പ്രിയ സഹോദരരെ,
2011 October 13-നാണ് ബ്രിട്ടീഷ് ക്നാ എന്ന ഗ്രൂപ്പ് ബ്ലോഗ് ജനിക്കുന്നത്. “A Group Blog Called British Kna” എന്നതായിരുനുന്നു പ്രഥമ പോസ്റ്റ്.
4 മാസങ്ങള്‍ കൊണ്ട്, ഈ ബ്ലോഗിന്റെ Hit Counter ഇന്ന് 25,000-ല്‍ എത്തിനില്‍ക്കുകയാണ്. വെബ്സൈറ്റ്കള്‍ക്ക് പോലും അസൂയ ഉണ്ടാക്കുന്നതാണ് ബ്രിട്ടീഷ് ക്നായുടെ ജനപ്രീതിയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഈ കണക്ക്. ബ്രിട്ടീഷ് ക്നാ സമുദായവിരുദ്ധരുടെ വേദിയാണ് എന്ന കുബുദ്ധികളുടെ കുപ്രചാരണത്തിന് ഒരു ഫലവും ഉണ്ടായില്ല. ക്നാനയമാക്കള്‍ ഇത്തരം ഒരു വേദിയുടെ പ്രസക്തിയും ആവശ്യവും തിരിച്ചറിഞ്ഞു. ശബ്ദമില്ലാതിരുന്നവര്‍ക്ക് പുതിയതായി ലഭിച്ച ശബ്ദമാണ് ബ്രിട്ടീഷ് ക്നാ.
140-ഓളം വരുന്ന N.C. മെംബേര്‍സ് മാത്രമാണ് ക്നാനയസമുദായം എന്ന മട്ടിലായിരുന്നു U.K.K.C.A.-യുടെ പ്രവര്‍ത്തനശൈലി. അതിനൊരറുതി വരുത്തുകയെന്നത് ബ്രിട്ടീഷ് ക്നായുടെ പ്രഖ്യാപിത ലക്‌ഷ്യം തന്നെയാണ്.
പല അഭിപ്രായ വോട്ടെടുപ്പുകളിലൂടെ ജനഹിതം ഭാരവാഹികളില്‍ എത്തിക്കാന്‍ സാധിച്ചു എന്നതും അതുവഴി അവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചു എന്നതും, ഈ ബ്ലോഗിന്റെ ഒരു വലിയ നേട്ടമാണ്. അത് കൂടാതെ, ഒരിക്കല്‍ തെരഞ്ഞെടുക്കപെട്ടു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന മനോഭാവത്തിന് ഒരു വെല്ലുവിളിയാകാന്‍ ഇത് കാരണമായി. UKKCA-യുടെ തെരഞ്ഞെടുപ്പ് നടന്നെങ്കിലും, സമുദായങ്ങങ്ങളെ തെരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ യാതൊരു സംവിധാനവും നേതൃത്വത്തിനില്ലായിരിന്നു. ഫലമറിഞ്ഞു നിമിഷങ്ങള്‍ക്കുള്ളില്‍ മിക്കവാറും എല്ലാ സമുദായങ്ങങ്ങളെയും അത് ഇമെയില്‍ ചെയ്തറിയിക്കാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
സംഘടനയുടെ ഭരണഘടനയെക്കുറിച്ച് ചൂടുള്ള വാദപ്രതിവാദങ്ങള്‍ നടന്നപ്പോള്‍, ഒരിടത്തും പ്രസ്തുത ഭരണഘടനയുടെ കോപ്പി ലഭ്യമായിരുന്നില്ല. ബ്രിട്ടീഷ് കനാ അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴും അത് ബ്രിട്ടീഷ് ക്നായിലൂടെ ലഭ്യമാണ്. (യു.കെ.കെ.സി.എ. ഭരണഘടന എന്ന പോസ്റ്റ് കാണുക).
എന്താണ് ഗ്രൂപ്പ് ബ്ലോഗ്? എന്ന പോസ്റ്റില്‍ നിന്നും ഇത്തരം ഗ്രൂപ്പ് ബ്ലോഗിനെകുറിച്ചുള്ള വിശദവിവരങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് വായിച്ചറിയാവുന്നതാണ്..
ഈ ബ്ലോഗ് ഇത്രയേറെ ജനപ്രിയമാക്കാന്‍ ഞങ്ങളോട് സഹകരിച്ചവര്‍ക്കെല്ലാം നന്ദി രേഖപെടുത്താന്‍ ഈയവസരം ഉപയോഗിക്കട്ടെ.
സുശക്തമായ ഒരു ക്നാനയസംഘടനയ്ക്കായി നമുക്കേവര്‍ക്കും ഒത്തൊരുമിച്ചു പ്രയത്നിക്കാം.
നന്ദിയോടെ, സ്നേഹത്തോടെ,
Administrator,
British Knaa Group Blog
britishkna@gmail.com
ഒത്തിരി ഒത്തിരി നന്ദി.ഇതു കലകട്ടത്തിന്റെ ആവശ്യം ആയിരിന്നു...ഇതിന്റെ എല്ലാ
ReplyDeleteപ്രവരതകര്കും നന്ദി അറിയിക്കുന്നു.കൂടുതല്‍ കൂടുതല്‍ വളര്‍ന്നു ഒരു വലിയ
ആല്‍മരം ആയി വളരട്ടെ.
Excellent results, all about democracy is for the people by the people. Any democratic institution has the legal obligation to listen to it's members. Media, especially the online media is the best medium to communicate effectively, both upward and downward. Keep up the good work and let's hit the magic figure of hundred thousand in six months.
ReplyDeleteThanks Britishkna,
ReplyDeleteOur Vava, Ma. puu.. Chitti company & Wigan etc. etc. are popular among our community.
Cheers
ചിലര്‍ അങ്ങിനെയാണ്; തുടക്കത്തില്‍ ഒന്നിനെയും അന്ഗീകരിക്കുകയില്ല. ഇതുപോലെ ഉറച്ച ചുവടുകളുമായി മുന്നോട്ടു പോവുക. ഇന്ന് തിരിഞ്ഞു നില്‍ക്കുന്നവരെല്ലാം പിന്നാലെ വന്നുകൊള്ളും. UKKCA ഇത്രമാത്രം അധപധിച്ചു പോയത് ഇത് പോലെ ഒരു ചര്‍ച്ചാവേദി ഇല്ലാതിരുന്നതുകൊണ്ടാണ്.
ReplyDeleteപുതിയ നേതാക്കളെ, സൂക്ഷിക്കുക! നിങ്ങളുടെ മേല്‍ ഒരു പാട് കണ്ണുകളുണ്ട്