NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 25 February 2012

യു.കെ.കെ.സി.വൈ.എല്‍ . പഠന കളരി


മദ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുന്നു എന്നിരിക്കട്ടെ. മദ്യം മനുഷ്യനെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണെന്നും സര്‍വ്വ രോഗങ്ങള്‍ക്കും കാരണം മദ്യമാണെന്നും അവിടെ ചര്‍ച്ച നയിക്കുന്നവര്‍ ഉന്നയിക്കും. കേട്ടിരിക്കുന്നവര്‍ മറു ചോദ്യം ചോദിച്ചു എന്ന് വരാം. അത് ഇതാണ്; പുരുഷന്മാര്‍ക്ക്‌ ദിവസം നാല് യൂണിറ്റും (നൂറു മില്ലി) സ്ത്രീകള്‍ക്ക് മൂന്ന് യൂണിറ്റും (എഴുപത്തിയഞ്ച് മില്ലി) മദ്യം അനുവദനീയമാണ്. ഇത് ഓരോ മദ്യക്കുപ്പിയുടെ ലേബലിലും വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ മിതമായ മദ്യപാനം ആരോഗ്യപരമായ ജീവിതാവസ്ഥകള്‍ക്ക് പ്രതികൂലമല്ലെന്ന കണ്ടെത്തലുകളല്ലേ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍?

മദ്യപാനം പ്രോല്‍സാഹിപ്പിക്കാനല്ല ഇതെഴുതിയത്. ക്നാനായ സമുദായവും ചരിത്രവും സംബന്ധിച്ച് യു.കെ.കെ.സി.വൈ.എല്‍ . അംഗങ്ങള്‍ക്ക്‌ സംഘടിപ്പിച്ച പഠന കളരി കേള്‍ക്കാന്‍ ഇടയായി. യു.കെ.യില്‍ ഇന്ന് ജീവിക്കുന്ന ക്നാനായ യുവജനങ്ങള്‍ക്ക്‌ ദഹിക്കുന്ന വിവരണങ്ങളാണോ ഈ പഠന കളരികള്‍ നല്‍കുന്നത്? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ചരിത്രം. തെളിവുകളുടെ അഭാവം. കെട്ടിച്ചമച്ചതെന്ന കിംവദന്തി. ഇത്രയും പ്രതികൂല സാഹചര്യങ്ങളുള്ളപ്പോള്‍ ഈ ചരിത്രം അടുത്ത തലമുറയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പണിയല്ലേ?

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ജനിച്ച നമ്മുടെ തലമുറയേക്കാള്‍ എത്രയോ മുന്നിലാണ് ഇന്നത്തെ തലമുറ? ചരിത്രവും ഭൂമിശാസ്ത്രവും വിവര സാങ്കേതിക വിദ്യയും കലയും എല്ലാം വിരല്‍തുമ്പില്‍ അമ്മാനമാടുന്ന പുതു തലമുറയോട് പഴമ്പുരാണം വിളമ്പുന്നതില്‍ കഴമ്പുണ്ടോ? ഇവിടെ നമ്മള്‍ സ്വീകരിക്കേണ്ട നയം എന്താണ്? ഇത്തരം സമയം കൊല്ലി ഏര്‍പ്പാടുകളില്‍ നിന്നും മാറി, വര്‍ത്തമാന കാലത്തിന് അനുയോജ്യമായ രീതിയില്‍ സാധ്യമായ ബോധവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കുന്നതാവില്ലേ ഉചിതം?

ചരിത്രം; അതെന്തുമാകട്ടെ. ഏഴ് ഇല്ലമോ, എഴുപത്തിരണ്ട് കുടുംബമോ, മൂന്ന് പായ്ക്കപ്പലോ, ക്നായി തോമയോ, ഉറഹാ മാര്‍ യൌസേഫോ, എഴുപത്തി രണ്ടു പദവികളോ, കൊടുങ്ങല്ലൂരോ, കടുത്തുരുത്തിയോ.... ഇന്നത്തെ തലമുറയ്ക്ക് നാം നല്‍കേണ്ട സന്ദേശം എന്താണ്? അത് വംശ ശുദ്ധി സംബന്ധിച്ചതാണ്. നിന്റെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ലോകത്തെവിടെയായാലും നീ ഒരു വംശമാണ്. സ്വവംശ വിവാഹം എന്നത് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയല്ല. ലോകത്ത്‌ അനേകം ജാതി മത വിഭാഗങ്ങള്‍ നില നില്‍ക്കുന്നത്‌ വംശീയമായി തന്നെയാണ്. പിന്നെ ക്നാനായക്കാരന്‍ മാത്രം എന്തിനു വിമര്‍ശിക്കപ്പെടണം? ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നമുക്ക്‌ നമ്മുടെ എന്ടോഗമിയെക്കുറിച് വരും തലമുറയ്ക്ക് അവബോധം നല്‍കരുതോ?

ക്ലാസുകള്‍ നയിക്കുന്നവരുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനല്ല; മറിച്ച്, അത് ശ്രവിക്കുന്നവരുടെ മനോഗതം എന്താവും എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയൊരു കുറിപ്പ്‌ ഉണ്ടായത്‌. ജനറേഷന്‍ ഗ്യാപ്പ് എന്നതിനേക്കാള്‍ വലിയ ഒരു ഗ്യാപ്പ്‌ ആണല്ലോ യു.കെ.യില്‍ നമ്മളും നമ്മുടെ മക്കളും തമ്മില്‍ . അവരെ ബോധവല്‍ക്കരിക്കണമെങ്കില്‍ പുതിയ സംവിധാനങ്ങളുടെ സഹായം നമ്മള്‍ തേടേണ്ടതുണ്ട്. അല്ലെന്നു വരികില്‍ നമുക്ക്‌ അഗ്രാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളില്‍ തട്ടി വീഴുവാനുള്ള സാധ്യതയുമുണ്ട്.

14 comments:

  1. അലക്സ്‌26 February 2012 at 00:17

    Sabu Jose has raised a very pertinent and relevant issue which, I am afraid, most of our leaders (including the clergy) will only laugh away. That does not make the issue less important of less relevant.

    It is only recently I came across the names of our Gotras. Names like Balkoth, Koja, Kujalik. Funny, exotic names!

    Will someone tell me if there is any credibility behind our serving these names to our youth? Are these names taken from any reliable document? If these are names we found in some book (for example, Chazhikadan book written 1940s) then, what was the author’s source? History is not fiction any more. Our old minds could swallow anything we were told because that was the way we were brought up. “First Obey” And we learn to obey till we breathe our last! Please don’t expect that stupidity from our British educated posterity. They will certainly ask unpleasant questions.

    Once they grow up, they will apply their “reason” and then tell us, “You idiots, you and your fiction; get lost!”

    We should note the change that has happened to our environment. Knanaya leaders, you simply cannot afford to ignore it.

    ReplyDelete
  2. Sabu has brought up a relevant suggestion regarding the topis discussed in youth gathering and forums. I was lucky enough to witness one of those groups which sadly portrayed alcohol as a part of kna community's traditional upbringing and quite frankly at one point the facilicator was patronising other communities as such.

    These groups discuss the same old story all the time regarding history, use of alcohol and endogamy. Sabu's comment makes me thinks that we need to move on!

    ReplyDelete
  3. Use of alcohol apart from addiction brings all the sins along with it(thoughts and deeds).Endogomy is irrelevant to Christian faith. A non-endogamus Catholic church should replace our kottayam diocese. Teach our youngsters proper christian and catholic values. Once they develop into good human beings our community will prosper in virtue. If you say about this vamasasudhi and licker tradition to a youngster, you are giving a wrong message.I can see in most of our cultural programme one "ale maykkana kuppi dance".(Ayikkotte) Its my opinion from my my full consciousness some may not agree.That doesn't matter.Those who have eyes see the truth and decide.

    ReplyDelete
  4. നോണ്‍ എന്ടോഗമസ് ചര്‍ച്ച് കേരളത്തില്‍ വേറെങ്ങും ഇല്ലേ? എന്ടോഗാമി നൂറു കൊല്ലം പിന്നിട്ട കോട്ടയം രൂപത തന്നെ നോണ്‍ എന്ടോഗമസ് ആകണമെന്ന നിര്‍ബന്ധം എന്തുകൊണ്ടാണ് നിങ്ങള്‍ ഉന്നയിച്ചത്?

    ReplyDelete
  5. ST.Paul says it is irrelevant to think about your roots in ancestors. True Christians roots are in Christ. Or you have to be born again in spirit of Christ. Roots of our diocese is also Christ not Knai thoma with all the respect to the forefather. Its the duty of a christian to be evangelical in life . How can you proclaim the good news and join one in our church when our church is disabled by this evil endogomy(Flesh,worldly). Practice what you preach. Faith without action is death.I believe Kottayam diocese as a non-endogomous church will be more evangelical,more productive(finding suitable partner).A human who marry from outside the community can either stay in the diocese or join the partners diocese or his choice. That's what my connscious see in this matter. Hope I answer your question. People(or families) want to keep endogomy let them keep, but expelling a member of kottayam diocese who married from another diocese (who want to remain kottayam diocese) for that reason is wrong in my view.

    ReplyDelete
  6. രണ്ടായിരം കൊല്ലം മുമ്പ്‌ പോലോസ്‌ അപ്പസ്തോലന്‍ അങ്ങനെ പറഞ്ഞെങ്കില്‍ എന്ത് കൊണ്ട് ഇത്രയധികം റീത്തുകളും സമുദായങ്ങളും ക്രിസ്തീയമായി തന്നെ പലതായി ഇന്നും നിലകൊള്ളുന്നു? അനേകം വരുന്ന ക്രിസ്ത്യന്‍ സഭകളുടെയും സമുദായങ്ങളുടെയും ഏകോപനം സാധ്യമല്ലെന്നിരിക്കെ കോട്ടയം രൂപത മാത്രം നോണ്‍ എന്ടോഗമസ് ആകേണ്ട ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു.

    ലോകത്തുള്ള എല്ലാ ക്രിസ്തീയ കൂട്ടായ്മകളും ഒരു കുടയ്ക്ക് കീഴില്‍ ആദ്യം അണി നിരക്കട്ടെ; അപ്പോള്‍ മാത്രം കോട്ടയം രൂപത നോണ്‍ എന്ടോഗമസ് എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.

    ReplyDelete
  7. vakhukal kandikkane thangalkaavukayullu. Ashayathe kandikkan thangalkavilla suhruthe. When you look at the christian churches you can see 99.99% are non-endogomous, because to keep the freedom of Evangelisation. Non-endogomous churches are disabled in that aspect. Sahajeevikalodu oru samabhavana vende? Kottayam roopathayile thangalude abhiprayathil ninnu verittu chinthikkunna bahubhooripaksham varunna sahodarisahodaranmarude edayil pettavananu njanum. Njangalude chinthayil thangal edapedenda. Hope that is clear.

    ReplyDelete
    Replies
    1. Dear friend, please note that this is a discussion forum and everyone has a right to express his/her views. Avoid statements like "ഞങ്ങളുടെ ചിന്തയില്‍ താങ്കള്‍ ഇടപെടേണ്ട."

      If you don't want to hear the views of people with a different opinion, please don't take part in discussions here.

      Hope that is clear!

      Administrator, British Kna.

      Delete
    2. Comment based by Sabu Jose Lokathilulla.....Appol Mathram kottayam roopatha non-endogamus akanam enna ashayathe patti chinthichal mathi enna abhiprayathinulla marupadiyanu ezhuthiyathu. onnukoody clear ayi ezhutham, njan enthu chinthikkanam ezhuthenam ennu njananu theerumanikkunnathu. athil ourthanum edapaedanda ennanu njan uddessichathu. Thangalkku venamengil ente comment thangalude bolog-l edathirikkam.I dont care about it.

      Delete
  8. സഹജീവികളോട് സഹാഭാവന നല്ല ആശയം. പക്ഷെ അത് ഭാവനയില്‍ മാത്രമേ ഉള്ളു. കുരവിലങ്ങാട്ടും പാലായിലും ശവം മറവു ചൈയ്യുന്നതിന്റെ പേരില്‍ ഉണ്ടായ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ടോ? ഇന്നു വരെ പുലയ സമുദായത്തിലെ ആരെ എങ്കിലും പള്ളികളില്‍ ഉയര്‍ത്തിയതായി കേട്ടിട്ടുണ്ടോ? അവരെ വിളിക്കുന്നത്‌ അവശ ക്രിസ്തവര്‍ എന്നാണ്. എന്തെ അവര്‍ സ്വീകരിക്കുന്നത് ക്രിസ്തുവിനെ അല്ലെ. അവരും കേള്‍ക്കുന്നത് ദൈവവചനമല്ലെ
    ദൈവ ദാസന്‍ കുഞ്ഞച്ചന്റെ ചാത്തം നടത്തിയത് അവരായിരുന്നു. ദൈവ ദാസനക്കിയപ്പോള്‍ പാവം അവശ ക്രിസ്തവര്‍ ഔട്ട്‌. കുഞ്ഞച്ചന്മാര്‍ ഭരണം പിടിച്ചു. രാമപുരം നിവാസികളോട് ചോദിക്ക്. ഇന്നുവരെ വടക്കും ഭാഗക്കാരുടെ ഇടയില്‍ തുല്യ നീതി നടത്തിയിട്ടുണ്ടോ? സ്കൂള്‍ ജോലിക്ക് ആര്‍ക്കാണ് മുന്‍‌തൂക്കം. സത്യങ്ങളുടെ നേരെ കന്നടക്കല്ലേ Mr. Anonymous.

    ReplyDelete
  9. When India got independence by law all are equal. Mindset of the people needs to be changed.Rajabharanavum jathivyavasthithiyum mari. Samskaram perumattathilum swabhavathilum anu kanendathu. Tholi nirathilo,jathi vyavasthayilo alla. Manushyathe mathikkunna manasthithi valarthan shramikku ennu etho oru mahan parnjathu eetharanathil orthupokunnu. Vadakkanbhavarude edayil eppolum pulachristhianikal ennum avasha christhavar ennum dharanayundengil athu mattendathanu,maranam.

    ReplyDelete
  10. സാങ്കേതികമായി ക്രിസ്ത്യന്‍ പള്ളികള്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും നോണ്‍ എന്ടോഗമസ് ആണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ സത്യം എത്രയോ അകലെയാണ്? താഴെ പറയുന്ന കമന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ അവശ ക്രിസ്ത്യാനി എന്ന വാക്ക്‌ ആരുണ്ടാക്കിയതാണ്? അത് പോകട്ടെ, കേരളത്തില്‍ ഏതു രൂപതയുടെ കാര്യമെടുത്താലും വിരലിലെണ്ണാവുന്ന ചുരുക്കം വിശ്വാസികള്‍ മാത്രമാണ് മറ്റ് രൂപതകളില്‍ നിന്ന് വിവാഹം കഴിക്കാറുള്ളത്.

    കോട്ടയം രൂപതാംഗങ്ങളില്‍ ചിലര്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്; ഇന്നും ചെയ്യുന്നുണ്ട്. അത് ഓരോ വിശ്വാസിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ . രൂപത അതിനെ പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കിലും അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ എതിരല്ല. ഒരു വിശ്വാസിക്ക് അത് പോരേ? എന്ടോഗമി കാത്തു സൂക്ഷിക്കുന്നവരെ അവര്‍ നാമമാത്രമായാലും അതിനു അനുവദിക്കുന്നതില്‍ എന്താണ് തെറ്റ്? എന്ടോഗമി കാത്തു സൂക്ഷിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്ന് എല്ലാ വിശ്വാസികളും കരുതുന്ന ഒരു കാലം വന്നാല്‍ ഇത് തന്നെ നിന്നുകൊള്ളും.

    അല്ലാതെ ഒരു പൈതൃകം അത് എത്ര പ്രാചീനമോ അര്‍ത്ഥ ശൂന്യമോ ആയാലും അതിനെ പൊളിച്ചടുക്കുക എന്നതായിരിക്കരുത് മറ്റൊരു ക്രിസ്ത്യാനിയുടെ പണി.

    ReplyDelete
  11. Ayikkotte K-to.Sathyam sathyamayi paranjappol athu brahmasthramyi. Athettu palyavantem adiverilaki,Bodham nassichu. Ashyathe ethirkkan kashiyathavar vakkukal kandikkan nokkunnu. Paranjathu pinneym parayunnnathil kashampillalo. Thalkaalm paappan pani nirthi panikkupokunnu. bye.

    ReplyDelete