റോം ഇറ്റലിയിലാണെന്നത് ഓരോ ക്രിസ്ത്യാനിയും ഓര്‍ക്കണം. ക്രിസ്തീയസഭയുടെ പരമപിതാവ് റോമിലാണ്. വൈദികരും കന്യാസ്ത്രീകളുമായി ആയിരക്കണക്കിനു മലയാളികള്‍ അവിടെയുണ്ട്. സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളായി പരിശുദ്ധ പിതാവ് ജോര്‍ജ് ആലഞ്ചേരി റോമില്‍ അഭിഷിക്തനാക്കപ്പെടുമ്പോള്‍ ഇങ്ങിവിടെ കേരളതീരത്ത് റോമന്‍ പടയാളികള്‍ രണ്ട് അവര്‍ണക്രൈസ്തവരെ വെടിവച്ചുകൊല്ലുകയായിരുന്നു. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നാഹ്വാനം ചെയ്ത് മുക്കുവരെ കൂടെക്കൂട്ടിയ കര്‍ത്താവിന്റെ അനുയായികള്‍ പടുത്തുടര്‍ത്തിയ സഭയുടെ ഭരണാധികാരികള്‍ രണ്ട് മുക്കുവരെ അന്യായമായി വെടിവച്ചുകൊന്ന പട്ടാളക്കാരന്റെ ദേശീയതയും വെടിവയ്പിന്റെ പ്രാദേശിക രാഷ്ട്രീയവും നോക്കി ഇടപെടല്‍ നടത്തുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രണ്ട് ആത്മാവുകളുടെ കണക്ക് ആരു സൂക്ഷിക്കും? കടല്‍ക്കൊള്ളക്കാരാണെന്നു കരുതി അവരെ വെടിവച്ചു വീഴ്ത്തി. അവിഹിതഗര്‍ഭം പോലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുള്ള നീതി ഏത് അളവുകോല്‍കൊണ്ടളന്നെടുക്കും? ഇന്ത്യക്കാരന്റെയോ മലയാളിയുടെയോ ക്രിസ്ത്യാനിയുടെയോ വിലാസം ഇക്കാലമത്രയും അവരുടെ ജീവന് കരയില്‍ കാവലിരുന്ന മനസ്സുകള്‍ക്ക് നീതി നേടിക്കൊടുക്കുമോ?
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ ഫിഡെസിനു നല്‍കിയ അഭിമുഖം താഴെ കൊടുക്കുന്നു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ലാതെ, നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായതയുടെ വേദനയോടെ ആ സഹോദരങ്ങളുടെ മരണത്തെ കാണുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന അഭിമുഖം.
(ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
കര്ദ്ദിനാള് മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ ഫിഡെസിനു നല്‍കിയ അഭിമുഖം താഴെ കൊടുക്കുന്നു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ലാതെ, നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായതയുടെ വേദനയോടെ ആ സഹോദരങ്ങളുടെ മരണത്തെ കാണുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന അഭിമുഖം.
(ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Here are some selected comments from Berly’s original Post:
ReplyDeleteഇടയന്മാരെ, നിങ്ങള്‍ വിളിച്ചു പ്രാര്ത്ഥിക്കുന്ന മിശിഹ തമ്പുരാന്‍ മര്ദിതരുടെയും നിരാശ്രയരായ അഗതികളുടെയും കൂടെ ആണെന്ന് മറക്കരുത്. അല്ലാതെ അക്രമികളുടെയും അനീതിയുടെയും കൂടെയല്ല. സ്വന്തം നാടിനോട് കൂറ് ഇല്ലെങ്കിലും ചുരുങ്ങിയ പക്ഷം ദൈവഭയം എങ്കിലും ആകാമായിരുന്നു. പിന്നെ അച്ഛന്‍ പറഞ്ഞ തോമയുടെ ധാര്മികതയും സ്വാധീനവും ഞങള്‍ ഫ്രഞ്ച് ചാരക്കേസ്, എന്ഡോസള്ഫാന്‍,മുല്ലപ്പെരിയാര്‍, തുടങ്ങിയ വിഷയങ്ങളില്‍ കണ്ടതാണ്.
വാല്കാഷണം: മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്നതിനു പകരമായി ആണ് ജോര്ജ് ആലഞ്ചേരിക്ക് കര്ദിനാള്‍ പദവി കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.
-----
കേട്ടത് ശരിയാണെങ്കില് വലിയ പിതാവ് റോമില് ഇരുന്നു പറഞ്ഞത് പക്കാ തെണ്ടിത്തരമാണ്. കര്ദ്ദിനാള്‍ പദവി രാജ്യത്തിന് കിട്ടിയ സമ്മാനം ആണ് എന്നൊക്കെ പറഞ്ഞു തീരുന്നതിന് മുന്പ് ഇതുപോലെ നാറിയ വര്ത്തമാനം അവിടെയിരുന്നു പറയാന് അങ്ങേര്ക്ക് എങ്ങനെ തോന്നി? നമുക്ക് അധികാരമുള്ള സമുദ്ര പരിധിക്കുള്ളില് നമ്മുടെ രാജ്യക്കാരായ രണ്ടു പാവപ്പെട്ട മല്സ്സ്യത്തൊഴിലാളികള്ക്ക് രണ്ടു എമ്പോക്കികള് കാണിച്ച തരവഴി കാരണം ജീവന്‍ നഷ്ട്ടപ്പെട്ടു. അതിനു ഈ രാജ്യം പിന്നെ എന്തു ചെയ്യണം എന്നാണ് പിതാവ് പറയുന്നത്? തിടുക്കത്തില് നടപടി എടുക്കരുത് എന്നു പറഞ്ഞാല് കപ്പല്‍ ഈജിപ്റ്റില്‍ എത്തിയിട്ട് നടപടി ആരംഭിച്ചാല് മതി എന്നായിരിക്കും അങ്ങേര് ഉദ്ദേശിച്ചത്. ഇറ്റലി അല്ല ഇനി വത്തിക്കാന്‍ സിറ്റിയുടെ കുരിശും കൊടിയും വച്ച കപ്പല് ആണെങ്കില്‍ പോലും ഒരു പുല്ലും ഇല്ല, ഇത് തന്നെ ചെയ്യണം. പാ വേറെ പാപ്പച്ചന്‍ വേറെ. കേരളത്തില്‍ കത്തോലിക്കാസഭയുടെ ആള്ബലം കണ്ടിട്ടാണെകില്‍ വേണ്ട പിതാവേ. ആ കളി ഇവിടെ വേണ്ട. പിതാവേ എന്നു വിളിച്ച നാവ്കൊണ്ട് ...... എന്നു കുഞ്ഞാടുകളെക്കൊണ്ടു വിളിപ്പിക്കരുത്. പിതാവിന് ഇറ്റലിയോടാണ് കൂറും സ്നേഹവും എങ്കില്‍ അവിടെ അങ്ങു കൂടിക്കോ. അല്ല സീറോ മലബാര്‍ സഭയുടെ കര്ദ്ദിരനാളായി കേരളത്തില്‍ തന്നെ ഇടയവേല ചെയ്യണം എന്നാണ് എങ്കില്‍ ഈ പറഞ്ഞത് അങ്ങോട്ടു പിന്വൂലിച്ചേരേ.
------
മിസ്റ്റര്‍ ബെര്ളി് തോമസ് നിങ്ങള്ക്ക് നാണമില്ലേ പിതാവിനെ പറ്റി ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ ആ TV ചാനെല്സ് ഒന്ന് മാറി മാറി വച്ചു നോക്കണം എത്ര പേരാണ് കര്ദിനാള്‍ അദേഹത്തെ ന്യായീകരിച്ചു കൊണ്ട് ഘോരഘോരം പ്രസംഗിക്കുന്നത് അദ്ദേഹത്തിന് ഇങ്ങനെയൊക്കെ പറയാനും വേണ്ടിവന്നാല്‍ ഒരു കപ്പല്‍ ഓടിച്ചു കേരളതീരത്ത് വന്നു മത്സ്യബന്ധനം നടത്തുന്ന എല്ലാവരെയും വെടി വച്ച് കൊല്ലാന്‍ ഉള്ള അധികാരം സര്കാര്‍ കൊടുത്തിട്ടുണ്ട് "കടലിലാണോ ഇവന്മാര്‍ മീന്‍ പിടിക്കുന്നത്? അല്ല പിന്നെ!” (ഇറ്റലിയിലെ ആ പാവങ്ങള്‍ ഒന്ന് വെടി വച്ച് രണ്ടു പേരെ കൊന്നതിനാണ് ബെര്ളിത്തരങ്ങള്‍ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നത്)
----
കാര്ദിനലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ സൂസപാക്യം തിരുമേനി ആണ് ക്രിസ്ത്യാനികളുടെ മാനം രക്ഷിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ പോകുന്നു.
വത്തിക്കാന്‍ വിശ്വാസകാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി, നിയമവും മറ്റു കാര്യങ്ങളിലും രാജ്യം ആണ് ഞങ്ങള്ക്ക് പ്രധാനം. ഈ വിഷയത്തില്‍ വത്തിക്കാന്‍ ഇടപെടേണ്ട കാര്യമില്ല, ഇടപെടാന്‍ അവകാശവുമില്ല, ഇടപെടാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല.." അങ്ങനെ പോകുന്നു...
സൂസപാക്യം പിതാവിന് അഭിവാദ്യം അര്പ്പിക്കുന്നു. നേഴ്സ്മാരുടെ സമരത്തിന് നേരെ മുഖം തിരിച്ചു നിന്ന സഭ, ക്രിസ്തുവിനെ കാര്യലഭാങ്ങല്ക്കായി ഉപയോഗിക്കുന്ന സഭ, രാഷ്ട്രീയ ലാഭങ്ങള്ക്ക് വേണ്ടി ക്രിസ്തുവിനെ വരെ അപഹാസ്യമാക്കികൊണ്ടിരിക്കുന്ന സഭ, കൂനിന്മേല്‍ കുരു പോലെ വന്ന ഈ പ്രശ്നം മര്യാദയ്ക്ക് പരിഹരിചില്ലേല്‍ വലിയ വില കൊടുക്കേണ്ടി വരും. ആലന്ചെര്രി പിതാവില്‍ ഇപ്പോഴും വിശ്വാസം ഉണ്ട്. അതുകൊണ്ട് അദ്ദേഹം യഥാര്ത്ഥ്ത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ-വര്ഗീയ നപുംസകങ്ങളുടെ വാക്ക് കേട്ട് നാക്ക് പിഴചിട്ടുന്ടെങ്കില്‍, സഭയുടെ രാജകുമാരന്‍ ആണെങ്കിലും മാപ്പ് പറഞ്ഞാല്‍ തെറ്റില്ല എന്ന് വിനീതമായി ഓര്മിമപ്പിക്കുന്നു. അത് സഭയുടെ അന്തസ്സ് വര്ധിപ്പിക്കുകയെ ഉള്ളൂ.