NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday, 27 February 2012

പഠിച്ചതേ പാടൂ (അഥവാ ക്നാനായ സിനിമ)


ഫേസ്ബുക്കിലെ UKKCA Group-ല്‍ ഒരാള്‍ പോസ്റ്റ്‌ ചെയ്തിരുന്ന കൊച്ചു പിതാവിന്റെ ഒരു കത്ത് കണ്ടു.  കോട്ടയം അതിരൂപതയുടെ ശതാബ്ദി  ആഘോഷത്തോടനുബന്ധിച്ച് നിര്‍മ്മിച്ച ഒരു സിനിമയെക്കുറിച്ചാണ് പ്രസ്തുത കത്ത്. 

ക്നാനായ സമുദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു ഫീച്ചര്‍ ഫിലിം (അതോ ഡോകുമെന്ററി ആണോ?) ആണ് ഇത് എന്ന് വേണം കത്തിലെ ഉള്ളടക്കത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഫാ. തോമസ്‌ കരിമ്പുകാലായുടെ  നേതൃത്വത്തില്‍ നിരവധി കലാകാരന്മാരുടെയും കലാകാരികളുടെയും അദ്വാനതിന്റെ ഫലമാണത്രേ ഈ ഫിലിം.  കലാപരമായ പരിപൂര്‍ണത (artistic perfection) കൊച്ചു പിതാവിന്റെ കത്തില്‍ അവകാശപ്പെടുന്നുണ്ട്.  മാഞ്ഞൂര്‍, മകുടാലയം ഇടവകയിലെ ഒരു കുടുംബം ചാത്തം ഉണ്ടതിനു ശേഷം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായി പറഞ്ഞുകേട്ടിട്ടുള്ള നമുക്ക്, കലാപരമായ പരിപൂര്‍ണത എന്നൊക്കെ പറയുന്നത് ഒരു ചിരിയോടെ തള്ളിക്കളയാം.  അത് കണ്ടുകഴിഞ്ഞു നമ്മള്‍ ഓരോരുത്തരും തീരുമാനിക്കുന്നതല്ലേ ബുദ്ധി?  എല്ലാവര്ക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ.

ഏതായാലും ഈ ഫിലിം ഒന്ന് കാണണം എന്നത് സമുദായത്തെ സ്നേഹിക്കുന്ന ഓരോ ക്നാനയക്കാരന്റെയും  ആഗ്രഹമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും കാണുകയില്ല.  

സിനിമയുടെ CD ക്നാനയമക്കളില്‍ എത്തിക്കാനുള്ള എല്ലാ സംവിധാനവും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ മിഷന്‍ വഴിയും, മറ്റു രാജ്യങ്ങളിലെ സംഘടനകള്‍ വഴിയും ഇത് ലഭ്യമാക്കുന്നതാണ്.  കുര്‍ബാനമദ്ധ്യേ ഇതു പരസ്യപ്പെടുത്തണമെന്നും, ഓരോ കുടുംബവും ഒരു CD-എങ്കിലും വീതം വാങ്ങണമെന്നും പിതാവ്, നമ്മള്‍ മക്കളോട്, ആഹ്വാനം ചെയ്തിരിക്കുന്നു.  അതേ, വാങ്ങുവാന്‍.  ഒരു CD-ക്ക് വില വെറും മൂന്നു പൗണ്ട്.  അമേരിക്കയില്‍ ആണെങ്കില്‍ വെറും അഞ്ചു ഡോളര്‍.

മനസ്സിലായില്ലേ? എന്താ, സംഗതി ചക്കാത്തില്‍ കിട്ടുമെന്ന് കരുതിയോ?  ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ക്നാനായ അച്ചായന്റെ സ്വഭാവം പള്ളിക്കാരുടെയടുത്തു വേണ്ട.  ആസിഡ്‌ അല്ല, ആസിഡ്‌ കുപ്പിതന്നെ വെറുതെ കിട്ടിയാല്‍  തട്ടുന്നവരാന് അച്ചന്മാര്‍. കിട്ടിയില്ലെങ്കില്‍, ശപിച്ചുകളയും! അവരുടെയടുത്താണ് കളി!

ഈ അരമനയിലിരിക്കുന്ന ആശാന്മാര്‍, യു-ട്യൂബ് എന്നൊന്നും കേട്ടിട്ടില്ലേ?  കോടികള്‍ മുടക്കി ഉണ്ടാക്കുന്ന മലയാളം/ഹിന്ദി സിനിമകള്‍ റിലീസ് ആകുന്നതിനു മുമ്പ് തന്നെ യു-ട്യുബില്‍ കണ്ടു ശീലമുള്ളവരുടെ അടുത്ത് സി.ഡി. വില്‍ക്കാന്‍ വരുന്നത്, എസ്കിമോയുടെ അടുത്ത് ഫ്രിഡ്ജ്‌ വില്‍ക്കാന്‍ ചെല്ലുന്നത് പോലെ അപഹാസ്യമല്ലേ?

ശതാബ്ദി ആഘോഷത്തിന്റെ പേരില്‍, ഇത്രയും പിരിവുകള്‍ നടത്തുകയും, ഇത്രയേറെ പണം പൊടിക്കുകയും ചെയ്ത നിലയ്ക്ക്, ഈ സിനിമ പിടിച്ചു യു-ട്യുബില്‍ ഇട്ടു, "കാണ്, ക്നാനായമക്കളെ, കാണ്" എന്ന് പറഞ്ഞു ലിങ്ക് അയച്ചു തന്നിരുന്നെങ്കില്‍.!!.

പക്ഷെ നടക്കുകയില്ല. 

വ്യാപാര പ്രമുഖനായിരുന്നല്ലോ ക്നായി തൊമ്മന്‍.  അങ്ങേരുടെ കൂടെ വന്നവരുടെ പിന്‍ഗാമികളാണല്ലോ നമ്മെ പോലെ തന്നെ നമ്മുടെ അരമനവാസികളും.  കമന്ന് വീണാല്‍ കാല്‍പണം!  പേടിക്കേണ്ട, അല്മേനിപ്പണ്ടാരങ്ങളുടെ പിതാക്കളും അതേ കപ്പലില്‍, തൊമ്മനോടൊപ്പം തന്നെ ഉണ്ടായിരുന്നു.  നിങ്ങള്‍ ആ സി.ഡി ഒന്ന് പുറത്താക്കിയാല്‍ മതി, ഞങ്ങളുടെ എട്ടും പാത്തും വയസ്സുള്ള മിടുക്കന്മാരും, മിടുക്കിമാരും കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ സംഗതി യു-ട്യുബില്‍ ആക്കിതരും.  അതിനു മുമ്പ് എങ്ങിനെയെങ്കിലും വിവരദോഷികള്‍ക്ക് വിറ്റു കിട്ടുന്ന കാശ് തട്ടിയെടുക്കാന്‍ നോക്കുക.

സൌജന്യം എന്നൊരു വാക്ക് എന്നാണു കത്തോലിക്കാ നിഘണ്ടുവില്‍ ഉണ്ടാവുക! പഠിച്ചതേ പാടൂ.

No comments:

Post a Comment