NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 7 February 2012

ഭരണഘടനയെ കുറിച്ച് തന്നെ.

ഭരണഘടന എന്ന സങ്കല്പത്തിന്റെ പിന്നിലുള്ളത് മനുഷ്യര്‍ വിഭിന്ന അഭിപ്രായക്കാരാണ് എന്ന തിരിച്ചറിവാണ്.  അമ്മയെ തല്ലിയാലും കാണും രണ്ടു പക്ഷം എന്ന് പറയുന്നത് പോലെ ഏതു പ്രശ്നത്തിലും വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവുക സാദാരണവും സ്വാഭാവികവുമാണ്.  ആ നിലയ്ക്ക് എല്ലാവരും ചേര്‍ന്ന് കാര്യങ്ങളുടെ നടത്തിപ്പിന് ഒരു ക്രമം ഉണ്ടാക്കാനാണ് ഭരണഘടനയില്‍ നിയമാവലികള്‍ എഴുതി ഉണ്ടാക്കുന്നത്‌.  ഒരു ഭരണഘടനയും അവസാനവാക്കല്ല.  എല്ലാ നിയമങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്; സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് നിയമം മാറ്റേണ്ടി വരും.  ഇരുന്നൂറു വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന കെട്ടിടനിയമങ്ങളല്ല ഇന്നുള്ളത്.  കാരണം, ആ കാലയളവിനുള്ളില്‍ സാഹചര്യം കാര്യമായി മാറി എന്നത് തന്നെ.

പലപ്പോഴും ഭരണഘടനയില്‍ എന്തെങ്കിലും ഭേദഗതികള്‍ വരുത്തണമെങ്കില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പോര, മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എന്ന് അനുശാസിക്കുന്നത്, തോന്നുമ്പോള്‍ തോന്നുമ്പോള്‍ നിയമങ്ങള്‍ അനാവശ്യമായി മാറ്റാതിരിക്കാനാണ്.

ഇത്രയും ആമുഖമായി പറഞ്ഞത്, ബ്രിട്ടീഷ്‌ ക്നായിലൂടെ മുമ്പ് പലതവണ ചൂണ്ടികാണിച്ചിട്ടുള്ള ഒരു കാര്യം വീണ്ടും ഉന്നയിക്കാനായാണ്.  UKKCA എന്ന നമ്മളുടെ പ്രിയസംഘടനയ്ക്ക് തൃപ്തികരമായ ഒരു ഭരണഘടന ഇന്ന് ഇല്ല.  പത്തു വര്ഷം മുമ്പുണ്ടാക്കിയ ബൈലോ പലവട്ടം മാറ്റിയെങ്കിലും, ഇന്ന് അത് അപര്യാപ്തമാണ്.  ഇന്ന് സംഘടനയിലുണ്ടായികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഭരണഘടനാപ്രതിസന്ധികളാണ്.

രണ്ടുദാഹരണങ്ങള്‍ മാത്രം ചൂണ്ടികാണിക്കട്ടെ.

വിഗന്‍ യുനിറ്റിന്റെ പ്രശ്നം.  ഭരണഘടനയില്‍ പുതിയ യുണിറ്റ്‌ ഉണ്ടാക്കുന്നതിന്റെ മാനദന്ധങ്ങള്‍ വ്യക്തമായിരുന്നെങ്കില്‍ UKKCA-യെ മൊത്തം പിടിച്ചു കുലുക്കിയ ഈ പ്രശ്നം ഉണ്ടാവുകയെ ഇല്ലായിരുന്നു. ചിലരുടെ അഹന്ത ഈ തീയില്‍ എണ്ണ ഒഴിച്ച് വഷളാക്കി എന്ന കാര്യം മറക്കുന്നില്ല.  പക്ഷെ മുഖ്യമായും ഇതൊരു ഭരണഘടനാപ്രതിസന്ധി തന്നെയായിരുന്നു.

ഇത് പരിഹരിക്കാന്‍ തുടക്കത്തില്‍ മുന്‍കൈ എടുക്കാന്‍ വിസ്സമ്മതിച്ച സജിയച്ചന്‍ പിന്നീട് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും, അടുത്തപടിയായി, തിരുമേനിയ്ക്ക് പ്രശ്നം വിട്ടു കൊടുക്കുകയുമാണ് ചെയ്തത്.  ഇത്തരം കാര്യങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെടുമ്പോള്‍, അവര്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവില്ലേ?  ലണ്ടനിലെ മണ്ടന്മാരോട് തിരുമേനിമാര്‍ക്ക് തോന്നുന്ന അവഞ്ഞ ഊഹിക്കുക.

അതോ, ഇനി, ആരും അറിയാതെ ബൈലോ തിരുത്തി, തിരുമെനിമാരാണ് പുതിയ യുനിറ്റുകള്‍ തീരുമാനിക്കുന്നതെന്ന് ആക്കിയിട്ടുണ്ടോ? 

ഇക്കാര്യത്തില്‍, വേണ്ട നിയമനിര്‍മാണം നടത്തുന്നത് പുതിയ ഭാരവാഹികളുടെ ഒരു അടിയന്തിര നടപടിയായിരിക്കണം.  പക്ഷെ, നിര്‍ഭാഗ്യവശാല്‍, അവര്‍ പുതിയ ഔദ്യോഗിക പദവിയില്‍ പിതാവിന്റെ കൈ മുത്താമല്ലോ എന്ന ആവേശത്തിലാണ്.  അതിനായി അവര്‍ ഒരു സ്പെഷ്യല്‍ നാഷണല്‍ കൌന്സില്‍ മീറ്റിംഗ് തന്നെ വിളിച്ചു കൂട്ടിയിരിക്കുന്നു എന്നറിയുന്നു.  ബാക്കി പ്രശങ്ങള്‍ എല്ലാം പരിഹരിച്ച മട്ടുണ്ട്.

മറ്റൊരു ഭരണഘടനാപ്രതിസന്ധി. 

ഒരു പരാതിയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ Manchesterല്‍ 148 കുടുംബങ്ങളേ ഉള്ളു എന്ന് വ്യക്തമായപ്പോള്‍, അവിടെ നിന്ന് 3 N.C. Members മാത്രമേ പാടുള്ളൂ എന്ന് പഴയ Executive Committee തീരുമാനിക്കുകയും തീരുമാനം യുനിട്ടിനെ അറിയിക്കുകയും ചെയ്തു.  എന്ത് ഫലം, അച്ചന്മാര്‍ക്ക് അതിഷ്ടപെട്ടില്ല!  സ്ഥാനാര്‍ഥികളോ, മറ്റാരെങ്കിലുമോ അതിനെ ചോദ്യം ചെയ്തുമില്ല.  അന്വേഷിച്ചപ്പോള്‍ ലഭിച്ച വിശദീകരണം National Council നാല് പേരെ വോട്ടു ചെയ്യിക്കാനുള്ള തീരുമാനം അംഗീകരിച്ചു എന്നാണ്. 

UKKCA ഒരു Registered Charity Organization ആണ്.  പരാജയപ്പെട്ട ഏതെങ്കിലും ഒരു സ്ഥാനാര്‍തിയുടെ തലയില്‍ ആളുതാമസം ഉണ്ടായിരുന്നെങ്കില്‍ (അതില്ലാതത്തിനു നമുക്ക് ദൈവത്തോട് നന്ദി പറയാം!) ഈ തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും, അതുകൊണ്ട് തന്നെ ഫലം അസാധുവാണെന്നും പറഞ്ഞു ഒരു കേസ്‌ കൊടുത്തിരുന്നെങ്കില്‍ UKKCA യുടെ ഗതി എന്താകുമായിരുന്നു?  ആര് സമാധാനം പറയുമായിരുന്നു?  ഇനിയും അത് സംഭവിച്ചു കൂടെന്നില്ല.  ഭരണഘടനയില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഒരു National Council-നും, ഒരു വൈദികനും, ഒരു തിരുമേനിയ്ക്കും ഈ നാട്ടിലെങ്കിലും അനുവാദമില്ലെന്ന് കുറെ വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ചിലര്‍ക്കെങ്കിലും അറിയാം.

പുതിയ ഭാരവാഹികള്‍ക്കും ഉപദേശികള്‍ക്കും സര്‍വേശ്വരന്‍ സല്‍ബുദ്ധി നല്‍കട്ടെ!


അലക്സ്‌ കണിയാംപറമ്പില്‍

3 comments:

  1. well done.you are corect,bharanakadana enthina verutha kanan ellarum viddikal.

    ReplyDelete
  2. coming soon PRASNAM NOTTAKKAN

    ReplyDelete
  3. വളര നല്ല ആശയം.. എത്ര ആയാലും ആനയ്ക് ആറാട്ട്നന്നാകണം എന്നാ ആഗ്രഹം ഉണ്ടോ...നതക്കന്മാര്‍ക്ക് അവരുട കസര മതി
    ഇനി വരുന്ന നാളുകള്‍ അവരുടതാണ് കാരണം അവര്‍ സീകരണം ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നു....എല്ലാരും ഉടുപ്പ്ത്യ്യ്ച്ചുകഴിഞ്ഞു
    ക്നയക്കാര്‍ തിരിച്ചറിയുക ദയവായി ഭരണകടന എന്താന്നന്ന് നേതാക്കന്മാര്‍
    പടിക്കുക്ക .പണ്ടൊക്ക നമ്മുട നാട്ടില്‍ കല്ല്‌കൊത്താന്‍ഉണ്ടോ യന്നു ചോടിച്ചുവര
    ആള് ഉണ്ടായിരുന്നു അതുപോലെ ആണ്ഈപ്പം പുതിയ യൂനിറ്റ് വണോ വണോ...എന്ന്ചോദിച്ചു തിരുമ്നി വരുന്നു. നേതാക്കന്മാര്‍ക്ക്സീകരണം
    കൊടുക്കാന്‍ എല്ലാരും ഒരുങ്ങുക അതാണ്അവര്‍ആഗ്രഹിക്കുന്നത്.മറ്റുയൂണിറ്റുകള്‍ എങ്ങനാ ഉണ്ടായതു????തിരുമേനിയുട കയ്യിവയ്പ്പു
    വഴി ആണോ...ഇപ്പം ഭരണകടന ഒന്നും നോക്കുന്നില്ല കാര്യങ്ങള്‍ നടക്കട്ട??

    ReplyDelete