NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Friday, 3 February 2012

സ്നേഹത്തോടെ മത്തായി


പ്രിയ സജി അച്ചാ,

അച്ചന് ഇ മെയില് വഴി അയച്ച കത്ത് കിട്ടിയിരുന്നു.  ആ കത്ത് പിന്നീട് അച്ചന്റെ ഫോട്ടോ സഹിതം പത്രത്തിലും കണ്ടു. പിന്നെ അറിഞ്ഞു, അച്ചന് നാട്ടില് പോയി എന്ന്. എന്നാല് election നടന്ന ദിവസം അച്ചന് സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് പത്രത്തില് കൂടി അറിഞ്ഞു. ഇനി ഒരു മറുപടി എഴുതാം എന്ന് കരുതി. ഇവിടെ  രണ്ടു കൂട്ടരും ഒപ്പിടീല് നടത്തിയപ്പോള് ആര്ക്കാണ് ശക്തി എന്ന് എനിക്കറിയില്ലായിരുന്നു. പുന്ന്യവാനും ചെകുത്താനും പോലെ രണ്ടു കൂട്ടരും.

ജീവിച്ചു പോകണ്ടേ എന്ന് കരുതി രണ്ടു പേര്ക്കും ഒപ്പിട്ടു. MKCA പുതിയ പ്രസിഡന്റ് വന്നു ഇനി പ്രശ്നം തീരും എന്നാണ് അച്ചന് പറഞ്ഞിട്ട് പോയത്. പക്ഷെ മാര്ച്ച് 18-നു വേറെ മീറ്റിംഗ് ഉണ്ടന്ന് പറയുന്നു. അതിന്റെ പേരും MKCA എന്നാണ്. അപ്പോള് പ്രശ്നം തീര്ന്നില്ലേഅതോ ചേട്ടനും അനുജനും വേറെ താമസിച്ചാലും വീട്ടുപേര് ഒന്നായിരിക്കുമല്ലോ അതുപോലെ ആണോ? അതോ ഈ വീട്ടുപേര് വെറുതെ ഉപയോഗിക്കുന്നതാണോ? ആകെ ഒരു കണ്ഫ്യൂഷന്.......

രണ്ടു പേരും മെംബെര്ഷിപ് ഫീ പിരിക്കുവാന് വരുമോ? വന്നാല് എന്നെ പോലെ ഉള്ളവര് എന്ത് ചെയയ്യും? അച്ചന് ഒന്ന് ഉപദേശിക്കാമോ?

അധികാരത്തിനു വേണ്ടി കര്ട്ടന് പുറകില് കളിക്കുന്നവര് ഉണ്ടന്ന് അച്ചന് പറഞ്ഞായിരുന്നു.  പുറകില് മാത്രമല്ല പുറത്തും കളിക്കുന്നത് കണ്ടു. വലിയേട്ടന് ചമഞ്ഞു നടന്ന നമ്മളും Birmingham, Liverpool എന്നിവര്ക്കും കെട്ടി വച്ച കാശു പോയി. അപ്പോള് വലിയവര് ആണന്നു പറഞ്ഞിട്ടും കാര്യം ഇല്ല.

അച്ചന് പറഞ്ഞ പ്രകാരം പ്രാര്ത്ഥനയില് ഓര്ത്തു. ദൈവഹിതം മറിച്ചായിരുന്നു. അതുകൊണ്ടല്ലേ കൊച്ചു യുണിറ്റ്കാര് ജയിച്ചതും നമ്മള് തോറ്റതും.

അടുത്ത തലമുറയെക്കുറിച്ച് ഓര്ത്തു ഒന്നിക്കണം എന്ന് പറഞ്ഞെങ്കിലും ആര്ക്കും അത് വലിയ കാര്യമായി തോന്നിയില്ല. കള്ള് കുടിച്ചു നടക്കണം. അതാണ് നമ്മുടെ ആള്ക്കാരുടെ ലക്ഷ്യം. പറഞ്ഞിട്ട് കാര്യം ഇല്ല.

അതിനിടയില് കേട്ടു നമ്മുടെ treasurer പണി നിറുത്തി പോയി എന്ന്. നേരാണോ? അറിയിപ്പ് ഒന്നും വന്നില്ല. പഴയ പ്രസിഡന്റ് UKKCA യില് മത്സരിക്കണ്ട എന്ന് ചിലര് പറഞ്ഞായിരുന്നു എന്ന് കേള്ക്കുന്നു. എങ്കില് പിന്നെ എന്തിനാണ് ഈ പണിക്കു പോയത്. വെറുതെ നമുക്ക് നാണക്കേട് ഉണ്ടായി. ചിലര് പറയുന്നു അച്ചന് പുറകില് കളിച്ചു എന്ന് നേരായിരുന്നോ? ആ പണിക്കു പോകണ്ട കാര്യം ഉണ്ടായിരുന്നോ? ളോഹ ഇട്ടു വന്നു പറഞ്ഞാല് വിശ്വാസി കേള്ക്കുമല്ലോ. പണ്ടേ വടക്കുംഭാഗക്കാര്ക്ക് അച്ചനെ നല്ല പ്രിയമാണ്. ഇപ്പോള് കൂടെ ഉള്ളവരും.  വല്ല കാര്യമുണ്ടോ? പിന്നെ ഏതു പോലീസ്നും തെറ്റ് പറ്റും. പിന്നെയാ അച്ചന്. മെത്രാന് വരെ ദാവുദ് ഇബ്രാഹിമിന്റെ ആള്ക്കാരല്ലേ? കാലവും ജനവും അതെല്ലാം മറക്കും. പിന്നെയാ അച്ചന്റെ ഈ പിഴവ്.

അച്ചന്റെ കത്തില് ഒരു മീറ്റിംഗ് ഫെബ്രുവരി മാസം ഉണ്ടന്ന് പറഞ്ഞു. എന്നാണന്നു പറഞ്ഞില്ല. നേരത്തെ അവധി ചോദിക്കാമായിരുന്നു.വിവരം പത്രത്തില് കൊടുത്താലും മതി. എല്ലാവരുടെയും ഇ മെയില് നോക്കി എഴുതുന്നതിലും എളുപ്പം പത്രത്തില് കൊടുക്കുന്നതായിരിക്കും.

അച്ചന്റെ കത്തിനായി കാത്തുകൊണ്ട്

സ്നേഹപൂര്വ്വം

മത്തായി ജോസഫ്

10 comments:

  1. മര്യാദ രാമന്‍3 February 2012 at 17:49

    എടാ കള്ളാ ഹമുക്കുകളെ, അങ്ങേരെ വെറുതെ വിടെടാ. എന്തിനും ഇല്ല ഒരു മര്യാദ. നിന്നെ ഒക്കെ പോലെയാണോ അങ്ങേര്? പെണ്ണും പെടക്കോഴിയും ഒന്നുമില്ല. അടുത്തുള്ള ഒരുത്തന് അല്പം ഒത്താശ ചെയ്തു കൊടുത്താല്‍ ഒരു പനി പിടിക്കുമ്പോള്‍ അല്പം ചൂട് കഞ്ഞിയും ചമ്മന്തിയും കൊടുത്തു വിടിയെലെ? വുസ്റെരില്‍ നിന്ന് ഈ ലേവി എന്ന് പറഞ്ഞവന്‍ എന്ത് സേവയാണ് ചെയ്യുന്നത്?

    നിന്റെ ഒക്കെ ചെറിയ ഒരു കാര്യത്തിനുവേണ്ടി എന്തൊക്കെ കുനുഷ്ടോപ്പിക്കും. ഇതിപ്പം ആരുടേം വിട്ടില്‍ നിന്നും മോഷ്ടിചോന്നും ഇല്ലല്ലോ. ഒരു ബ്ലോഗുന്ടെന്നും എഴുതുന്നതാരാനെന്നരിയില്ലെന്നും വച്ച് ഒത്തിരി അങ്ങ് ചെത്തരുതേ. ചെത്താന്‍ അറിയാവുന്നവര്‍ പലരുണ്ടിവിടെ.

    ReplyDelete
  2. ബഹുമാനപ്പെട്ട സോജി അച്ഛാ,

    മന്ചെസ്റെര്‍ല്‍ 25 നു വരുമ്പോള്‍ ഞങളുടെ സജി അച്ഛന് നല്ല ബുദ്ധി തോന്നാന്‍ വേണ്ടി, സജി അച്ഛന്‍റെ തലയ്ക്ക് ഒന്ന് പിടിക്കേണമേ.

    ReplyDelete
    Replies
    1. സോജിയച്ചന്‍ കൈവച്ചത് കൊണ്ടൊന്നും നമ്മുടെ അച്ചന്‍ നേരെയാകതില്ല മാഷേ. അഭിഷിക്തന് അല്മായനെയെ ശരിയാക്കാന്‍ പറ്റുകയുള്ളൂ. അരം അരം കിന്നരം എന്ന് കേട്ടിട്ടില്ലേ?

      അച്ചന്മാര് നേരെയാകണമെങ്കില്‍ അല്മേനി കൈ വയ്ക്കണം - തലയിലല്ല പൊറത്ത്. അതുണ്ടാകാന്‍ അല്പം പാടാണു.

      Delete
  3. ezhuthi ezhuthi othiri akalle. othiri aayal amruthum vishamaanu ketto.

    ReplyDelete
  4. എടാ മത്തായി, നിന്നെപ്പോലെ ഞാനും മീറ്റിംഗ് ഉണ്ടോ എന്നറിയുവാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ ഇതു വരെ അറിയിപ്പ് കിട്ടിയില്ല. നാട്ടില്‍ പോയതിന്റെ തിരക്കില്‍ അച്ചന്‍ മറന്നോ ആവൊ? ആരോട ഒന്ന് ചോദിക്കുക. ജിഷുവിനു വിവരം വല്ലതും അറിയാമോ ആവോ? എല്ലാവരും തോറ്റതിന്റെ വിഷമത്തില്‍ ആണോ? ഒന്നുമല്ലേലും ഒരു ക്നനയക്കരനോട് അല്ലെ തോറ്റത്. തോല്‍വി വിജയത്തിന്റെ ചവുട്ടുപടി ആണ് വിഷമിക്കേണ്ട. അടുത്ത പ്രാവശ്യം നമുക്ക് മത്സരം നോ വിന്‍ നോ ഫീ കാരെ ഏല്‍പ്പിക്കാം. തോറ്റാലും വിഷമിക്കേണ്ടല്ലോ.

    ReplyDelete
  5. പിന്‍ വാതിലില്‍ കൂടി UKKCYL NATIONAL DIRECTOR സ്ഥാനം കയ്യടക്കിയ ഷെറി ബേബി നാണവും മാനവും ഉണ്ടെങ്കില്‍ രാജിവച്ച് വീട്ടില്‍ ഇരിക്കുക. UKKCA എത്രയും വേഗം ഇതിനു ഒരു തീരുമാനം ഉണ്ടാക്കുക. ഷെറി ബേബിക്ക് തല്‍ സ്ഥാനത്ത് ഇരിക്കുവാന്‍ എന്താണ് യോഗ്യത എന്ന് തെളിയിക്കുക. UKKCYL NATIONAL DIRECTOR ആകുവാനുള്ള യോഗ്യത എന്താണെന്നു നിശ്ചയിക്കുക. UKKCA ടെ ഒരു unit ന്‍റെ പോലും ഒരു ഭാരവാഹി പോലും അല്ലാത്ത ഷെറി ബേബി എന്ത് base ല്‍ ആണ് UKKCYL NATIONAL DIRECTOR ആകുന്നത്?. സാജന്‍ അച്ഛന് (മ പു) കഞ്ഞിയും അച്ചാറും കൊടുത്തു നേടി എടുത്ത സ്ഥാനം ഇന്ന് അല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും അന്ന് നിങ്ങളെ പുകച്ചു പുറത്താക്കും അതുവരെ കാത്തു നില്‍ക്കണോ?. ഷെറി ബേബി ക്ക് 5 DAYS സമയം തരുന്നു FEBRUVARY 9 നു മുന്പായി രാജിവക്കുക ഇല്ലെങ്കില്‍ UKKCA PRESIDENT നു ആയിരങ്ങള്‍ ഒപ്പിട്ട പരാതി കൊടുക്കുന്നത് ആയിരിക്കും. ഇനിയും കാത്തിരുന്ന് നാണം കെടാന്‍ ഇടവരുത്തല്ലേ?. സാജന്‍ അച്ഛനെ (മ പു) ഇനിയും നാണം കെടുത്തി മതിയായില്ലേ?.

    ReplyDelete
    Replies
    1. Naanam and Maanam - what are these things, man? Never heard of these before!

      Direftor, UKKCYL

      Delete
  6. ഇത്രയും രോഷം കൊള്ളണ്ട കാര്യമുണ്ടോ? സമയമാകുമ്പോള്‍ വേണ്ടവര്‍ ചെയയ്യും. പുതിയ ഭാരവാഹികള്‍ക്ക് സമയം കൊടുക്ക്‌.. എന്താ ഈ ഒന്‍പതാം തിയതിയുടെ പ്രത്യേകത. സെപ്റ്റംബര്‍ ഒന്പതല്ലല്ലോ?

    ബൈ ലോ പ്രകാരം താഴെ കാണുന്നതാണ് ലോ. പിതാവാണല്ലോ Approval കൊടുക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പിതാവിനോട് ചോദിക്കാം. ലാഭേച്ച കൂടാതെ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അവരെ നാണം കെടുത്തി ഭീഷണിപ്പെടുത്തി വിടാമോ? അതും വനിതകളെ. സ്വല്പം പരിഗണ കൊടുത്തുകൂടെ Mr. Anonymous

    Section C.Directors

    National chaplain shall see the appointment of one male and one female UKKCYL National Directors within the unit directors. The National directors appointment shall have approved by the Archbishop of Kottayam

    Directors working period shall be for two years and not more than two consecutive terms.

    ഇനി ഇരിക്കുന്നവരും, നേതാക്കന്മാരും ചാപ്ലിനും പിതാവും ഒക്കെ തീരുമാനിക്കട്ടെ. ഒന്നും നിയമത്തിന്റെ വഴിയെ അല്ലല്ലോ പോകുന്നത്. കൈയ്യുക്കുള്ളവന്‍ കാര്യക്കാരന്‍.

    ReplyDelete
  7. National chaplain shall see the appointment of one male and one female UKKCYL National Directors within the "unit director". Is Sherry Baby is any units kcyl director?. HMMMMMMMM

    ReplyDelete
  8. Hello Mathai,

    Than Joyppane kadathi vettiyallo.. Joyppan you are getting a competitor....

    ReplyDelete