NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 5 February 2012

UKKCA യുടെ പുതിയ സെക്രട്ടറി മാധ്യമങ്ങള്ക്കെതിരെ ആഞ്ഞടിക്കുന്നു.


ഇന്നലെ Stoke On Trent-ല്‍ വച്ച് നടന്ന സ്വീകരണത്തില്‍ പറഞ്ഞ മറുപടി പ്രസംഗത്തില്‍ പുതിയതായി ചാര്‍ജെടുത്ത സെക്രട്ടറി (Mathukutty John Anakuthickal) യു.കെയിലെ മലയാളി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. 

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞതനുസരിച്ച്, യു.കെ.യിലെ ക്നാനായ സമുദായത്തിന്റെ ശത്രു മാധ്യമങ്ങളാണ്  (Manchester-ല്‍ മെംബേര്‍സ് ലിസ്റ്റില്‍ തിരിമറി നടത്തിയത് മാധ്യമാങ്ങളാണല്ലോ!).  അതുകൊണ്ട് ഇനിമേലില്‍, സമുദായത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൂടി മാത്രമായിരിക്കും ലഭ്യമാവുക.  ഓണ്‍ലൈന്‍ മാധ്യമങ്ങളും ബ്ലോഗുകളും മര്യാദ്യക്ക് നിന്നില്ലെങ്കില്‍ അവരെ കൊമ്പ് കുത്തിക്കും എന്നൊന്നും അദ്ദേഹം പറഞ്ഞില്ല.  പക്ഷെ അതിര് കടക്കുന്നവര്‍ക്ക് Warning നല്‍കുന്നതാണെന്ന് സംശയത്തിനിടം കൊടുക്കാത്ത ഭാഷയില്‍ അദ്ദേഹം പ്രസ്താവിച്ചു.

പ്രിയപ്പെട്ട മാത്തുകുട്ടി, Press Information Bureau-യും, Government Gazette-കളും, ആകാശവാണിയും ദൂരദര്‍ശനും ഒക്കെയുള്ള നമ്മുടെ സ്വന്തം രാജ്യത്തു എത്ര ചാനലുകളും പത്രങ്ങളും യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുപോകുന്നു.  അവരെ ഒന്നും ഒതുക്കുമെന്ന് ഡോ. മന്മോഹന്‍ സിംഗ് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.  അങ്ങേരെക്കാള്‍ ഒക്കെ വലിയ പുള്ളിയാണോ താങ്കള്‍?

കഷ്ടം, കഷ്ടം!

തല്‍ക്കാലം പൊന്നനുജന്‍ Swearing-in Ceremony-യുടെ ഒരു വാര്‍ത്തയും, നിങ്ങളുടെ ഒരു നയ  ( അങ്ങിനെ ഒന്നുണ്ടെങ്കില്‍ ) പ്രഖ്യാപനവും UKKCA Website-ല്‍ പോസ്റ്റ്‌ ചെയ്യുക.  ഇന്ദിരാ ഗാന്ധി നോക്കിയിട്ടും മാധ്യമങ്ങളെ ഒതുക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം മറക്കേണ്ട.

എന്നും രാത്രി കിടക്കുന്നതിനു മുമ്പ് “എളിമയെന്ന പരമപുണ്യം” തരാനായി കന്യകാമാതാവിനോട് നിത്യം പ്രാര്‍ഥിക്കുക.


15 comments:

  1. Leave him alone. Let him do his job. They have only taken the hand over yesterday. Ente uzhavoor karan ano stoke on ternt la agent????

    ReplyDelete
  2. കുഞ്ഞുകുരിവിള5 February 2012 at 23:58

    അങ്ങനെയങ്ങ് പറഞ്ഞു കൊട് ചേട്ടാ, ഈ പുല്ലന്മാര്ക്ക് അല്പം വിവരം ഉണ്ടാകട്ടെ. വെബ്സൈറ്റ് ആണ്, ബ്ലോഗാണ്, കുന്തമാണ് കൊടച്ചക്രമാണ് എന്നൊക്കെ പറഞ്ഞു ഓരോ എന്തെരവന്മാര്‍ എറങ്ങിക്കോളും ഏറണംകെട്ടവര്‍!

    അല്ല, നമ്മള്‍ ഒക്കെ തന്നെയാ ഈ ചെകുത്താന്മാരെ പണ്ട് ചുമന്നോണ്ട് നടന്നത്. എന്നിട്ട് ചിലവന്മാര്ക്ക് ഇപ്പോഴും മതിയായില്ലെന്നു തോന്നുന്നു.

    ഏതായാലും ഞാന്‍ ഒരു തീരുമാനം എടുത്തു – മേലില്‍ UKKCA Website അല്ലാതെ വേറെ ഒരു കുന്തവും ഞാന്‍ നോക്കുകയില്ല. പക്ഷെ, എന്നും രാവിലെയും വൈകുന്നേരവും എന്തെങ്കിലും പുതിയത് എഴുതിയിട്ടേക്കണം. ഇല്ലെങ്കില്‍ എന്റെ വിധം മാറും കേട്ടോ.

    ReplyDelete
  3. ഉപദേശി6 February 2012 at 13:20

    "വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക; വായ്ക്കു വാതിലും പൂട്ടും നിര്മ്മിക്കുക. നിനക്ക് വേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്ന് വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ട് തെറ്റ് ചെയ്യാതിരിക്കുക."

    പ്രഭാഷകന്‍ 28:25-26

    ReplyDelete
  4. Since the beginning, for the UKKCA Central Executives, Knanaya Community meant the idiots called N.C. Members and Unit Presidents/Secretaries. UKKCA's communications were always limited to these comedians. And these guys never forwarded the communications to the Unit Members.

    It is only because of these online publications (I do agree their standard is very low) we get some information, often false and exaggerated. If you want to fight the online publications, you have to become better and more efficient than them. Flexing your muscles is in vain.

    Dear Secretary, that is the challenge for you. Let the coming months prove if you are better and more efficient than these substandard online publications and blogs.

    I am not the only one waiting to see your performance. Wish you all the best.

    A Knanaya Well Wisher

    ReplyDelete
  5. എന്റെ മാത്തുക്കുട്ടി
    ഈ പത്രക്കാര്‍ മറിച്ചും തിരിച്ചും എഴുതും അത് അവരുടെ വയറ്റിപ്പഴുപ്പാ. അത് ഓര്‍ത്തു നീ വിഷമിക്കേണ്ട. മത്തായി ചേട്ടന് സംശയം. നീയും വല്ല ബ്ലോഗ്‌ തുടങ്ങുമോ? മത്തായിക്ക് പണിയാകും. വീട്ടുകാരി രാത്രി പണിക്കു പോകുമ്പോള്‍ വേറെ തറപ്പണി ക്ക് പോകാതെ ബ്ലോഗില്‍ കയറി ആര്‍ക്കിട്ടെങ്കിലും പണി കൊടുത്താല്‍ മത്തായി ക്ക് ആശ്വാസം ആകും. ഇനി ഈ എഴുത്തും പാപമാണോ? പണ്ട് പഠിച്ച മാരക പാപത്തിലും ലെകു പാപത്തിലും ഇതൊന്നും ഞാന്‍ പഠിച്ചിട്ടില്ല. സഭ പുതുക്കിയ സിലബസില്‍ ഇതു ഉണ്ടോ? മലബാറില്‍ ഞാന്‍ കേട്ടിട്ടില്ല. കോട്ടയം ഭാഗത്ത്‌ ഉണ്ടോ മാത്തുക്കുട്ടി? ഉണ്ടെങ്കില്‍ വിവരം നീ പറയണം. ഇനി കുമ്പസരിക്കുമ്പോള്‍ പട്ടികയില്‍ ചേര്‍ക്കാമല്ലോ.

    മീശ ഇല്ലാത്ത നിന്റെ മുഖം കാണുന്നത് മത്തായി ക്ക് സന്തോഷമാണ്. അരൂപി നിനക്കാണോ കൂടുതല്‍ ഉപദേശിമാരെക്കാളും? അതോ ഈയുള്ളവന്‍ രണ്ടു അടിച്ചിട്ട് നോക്കിയിട്ടാണോ? ഒക്കെ നേരെ ആക്കിയിട്ടു വേണം നീ ഞങ്ങളുടെ നാട്ടില്‍ വരാന്‍. കേട്ടോ.
    മത്തായി ചേട്ടന്‍ വല്ലതും പറയും. നീ കാര്യമാക്കണ്ട. കേട്ടോ
    മത്തായി ചേട്ടന്‍.

    ReplyDelete
    Replies
    1. ഉലഹന്നാന്‍ മാപ്പിള6 February 2012 at 15:55

      മത്തായി ആളു കൊള്ളാല്ലോ. മലബാര്കാ രനായിട്ടാണോ പാവം സജിയച്ചനോട്ടു ഇടയ്ക്കിടയ്ക്ക് തട്ട് കൊടുക്കുന്നത്? ഒന്നുമില്ലെന്കിലും ഒരു നാട്ടുസ്നേഹം എങ്കിലും വേണ്ടേ സഹോദരാ?

      ഏതായാലും മത്തായിയുടെ ഭായാശങ്കകള്‍ അസ്ഥാനത്താണ്. UKKCA ബ്ലോഗ്‌ തുടങ്ങിയാല്തതന്നെ അത് ഏതു മത്തായിക്കും ചുമ്മാകേറി എഴുതാവുന്ന തരത്തിലായിരിക്കില്ല. ഞങ്ങള്‍ അത് ഭംഗിയായി moderate ചെയ്യും. ബ്ലോഗിലെഴുതാനുള്ള മിനിമം യോഗ്യത N.C. Member എങ്കിലും ആയിരിക്കും. പ്രധാനപെട്ട അഭിപ്രായങ്ങള്‍ പറയുന്നത് Executives നു മാത്രം അവകാശപെട്ടതായിരിക്കും.

      പിന്നെ കമന്റ്‌. സാദാ ക്നാകുഞ്ഞുങ്ങള്‍ കമന്റാന്‍ പാടില്ല. നിര്‍ബന്ധമാണെങ്കില്‍, നേരത്തെ എഴുതി, Spiritual Advisor-ന്റെ Clearance വാങ്ങണം. Spiritual Advisor നു തീരുമാനം എടുക്കാന്‍ പ്രശ്നമുള്ള കേസാനെങ്കില്‍ അരമനയില്‍ നിന്നായിരിക്കും തീരുമാനം. വിഗന്‍ യുണിറ്റ്‌ പോലുള്ള വന്‍ പ്രശ്നങ്ങളാണെങ്കില്‍ തീരുമാനം ആലഞ്ചേരി പിതാവായിരിക്കും എടുക്കുന്നത്. എത്ര N.C. Member മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കണം എന്ന വിഷയത്തെക്കുറിച്ചാണ് കമെന്റ്റ്‌ എങ്കില്‍, അനുവാദം വാങ്ങേണ്ടത് സാക്ഷാല്‍ പരിശുദ്ധ പിതാവില്‍ നിന്നായിരിക്കും. കമെന്റിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ പ. പിതാവിന് മലയാളം പഠിക്കെണ്ടാതായി വന്നാല്‍, ബഹു. കൊല്ലാപറമ്പില്‍ അച്ചനെ വത്തിക്കാനിലേയ്ക്ക് അയക്കും. (വെറും അച്ചനായ അര്ണോ്സ്പാതിരിക്ക് മലയാളം പഠിക്കാമെങ്കില്‍ മാര്‍ പാപ്പ പുല്ലു പോലെ പഠിച്ചു മത്തായി കമെന്റിയതെന്താണെന്നു മനസ്സിലാക്കും. ഹമ്പട!) അതിനിടയില്‍ പ. പി. കര്ത്താറവില്‍ നിന്ദ്ര പ്രാപിച്ചാല്‍, അടുത്തയാളെ മലയാളം പഠിപ്പിക്കും.

      അത്രയും നാള്‍ മത്തായിയും ഞാനും ഒക്കെ ഇവിടെ ഉണ്ടാകുമോ? വിഷമിക്കാതെ മത്തായി, മാത്തുകുട്ടി അത്തരം വിവരക്കെടോന്നും കാണിക്കുകയില്ല.

      Delete
  6. നിയുക്ത സെക്രട്ടറി മാധ്യമങ്ങള്‍ക്കെതിരെ എന്ത് പറഞ്ഞുവെന്ന് വ്യക്തമല്ല. എന്തായാലും ഇവിടുത്തെ മലയാള മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകള്‍ക്ക് / വാര്‍ത്തകള്‍ക്ക് സെന്‍സറിംഗ് നല്‍കുക എന്നതല്ല സെക്രട്ടറിയുടെ ജോലി.

    യു.കെ.യില്‍ അങ്ങോളമിങ്ങോളം ഉള്ള ക്നാനായക്കാരുടെ ഭാവി സംബന്ധിച്ച് (പ്രത്യേകിച്ച് അടുത്ത തലമുറയുടെ) വ്യക്തമായ ചില നയ രൂപീകരണം; അതാണ്‌ നിങ്ങളില്‍ നിന്ന് സാധാരണക്കാരായ ക്നാനായക്കാര്‍ ആഗ്രഹിക്കുന്നത്.

    വെറുതെ മാധ്യമങ്ങളോട് മല്ലടിച്ച് കിട്ടുന്ന സമയം ദുര്‍വ്യയം ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

    ReplyDelete
  7. പ്രിയ ക്നാനായ സഹോദരി സഹോദരങ്ങളെ

    ഈ ബ്ലോഗില്‍ എഴുതുന്നത്‌ തെറ്റാണോ എന്നറിയില്ല. പക്ഷെ സമൂഹത്തോട് പറയുവാന്‍ മറ്റൊരു വേദി ഇല്ലാത്തതുകൊണ്ട് എഴുതുന്നു. ക്നാനായ സമുദായത്തിലെ വോടിംഗ് കഴിഞ്ഞു ജയ പരാജയങ്ങള്‍ വിലയിരുത്തുന്നു. പിതാവ് വരുന്നു. മക്കളുടെ നേതാക്കന്മാരെ കാണുവാന്‍....

    പ്രസംഗം കഴിയും പറ്റിയാല്‍ വിളക്ക് കത്തിക്കും. ബൊക്കെ കൊടുക്കും പടം എടുക്കും. ആഹ്വാനങ്ങള്‍ നല്‍കി പോകും. പക്ഷെ ചര്‍ച്ച ചൈയ്യേണ്ട വിഷയങ്ങള്‍ ആരും തിരിഞ്ഞു നോക്കാറില്ല. നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച തന്നെ ആണ്. പക്ഷെ ആരും ആ കാര്യങ്ങളില്‍ തല്പരരല്ല. ഭാര്യ ഭര്‍ത്താവു മക്കള്‍ തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു മദ്യപാനം കൂടി ഭാര്യമാര്‍ സഹിക്കുന്നു. കുടുംബ കേസ് കൂടുന്നു. അവസാനം പോലീസ് കേസ് ആകുന്നു. വോട്ടു തേടി നടക്കുന്ന നേതാക്കളോ ആദ്യാത്മിക നേതാക്കളും ഒന്നും അറിയാത്തവരെ പോലെ നടക്കുന്നു. തങ്ങള്‍ പിടിച്ച ഭാഗം ജയിക്കാന്‍ അല്ലെങ്കില്‍ വെക്തികളെ ജയിപ്പിക്കാന്‍ മുന്‍പിലും പിന്‍പിലും കളിക്കുന്നു. പത്രങ്ങളില്‍ വാര്‍ത്ത‍ വരുന്നു. വീണ്ടും അടുത്ത കണ്‍വെന്‍ഷന്‍ എങ്ങനെ വിജയിപ്പിക്കം? എന്ത് കലാ പരിപാടി നടത്താം? എങ്ങനെ പിരിക്കാം? എന്നൊക്കെ ആലോചിക്കുന്നു.

    ഒരു കുടുംബത്തിന്റെ കാര്യം കേള്‍ക്കാന്‍ ആര്‍ക്കു നേരം. എന്തിനു വെറുതെ പുലിവാല്‍ പിടിക്കണം. ഈ മന്ഹോഭാവം ഇന്ന് കൂടി വരുന്നു. പിന്നെ എന്തിനു ഈ അസോസിയേഷന്‍..? ഈ നേതാക്കളും ഉപദേസകരും? Manchester യുണിറ്റ് തര്‍ക്കത്തില്‍ മുന്‍പില്‍ ആയിരുന്നു. എങ്കില്‍ നേതാക്കളും ഉപദേസിയും മനസിലാക്കുക ഒരു കുടുബം കൂടി മദ്യപാനം മൂലം തകര്‍ന്നു. നിങ്ങള്‍ അറിഞ്ഞോ? ഇല്ലല്ലോ? അതോ അറിഞ്ഞില്ലന്ന് നടിക്കുന്നോ? വനിതാ നേതാക്കള്‍ ആ വീട്ടമ്മയുടെ വേദന അറിഞ്ഞോ? വോട്ടുപിടുത്തത്തില്‍ ആര് നോക്കുന്നു? വോട്ടു നടക്കുന്ന ദിവസം ഓടി എത്തിയ അദ്ധ്യട്മിക നേതാക്കള്‍ സ്വയം ചിന്തിക്കൂ നിങ്ങള്‍ ഈ വീട്ടില്‍ ഒന്ന് പോയിരുന്നെങ്കില്‍ ഈ ഗതി ഉണ്ടാകുമായിരുന്നോ? ഒരു ഉപദേശം ഒരു counselling ഒക്കെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ആ കുടുംബം രക്ഷ പെടില്ലായിരുന്നോ? ഇതൊന്നും നടത്താന്‍ പറ്റാത്ത എന്ത് അസോസിയേഷന്‍ എന്ത് ഉപദേശിമാര്‍ ആര്‍ക്കു വേണ്ടി ആണ് ഇതു ഉണ്ടാക്കിയത്. കുര്‍ബാന കഴിഞ്ഞു വീണു കിട്ടുന്ന പണം വാങ്ങി പോകുന്ന അച്ചന്മാര്‍ ഒന്ന് ഓര്‍ക്കുക സ്വല്പം സമയം ജനത്തെ കാണാനും ആശയ വിനിമയം നടത്താനും വേണ്ടി കൂടിയാണ് ഈ നാട്ടില്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നത്. Manchester ക്നനയക്കാരെ തര്‍ന്ന കുടുംബങ്ങല്‍ക്കുവേണ്ടി പ്രാര്‍ത്തിക്കുക. പ്രവര്‍ത്തിക്കുക. തമ്മില്‍ അടിച്ചിട്ട് നമ്മള്‍ എന്ത് നേടി? Nothing. വിവേകികള്‍ ഉണ്ടങ്ങില്‍ ഇനി എങ്കിലും നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.

    ഒരു ക്നനയക്കാരന്‍

    ReplyDelete
  8. Dear Sajan and Sabu, ( Ente Uzhavoor)
    Why are you so against Mathewkutty? Accept his abilities. He has won the election with nearly 50% votes. Even your nominee Josy and the other Candidate Jose is ready to accept his abilities. But you both can’t get sleep, since his victory.
    Think about what you are doing? What did Mathekutty say in our meeting? He said he will communicate with unit in regular interval and Try to update the website. All he mentioned about the media is “There is no major problem in UKKCA as you hear in the media, But there are some misunderstanding in few places, we are confident that we can unite everybody under one umbrella”. This is the truth, But you guys, THE TWO DEVIL BROTHERS of stoke on Trent unit given the photos to the blog and changed the story.
    This is why you are not even getting the news from Uzhavoor Sangamam. As far as I know every one from Uhavoor supported mathewkutty apart from you two devils. If possible please don’t come to our unit programme any more. We don’t have a PATHRAM. But we are decent human being and a happy bunch of people here.

    ReplyDelete
  9. ഇപ്പോഴും ഇങ്ങനെ ഒരു ഫോറത്തിന്റെ പ്രയോജനത്തെക്കുറിച്ച് പലരും ബോധവാന്മാരല്ലെന്നു തോന്നുന്നു. സെക്രട്ടറിയെക്കുറിച്ചു വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ട് ഈ ബ്ലോഗിലൂടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ തന്റെ നിലപാട് സത്യസന്ധമായി ഈ വേദിയിലൂടെ തന്നെ അദ്ദേഹത്തിന് വെളിപ്പെടുത്താവുന്നതല്ലെയുള്ളൂ ?

    വ്യക്തിപരമായോ സംഘടനാ പരമായോ പരാമര്‍ശങ്ങള്‍ ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ മനസ്സ് തുറക്കുന്നതല്ലേ ഉചിതം. അനേകര്‍ തെറ്റിദ്ധരിക്കാനുള്ള സാഹചര്യം അങ്ങനെ പരിഹരിക്കാമല്ലോ?

    ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന തലക്കെട്ടുകള്‍ വായിച്ച് അവ്യക്തമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നയിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഇങ്ങനെയുള്ള സംവിധാനങ്ങള്‍ ???

    യു.കെ.കെ.സി.എ. ഭരണ നേതൃത്വത്തെക്കുറിച്ചും അവരുടെ പിടിപ്പുകേടുകളും തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ ഈ ബ്ലോഗ്‌ ഉന്നയിച്ചു. തികഞ്ഞ അവഗണനയാണ് നേതൃത്വത്തിലുള്ളവരുടെ അസാന്നിധ്യത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്‌. . ഇതിലൂടെ അവര്‍ സ്വയം അപഹാസ്യരാകുകയാണ് ചെയ്തത്.

    പുതിയ ഭരണകര്‍ത്താക്കളും അതേ പാത പിന്തുടരേണ്ടതുണ്ടോ ??

    ReplyDelete
    Replies
    1. അല്ല ചേട്ടാ, അപ്പോള്‍, ഈ ബ്ലോഗും ഓണ്‍ലൈന്‍ എന്ന് പറയുന്ന സാധനവും ഒന്ന് തന്നെ അല്ലേ? ഇത് തമ്മില്‍ വല്ല വ്യത്യാസവും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരാമോ?

      Delete
  10. ബ്ലോഗില്‍ നമുക്ക്‌ പ്രതികരണം കുറേക്കൂടി കാര്യക്ഷമമായി നടത്താം. മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ അവരുടെതായ താല്പര്യങ്ങള്‍ ഉണ്ടാകും. അവര്‍ക്ക്‌ താല്പര്യമില്ലാത്ത കമന്റുകള്‍ വെളിച്ചം കാണില്ല. ബ്ലോഗും ഒരു സ്വകാര്യ വ്യക്തി ആണ് നിയന്ത്രിക്കുന്നതെങ്കില്‍ മാത്രമേ അങ്ങനെ സംഭവിക്കുന്നുള്ളൂ. ഈ ബ്ലോഗിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് ഇതില്‍ ഇന്നുവരെ പ്രതിപാദിപ്പിക്കപ്പെട്ട വിഷയങ്ങളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നു.

    ReplyDelete
  11. engane swantham pallel kuthy manakkathe....kna..athu ellavarum eppozhum otta kettayi nilkkanam...mattullavarkku chirikkan avasaram kodukkarythu...

    ReplyDelete
  12. Mr Anonymous , താങ്കളുടെ coment വായിച്ചപ്പോള്‍ എനിക്ക് തോന്നുന്നത് പറയാം " വേശ്യയുടെ ചാരിത്ര പ്രസംഗം " പോലെ ഉണ്ട്. MKCA യുടെ 2 MEMBERS നെ SUSPEND ചെയ്തപ്പോള്‍ താങ്കള്‍ എവിടെ ആയിരുന്നു?. GENERAL BODY തിരഞ്ഞെടുത്ത PRESIDENT നെ SUSPEND ചെയ്തപ്പോള്‍ താങ്കള്‍ എവിടെ ആയിരുന്നു?. താനും വാവ യുടെ ആള് തന്നെ!!!. എന്തായാലും പിതാവ് വരുകയല്ലെ വടക്കന്‍ മാരെ കാണിച്ചു പിതാവിനെ കൂടി പറ്റിച്ചോ!!!. DEAR സജി അച്ചന്‍ താങ്കള്‍ക്ക് നാണം ഇല്ലാതെ പോയല്ലോ?. മഹാ കഷ്ട്ടം തന്നെ.

    ReplyDelete