നമ്മുടെ സംഘടനയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം, ആല്മീയ ഉപദേശകന്‍ തിരുമേനിയുടെതെന്നു പറഞ്ഞു ഒരു കത്ത് വായിച്ചു. വായിച്ചതിനു ശേഷം കത്ത് മടക്കി പോക്കറ്റിലിട്ടു.
വിഗന്‍ യുനിറ്റിനെ സംബന്ധിക്കുന്ന മൂലക്കാട്ട് തിരുമേനിയുടെതായിരുന്നു ആ കത്ത് എന്നാണു വിശ്വസിക്കേണ്ടത്. എന്നാല്‍ ആ കത്തിനെക്കുറിച്ച് അന്വേഷിക്കുംതോറും അതിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ ഏറുകയല്ലാതെ കുറയുന്നില്ല.
ഇത്തരുണത്തില്‍ പ്രത്യകം ഓര്‍ക്കേണ്ട ഒരുകാര്യം ആ കത്ത് വിഗന്‍ യുനിട്ടിനെകുറിച്ചായിരുന്നെങ്കിലും, ആ മീറ്റിംഗില്‍, വിഗന്‍ യുനിട്ടില്‍ നിന്ന് ഒരു കുഞ്ഞു പോലും ഇല്ലായിരുന്നു എന്ന രസകരമായ സത്യമാണ്. തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തിരുമേനിയുടെ കത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് വിഗന്‍ യുനിട്ടിലെ ഓരോ അംഗങ്ങളും യുണിറ്റ് പ്രസിഡന്റിനെയും സെക്രെടറിയെയും വിളിച്ചു ചോദിക്കാന്‍ തുടങ്ങി. അവര്‍ രണ്ടു പേരും UKKCA പ്രസിഡന്റിനെയും സെക്രെടറിയെയും മാറി മാറി വിളിച്ചു.
നാളിതുവരെയും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
ഒരു രസികന്‍ ഇതിലോരാളോട് ചോദിച്ചു, “എന്നാല്‍, മൂലക്കാട്ട് പിതാവിനെ സംഘടനയുടെ പ്രസിഡന്റ് ആയും, സജിയച്ചനെ സെക്രെടറി ആയും നിയമിച്ചു നിങ്ങള്ക്ക് രണ്ടു പേര്‍ക്കും, വല്ല ചായ ഉണ്ടാക്കുകയോ, മേശ തുടക്കുകയോ ഒക്കെ ചെയ്‌താല്‍ പോരെ?”
വലിയ സ്ഥാനങ്ങളില്‍ ചെറിയ മനുഷ്യര്‍ കയറി ഇരുന്നാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും!
ഒരു വിഗന്‍ പ്രശ്നം യു.കെ.കെ.സി.എയുടെ നെടുംതൂണിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ടി വര്‍ഷങ്ങള്‍ ആയി. പഴയ ടീം, ഇത് വരെ ഉണ്ടായ ഭാരവാഹികളില്‍, ഞങ്ങളാണ് ഏറ്റവും കഴിവുകെട്ടവര്‍ എന്ന് തെളിയിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ജനങ്ങള്‍ക്ക് അത് ഏതാണ്ട് ബോധ്യമായപ്പോള്‍ ആണ് പുതിയ ടീമിന്റെ രംഗപ്രവേശം. “അവര്‍ ഒന്നുമല്ല, ആ സ്ഥാനം ഞങ്ങളുടെതാണ്, കെടുകാര്യസ്തതയ്ക്ക് സമ്മാനം ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് തന്നെ വേണം” എന്ന് വിളിച്ചു കൂവുന്നത് പോലെയുണ്ട് പുതിയ സാറന്മാരുടെ പ്രകടനം.
വളരെ നിസ്സാരമായ പ്രശനം. ഇക്കാര്യം ആരാണ് തിരുമേനിയോട് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്വേഷിക്കുക. പഴയവരെ കിട്ടുന്നില്ലെങ്കില്‍, സംഘടനയുടെ ഡ്രൈവിംഗ് സീറ്റില്‍ യാതൊരു നാണവും ഇല്ലാതെ, മറ്റാരെയും അടുപ്പിക്കാതെ ഇപ്പോഴും കുത്തിയിരിക്കുന്ന ഉപദേശകനോട് ചോദിക്കുക, “എവിടെ ആ കത്ത്?” അദ്ദേഹം ഒന്നും പറയുന്നില്ല എന്നാണു പ്രസിഡന്റ്/സെക്രട്ടറിമാരുടെ ഭാഷ്യം. പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല എന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞത് പോലെ, UKKCA President പറഞ്ഞാല്‍ അത്ര മോശം പദവി ഒന്നുമല്ല. ഏതാണ്ട് 1500 പ്രവാസി ക്നാനായകുടുംബങ്ങളുടെ തെരഞ്ഞെടുക്കപെട്ട ഒരു നേതാവിന് ഒരു മെത്രാനെ ഫോണില്‍ വിളിച്ചു ഇക്കാര്യം ചോദിക്കാനുള്ള ചങ്കുറപ്പ് ഇല്ലേ? മെത്രാന്‍ എന്ന് കേട്ടാല്‍ പാന്റ്സേല്‍ മൂത്രം ഒഴിക്കുന്നവര്‍ എന്തിനാണ് ഈ പണിയ്ക്ക് ഇറങ്ങിതിരിക്കുന്നത്?
അതോ, നമ്മുടെ അച്ചന്‍ അവിടെ പറഞ്ഞത് ശുദ്ധനുണ ആയിരുന്നോ? ബ്രിട്ടീഷ് കനാ നടത്തിയ പോളില്‍, “സജിയച്ചന്‍ വായിച്ച കത്ത് തിരുമേനി എഴുതിയതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന് പതിനെട്ടു പേര് ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അതിന്റെ ഏതാണ്ട് മൂന്നിരട്ടി പേര്‍ ഇല്ല എന്നാണു വോട്ട് ചെയ്തത്. അത്രയുമാണ് ക്നാനായ മക്കളെ നയിക്കാള്‍ ഏല്‍പ്പിച്ചിരിക്കുന്ന വൈദികന്റെ വിശ്വാസ്യത!
നാണം കെട്ടാല്‍ പിന്നെ എന്തും ചെയ്യാമല്ലോ!
നമ്മുടെ വാവ പണ്ടേ തിരുമേനിയോട് പറഞ്ഞതാണ്, തിരുമേനി, “ഈ പണ്ടാരത്തിനെ പിടിച്ചോണ്ട് പോയി വല്ല കുറുക്കന്‍ കാട്ടിലും കളഞ്ഞിട്ടു, ഞങ്ങള്‍ക്ക് കൊള്ളാവുന്ന ഒരു കത്തനാരെ തരണം.”
ആ വാവയെക്കാള്‍ മോശക്കാരെയാണല്ലോ, ക്നാനായമക്കളെ, നിങ്ങള്‍ ഇത്തവണ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്!
ഏതായാലും, അമേരിക്കയില്‍ നിന്നും തെറി കേട്ട്, നാട്ടില്‍ ചെല്ലുമ്പോള്‍ നേരിടേണ്ട ആക്രമണത്തെ ഭയന്ന്, ഒരു ദിവസമെന്കിലും സമാധാനത്തോടെ കഴിയാന്‍ വരുന്ന ക്നാനായ ബ്രൂട്ടസിനെ കഴിയാവുന്നതും ശല്യപെടുത്താതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക. സജിയച്ചനെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപെട്ടാല്‍, കോട്ടയം രൂപതയുടെ പണ്ട് മുതലേ ഉള്ള നയമാണ്, ഏതെന്കിലും പട്ടക്കാരനെകുറിച്ചു പരാതി കിട്ടിയാല്‍, അയാളെ അവിടെത്തന്നെ നിര്‍ത്തുക എന്നത്. അതുകൊണ്ടാണ് വിവരമുള്ള ഇടവകക്കാര്‍ ആരും അച്ചന്മാരെകുറിച്ച് പരാതി നല്‍കാറില്ല.
അതൊക്കെ മനസ്സിലോര്‍ത്തു, തിരുമേനി വരുമ്പോള്‍ ചുറ്റും നിന്ന് നട വിളിക്കുന്ന കൂട്ടത്തില്‍ പാടാന്‍ ഒരു പാട്ടിതാ:
സജിയച്ചന്‍,
എന്തോരച്ചന്‍, എത്ര നല്ല അച്ചന്‍
എന്തൊരു നുണയന്‍
കല്ല് വച്ച നുണയന്‍
കള്ള കത്ത് വായിച്ച കള്ളകത്തനാര്‍
തിരുമേനി, ഞങ്ങടെ പൊന്നു തിരുമേനി,
തരുമോ ഈ അച്ചനെ ഞങ്ങള്‍ക്ക് തീറായി
എപ്പോഴും, ഇപ്പോഴും, എന്നന്നേയ്ക്കുമായി!
കത്ത് സത്യമായിരുന്നു എന്ന് തെളിഞ്ഞാല്‍, ഈ പാട്ട് പാടിയവരെല്ലാം മുട്ടില്‍ നിന്ന് മാപ്പ് പറഞ്ഞു ഏത്തമിടെണ്ടാതാകുന്നു.