ല കൈയ്യില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ താഴെ വീണതും ഒന്നിച്ചായിരുന്നു.
ബാറ്റെരി വേറെ, കവര്‍ വേറെ,ഫോണ്‍ വേറെ. Manchester യുണിറ്റ് പോലെ മൂന്നു കഷണം. അറിയാതെ പാവം കുഞ്ഞു വാവ വേദനയോടെ പറഞ്ഞു "election കഴിഞ്ഞു തന്റെ number & sim കാര്‍ഡും voters ഊരുമോ?
തന്റെ ചീട്ടു ഇവിടെയുള്ളവര്‍ കീറുമോ?"
ശേഷം ഭാഗം വെള്ളിത്തിരയില്‍......
vave en vave ushauthuppinte varikalu ormayil varunnathu.minichechy adipoli.
ReplyDeleteപരിഹസിച്ചു ഇല്ലാതാക്കാന്‍ നോക്കുന്നോ?
ReplyDeleteദേ, ഒരു കാര്യം പറഞ്ഞേക്കാം, പിന്നെ കേട്ടില്ലെന്നു പറഞ്ഞേക്കരുത്. എങ്ങാനും എന്നെ ഈ തെരഞ്ഞെടുപ്പില്‍ തോല്പിച്ചാല്‍ പിന്നെ UKKCA യുടെ കാര്യം പോക്കാ എന്ന് കൂട്ടിക്കോ. MKCA മൂന്നു കക്ഷണമാക്കാന്‍ അറിയാമെന്കില്‍, UKKCA യെ മുപ്പതു തുണ്ടാമാക്കാന്‍ എനിക്ക് ഒരു പ്രശ്നവും ഇല്ലാതെ സാധിക്കും. ഒരുത്തനും എന്നോട് “പടപൊരുതി” അവിടെ വാഴാമെന്നു സ്വപ്നം കാണേണ്ട. ഒന്നുകില്‍ ഞാന്‍ ഭരിക്കും, ഇല്ലെങ്കില്‍ ........... വാവ കാണിച്ചു തരാം.
കടിക്കുന്ന പട്ടി കുരയ്ക്കത്തില്ലെടാ....
Kunju Mani is out, so he has gone to Kerala to see Advisor.....
ReplyDeleteVotella Votella ee pillethanu Votella. Poor Kujumani. Kashathile pokukayum cheithu..... ootharathele kittiyumilla.... ha ha ha....