യു കെ യിലെ മലയാളി നഴ്സുമാര്‍ക്ക് ഒരു സംഘടന ആവശ്യമാണോ? സംഘടനകളുടെ ബാഹുല്യം നിമിത്തം പൊറുതി മുട്ടുന്ന യു കെ മലയാളികള്‍ക്ക് ഇനിയൊരു സംഘടനയെക്കൂടി താങ്ങാന്‍ കഴിയുമോ? കേരളത്തിലെ നഴ്സിംഗ് സമരങ്ങളുടെ ആവേശം അണഞ്ഞു കഴിയുമ്പോള്‍ എന്തു പ്രസക്തിയായിരിക്കും ഈ സംഘടനയ്ക്ക് ഉണ്ടാവുക?
ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍ രൂപം കൊണ്ട മലയാളി നഴ്സുമാരുടെ സംഘടനയെക്കുറിച്ച് പലരും പ്രകടിപ്പിച്ച സംശയങ്ങളില്‍ ചിലതാണ് മുകളില്‍ കൊടുത്തതത്.
പന്ത്രണ്ടു വര്‍ഷം പിന്നിട്ട രണ്ടാം തലമുറ കുടിയേറ്റത്തിലെ യു കെ മലയാളികളിലെ നഴ്സുമാര്‍ക്ക് കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാന്‍ കേരളത്തിലെ നഴ്സിംഗ് സമരം വേണ്ടി വന്നു എന്ന സത്യം അംഗീകരിക്കുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള സഹനസമരത്തില്‍ നമ്മുടെ സഹോദരങ്ങളോട് കേരളത്തിലെ മാധ്യമ/സാമ്പത്തിക/വര്‍ഗീയ/രാഷ്ട്രീയ ശക്തികള്‍ മുഖം തിരിച്ചപ്പോള്‍ ഓരോ പ്രവാസി നഴ്സിന്‍റെയും രക്തം തിളച്ചു. തങ്ങളുടെ സഹോദരങ്ങളുടെ അവശ്യ സമയത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത ഓരോ യു കെ മലയാളി നഴ്സും മനസിലാക്കിയതിന്റെ പരിണിതഫലമായാണ് രണ്ടോ മൂന്നോ ദിവസത്തെ പരിശ്രമം കൊണ്ട് ഇക്കഴിഞ്ഞ ശനിയാഴ്ച യോഗം വിളിക്കാന്‍ കഴിഞ്ഞത്.British Indian Nurses Union എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ സംഘടനയുടെ അടുത്ത യോഗം മെയ് 5 ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനു ശേഷം മാത്രമായിരിക്കും സംഘടനയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുക.
കാവല്‍ മാലാഖമാരെന്ന വിളിപ്പേരുകൊണ്ട് മാത്രം നേഴ്സുമാര്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലെന്ന് കേരളത്തിലെ നേഴ്സുമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച യോഗത്തില്‍ സംബന്ധിച്ചവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.ഫെബ്രുവരി മാസം പതിനൊന്നാം തീയതി ബിര്‍മിങ്ങ്ഹാമിലെ ഷഹീദ് ഉദ്ദം സിങ്ങ് വെല്‍ഫെയര്‍ സെന്ററില്‍വെച്ച് നടത്തിയ യോഗത്തില്‍ ബ്രിട്ടനിലെ മലയാളി നഴ്സുമാര്‍ക്കും ഒരു സംഘടന വേണമെന്ന ആശയം പങ്കെടുത്തവര്‍ ഉന്നയിച്ചു. ഈ ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് നഴ്സിംഗ് പ്രൊഫഷനില്‍ ഉള്ളവര്‍ക്കായി രൂപം കൊണ്ട സംഘടന. രൂപംനല്‍കി ഏതാനം ദിവസം കഴിയുമ്പോള്‍തന്നെ ഈ സംഘടനയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടണിലെ ബഹുഭൂരിപക്ഷം വരുന്ന നേഴ്സുമാരും ഇങ്ങനെ ഒരു സംഘടന വേണം എന്ന് തന്നെയാണ് ആവശ്യപ്പെടുന്നത് ..
കേരളത്തിലെ നേഴ്സിങ്ങ് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ യു എന്‍ എ അടക്കമുള്ള സംഘടനകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതിനൊപ്പം യു കെ മലയാളികളായ നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയെന്നതും ഈ സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ജോലിസ്ഥലത്തെ പ്രശ്നങ്ങളില്‍ വിദഗ്ദോപദേശം നല്‍കുക, കരിയര്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ ഉപദേശം നല്‍കുക, CPD സെമിനാറുകള്‍ സംഘടിപ്പിക്കുക, സംഘടനയിലെ അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ യഥാസമയം അംഗങ്ങളെ അറിയിക്കുക, സ്റ്റുഡന്റ് നഴ്സുമാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നഴ്സിംഗ് മേഖലയിലെ നിയമ നിര്‍മാണത്തില്‍ ലോബിയിംഗ് നടത്തുക എന്നിങ്ങനെ സംഘടനയുടെ ലക്ഷ്യങ്ങള്‍ നിരവധിയാണ്. ഇതെല്ലാം ഒരു ദിവസം കൊണ്ട് നടത്താവുന്ന കാര്യങ്ങള്‍ അല്ല എന്ന് ഏവര്‍ക്കും അറിയാം...സംഘടനയിലെ അംഗങ്ങളുടെ സഹകരണത്തോടെ കാലക്രമേണ ഈ ലക്ഷ്യത്തില്‍ എത്തുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം
കൂണ് പോലെ സംഘടനകള്‍ മുളച്ചു പൊങ്ങുന്ന യു കെയില്‍ ഈ നഴ്സിംഗ് കൂട്ടായ്മയെ ഓരോ യു കെ മലയാളിയും വേറിട്ട് കാണണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.രാഷ്ട്രീയ/മത/സാമൂഹിക നിലപാടുകള്‍ക്കുപരിയായി നഴ്സിംഗ് എന്ന വികാരം നെഞ്ചിലേറ്റുന്നവരാണ് ഞങ്ങള്‍. വ്യക്തികളോ മാധ്യമങ്ങളോ തമ്മിലുള്ള കുടിപ്പകയില്‍ ദയവായി ഞങ്ങള്‍ നഴ്സുമാരെ കക്ഷി ചേര്‍ക്കരുതേ. ഞങ്ങള്‍ക്ക് വേണ്ടത് എല്ലാവരുടെയും സഹകരണവും സ്നേഹവും നിങളുടെ അഭിപ്രായവും ആണ്... നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാവുന്നതാണ് ....
http://www.facebook.com/groups/225911850821630/.
(ഇമെയില്‍ വഴി ലഭിച്ചത്)
ഈ സങ്കടനയില്‍ സജി അച്ഛന്‍ Shery യെ എങ്ങനെ ഡയറക്ടര്‍ ആക്കാം എന്നതിനെ കുറിച്ച് കുതതന്ത്രം മേനയുകയായിരിക്കും ഇപ്പോള്‍! !!"!!23
ReplyDeleteനിങ്ങള്‍ക്കൊക്കെ എന്തിന്റെ അസുഖമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് കേട്ടാലും പാവം സജിയച്ചന്റെ മുതുകത്ത് കയറുക - ഇതു മാത്രമാണോ നിങ്ങളുടെ വിനോദം?
ReplyDeleteഒന്ന് ചോദിച്ചോട്ടെ, ഷെറിയെ ഈ സംഘടനയുടെ തലപ്പത്ത് കൊണ്ട് വന്നാല്‍ എന്താണ് പ്രശ്നം? ആകാശം ഇടിഞ്ഞു വീഴുമോ? നമ്മളുടെ നാട്ടില്‍ ബീടിതെറുപ്പുകാരുടെ സംഘടനയുടെ തലപ്പത്ത് ബീഡി വലിക്കുകയോ, തെറുക്കുകയോ ചെയ്യാത്ത എത്ര സഖാക്കന്മാര്‍ വരാറുണ്ട്. ഇത്തരം സ്ഥാനങ്ങളില്‍ വരണമെങ്കില്‍ കഴിവ് വേണം, മിസ്റ്റര്‍...
ഷെറിയെയും അച്ചനെയും ഇഷ്ടമല്ലെങ്കില്‍, നിങ്ങളുടെ ഒക്കെ ഭാര്യമാരെ കൊണ്ട് വന്നു പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആക്കിക്കോ. ആര് വിരോധിച്ചു.
അസൂയക്ക് മരുന്ന് കണ്ടു പിടിച്ചാല്‍ ഉടന്‍ നിങ്ങളെ ഒക്കെ ചികിറ്സിക്കുന്നതായിരിക്കും. തല്‍ക്കാലം അച്ചന്മാരെ കുറ്റം പറഞ്ഞു ശാപം വാങ്ങി തലയില്‍ വച്ചോ. നിങ്ങളെയൊക്കെ കര്‍ത്താവ് രക്ഷിക്കട്ടെ!
ആമേന്‍.